കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ടിൽ 85 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ അന്താരാഷ്ട്ര ടെർമിനൽ ജനുവരി ആദ്യവാരം ടെർമിനൽ തുറന്നു കൊടുക്കാൻ കരിപ്പൂർ എയർപോർട്ടിൽ ചേർന്ന എയർപോർട്ട് ഉപദേശക സമിതി യോഗം തീരുമാനിച്ചു. കരിപ്പൂരിൽ നിന്നു വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് സമിതി യോഗം ചേർന്നത്. ഡിസംബർ അഞ്ച് മുതലാണ് കരിപ്പൂരിൽ നിന്നുള്ള സൗദി എയർലൈൻസിന്റെ വലിയ വിമാനം സർവീസ് പുനരാരംഭിക്കുന്നത്. രാവിലെ 11നു കരിപ്പൂരിലെത്തുന്ന വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. എയർ ഇന്ത്യയുടെ എംഡി ഉൾപ്പെടെയുള്ളവരെ എംപിമാരുടെ സംഘം കണ്ടതായി യോഗത്തിൽ പങ്കെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കരിപ്പൂരിൽ നിന്നു സൗദി എയർലൈൻസിനു പിന്നാലെ കൂടുതൽ വലിയ വിമാനങ്ങളുടെ സർവീസ് വൈകാതെ ആരംഭിക്കാനാകുമെന്ന് എയർ ഇന്ത്യ, എമിറേറ്റ്സ്, ഫ്ളൈ ദുബായ് ഉൾപ്പെടെയുള്ള വിമാന കന്പനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കി…
Read MoreCategory: Kozhikode
പിണറായി വിജയൻ ആധുനിക സ്റ്റാലിൻ; തനിക്കെതിരായായ കേസുകൾ വ്യക്തിവൈരാഗ്യം തീർക്കലെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക സ്റ്റാലിനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിലുള്ള വ്യക്തിവൈരാഗ്യമാണ് തനിക്കെതിരായായ കേസുകൾ. മുഖ്യമന്ത്രിയുടേത് ഫാസിസ്റ്റ് സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ കളി അധികകാലം പോകില്ല. രണ്ട് വർഷം കൂടിയേ ഇനിയുള്ളു. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ ഗതി എന്തായെന്നും അദ്ദേഹം ചോദിച്ചു. കെ.സി. വേണുഗോപാലിന്റെയും ഉമ്മൻ ചാണ്ടിയുടെയും പേരിൽ നാല് മാസം മുൻപ് സരിത കൊടുത്ത പരാതി എന്തായെന്നും സുരേന്ദ്രൻ ചോദിച്ചു.
Read Moreചോദിച്ചത് തെറ്റാണെങ്കിൽ കോടതിയെ സമീപിക്കട്ടെ; ആരുടെയും വീട്ടിലേക്ക് കൊണ്ടുപേകാനല്ല കേന്ദ്രം പണം ആവശ്യപ്പെട്ടതെന്ന് വി.മുരളീധരന്
കോഴിക്കോട്: ആരുടെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ടിയല്ല പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വ്യോമസേനയുള്പ്പെടെയുള്ളവയ്ക്ക് നല്‍കേണ്ട തുക കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് വി.മുരളീധരന് എംപി. രാജ്യത്ത് ഒരു നിയമമുണ്ട്. അത് അനുസരിക്കാന്‍ എല്ലാവും ബാധ്യസ്ഥരാണ്. ഇത് അറിയാത്തരവല്ല സംസ്ഥാനം ഭരിക്കുന്നത്. നിയമാനുസൃതമായല്ലാതെ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുമോ. വെറുതേ ആരെങ്കിലും പണം ചോദിക്കുമോ? ഇന്ത്യ ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ തുടര്‍ന്നുപോരുന്ന രീതിയാണിത്. നിയമാനുസൃതമല്ലാത്ത കാര്യമാണിതെങ്കില്‍ സംസ്ഥാനത്തിന് കോടതിയെ സമീപിക്കാമല്ലോയെന്നും അദ്ദേഹം ‘രാഷ്ട്രദീപിക’യോട് പ്രതികരിച്ചു.
