ആലപ്പുഴ: ആലപ്പുഴയിൽ നടന്ന 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാട് ജില്ലയ്ക്ക് 930 പോയിന്റുമായി ഒന്നാം സ്ഥാനം. രാത്രി വൈകിയും നടന്ന മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാടി കോഴിക്കോഴ് ജില്ല 927 പോയിന്റുമായി മത്സരം അവസാനിപ്പിച്ചു. 903 പോയിന്റുനേടിയ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. 239 മത്സരങ്ങൾ പൂർത്തിയായതിൽ 200 ഓളം അപ്പീലുകൾ പരിശോധിച്ചശേഷം ഇന്ന് രാവിലെയോടുകൂടിയെ അന്തിമഫലം പ്രഖ്യാപിക്കാനാകൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. ഇന്ന് പുലർച്ചെ 1.20ന് ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ അരങ്ങേറിയ യക്ഷഗാനം മത്സരത്തോടുകൂടിയാണ് 59-ാമത് കലോത്സവത്തിന് തിരശീല വീണത്. തുടർന്ന് 1.45 ഓടുകൂടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ പതാക താഴ്ത്തി. കാസർഗോഡ് ജില്ലയാണ് അടുത്ത സ്കൂൾ കലോത്സവത്തിന് ആദിത്യമരുളുന്നത്. അവിടുത്തെ വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ. ഗിരീഷ് പതാക ഏറ്റുവാങ്ങി. പ്രളയത്തെത്തുടർന്ന് മൂന്നുദിവസമായി ചുരുക്കിയ സ്കൂൾ കലോത്സവത്തിൽ…
Read MoreCategory: Kozhikode
കാലുമാറി ശസ്ത്രക്രിയ നടത്തി; ഡോക്ടറെ സംരക്ഷിക്കാൻ നീക്കമെന്ന് ആരോപണം
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കുറ്റകാരനായ ഡോക്ടറെ സംരക്ഷിക്കാൻ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നീക്കമെന്ന് ആരോപണം. സംഭവത്തിൽ പിന്നാലെ കൂടരുതെന്ന് മാധ്യമങ്ങളോട് രഹസ്യമായി ആവശ്യപ്പെട്ട സുപ്രണ്ട്. ആശുപത്രിയുടെ വികസനത്തിൽ നിർണായക പങ്കു വഹിക്കുന്ന വ്യക്തിയാണ് ആരോപിതനായ ഡോക്ടറെന്നും ഇതിനാൽ തുടർ വാർത്തകൾ നൽകരുതെന്നുമാണ് ആവശ്യപ്പെട്ടത്. ഗുരുതരമായ വീഴ്ച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായിട്ടും പ്രധാന രാഷ്ട്രീയ പാർട്ടികളോ എച്ച്എംസി അംഗങ്ങളോ ഇതുവരെ രംഗത്തു വന്നിട്ടില്ല. സംഭവം വിവാദമായതോടെ ശസ്ത്രക്രിയക്ക് വിധേയയായ പൂക്കോട്ടുംപാടം സ്വദേശി മച്ചിങ്ങൽ ആയിഷയുടെ ബന്ധുക്കളുമായി സൂപ്രണ്ട് ചർച്ച നടത്തി. തുടർന്ന് ബന്ധുക്കൾക്ക് പരാതി ഇല്ലെന്നായിരുന്നു സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചത്. പരാതിയുമായി പോയാൽ കൂടുതൽ ഭവിഷത്തുകൾ ഉണ്ടാക്കുമെന്ന് താക്കീത് നൽകിയതായും ആക്ഷേപമുണ്ട്. സൂപ്രണ്ടിന്റെ നിലപാടിനെതിരെ ആയിഷയുടെ ബന്ധുക്കൾ രംഗതെത്തി. അടുത്ത ദിവസം എത്തിയ ശേഷം കേസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം…
Read Moreവിമനാത്താവള റോഡിന് സമീപത്തെ ആൾമറയില്ലാത്ത കിണർ മരണക്കെണിയാകുന്നു
