ശബരിമലയിൽ  യുവതികൾ കയറിയെന്ന മന്ത്രിയുടെ  പ്രസ്തവന; ആ​ര്‍​ക്കും അ​റി​യാ​ത്ത കാ​ര്യ​ത്തെ​കു​റി​ച്ച്  പ്ര​തി​ക​രി​ക്കാ​നി​ല്ലെന്ന് ബി​ജെ​പി

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ച് അ​യ്യ​പ്പ ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന മ​ന്ത്രി​എം.​എം.​മ​ണി​യു​ടെ പ്ര​സ്താ​വ​ന​യോ​ട് ക​രു​ത​ലോ​ടെ പ്ര​തി​ക​രി​ച്ച് ബി​ജെ​പി നേ​താ​ക്ക​ള്‍. മ​ന്ത്രി​പ​റ​ഞ്ഞ​ത് ഏ​തു​കാ​ല​ത്തെ കാ​ര്യ​മാ​ണെ​ന്ന​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ബി​ജെ​പി.​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ല. വിഷയത്തെ​ക്കുറി​ച്ച് മ​ന​സി​ലാ​ക്കി​യ​ശേ​ഷം പ്ര​തി​ക​രി​ക്കാം. ഇ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ​കാ​ണു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​തേ​സ​മ​യം മ​ണി​യു​ടെ പ്ര​സ്താ​വ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള അ​റി​യി​ച്ചു.

സ്ത്രീ​ക​ളെ മ​ല​ക​യ​റ്റി​യെ​ന്നാ​ണോ, ക​യ​റ്റാ​ന്‍ പോ​കു​ന്നെ​ന്നാ​ണോ പ​റ​ഞ്ഞ​തെ​ന്ന് അ​റി​യി​ല്ല. ഇ​തു​വ െര ​ആ​ര്‍​ക്കും അ​റി​യാ​ത്ത കാ​ര്യ​ത്തെ ക്കുറി​ച്ച് പ്ര​തി​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts