കോ​ര​പ്പു​ഴ പാ​ലം പൊ​ളി​ക്ക​ല്‍ നാ​ളെ മു​ത​ല്‍; ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ന്‍ ബോ​ട്ട് സ​ര്‍​വീ​സ്

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ലെ കോ​ര​പ്പു​ഴ പാ​ലം പൊ​ളി​ച്ച് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​മ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി​ട്ടാ​യി​രി​ക്കും ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ക.

ഇ​തി​ന് വേ​ണ്ടി​യു​ള്ള ബോ​ട്ട് ജെ​ട്ടി​യു​ടെ നി​ര്‍​മാ​ണം തു​ട​ങ്ങി. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് ജെ​ട്ടി നി​ര്‍​മി​ക്കു​ന്ന​ത് നാ​ളെ​യാ​ണ് കോ​ര​പ്പു​ഴ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​ത്. ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ വെ​ങ്ങ​ളം ബൈപാ​സി​ലൂ​ടെ​യാ​ണ് ക​ട​ത്തി​വി​ടു​ക.

ഹൃസ്വദൂ​ര യാ​ത്ര​കാ​ര്‍​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​പ​രി​ഹ​രി​ക്കാ​നാ​ണ് ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.​ കൊ​യി​ലാ​ണ്ടി -കോ​ഴി​ക്കോ​ട് ബ​സു​ക​ള്‍ കോ​ര​പ്പു​ഴ വ​രെ​യും, കോ​ഴി​ക്കോ​ട് നി​ന്നും കോ​ര​പ്പു​ഴ വ​രെ​യും സ​ര്‍​വീ​സ് ന​ട​ത്തും.

Related posts