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവള റോഡിരികിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലെ കിണറുകൾ മരണക്കിണറുകളാകുന്നു. വിദേശത്തുനിന്നെത്തിയ സുഹൃത്തിനെ സ്വീകരിക്കാൻ കാറുമായി വിമാനത്താവളത്തിലെത്തിയ കോഴിക്കോട് എടക്കാട് കുറുങ്ങാടം രഞ്ജിത്ത്(32)ആണ് ഇന്നലെ വിമാനത്താവള റോഡരികിലെ പറന്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചത്. വിമാനത്താവളത്തിനോട് ചേർന്നുളള ഉപയോഗ ശൂന്യമായ കിണറുകൾ രാത്രിയിലും പകലിലും അപരിചതർക്ക് പേടി സ്വപ്നമാണ്. ആൾമറിയില്ലാത്ത കിണർ ഫുട്ബാത്തിനോട് ചേർന്നാണ് നിൽക്കുന്നത്. ഒഴിഞ്ഞ പറന്പിൽ മൂത്രമൊഴിക്കാൻ പോയപ്പോഴാണ് രഞ്ജിത്തിന് അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. എട്ടുമണിയോടെ സുഹൃത്ത് വിമാനം ഇറങ്ങിയിട്ടും രഞ്ജിത്തിനെ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രഞ്ജിത്തിന്റെ കാർ വിമാനത്താവള കവാടത്തിന് 200 മീറ്റർ അകലെ റോഡരികിൽ കണ്ടത്. സമീപത്തെ കുഴികളിലും കിണറുകളിലും പരിശോധിച്ചപ്പോഴാണ് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം കണ്ടെത്. ആഴമുളള കിണറിന് സമീപത്ത് തന്നെ മറ്റൊരു മാലിന്യം നിറഞ്ഞ കിണറുമുണ്ട്. വിമാനത്താവള റോഡരികിലെ ഒഴിഞ്ഞ…
Read Moreകാരുണ്യ ലോട്ടറിക്ക് ഒരേ നന്പറിൽ രണ്ട് ടിക്കറ്റ്; സർക്കാരിന്റെ അനാസ്ഥയെന്ന് ഐഎൻടിയുസി
നിലന്പൂർ: സംസ്ഥാന സർക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറി ലോട്ടറിയിൽ ഒരേ നന്പറിൽ രണ്ട് ടിക്കറ്റ്. ഇന്നലെ നറുകെടുത്ത കാരുണ്യ ടിക്കറ്റിനാണ് രണ്ടെണ്ണത്തിൽ ഒരേ നന്പറുള്ളത്. 40 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 90 ലക്ഷം ടിക്കറ്റാണ് 10 സീരിയൽ നന്പറിലായി ഇറക്കിയിട്ടുള്ളതെന്ന് ടിക്കറ്റിൽ പറയുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം വഴിക്കടവ് പഞ്ചായത്തിൽ വിതരണം ചെയ്ത ടിക്കറ്റാണിത്. എടക്കരയിലെ ഒരു ഏജന്റ് വഴി വിതരണം ചെയ്തതാണിത്. ടിക്കറ്റിന്റെ മറുഭാഗത്ത് ഏജൻസിയുടെ പേരും വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാരിന്റെ ഭാഗ്യക്കുറിയിലും സുലഭമായി വ്യാജനുണ്ടെന്നതിന് സൂചനയാണിത്. ഇതേ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് ഏജൻസിയുടെ വിശദീകരണം. പ്രിന്റിംഗിൽ വന്ന പിഴവാകും കാരണമെന്നും ഇവർ പറഞ്ഞു. കാരുണ്യ ഓഫീസിൽ നിന്നും വാങ്ങിയ ടിക്കറ്റ് മാത്രമാണ് വിൽപ്പന നടത്തിയതെന്നും ഏജൻസി പറഞ്ഞു.കാരുണ്യ ലോട്ടറി അധികൃതരും പ്രിൻറിംഗ് പിഴവ് ആവാം കാരണമെന്നാണ് വിശദീകരണം നൽകുന്നത്. സർക്കാരിന്റെ അനാസ്ഥയെന്ന് ഐഎൻടിയുസി മലപ്പുറം:…
