പേ​രാ​മം​ഗ​ലം പീ​ഡ​നം;  അറസ്റ്റിലായ പ്രതികൾ കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ര​ക​ളാ​ക്കിയതായി സൂചന

സിം​ജോ കൈ​പ്പ​റ​ന്പ് പേ​രാ​മം​ഗ​ലം: പേ​രാ​മം​ഗ​ലം പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ കൂ​ടൂ​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ഇ​ര​ക​ളാ​ക്കി​യി​രു​ന്നു​വെ​ന്ന് സൂ​ച​ന. അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ളോ​ട് കൂ​ടു​ത​ൽ സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നു​മാ​ണ് പോ​ലീ​സി​ന് ഇ​തു സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. കേ​സി​ൽ പി​ടി​യി​ലാ​കാ​നു​ള്ള മൂ​ന്നു പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഗു​രു​വാ​യൂ​ർ എ​സി​പി പ​റ​ഞ്ഞു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​ത്തു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കി​ട്ടാ​ൻ അ​പേ​ക്ഷ​ന​ൽ​കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ കി​ട്ടി ചോ​ദ്യം ചെ​യ്താ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. വ​ലി​യൊ​രു സെ​ക്സ് റാ​ക്ക​റ്റാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​മാ​യി​രു​ന്ന സം​ഘ​ത്തെ​യാ​ണ് തു​ട​ക്ക​ത്തി​ൽ ത​ന്നെ പി​ടി​കൂ​ടി ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്ക​മു​ള്ള കു​ടും​ബ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​വ​ർ നോ​ട്ട​മി​ട്ടി​രു​ന്ന​ത്. ആ​രും അ​ധി​കം ശ്ര​ദ്ധി​ക്കാ​നി​ല്ലാ​ത്ത കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ…

Read More

അനധികൃത പിരിവുകാരുടെ ‘പരിച’യായി പരിസ്ഥിതിവാദവും പത്രപ്രവർത്തനവും;  മാന്യമായി ഡ്രസ് ധരിച്ചെത്തി തട്ടിപ്പു നടത്തുന്ന സംഘം കോഴിക്കോട് ;  തട്ടിപ്പിൽ വീഴെരുതെന്ന മുന്നറിയിപ്പുമായി പോലീസും

കോ​ഴി​ക്കോ​ട്: ആ​ദ്യം കാ​റി​ല്‍ ക​റ​ക്കം… പി​ന്നെ പ​ര​സ്ഥി​തി​വാ​ദി​ക​ള്‍ എ​ന്ന പേ​രി​ല്‍ പി​രി​വും. പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ പി​ന്നെ വ്യാ​ജ പ​ത്ര​പ​വ​ര്‍​ത്ത​ക​രാ​കും. സ​മീ​പ​കാ​ല​ത്താ​യി അ​ന​ധി​കൃ​ത​പി​രി​വി​നി​റ​ങ്ങു​ന്ന​വ​രു​ടെ ‘പ​രി​ച’​യാ​യി മാ​റു​ക​യാ​ണ് പ​രി​സ്ഥി​തി​വാ​ദ​വും വ്യാ​ജ പ​ത്ര​പ്ര​വ​ര്‍​ത്ത​ന​വും. ക്വാ​റി​ക​ളും മ​റ്റു പാ​രി​സ്ഥി​തി​ക വി​ഷ​യ​ങ്ങ​ളും ഏ​റെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ​ദ്യം വ​ന്‍​കി​ട​സ്ഥാ​പ​ന​ങ്ങ​ള​യും പി​രി​വു ത​രു​ന്ന​വ​രെ​യും നോ​ക്കി​വ​ച്ച​ശേ​ഷം സൂ​ത്ര​ത്തി​ല്‍ ഇ​ട​പെ​ടും. ക​ഴി​ഞ്ഞ ദി​വ​സം മു​ക്കം ആ​ന​യാം കു​ന്നി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ എ​ത്തി​യ കാ​റി​ല്‍ വ​ന്നി​റ​ങ്ങി​യ മാ​ന്യ​ന്‍​മാ​രെ നാ​ട്ടു​കാ​ര്‍ കൈ​കാ​ര്യം​ചെ​യ്തു​വി​ട്ടു. ആ​ന​യാം കു​ന്നി​ലെ പ​വ​ര്‍ ഇ​ന്‍റ‌​ര്‍ ലോ​ക്ക് എ​ന്ന ക​ട​യി​ലാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ല്‍ ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മി​ലേ​ക്ക് പി​രി​വു​ത​ര​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. മു​ന്‍​പും പ​ല​യി​ട​ത്തും സ​മാ​ന പ​രി​വ് ന​ല്‍​കി​യ കാ​ര്യം മാ​നേ​ജ​ര്‍ അ​ഷ്‌​റ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ ഇ​യാ​ളു​ടെ സ്വ​ഭാ​വം​മാ​റി. പി​ന്നെ ശ​രി​ക്കും ‘പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​യി’. മു​ഹ​മ്മ​ദ് എ​ന്നാ​ണ് പേ​രെ​ന്നെും കോ​ഴി​ക്കോ​ട് പു​തി​യ​റ​യി​ല്‍ ലെ​ജി​സ്‌​ളേ​റ്റീ​വ് മി​റ​ര്‍ ഡെ​യ്‌​ലി​യു​ടെ എ​ഡി​റ്റ​റാ​ണ​ന്നും അ​റി​യി​ച്ചു. കാ​ര്‍​ഡും കാ​ണി​ച്ചു.…

Read More

വ​നി​ത കൗ​ണ്‍​സി​ല​ര്‍ അ​ഡ്മി​നാ​യ ഗ്രൂ​പ്പി​ല്‍  ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ; അഡ്മിൻ  പിരച്ചുവിട്ടെങ്കിലും  മു​ക്ക​ത്ത് സി​പി​എ​മ്മി​ല്‍ പു​തി​യ വി​വാ​ദം കത്തുന്നു

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ വ​നി​ത കൗ​ണ്‍​സി​ല​റും പ്ര​മു​ഖ വ​നി​ത നേ​താ​വു​മാ​യ ആ​ള്‍ അ​ഡ്മി​നാ​യ വാ​ട്‌​സാ​പ് ഗ്രൂ​പ്പി​ല്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ.​ ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് രാ​വി​ലെ 11.10-ന് ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി 10 മി​നു​ട്ടി​ല​ധി​കം ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. സ്ത്രീ​ക​ളും യു​വാ​ക്ക​ളു​മു​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രു​ള്ള ഗ്രൂ​പ്പി​ല്‍ സം​ഭ​വം . വി​വാ​ദ​മാ​യ​തോ​ടെ ആ​രോ കൗ​ണ്‍​സി​ല​റെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു പോ​വു​ക​യും ചെ​യ്തു. നി​ര​വ​ധി പേ​ര്‍ വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യും പ​ല​രും സ്‌​ക്രീ​ന്‍ ഷോ​ട്ടെ​ടു​ത്ത് മ​റ്റു പ​ല​ര്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നുശേ​ഷ​മാ​ണ് പോ​സ്റ്റ് ചെ​യ്ത ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് വീ​ഡി​യോ ഡി​ലിറ്റ് ചെ​യ്യാ​നാ​യ​ത്. ത​ന്‍റെ പ​ണി​ക്കാ​ര​ന്‍ ചെ​യ്ത “തോ​ന്നി​വാ​സ’​മാ​ണ​ന്ന് പ​റ​ഞ്ഞ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മാ​പ്പ് പ​റ​ഞ്ഞ​ങ്കി​ലും സം​ഭ​വം സി​പി​എ​മ്മി​ല്‍ വി​വാ​ദ​മാ​യി​ട്ടു​ണ്ട്. ഗ്രൂ​പ്പി​ല്‍ നി​ന്ന് എ​ല്ലാ​വ​രേ​യും പു​റ​ത്താ​ക്കി ഗ്രൂ​പ്പ് പി​രി​ച്ചു​വി​ട്ടെങ്കി​ലും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നി​ടെ…

Read More

സി​പി​എം നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി​ ഡി​വൈ​എ​ഫ്ഐ സ​മ​രം; നാദപുരത്തെ  മാ​ലി​ന്യസ​മ​രം വി​വാ​ദ​ത്തിൽ

നാ​ദാ​പു​രം:​ സ്വ​കാ​ര്യവ്യ​ക്തി പൊ​തു സ്ഥ​ല​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ നാ​ദാ​പു​രം ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച ഡി​വൈ​എ​ഫ്‌​ഐ യു​ടെ സ​മ​ര​മു​റ സി​പി​എം നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പാ​ര്‍​ട്ടി നി​ര്‍​ദേശം ഡി​വൈ​എ​ഫ്‌​ഐ അ​വ​ഗ​ണി​ച്ച​താ​ണ് നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.​ തി​ങ്ക​ളാ​ഴ്ച മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്ത് സ്തം​ഭി​പ്പി​ച്ച് ന​ട​ത്തി​യ സ​മ​ര​മാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ത​ന്നെ വി​വാ​ദ​മാ​യ​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണനി​ര്‍​വഹണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കേ​ണ്ട സ​മ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം സ്തം​ഭി​പ്പി​ച്ച​ത് സി​പി​എം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളി​ലും മു​റു​മു​റു​പ്പി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.​കഴിഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കു​മ്മ​ങ്കോ​ട് റോ​ഡി​ല്‍ മാ​ലി​ന്യം ത​ള്ളി​യ​ത്.​ അ​വ​ധി ദി​ന​ത്തി​ല്‍ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചുവ​രു​ത്തി പ​ഞ്ചാ​യ​ത്ത് ക​ല്ലാ​ച്ചി​യി​ലെ “ബെ​യ്ക്ക് ലാ​ന്‍റ്’ എന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.തി​ങ്ക​ളാ​ഴ്ച ഡി​വൈ​എ​ഫ്ഐ ആ​രം​ഭി​ച്ച സ​മ​രം ഉ​ച്ച​യോ​ടെ അ​വ​സാ​നി​പ്പി​ക്കാ​ന്‍ പാ​ര്‍​ട്ടി ക​ര്‍​ശ​ന നി​ര്‍​ദേശം ന​ല്‍​കി​യെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ ത​യാ​റാ​യി​ല്ല.​ ഒ​ടു​വി​ല്‍ ചൊ​വ്വാ​ഴ്ച…

Read More

ബാല്യം ചെറിയ സ്ക്രീനിൽ ഒതുങ്ങാതിരിക്കട്ടെ…!  കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗം ര​ക്താ​ർ​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു;  മാതാ-പിതാക്കൾക്കായി പോലീസിന്‍റെ  ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള മുന്നറിയിപ്പുകൾ ഇങ്ങനെ…

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളി​ലെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം ബ്ല​ഡ് കാ​ന്‍​സ​റി​ന് വ​രെ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. കേ​ര​ള പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് വി​ദ​ഗ്ധരെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് മൊ​ബൈ​ല്‍​ഫോ​ണി​ന്‍റെ പ​രി​ധി​വി​ട്ട ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ല്‍ ഹൈ​പ്പ​ര്‍ ആ​ക്റ്റി​വി​റ്റി തു​ട​ങ്ങി കാ​ന്‍​സ​റി​നു വ​രെ കാ​ര​ണ​മാ​വു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​പ്പു ന​ല്‍​കി​യ​ത്. കു​ട്ടി​ക​ളു​ടെ ത്വ​ക്കു മു​ത​ല്‍ ഓ​രോ അ​വ​യ​വ​ങ്ങ​ളും വ​ള​ര്‍​ച്ച പ്രാ​പി​ക്കു​ന്ന​തെ ഉ​ള്ളൂ. അ​തു​കൊ​ണ്ടു​ത​ന്നെ വ​ള​ര്‍​ച്ച​യു​ടെ ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ല്‍ നി​ന്നു​ണ്ടാ​കു​ന്ന വൈ​ദ്യു​ത കാ​ന്തി​ക ത​രം​ഗ​ങ്ങ​ള്‍ മു​തി​ര്‍​ന്ന​വ​രേ​ക്ക​ള്‍ വേ​ഗ​ത്തി​ല്‍ കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. വീ​ഡി​യോ ഗെ​യിം തു​ട​ങ്ങി മൊ​ബൈ​ല്‍ ഉ​പ​യോ​ഗം പ​തി​വാ​കു​ന്ന​തോ​ടെ കാ​ഴ്ച​ശ​ക്തി കു​റ​യു​ക, വി​ഷാ​ദം, ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത, പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധ​യി​ല്ലാ​യ്മ, ദേ​ഷ്യം, അ​ക്ര​മ​വാ​സ​ന തു​ട​ങ്ങി​യ പെ​രു​മാ​റ്റ​വൈ​ക​ല്യ​ങ്ങ​ളും കു​ട്ടി​ക​ളി​ല്‍ ദൃ​ശ്യ​മാ​കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. കു​ട്ടി​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം പ​രി​ധി​യി​ലും കൂ​ടു​ത​ലാ​യി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പാ​യി പോ​ലീ​സ് ഫേ​സ്ബു​ക്ക് വ​ഴി ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ‘അ​ഞ്ച് വ​യ​സാ​യി​ല്ല..…

Read More

അ​ധ്യാ​പ​ക -അ​ന​ധ്യാ​പ​ക​ര്‍​ക്ക് ഇ​ത് ദു​രി​ത​ങ്ങ​ളു​ടെ മൂ​ന്നാം വ​ര്‍​ഷം; ജോ​ലി​യു​ണ്ട്, പ​ക്ഷേ മൂ​ന്നു വ​ര്‍​ഷ​മാ​യി കൂ​ലി​യി​ല്ല..!

