വ​ഴി​ത​ട​യാ​ന്‍ ആ​ളെ “തേ​ടി’ ബി​ജെ​പി ; കെ.​സു​രേ​ന്ദ്ര​നെ​തി​രേ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രേ​യും വ​ഴി​യി​ല്‍ ത​ട​യുമെന്ന പ്രഖ്യാപനം;  സമരത്തിന് യുവാക്കളെ  കിട്ടാനില്ലെന്ന്  പ്രദേശിക ഘടകം

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​നെ​തി​രേ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രേ​യും വ​ഴി​യി​ല്‍ ത​ട​യാ​ന്‍ ആ​ളെ തേ​ടി ബി​ജെ​പി. ഗ്രൂ​പ്പ്പോ​രി​നെ തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​വ​രെ പ്ര​വ​ര്‍​ത്ത​ക​രെ തെ​രു​വി​ലി​റ​ക്കാ​ന്‍ ബി​ജെ​പി നേ​തൃ​ത്വ​ത്തി​നാ​യി​ട്ടി​ല്ല. സ​മ​രം ആ​ഹ്വാ​നം ചെ​യ്ത ആ​ദ്യ​ദി​വ​സം ത​ന്നെ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍​ക്കുനേ​രെ മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്. അ​തേ​സ​മ​യം മ​റ്റു മ​ന്ത്രി​മാ​രെ​ല്ലാം സു​ഗ​മ​മാ​യി യാ​ത്ര​ ചെ​യ്യു​ക​യും പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു​. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പു​റ​മേ വ​ഴി​ത​ട​യ​ലി​ന് വി​ശ്വാ​സി​ക​ളാ​യ യു​വാ​ക്ക​ളെ രം​ഗ​ത്തി​റ​ക്കാ​ന്‍ നേതൃത്വം ശ്ര​മി​ച്ചെ​ങ്കി​ലും അ​തും ഫ​ലം ക​ണ്ടി​ല്ല. യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ബി​ജെ​പി പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഇ​തോ​ടെ പ്ര​ഖ്യാ​പി​ച്ച സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ മൂ​ര്‍​ച്ച​യും കു​റ​ഞ്ഞു. മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ വ​ഴി​ത​ട​യ​ലും ക​രി​ങ്കൊ​ടി പ്ര​യോ​ഗ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ള്‍ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ല്‍ ഇ​ത്ത​രം പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ല്‍നി​ന്ന് യു​വാ​ക്ക​ള്‍ വി​ട്ടുനി​ല്‍​ക്കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ രാ​വി​ലെ മു​ത​ല്‍ മ​ന്ത്രി എ.​കെ.…

Read More

പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി​യെ​ന്ന സ​ന്ദേ​ശം; പ​രി​ശോ​ധി​ച്ച​പ്പോ​ൾ…

നാ​ദാ​പു​രം: ക​ല്ലാ​ച്ചി വാ​ണി​മേ​ല്‍ റോ​ഡി​ല്‍ മൃ​ഗാ​ശു​പ​ത്രി പ​രി​സ​ര​ത്ത് സ്റ്റീ​ല്‍ ബോം​ബ് ക​ണ്ടെ​ത്തി​യെ​ന്ന സ​ന്ദേ​ശം പോ​ലീ​സി​നെ വ​ട്ടം ക​റ​ക്കി. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ഴു​ക്ക് ചാ​ലി​ല്‍ ബോം​ബ് ക​ണ്ട​ത്. പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യ്ച്ച​തോ​ടെ ബോം​ബ് സ്‌​ക്വാ​ഡ് ബോം​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. സ്റ്റീ​ല്‍ പാ​ത്ര​ത്തോ​ട് സ​മാ​ന​മാ​യ സ്‌​പ്രേ പാ​ത്ര​മാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. നേ​ര​ത്തെ മേ​ഖ​ല​യി​ല്‍ നി​ന്ന് വി​വി​ധ ത​ര​ത്തി​ലു​ള്ള ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നാ​ല്‍ പോ​ലീ​സ് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സം​ഭ​വ​ത്തെ ക​ണ്ട​ത്. സ്റ്റീ​ല്‍ ക​ണ്ടെ​യ്‌​ന​റി​നു മു​ക​ള്‍ ഭാ​ഗ​ത്ത് ക്ലോ​ക്ക് രൂ​പ​ത്തി​ല്‍ കാ​ണ​പ്പെ​ട്ട​തും പോ​ലീ​സി​നെ സം​ശ​യ​ത്തി​ലാ​ക്കി. വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കു​റു​വ​ന്തേ​രി, കൊ​യ​മ്പ്രം പാ​ലം മേ​ഖ​ല​യി​ല്‍ ബോം​ബ് സ്‌​ക്വാ​ഡും പോ​ലീ​സും ആ​യു​ധ​ങ്ങ​ള്‍​ക്കാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല.