Read Moreമദ്യപിക്കാനെത്തിയ യുവാവിനെ ബാർ സെക്യൂരിറ്റിക്കാർ അടിച്ചുകൊലപ്പെടുത്തി
കോഴിക്കോട്: ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചുകൊലപ്പെടുത്തി. കോഴിക്കോട് താമരശേരിയിലാണു സംഭവം. ചമൽ പൂവൻമല വീട്ടിൽ റിബാഷ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണു സംഭവം. സംഭവത്തിൽ ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചുപേരെ താമരശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ ജീവനക്കാരുമായുണ്ടായ വാക്കുതർക്കമാണു മർദനത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മദ്യപിച്ചശേഷം റിബാഷ് ബാറിനുപുറത്തുവച്ചു സെക്യൂരിറ്റി ജീവനക്കാരോടു വഴക്കുണ്ടാക്കിയതായി പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റിബാഷിനെ ബാർ ജീവനക്കാർ വലിച്ചു കൊണ്ടുപോകുന്നതും അടിച്ചു വീഴ്ത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ശനിയാഴ്ച പുലർച്ചെ പത്രമിടാൻ വന്നയാളാണു കടത്തിണ്ണയിൽ റിബാഷിന്റെ മൃതദേഹം കണ്ടെത്തിയത്.
Read Moreവീണ്ടും ബാങ്കിംഗ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ; എടച്ചേരി പോലീസിൽ പരാതി നല്കി
കോഴിക്കോട്: ബാങ്കിൽനിന്നു വിളിക്കുന്നെന്ന വ്യാജേന അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓർക്കാട്ടേരി തരിപ്പയിൽ ഖദീജയുടെ ഒരു ലക്ഷം രൂപയാണ് വടകര എസ്ബിഐയിൽനിന്നു നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഖദീജയുടെ ഡൽഹിയിലുള്ള ഭർത്താവിനെ ബാങ്കിൽനിന്നു വിളിക്കുന്നതാണെന്നുപറഞ്ഞു ഫോണ്‍ സന്ദേശം എത്തിയത്. കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മൊബൈൽ ഫോണിലേക്ക് വിളിച്ചത്. ഇത് സംബന്ധിച്ച് ഭർത്താവിന് അറിയാത്തതിനാൽ വൈകുന്നേരം ഖദീജയെ വിളിക്കുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഖദീജ ഒടിപി നന്പർ അടക്കം പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഒരു ലക്ഷം രൂപ അക്കൗണ്ടിൽനിന്നു നഷ്ടപ്പെട്ടതായി സന്ദേശമെത്തി. ഇതോടെയാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ഉടൻ തന്നെ എടച്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreതരിശുഭൂമി കൃഷിഭൂമിയാക്കിയ കർഷകന് കാറ്റിൽ വൻനഷ്ടം; 300 വാഴകൾ നിലംപൊത്തി
മുക്കം: കാടുപിടിച്ച് വർഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന ഭൂമി കൃഷി ഭൂമിയാക്കി മാറ്റിയ കർഷകന് വ്യാഴാഴ്ചയുണ്ടായ കാറ്റിലും മഴയിലും വൻനഷ്ടം. കാരശേരി പഞ്ചായത്തിലെ കെ.ഷാജികുമാറിനാണ് വലിയ നഷ്ടമുണ്ടായത്. 