കോ​ഴി​ക്കോ​ട്: ജോ​ലി​യു​ണ്ട് പ​ക്ഷേ മൂ​ന്നു വ​ര്‍​ഷ​മാ​യി കൂ​ലി​യി​ല്ല..! ഒ​രു വ​ര്‍​ഷ​ത്തെ അ​നി​ശ്ചി​ത​ത്തി​നു​ള്ളി​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച എ​യ്ഡ​ഡ് സ്‌​ക്കൂ​ളി​ലെ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ര്‍​ക്ക് ഇ​ത് ദു​രി​ത​ങ്ങ​ളു​ടെ മൂ​ന്നാം വ​ര്‍​ഷം. 2016 ജൂ​ണ്‍ മു​ത​ല്‍ എ​യ്ഡ​ഡ് സ്‌​കൂ​ളി​ല്‍ നി​യ​മ​നം നേ​ടി​യ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ര്‍​ക്ക് മൂ​ന്നു വ​ര്‍​ഷ​മാ​യി​ട്ടും ശ​ബ​ള​വും നി​യ​മ​ന അം​ഗീ​കാ​ര​വും ല​ഭി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഒ​രു വി​ഭാ​ഗ​ത്തി​ന് നി​യ​മ​ന​വും അം​ഗീ​കാ​ര​വും ല​ഭി​ക്കു​മ്പോ​ള്‍ യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രി​ക്കാ​തെ ത​ഴ​യു​ന്നു​വെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ പ​രാ​തി. 2016-ഡി​സം​ബ​ര്‍ മൂ​ന്നി​ന് ഇ​റ​ക്കി​യ കെ​ഇ​ആ​ര്‍ ഭേ​ദ​ഗ​തി​യാ​ണ് നി​യ​മ​ന അം​ഗീ​കാ​ര​ത്തി​ന് നി​ല​വി​ല്‍ ത​ട​സ്സ​മാ​യി ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​റ​ക്കി​യ​പ്പോ​ഴും കേ​സ് ന​ട​ക്കു​മ്പോ​ഴും നാ​ലു വ​ര്‍​ഷ​ത്തെ നി​യ​മ​ന​ങ്ങ​ളും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​രു​ടെ വാ​ദം. സ്‌​കൂ​ളു​ക​ളെ ര​ണ്ടു ത​ര​ത്തി​ലാ​ക്കി 1979 മെ​യ് 22ന് ​മു​മ്പു​ള്ള സ്‌​ക്കൂ​ളു​ക​ളി​ല്‍ അ​ധി​ക ത​സ്തി​ക ഒ​ഴി​കെ എ​ല്ലാ നി​യ​മ​ന​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ 1979 മെ​യ് 22-ന്…

Read More

വിവാഹ മോചനത്തിന് കേസ് നടക്കവേ വേ​റി​ട്ട് ക​ഴി​യു​ന്ന ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; മ​ധ്യ​വ​യ​സ്‌​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍

വ​ട​ക​ര: വ​ര്‍​ഷ​ങ്ങ​ളാ​യി വേ​റി​ട്ട് ക​ഴി​യു​ന്ന ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ആ​ളെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. കൊ​ളാ​വി​പ്പാ​ലം കൂ​ട​ത്താ​യി അ​നി​ല്‍​കു​മാ​റാ​ണ് (50) വ​ട​ക​ര പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. വേ​റി​ട്ടു ക​ഴി​യു​ന്ന ഇ​യാ​ളു​ടെ ഭാ​ര്യ പു​തു​പ്പ​ണം കോ​ട്ട​ക്ക​ട​വി​ല്‍ ക​ടു​ങ്ങോ​ന്‍റ​വി​ട ഷീ​ജ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്നു പ​റ​യു​ന്നു. ഇ​ന്നു രാ​വി​ലെ ആ​റി​ന് പെ​ട്രോ​ള്‍, മ​ണ്ണെ​ണ്ണ, മു​ള​കു​പൊ​ടി എ​ന്നി​വ​യു​മാ​യി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ ഇ​യാ​ള്‍ ഷീ​ജ​യാ​ണെ​ന്ന് ക​രു​തി അ​മ്മ ര​മ​ക്കു നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. മു​ള​ക്‌​പൊ​ടി എ​റി​ഞ്ഞ് ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ട​യി​ല്‍ തീ​കൊ​ളു​ത്താ​ന്‍ വൈ​കി​യ​തും ബ​ഹ​ളം കേ​ട്ട് ഷീ​ജ​യും സ​ഹോ​ദ​ര​ന്‍ ഷാ​ജി​യും എ​ത്തി​യ​തി​നാ​ലും ശ്ര​മം വി​ജ​യി​ച്ചി​ല്ല. പി​ടി​വ​ലി​ക്കി​ട​യി​ല്‍ ഷാ​ജി​ക്കും അ​മ്മ ര​മ​ക്കും പ​രി​ക്കേ​റ്റു. അ​പ്പോ​ഴേ​ക്കും നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി അ​നി​ല്‍​കു​മാ​റി​നെ കീ​ഴ്പ്പെ​ടു​ത്തി പോ​ലീ​സി​നു കൈ​മാ​റി. പ​രി​ക്കേ​റ്റ ഷാ​ജി​യും ര​മ​യും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഷീ​ജ​യും അ​നി​ല്‍​കു​മാ​റും വ​ര്‍​ഷ​ങ്ങ​ളാ​യി വേ​റി​ട്ടു​ക​ഴി​യു​ക​യാ​ണ്. ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്…

Read More

കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാരുകളുടെ  അ​വ​ഗ​ണന: കാ​പ്പി ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ കാ​പ്പി ക​ർ​ഷ​ക​രോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും സ്വീ​ക​രി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ കേ​ര​ള കോ​ഫീ സ്മോ​ൾ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ശ​ക്ത​മാ​യ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. കാ​പ്പി ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ചേ​ർ​ന്ന് എ​ഴു​തി ത​ള്ളു​ക, ഒ​രു കി​ലോ കാ​പ്പി​ക്ക് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​ത്ത് അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കു​ക, കാ​പ്പി​ക്ക് വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​പ്പി​ക്കു​രു മു​ഴു​വ​നും പൊ​ഴി​ഞ്ഞു പോ​യി. എ​ല്ലാ നാ​ണ്യ​വി​ള​ക​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രു​ടെ ര​ക്ഷ​ക്കെ​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം വ​യ​നാ​ട്ടി​ൽ ക​ർ​ഷ​ക​രു​ടെ കൂ​ട്ട ആ​ത്മ​ഹ​ത്യ​ക​ൾ കാ​ണേ​ണ്ട അ​വ​സ്ഥ വ​രു​മെ​ന്ന് കേ​ര​ള കോ​ഫീ സ്മോ​ൾ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത​ന്‍റെ ഭാ​ഗ​മാ​യി 15ന് ​ഉ​ച്ച​യ്ക്ക് 12ന് ​കാ​പ്പി ക​ർ​ഷ​ക​രു​ടെ വി​പു​ല​മാ​യ…

Read More

സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യു​മാ​യി വ​ട​ക​ര ന​ഗ​ര​സ​ഭ; പ്ലാ​സ്റ്റി​ക് ക​ത്തി​ച്ച് റെ​യി​ൽ​വെ