Read More

കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി: ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്; സംഭവം ഇങ്ങനെ…

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി​യി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ​യ്ക്കു അ​ർ​ഹ​മാ​യ ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നു പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി ക​ണ്ണം​കു​ള​ത്ത് വി​ശ്വം​ഭ​ര​ൻ ആ​രോ​പി​ച്ചു. ലോ​ട്ട​റി ഏ​ജ​ൻ​സി ഉ​ട​മ ത​ന്ത്ര​പൂ​ർ​വം ത​ട്ടി​യെ​ടു​ത്ത ടി​ക്ക​റ്റ് മു​ള്ള​ൻ​കൊ​ല്ലി സ്വ​ദേ​ശി ലോ​ട്ട​റി ഡ​യ​റ​ക്ട​റേ​റ്റി​ൽ ഹാ​ജാ​രാ​ക്കി​യ​താ​യി വി​വ​രം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​ൽ​പ്പ​ള്ളി​യി​ൽ ബ​ന്ധു​വു​മാ​യ ചെ​റ്റ​പ്പാ​ലം തൂ​പ്ര ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ നി​ഷാ​ദ് ന​ട​ത്തു​ന്ന വി​നാ​യ​ക ലോ​ട്ട​റി എ​ജ​ൻ​സി​ൽ​നി​ന്നു ഓ​ഗ​സ്റ്റ് 30നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നും മൂ​ന്നി​നും ഇ​ട​യി​ൽ എ​ടു​ത്ത മൂ​ന്നു ടി​ക്ക​റ്റു​ക​ളി​ൽ പി​ജി 188986 ന​ന്പ​ർ ടി​ക്ക​റ്റി​നാ​യി​രു​ന്നു ഒ​ന്നാം സ​മ്മാ​നം. ഈ ​വി​വ​രം അ​ന്നു വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ ടൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന ത​ന്നെ നി​ഷാ​ദും ബ​ന്ധു രാ​ധാ​കൃ​ഷ്ണ​നു​മാ​ണ് അ​റി​യി​ച്ച​ത്. അ​പ്പോ​ൾ​ത്ത​ന്നെ ഇ​രു​വ​രും ചേ​ർ​ന്നു നി​ർ​ബ​ന്ധി​ച്ച് ലോ​ട്ട​റി​ക്ക​ട​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മു​ന്നു ടി​ക്ക​റ്റു​ക​ളും വാ​ങ്ങി​യ നി​ഷാ​ദ് സ​മ്മാ​നാ​ർ​ഹ​മാ​യ…

Read More

മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെ​യും വ​ഴി​യി​ൽ ത​ട​യും; ശ​ബ​രി​മ​ല​യി​ൽ തെ​റ്റ് പ​റ്റി​യെ​ന്ന് പ​റ​യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാക​ണ​മെ​ന്നു എം.​ടി. ര​മേ​ശ്