300ൽ പരം വാഴകൾ കാറ്റിൽ നിലംപൊത്തി. കുലച്ചതുംകുലക്കാറായതുമായ വാഴകളാണ് നശിച്ചത്. കാരശേരി ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് കൃഷിയിറക്കിയ ഇയാൾ ഇനി ലോൺ എങ്ങിനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ്. കാരശേരി പുള്ളി പൊയിലിലാണ് ഇയാൾ വാഴകൃഷി ചെയ്തിരുന്നത്. വലിയ തോതിൽ പന്നി ശല്യം നേരിടുന്ന പ്രദേശം കൂടിയാണിത്. നേരത്തെ 100 ഓളം വാഴകൾ പന്നികൾ നശിപ്പിച്ചിരുന്നു. പാലക്കാംപൊയിലിൽ വാഴകൃഷിയിറക്കിയ ആനയാംകുന്ന് സ്വദേശി സുരേഷിന്റെ 100 വാഴകളും കാറ്റിൽ നശിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഇദ്ദേഹത്തിന്റെ 3000 വാഴകളും വെള്ളം കയറി നശിച്ചിരുന്നു. കൃഷി നശിച്ച സ്ഥലം കൃഷി ഓഫീസർ സി.വി.ശുഭ, കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ടി.ജെ.റോയി തുടങ്ങിയവർ…
Read Moreപുതിയ റോഡുകളിലെ ആന്റിഗ്ലയര്‍ സ്ക്രീനുകള്‍ കൂട്ടത്തോടെ സാമൂഹ്യവിരുദ്ധർ നശിപ്പിക്കുന്നു; പൊട്ടിച്ചെടുക്കുന്ന ആന്റി ഗ്ലയർ സ്ക്രീനുകൾ ആക്രികടകൾക്ക് വിൽക്കുന്നതായി അധികൃതർ
കോഴിക്കോട് : നഗരത്തില്‍ വിദേശമാതൃകയില്‍ ഡിവൈഡറുകള്‍ക്കു മുകളില്‍ സ്ഥാപിച്ച ആന്റി ഗ്ലയര്‍ സ്ക്രീനുകള്‍ സാമൂഹ്യവിരുദ്ധര്‍ കൂട്ടത്തോടെ നശിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ കാരപ്പറമ്പ്- അരയിടത്തുപാലം റോഡിലെ ഡിവൈഡറുകള്‍ക്ക് മുകളില്‍ സ്ഥാപിച്ച ആന്റിഗ്ലയര്‍ സ്ക്രീനുകളാണ് വീണ്ടും വ്യാപകമായി നശിപ്പിക്കുന്നത്. കാരപ്പറമ്പ് ബസ്റ്റോപ്പിനു മുന്നില്‍ അടുത്തടുത്തായുള്ള ആന്റിഗ്ലയര്‍ സ്ക്രീനുകള്‍ നശിപ്പിച്ചിട്ടുണ്ട്. സരോവരത്തിന് മുന്നിലുള്ള ബൈപാസ് റോഡിലും അടുത്തിടെ ഇവ വീണ്ടും വ്യാപമായി നശിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നിലുള്ള സാമൂഹ്യവിരുദ്ധരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. വാഹനാപകടം കുറയ്ക്കാന്‍ വേണ്ടിയാണ് ഡിവൈഡറുകള്‍ക്കു മുകളില്‍ ഇവ സ്ഥാപിച്ചത്. മലേഷ്യയില്‍ നിന്നാണ് ഇവ എത്തിച്ചത്. സ്ഥാപിച്ച ആദ്യഘട്ടത്തില്‍ ഇവ വ്യാപകമായി നശിപ്പിച്ചിരുന്നു. കാരപ്പറമ്പ് മുതല്‍ കല്ലുത്താന്‍ കടവ് വരെയുള്ള റോഡില്‍ 4000 ത്തോളം ആന്റിഗ്ലയര്‍ സ്ക്രീനുകളായിരുന്നു സ്ഥാപിച്ചത്. സ്ഥാപിച്ചതിനു തൊട്ടുപിന്നാലെ തന്നെ ഇവ നശിപ്പിക്കാനും തുടങ്ങിയിരുന്നു. ആയിരത്തിലേറെയെണ്ണം ഇതിനകം നശിപ്പിച്ചിട്ടുണ്ട്. പോലീസിന്റെ നിരീക്ഷണ ക്യാമറകളും ജനകീയ കമ്മിറ്റികളുമുണ്ടെങ്കിലും ഇത്തരത്തിലുള്ള…
Read Moreഒടുവില്‍ ആയുഷ്മാന്‍ ഇൻഷ്വറൻസ് കേരളത്തിലേക്കും; പ്രത്യേക രീതിയില്‍ നടപ്പിലാക്കും, പ്രീമിയത്തിലും വ്യത്യാസം
