കൽപ്പറ്റ: പഴയവൈത്തിരി തങ്ങൾക്കുന്നു പണിയ കോളനിയിലെ മാധവൻ-തുളസി ദന്പതികളുടെ മകളും പുൽപ്പള്ളിയിൽ ടിടിസി വിദ്യാർഥിനിയുമായ മാതുവിന്റെ (22)ആത്മഹത്യയിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കേരള പണിയൻ സമാജത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. താമരശേരി സ്വദേശിയായ യുവാവിന്റെ നിരന്തരശല്യത്തിൽ മനംനൊന്താണ് മാതു ജീവനൊടുക്കിയതെന്നു പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു പിതാവ് മാധവൻ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ബാലകൃഷ്ണൻ വൈത്തിരി, അനന്തൻ ചൂള്ളിയോട്, ബിജു കാക്കത്തോട്, എം. കണ്ണൻ, സി.വി. മണികണ്ഠൻ, പി. രാഘവൻ എന്നിവർ പറഞ്ഞു. മാതുവിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സ്പെഷൽ മൊബൈൽ സ്ക്വാഡിനു കൈമാറണമെന്ന ആവശ്യവും പരാതിയിലുണ്ട്. ഇക്കഴിഞ്ഞ 19നു ഉച്ചയോടെ ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ മാതുവിനെ അന്നു വൈകുന്നേരമാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മാതുവിന്റെ ആത്മഹത്യാക്കുറിപ്പിൽ ശല്യംചെയ്തിരുന്നയാളെക്കുറിച്ചുള്ള സൂചനയുണ്ട്. “അവനെ വെറുതെ വിടരുതെന്നും’ കത്തിലുണ്ട്. ഹയർ സെക്കൻഡറി ക്ലാസിൽ…
Read MoreCategory: Kozhikode
ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കിത്താബ് വിവാദമാകുന്നു; നാടകത്തിലെ പരാമർശം ഇസ്ലാമിക വിരുദ്ധമെന്ന് പരാതി
വടകര: ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ മേമുണ്ട ഹൈസ്കൂളിന്റെ നാടകത്തിനെതിരെ പ്രതിഷേധം. റഫീഖ് മംഗലശേരി സംവിധാനം ചെയ്ത കിത്താബ് എന്ന നാടകം ഇസ്ലാമിക വിരുദ്ധമെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് എംഎസ്എഫ് വടകര ഡിഇഒവിനു പരാതി നൽകി. ഡിഡിഇക്ക് പരാതി മെയിൽ ചെയ്തു. മണ്ഡലം എംഎസ്എഫ് ഭാരവാഹികളായ അൻസീർ പനോളി, ആഷിർ ഒഞ്ചിയം, ഇ.എം.സഹൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. നാടകത്തിനെതിരെ എസ്ഡിപിഐ പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയിൽ ബാങ്ക് കൊടുക്കാൻ അനുവദിക്കുന്നില്ല എന്നതായിരുന്നു നാടകത്തിലെ പ്രധാന പ്രമേയം. അതിൽ ഉപ്പ ഉമ്മയോട് പറയുന്നുണ്ട് പുരുഷ·ാരുടെ വാരിയെല്ലിൽ നിന്നാണ് സ്ത്രീകളെ സൃഷ്ടിച്ചതെന്ന്. അതുകൊണ്ട് സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയേ ഉണ്ടാവുകയുള്ളൂ എന്നു കിതാബു ഉയർത്തികൊണ്ടു പറയുന്പോൾ അത് കേട്ട് മകൾ പറയുന്നു പുരുഷന്റെ ബുദ്ധിയുടെ പകുതിയേ സ്ത്രീകൾക്കുള്ളൂവെന്ന്.…
Read Moreന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് ഡെപ്യൂട്ടി മാനേജർ നിയമനം; രേഖകൾ പുറത്ത് വിട്ട് കെ.പി.എ.മജീദ്