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രെ​യും വ​ഴി​യി​ൽ ത​ട​യു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി.​ ര​മേ​ശ്. സു​രേ​ന്ദ്ര​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി പീ​ഡി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ബി​ജെ​പി​യു​ടെ വ​ഴി​ത​ട​യ​ൽ സ​മ​രം. ശ​ബ​രി​മ​ല​യി​ൽ തെ​റ്റ് പ​റ്റി​യെ​ന്ന് പ​റ​യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​രേ​ന്ദ്ര​നോ​ട് മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സാ​ണ് ‌ഇ​തി​ന് പി​ന്നി​ൽ. ഇ​തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ​ക്ക് പ​റ​യേ​ണ്ടി വ​രുമെന്നും ശ​ബ​രി​മ​ല​യി​ൽ നി​രോ​ധ​നാ​ജ്ഞ ലം​ഘ​ന സ​മ​രം തു​ട​രു​മെ​ന്നും ര​മേ​ശ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ക​ര്‍​ണാ​ട​ക​യി​ലേ​ക്കെ​ന്നു​ പ​റ​ഞ്ഞുപോ​യ യു​വാ​വി​നെ കാ​ണാ​നി​ല്ലെന്ന പരാതി; യുവാവിന്‍റേതെന്ന്  സംശയിക്കുന്ന ബാഗും ഹെൽമെറ്റും കണ്ടെത്തി;  സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസ്

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി മൊ​കേ​രി സ്വ​ദേ​ശി​യാ​യ സോ​ളോ​റൈ​ഡ​ര്‍ സ​ന്ദീ​പി​നെ ക​ര്‍​ണാ​ട​ക​യി​ല്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ആ​റ് ദി​വ​സ​മാ​യി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യേ​റു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സ​ന്ദീ​പ് ബൈ​ക്കു​മാ​യി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യ​ത്. കോ​ഴി​ക്കോ​ട് ന​ല്ല​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഭാ​ര്യ ഷി​ജി​ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദി​വ​സ​ങ്ങ​ളാ​യി ക​ര്‍​ണാ​ട​ക​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്‌​എ​എ​സ്ഐ സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് ബി​സി​ന​സ് പാ​ര്‍​ക്കി​ല്‍ ഐ​ബേ​ഡ് മീ​ഡി​യ ക​മ്പ​നി​യി​ലെ മാ​ര്‍​ക്ക​റ്റി​ങ് മാ​നേ​ജ​രാ​യ സ​ന്ദീ​പ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ബൈ​ക്കു​മാ​യി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യ​ത്. ര​ണ്ട് ദി​വ​സം കൊ​ണ്ട് തി​രി​ച്ചുവ​രു​മെ​ന്നും വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ട​യ്ക്കി​ട​യ്ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന ശീ​ല​മു​ള്ള​യാ​ണ് സ​ന്ദീ​പ്. പ​ക്ഷെ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ച് വ​രാ​താ​യ​തോ​ടെ​യാ​ണ് ഭാ​ര്യ ഷി​ജി ന​ല്ല​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സ​ന്ദീ​പീ​ന്‍റെ ബൈ​ക്ക്, ബാ​ഗ്, ഹെ​ല്‍​മെ​റ്റ്, വാ​ച്ച് തു​ട​ങ്ങി​യ​വ​യെ​ല്ലാം ദും​ഗാ ന​ദി​ക്ക​ര​യു​ടെ തീ​ര​ത്തുനി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത്…

Read More

പ്ര​ള​യ​ദുരന്തത്തിൽനി​ന്നും പാ​ഠം പ​ഠി​ച്ചി​ല്ല… മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും  ക്വാ​റിമാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു; പു​തു​താ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത് 11 ക്വാ​റി, ക്ര​ഷ​ർ യൂ​ണി​റ്റു​ക​ള്‍