Read Moreശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം
‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…
Read Moreശബരിമല സമരത്തില്‍ നിന്നും പിന്നോട്ടില്ല; ആചാരലംഘനമുണ്ടായാല്‍ ഇടപെടു മെന്ന് യുവമോര്‍ച്ച
കോഴിക്കോട്: ആചാരലംഘനം ശബരിമലയില്‍ ഉണ്ടായാല്‍ ഇനിയും ഇടപെടുമെന്ന് യുവമോര്‍ച്ച. നിലയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് ഇതുവരെ മാര്‍ച്ച് നടത്താന്‍ യുവമോര്‍ച്ച തീരുമാനിച്ചിട്ടില്ല. പിന്നെ എങ്ങിനെ അത് ഉപേക്ഷിക്കുമെന്ന് യുവേമാര്ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു ചോദിച്ചു. സമരത്തില്‍ നിന്നും ബിജെപി ഉള്‍പ്പെടെ പിന്‍വാങ്ങിയതായി യാതൊരു അറിവുമില്ല. യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിന്നും മാറ്റണമെന്നതായിരുന്നു യുവമോര്‍ച്ചയുടെ പ്രധാന ആവശ്യം. സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെ അതിനുവേണ്ടിയായിരുന്നു നടത്തിയത്. അദ്ദേഹത്തെ മാറ്റികഴിഞ്ഞു. ഇനിയും പോലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായാല്‍ ശക്തമായിതന്നെ ഇടപെടുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
Read Moreഇരുമുന്നണികളിലെയും അസംതൃപ്തര്‍ ഒന്നര മാസത്തിനകം എൻഡിഎയിൽ എത്തുമെന്ന് തുഷാർ വെള്ളാപ്പള്ളി
കോഴിക്കോട്: യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നുമുള്ള അസംതൃപ്തര്‍ ഒന്നര മാസത്തിനകം എൻഡിഎയിൽ എത്തുമെന്ന് എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. യോഗ്യതയുള്ളവർ വന്നാൽ സ്വീകരിക്കുമെന്ന് എൻഡി എ നേരത്തെ തീരുമാനമെടുത്തതാണ്. ശബരിമല വിഷയത്തിൽ പി.സി.ജോർജ്ജ് എംഎൽഎ എൻഡിഎയുടെ നിലപാടിനൊപ്പമാണ്. മുന്നണിയിൽ ഘടകകക്ഷിയെന്ന രീതിയിൽ മാത്രമേ പി.സി.ജോർജ്ജിന് വരാൻ സാധിക്കുകയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരം നീക്കങ്ങൾ എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കെ.സുരേന്ദ്രനെതിരായ പോലിസ് നടപടിയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്. തുടർച്ചയായ പ്രതിഷേധം ജാമ്യം കിട്ടുന്നതിന് തടസമാവും. നിയമപരമായി കേസുകളെ നേരിടും. വെള്ളിപറമ്പിൽ ഗുരുമന്ദിരം ആക്രമിച്ചവർക്കെതിരേ പോലിസ് നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreവാഹനാപകടങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ നിബന്ധനകൾ പാലിക്കണം; മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: വാഹനാപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കണമെങ്കിൽ നിബന്ധനകൾ പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. കുട്ടികൾക്കോ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കോ വാഹനമോടിക്കാൻ നൽകിയാൽ ആ വാഹനം അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് ക്ലെയിം നിഷേധിക്കും. വാഹനത്തിന്റെ ഉടമ ഭീമമായ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധപുലർത്തണമെന്ന് പോലീസ് അറിയിച്ചു. മദ്യപിച്ചു വാഹനമോടിച്ചാലും അനുവദനീയമായതിൽ കൂടുതൽ യാത്രക്കാർ വാഹനത്തിൽ സഞ്ചരിച്ചാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. വാഹനാപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ നിബന്ധനകൾ നിർബന്ധമായും പാലിച്ചിരിക്കണം.താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് ക്ലെയിം അനുവദിക്കുകയില്ലെന്ന് പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകുന്നു. 1) മദ്യപിച്ചു വാഹനമോടിച്ചാൽ 2)ഡ്രൈവർക്ക് ലൈസൻസോ ബാഡ്ജോ (വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന LMV ഒഴികെയുള്ള വാഹനങ്ങൾ ഓടിക്കുന്നവർക്ക്) ഇല്ലാതിരുന്നാൽ 3)മനഃപ്പൂർവം ഉണ്ടാക്കുന്ന അപകടങ്ങൾ 4) വാഹനത്തിന് അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരോ ഭാരമോ ഉണ്ടായിരുന്നാൽ 5) റോഡ്നികുതി അടച്ചിട്ടില്ലാത്ത…
Read Moreശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് യുവതികൾക്കൊപ്പം വാർത്താ സമ്മേളനം നടത്തിയ യുവാവിന് നേരെ ആക്രമണം;സാരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലപ്പുറം: ശബരിമല പ്രവേശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച യുവതികൾക്കൊപ്പം വാർത്താ സമ്മേളനത്തിനെത്തിയ യുവാവിന് നേരെ ആക്രമണം. മലപ്പുറം കാരക്കോട് ഉത്സവത്തിനിടെയാണ് നിലന്പൂർ കാരക്കോട് സ്വദേശി സന്ദീപിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിനെ നിലന്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് സന്ദീപ് ആരോപിച്ചു. സുപ്രീംകോടതിയുടെ അനുകൂല വിധിക്ക് പിന്നാലെ ശബരിമല പ്രവേശനത്തിന് കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് അടക്കമുള്ള മൂന്ന് യുവതികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് യുവതികൾ തീരുമാനത്തിൽ നിന്നും പിന്മാറി. ഇക്കാര്യം അറിയിക്കാൻ കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചപ്പോൾ യുവതികൾക്കൊപ്പം സന്ദീപും എത്തിയിരുന്നു. ഇതിന് പിന്നാലെ സന്ദീപ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാർ സംഘടനകൾ മാർച്ച് നടത്തുകയും ചെയ്തിരുന്നു.
