മ​ല​പ്പു​റം ജി​ല്ല​യി​ൽ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ ഇ​ല്ല; കോ​ഴിക്കോട്ട് 155 പേ​ര്‍ കൂ​ടി പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍


മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ട്ട് സ്പോ​ട്ട് പ​ട്ടി​ക​യി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളെ കൂ​ടി ഒ​ഴി​വാ​ക്കി. മാ​റ​ഞ്ചേ​രി, കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​നി ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ല്ല. കോ​വി​ഡ് ബാ​ധി​ത​ർ നി​ല​വി​ൽ ജി​ല്ല​യി​ലി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണി​ത്. കോ​വി​ഡ് ബാ​ധി​ത​രും ഹോ​ട്ട് സ്പോ​ട്ടു​ക​ളും ഇ​ല്ലെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും ആ​രോ​ഗ്യ ജാ​ഗ്ര​ത ഒ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ആ​വ​ശ്യ​പ്പെ​ട്ടു.

രോ​ഗ വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത ഇ​പ്പോ​ഴും ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ തി​രി​ച്ചെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ എ​ല്ലാ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ന​ൽ​കു​ന്ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഴിക്കോട്ട് 155 പേ​ര്‍ കൂ​ടി പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 228,99 പേ​ര്‍ നി​രീ​ക്ഷ​ണകാലം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. പു​തു​താ​യി വ​ന്ന 155 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ 904 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

21 പേ​ര്‍ ആ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 11 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ആ​കെ 2,213 സ്ര​വ സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 2,060 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 2,030 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 153 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

കോ​വി​ഡ് പോ​സി​റ്റീ​വാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​രും ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ജി​ല്ലാ കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി.

ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍ വി​വി​ധ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാന്‌മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ്‌ലൈനി​ലൂ​ടെ ​കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി. മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ഫോ​ണി​ലൂ​ടെ 74 പേ​ര്‍​ക്ക് സേ​വ​നം ന​ല്‍​കി. ജി​ല്ല​യി​ല്‍ 2744 സ​ന്ന​ദ്ധ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ 8914 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

Related posts

Leave a Comment