മു​ക്കം: ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ക്വാ​റി, ക്ര​ഷ​ർ, എം ​സാൻഡ് യൂ​നി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും ക്വാ​റി, ക്ര​ഷ​ർ യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങാ​ൻ നീ​ക്കം. കാ​ര​ശേരി, കൂ​ട​ര​ഞ്ഞി, കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പു​തി​യ​വ തു​ട​ങ്ങാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ നാ​ല് പു​തി​യ ക്വാ​റി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കു​മാ​ര​നെ​ല്ലൂ​ർ വി​ല്ലേ​ജി​ൽ മൂ​ന്നും​ക​ക്കാ​ട് വി​ല്ലേ​ജി​ൽ ഒ​ന്നും. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​മാ​യ പാ​റ​ത്തോ​ടും ക​റു​ത്ത പ​റ​മ്പ് മോ​ലി​ക്കാ​വി​ലു​മാ​ണ് പു​തി​യ യൂ​നി​റ്റു​ക​ൾ​ക്ക് അ​നു​മ​തി​യാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ ലെ​റ്റ​ർ ഓ​ഫ് ഇ​ന്‍റ​ന്‍റ് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ 25 സ്ഥ​ല​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത് ജി​ല്ലാ ക​ള​ക്ട​ർ റ​വ​ന്യു വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ടറി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ മ​റ​ച്ചുവ​ച്ചി​രു​ന്നു.​ ഇ​ത് വി​വാ​ദ​മാ​വു​ക​യും ചെ​യ്തി​രു​ന്നു. പു​തി​യ ക്വാ​റി​ക​ൾ​ക്കും ക്ര​ഷ​റു​ക​ൾ​ക്കും അ​നു​മ​തി ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ നി​ന്ന് കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​നെ ഒ​ഴി​വാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും…

Read More

താളം കൊട്ടിക്കേറേണ്ട ചെണ്ടകൾ നാറ്റം പരത്തി ചക്കിട്ടപാറ പഞ്ചായത്തിൽ; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ

ച​ക്കി​ട്ട​പാ​റ: കൊ​ട്ടാ​ൻ പ​റ്റാ​ത്ത ചെ​ണ്ട​ക​ൾ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ കോ​ണി​ച്ചു​വ​ട്ടി​ൽ ഒ​രു വ​ർ​ഷം മു​മ്പ് കൂ​ട്ടി​യി​ട്ട ചെ​ണ്ട​ക​ളു​ടെ തോ​ലു​ക​ൾ അ​ഴു​കി​യാ​ണു നാ​റ്റം വ​മി​ക്കു​ന്ന​ത്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്കാ​യി പ​ദ്ധ​തി​യു​ണ്ടാ​ക്കി​യാ​ണു വ​നി​താ ചെ​ണ്ട സം​ഘ​മു​ണ്ടാ​ക്കി​യ​ത്. കു​റെ മേ​ളം മു​ഴ​ക്കി​യ​തോ​ടെ ഇ​വ ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പാ​ഴ് വ​സ്തു​ക്ക​ൾ നി​ക്ഷേ​പി​ച്ച സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ടു. ഇ​ത് വാ​ർ​ത്ത​യാ​യ​തോ​ടെ എ​ല്ലാ​മെ​ടു​ത്തു കാ​റ്റും വെ​ളി​ച്ച​വും ക​ട​ക്കാ​ത്ത കോ​ണി​ച്ചു​വ​ട്ടി​ൽ നി​ക്ഷേ​പി​കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടു​ത്താ​ണു സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ക്കാ​നും മ​റ്റു​മെ​ത്തു​ന്ന​വ​ർ ദു​ർ​ഗ​ന്ധ കാ​ര്യം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ കാ​ര്യം വ്യ​ക്ത​മാ​ക്കാ​തെ ഉ​രു​ണ്ടു ക​ളി​ക്കു​ക​യാ​ണ്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ചെ​ണ്ട​ക​ൾ കോ​ണി​ച്ചു​വ​ട്ടി​ൽ നി​ന്നും മാറ്റണമെന്നാണ് ഇ​വി​ടെ വ​രു​ന്ന​വ​രു​ടെ ആ​വ​ശ്യം.

Read More

ഗുണ്ട് പൊട്ടി, യുവതിയുടെ ബോധംപോയി; വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞു; മുന്‍ നഗരസഭാധ്യക്ഷ ആശുപത്രിയില്‍; രാജിവെച്ചിട്ടും പീഡനം തുടരുന്നുവെന്ന് ഷാഹിന

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളാഞ്ചേരി മുന്‍ നഗരസഭാ അധ്യക്ഷ എം ഷാഹിനയുടെ വീടിന് നേരെ പടക്കമെറിഞ്ഞു. ഇതേത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ ഷാഹിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാഹിന രാജിവച്ച ഒഴിവിലേക്കാണ് വളഞ്ചേരിയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് ഷാഹിന സെപ്റ്റംബറില്‍ രാജി വച്ചത്. ലീഗിന് 14 ഉം കോണ്‍ഗ്രസിന് ആറും അംഗങ്ങളാണ് വളാഞ്ചേരി നഗരസഭയില്‍ ഉള്ളത്.