Read Moreജില്ലാ സ്കൂൾ കലോത്സവത്തിലെ വിവാദ നാടകം കിത്താബ്: കഥാകൃത്ത് ഉണ്ണിയോട് മേമുണ്ട സ്കൂളിന്റെ ഖേദപ്രകടനം
വടകര: ജില്ലാ സ്കൂൾ കലോത്സവത്തിലെ വിവാദ നാടകം കിത്താബിന്റെ പേരിൽ പ്രശസ്ത കഥാകൃത്ത് ആർ.ഉണ്ണിക്കുണ്ടായ വിഷമത്തിൽ ഖേദപ്രകടനവുമായി മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ അധികൃതർ. ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും മികച്ച നടിക്കുള്ള സമ്മാനവും നേടി സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന്റെ ’കിത്താബ് ’ എന്ന നാടകം കഥാകൃത്ത് ആർ. ഉണ്ണിയുടെ വാങ്ക് എന്ന കഥയുടെ നാടകാവിഷ്കാരമല്ലെന്ന് സ്കൂൾ പ്രിൻസിപ്പളും ഹെഡ്മാസറ്ററും പത്രക്കുറിപ്പിൽ വ്യക്തമാക്കി. ആ കഥയിലെ വാങ്കുവിളിക്കുന്ന പെണ്‍കുട്ടി എന്ന ഒരാശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിത്താബ് എന്ന നാടകം രചിച്ചത്. നാടകത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും പരിചരണവുമെല്ലാം തികച്ചും വ്യത്യസ്തമാണ്. അതു കൊണ്ടു തന്നെ ഈ നാടകം ഒരു സ്വതന്ത്രരചനയാണ്. കഥയുടെ പ്രമേയതലത്തെ നാടക രചനയിൽ പൂർണമായോ ഭാഗികമായോ ആശ്രയിക്കാത്തതു കൊണ്ടാണ് നാടകാവതരണത്തിനു…
Read Moreഈ വര്‍ഷം 130 കേസുകള്‍, ഈ മാസം മാത്രം 35 കേസുകള്‍ ; എച്ച്വണ്എന്വണ് പേടിയിൽ കോഴിക്കോട്
കോഴിക്കോട്: ജില്ലയില്‍ ഈവര്‍ഷം 130 എച്ച്വണ്എന്വണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആരോഗ്യവകുപ്പധികൃതര്‍ . നാല് മരണങ്ങളാണ് ഇതുവരെ ഉണ്ടായത്. ഈമാസം മാത്രം 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരാള്‍ മരിക്കുകയും ചെയ്തു. ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും എച്ച്വണ്എന്വണ് പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ അറിയിച്ചു. ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ രോഗം വന്നയുടന്‍ രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ , തൂവാല എന്നിവ മറ്റുളളവര്‍ വീണ്ടും ഉപയോഗിക്കുന്നത് ഇരട്ടി ദോഷമുണ്ടാക്കും. ജലദോഷപ്പനിയായതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധശേഷി കറവുളളവര്‍ക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ഛിക്കാനും സാധ്യതയുണ്ട്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കുന്നത് അണുബാധക്ക് കാരണമാകും. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാല്‍ എയര്‍കണ്ടീഷന്‍ മുറികളില്‍ വൈറസ് കൂടുതല്‍ നേരം…
Read More