ലീഗിന്‍റെ ‘പാര’ച്യൂട്ട് ! ഒന്നരമണിക്കൂർ ഗതാഗതം തടസപ്പെടുത്തി ലീഗിന്‍റെ പാരച്യൂട്ട് റെയിൽവേ ലൈനിൽ; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

കോഴിക്കോട്: മുസ്‌ലീം യൂത്ത് ലീഗിന്‍റെ യുവജന യാത്രയോടനുബന്ധിച്ച് പറത്തിയ പാരച്യൂട്ട് റെയില്‍വേ ലൈനില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വടകരയിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് മംഗലാപുരത്തേക്കുള്ള തീവണ്ടി ഗതാഗതം ഒന്നരമണിക്കൂര്‍ തടസപ്പെട്ടു.

മംഗള-ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് വടകരയില്‍ പിടിച്ചിട്ടു. ഇതിന് പിന്നിലായുള്ള തീവണ്ടികളും പല സ്ഥലത്തായി പിടിച്ചിട്ടിരുന്നു. ഒന്നരമണിക്കൂറിന് ശേഷം പാരച്യൂട്ട് നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Related posts