വ​ട​ക​ര: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​കെ മാ​ലി​ന്യ​മു​ക്ത വ​ട​ക​ര പ​ദ്ധ​തി​യു​മാ​യി ഉൗ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ റെ​യി​ൽ​വെ അ​ധി​കൃ​ത​ർ​ക്ക് ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ട്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​യാ​ലും ക​ത്തി​ച്ചു സാ​യൂ​ജ്യ​മ​ട​യു​ക​യാ​ണ് ഈ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​നം. റെ​യി​ൽ​വെ സ്ഥ​ല​ത്താ​ണ് പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​തെ​ങ്കി​ലും ഇ​തി​ന്‍റെ പു​ക​ക്കെ​ന്ത് പ​രി​ധി. പു​ക പ​രി​സ​ര​മാ​കെ വി​ഴു​ങ്ങു​ക​യാ​ണ്. സീ​റോ​വേ​സ്റ്റ് വ​ട​ക​ര പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി നാ​ടാ​കെ അ​ഹോ​രാ​ത്രം യ​ത്നി​ക്കു​ന്പോ​ഴാ​ണ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ഇ​തൊ​ക്കെ കാ​റ്റി​ൽ​പ​റ​ത്തു​ന്ന​ത്. റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​മെ​ല്ലാം പൊ​തു​സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് പ​തി​വ്. സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ക​ണ്ട​ൽ​കാ​ടു​ക​ൾ നി​റ​ഞ്ഞ സ്ഥ​ല​ത്താ​ണ് എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​ത്. പ​ക​ൽ പ്ലാ​റ്റ്ഫോ​മി​ൽ ആ​ളു​ക​ളു​ടെ തി​ര​ക്കു​ള്ള സ​മ​യ​ത്തു​ത​ന്നെ​യാ​ണ് ഈ ​നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം. പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ർ റെ​യി​ൽ​വെ അ​ധി​കാ​രി​ക​ളോ​ട് ഇ​തി​നെ​കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞാ​ലും ര​ക്ഷ​യി​ല്ല. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ക​ത്തി​ച്ചാ​ൽ വ​ൻ​പി​ഴ ഒ​ടു​ക്കു​ന്ന സ​മ​യ​ത്താ​ണ് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് വി​ളി​പ്പാ​ട​ക​ലെ…

Read More

വേണം മുൻകരുതൽ…സം​സ്ഥാ​ന​ത്ത് 600-ല​ധി​കം ത​ലാ​സീ​മി​യ രോ​ഗി​ക​ളെ​ന്ന് ക​ണ​ക്ക് ; കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം 100-ല​ധി​കം രോ​ഗി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ത​ലാ​സീ​മി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​മ്പോ​ഴും രോ​ഗി​ക​ള്‍​ക്ക് സു​ര​ക്ഷി​ത ര​ക്തം ന​ല്‍​കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​യ ലൂ​ക്കോ​സൈ​റ്റ്- ഫി​ല്‍​ട്ട​ര്‍ സെ​റ്റ് വി​ത​ര​ണം അ​വ​താ​ള​ത്തി​ല്‍ .18 വ​യ​സ്സു​വ​രെ​യു​ള്ള രോ​ഗി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഉ​പ​ക​ര​ണം ഉ​ള്‍​പ്പെ​ടെ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യാ​ണ് ചി​കി​ത്സ ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തേ കു​ട്ടി​ക​ള്‍​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ളും ഫി​ല്‍​ട്ട​ര്‍ സൈ​റ്റും പു​റ​ത്ത് നി​ന്നും പ​ണം​കൊ​ടു​ത്ത് വാ​ങ്ങി ര​ക്തം സ്വീ​ക​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. 1200 രൂ​പ​യാ​ണ് ലൂ​ക്കോ​സൈ​റ്റ്-ഫി​ല്‍​ട്ട​ര്‍ സെ​റ്റി​ന്. മാ​സ​ത്തി​ല്‍ 15 ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ രോ​ഗി​ക​ള്‍​ക്ക് ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി വ​രും. മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ര​ക്ത​ബാ​ങ്കു​ക​ള്‍ സ​ജീ​വ​മാ​യ​തി​നാ​ലും ര​ക്ത​ദാ​താ​ക്ക​ള്‍ ര​ക്ത​ദാ​ന​ത്തി​ന് ത​യ്യാ​റാ​വു​ന്ന​തും ഇ​വ​ര്‍​ക്ക് ആ​ശ്വാ​സ​മേ​കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ര​ക്ത​ശു​ദ്ധീ​ക​ര​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​വും മ​രു​ന്നു പു​റ​ത്തു നി​ന്നും വി​ല​കൊ​ടു​ത്തു വാ​ങ്ങാ​ന്‍ സാ​മ്പ​ത്തി​ക​സ്ഥി​തി അ​നു​വ​ദി​ക്കി​ല്ലെ​ന്ന വെ​ല്ലു​വി​ളി​യാ​ണ് രോ​ഗി​ക​ക​ളെ ത​ള​ര്‍​ത്തു​ന്ന​ത്. ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ഹീ​മോ​ഗ്ലോ​ബി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ക​ഴി​വി​നെ​യാ​ണ് രോ​ഗം ബാ​ധി​ക്കു​ന്ന​ത്. ത​ലാ​സീ​മി​യ ബാ​ധി​ത​ര്‍​ക്ക് ര​ക്ത​ത്തി​ല്‍ ചു​വ​പ്പ് ര​ക്താ​ണു​ക്ക​ളു​ടെ…

Read More