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് നടപ്പിലാക്കും. അതിനായുള്ള തയാറെടുപ്പിലാണ് സംസ്ഥാനസര്‍ക്കാര്‍. തുടക്കത്തില്‍ പദ്ധതിയോട് വിമുഖതകാണിച്ചെങ്കിലും കേന്ദ്രസര്‍ക്കാരുമായുള്ള തുടര്‍ ചര്‍ച്ചകളില്‍ സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകയായിരുന്നു. ഒരു കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയ്ക്കുള്ള ആരോഗ്യചികിത്സാ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് കേന്ദ്രത്തിന്റെത്. 2011-ലെ സെന്‍സസ് അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പാവപ്പെട്ട കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. സംസ്ഥാനത്ത് ചെറിയ ശതമാനം കുടുംബങ്ങളേ ഈ പരിധിയില്‍ വരൂ. കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ രണ്ടുലക്ഷത്തിന്റെയും മൂന്നു ലക്ഷത്തിന്റെയും രണ്ടു സ്ലാബുകളാക്കി പദ്ധതിനടപ്പിലാക്കാനാണ് ആലോചിക്കുന്നത്.അതിനാലാണ് പദ്ധതി നടപ്പിലാക്കാൻ കാലതാമസം നേരിടുന്നത്. ആയുഷ്മാന്‍പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രവുമായി സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഇതോടെ, നിലവിലുള്ള ആര്‍എസ്ബിവൈ പദ്ധതി ഇല്ലാതാകും. കാരുണ്യ പദ്ധതി ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യപദ്ധതികള്‍ മുഴുവന്‍ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമാക്കി മാറ്റും.ആയുഷ്മാന്‍ഭാരത് പദ്ധതിയില്‍നിന്നു തികച്ചും വ്യത്യസ്തമായാണ് സംസ്ഥാനം ആരോഗ്യപദ്ധതി നടപ്പാക്കുക.…
Read Moreമലദ്വാരത്തിലൂടെയുള്ള സ്വർണ്ണക്കടത്ത് ഏറ്റെടുത്ത് മലയാളി യുവാക്കളും; വിദേശത്തെ താമസവും കൈനിറയെ പണവും ലഭിക്കുമെന്നതാണ് യുവാക്കളെ ആകർഷിക്കുന്നതെന്ന് ഡിഐഐ ഉദ്യോഗസ്ഥർ
കോഴിക്കോട്: തമിഴ്നാട് സ്വദേശികള്‍ സ്വീകരിച്ചിരുന്ന സ്വര്‍ണക്കടത്ത് ഏറ്റെടുത്ത് മലയാളികള്‍. വര്‍ഷങ്ങളോളം തമിഴ്നാട്ടുകാരായിരുന്നു ഇത്തരത്തില്‍ മലദ്വാരത്തിലാക്കി സ്വര്‍ണം എത്തിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ വ്യാപകമായി ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവരുന്നുണ്ടെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. കുറഞ്ഞ അളവിലാണ് ഇപ്രകാരം സ്വര്‍ണം കൊണ്ടുവരുന്നത്. പരമാവധി 500 ഗ്രാമാണ് കൊണ്ടുവരുന്നത്. ഇതിന് 15,000 രൂപ പ്രതിഫലം ലഭിക്കും. കൂടാതെ വാഹകര്‍ക്ക് വിദേശത്ത് താമസത്തിനുള്ള സൗകര്യവും ടിക്കറ്റും സൗജന്യമായി നല്‍കും. കുറഞ്ഞ അളവിലാണ് കൊണ്ടുവരുന്നതെങ്കിലും കൂടുതല്‍ അളവ് എത്തുന്നുണ്ട്. കുറഞ്ഞ അളവില്‍ കൊണ്ടുവരുന്നവരെ കണ്ടെത്തി തുടരന്വേഷണം നടത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുകളും ഏറെയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു .
Read More