Read More

ലീഗിന്‍റെ ‘പാര’ച്യൂട്ട് ! ഒന്നരമണിക്കൂർ ഗതാഗതം തടസപ്പെടുത്തി ലീഗിന്‍റെ പാരച്യൂട്ട് റെയിൽവേ ലൈനിൽ; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

കോഴിക്കോട്: മുസ്‌ലീം യൂത്ത് ലീഗിന്‍റെ യുവജന യാത്രയോടനുബന്ധിച്ച് പറത്തിയ പാരച്യൂട്ട് റെയില്‍വേ ലൈനില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വടകരയിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് മംഗലാപുരത്തേക്കുള്ള തീവണ്ടി ഗതാഗതം ഒന്നരമണിക്കൂര്‍ തടസപ്പെട്ടു. മംഗള-ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് വടകരയില്‍ പിടിച്ചിട്ടു. ഇതിന് പിന്നിലായുള്ള തീവണ്ടികളും പല സ്ഥലത്തായി പിടിച്ചിട്ടിരുന്നു. ഒന്നരമണിക്കൂറിന് ശേഷം പാരച്യൂട്ട് നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Read More

ദു​രി​ത​മെ​ന്ന മാ​റാ​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നു മോ​ച​ന​മി​ല്ലാ​തെ വടകരജി​ല്ലാ ആ​ശു​പ​ത്രിയിൽ; രോഗികൾക്ക് കഷ്ടകാലം

വ​ട​ക​ര: ദു​രി​ത​മെ​ന്ന മാ​റാ​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നു മോ​ച​ന​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി. രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ത​ന്നെ കൂ​ട്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ന്നി​ട്ടും ഇ​വി​ടെ രോ​ഗി​ക​ൾ​ക്ക് ക​ഷ്ട​കാ​ല​മാ​ണ്. ഏ​ത് നേ​ര​വും മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കേ​ണ്ട ഇ​വി​ടെ ഇ​ക്കാ​ര്യ​ങ്ങ​ൾ ഫ​ല​പ്ര​ദ​മ​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ വ​ല​യു​ക​യാ​ണ്. സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം വ​ലി​യ പ്ര​ശ്ന​മാ​യി നി​ൽ​ക്കു​ന്നു. ഉ​ച്ച​വ​രെ ജ​ന​റ​ൽ മെ​ഡി​സി​ൻ ഡോ​ക്ട​ർ​മാ​രാ​ണ് ശ​ര​ണം. ഒ​പി സ​മ​യം ക​ഴി​ഞ്ഞാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​മാ​ണ് ആ​ശ്ര​യം. അ​വ​സ​രം കാ​ത്ത് വ​ലി​യ ക്യൂ​വാ​ണ് നി​ത്യ​വും. ഇ​വി​ടെ അ​ഞ്ചു ഡോ​ക്ട​ർ​മാ​ർ മാ​റി മാ​റി ഡ്യൂ​ട്ടി​യി​ലി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​രു സ​മ​യം ഒ​രാ​ൾ മാ​ത്രം. സാ​യാ​ഹ്ന വേ​ള​യി​ലും ഒ​പി​യു​ണ്ടെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​കു​മാ​യി​രു​ന്നു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ദി​വ​സം 700 ൽ​പ​രം രോ​ഗി​ക​ൾ വ​രെ​യെ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. അ​പ​ക​ട​ങ്ങ​ളും മ​റ്റു​മു​ണ്ടാ​കു​ന്പോ​ൾ ഡോ​ക്ട​ർ അ​ങ്ങോ​ട്ട് പോ​കു​ന്ന​തോ​ടെ ഒ​പി ചീ​ട്ടെ​ടു​ത്ത​വ​രു​ടെ ചി​കി​ൽ​സ ബു​ദ്ധി​മു​ട്ടാ​കു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം…

Read More