മലപ്പുറം: മന്ത്രി കെ.ടി.ജലീലിന് പിന്നാലെ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാന്റെ ഇഷ്ടക്കാരനും റാങ്ക്്ലിസ്റ്റ് അട്ടിമറിച്ച് നിയമനമെന്ന് ആരോപണം. ചെയർമാൻ എ.പി.അബ്ദുൽ വഹാബിന്റെ ഇഷ്ടക്കാരനും പറന്പിൽപീടിക സ്വദേശിയുമായ എം.കെ.ശംസുദ്ദീനാണ് റാങ്ക് ലിസ്റ്റിൽ അട്ടിമറി നടത്തി ഡെപ്യൂട്ടി മാനേജരായി നിയമനം നൽകിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച രേഖകൾ കെ.പി.എ.മജീദ് ഇന്നലെ മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. നേരത്തെ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിൽ നിന്നും ആറ്, ഏഴ് റാങ്കുകാരെ മാറ്റി നിർത്തി എട്ടാം റാങ്കുകാരന് നിയമനം നൽകുകയായിരുന്നുവെന്നും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് 2016 അവസാനത്തോടെയാണ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചതെന്നും മജീദ് പറഞ്ഞു. 2017 ജനുവരിയിൽ അഞ്ച് ഒഴിവുകളിലേക്ക് അഭിമുഖം നടത്തി ഈ മാസം തന്നെ എട്ട് പേരുള്ള റാങ്ക് ലിസ്റ്റും പുറത്തിറക്കി. ഈ ലിസ്റ്റിൽ ഒന്ന്, മൂന്ന്, അഞ്ച് റാങ്കുകൾ…
Read Moreമന്ത്രി ജലീലിന്റെ ഭാര്യയുടെ പ്രിൻസിപ്പൽ നിയമനം; ചട്ടലംഘനമാണെന്നതിന് തെളിവുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്
മലപ്പുറം: മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യ എം.പി.ഫാത്തിമകുട്ടിയെ വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലായി നിയമിച്ചത് ചട്ടം ലംഘിച്ചാണെന്നെതിന് തെളിവുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി സിദ്ദീഖ് പന്താവൂർ. കെഇആറിലെ 14-ാം ചട്ടം 37(2)ന് എതിരാണ് ഫാത്തിമകുട്ടിയുടെ നിയമനമെന്ന് സിദ്ദീഖ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഹയർസെക്കൻഡറി ഡയറക്ടറുടെ സർക്കുലറിൽ പറയുന്ന മാനദണ്ഡങ്ങൾക്കും എതിരാണ് നിയമനം. ചട്ടം ലംഘിച്ച് നടന്ന നിയമനമാണെന്നത് സംബന്ധിച്ച് ഒരു അധ്യാപകനും ആക്ഷേപമോ പരാതിയോ ഉന്നയിച്ചിട്ടില്ലെന്ന മന്ത്രിയുടെ വാദവും തെറ്റാണ്. സ്കൂളിലെ നാല് അധ്യാപകർ പരാതി നൽകുകയും ആർഡിഡി ഹിയറിംഗ് നടത്തിയതുമാണ്. പക്ഷേ അധ്യാപകർക്ക് യുക്തവും വസ്തുതാപരവുമായ മറുപടി നൽകാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തയാറാകാത്തതിനാൽ നീതി നടപ്പായിട്ടില്ല. പ്രിൻസിപ്പൽ നിയമനം അംഗീകാരം ലഭിക്കുന്നതിന് മുൻപ് അപ്രൂവ്ഡ് സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കണമെന്നതാണ് ചട്ടം. എന്നാൽ ഫാത്തിമകുട്ടിയുടെ പ്രിൻസിപ്പൽനിയമനം ആ ചട്ടത്തിന് വിരുദ്ധമായാണെന്നും സിദ്ദീഖ് പന്താവൂർ ആരോപിച്ചു.ഒരേ ദിവസം സ്കൂളിൽ ജോലിയിൽ…
Read Moreജയില്‍ മോചിതനായാല്‍ കെ.സുരേന്ദ്രന് ‘സ്റ്റാറാകും’ ; ബിജെപി സംസ്ഥാന നേതൃത്വം നിർജീവം; പാര്‍ട്ടി അധ്യക്ഷനെതിരേ പടയൊരുക്കം
കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുള്പ്പെടെയുള്ളവര്ക്കെതിരേ കേസുകളുടെ കുത്തൊഴുക്ക് തുടരുമ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം നിര്ജീവമെന്നാരോപണം. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റിലായി ആറുദിവസംകഴിഞ്ഞിട്ടും ഇതുവരെ ശക്തമായ പ്രതിഷേധങ്ങള്‍ പാര്‍ട്ടിയില്‍നിന്നും ഉണ്ടാകാത്തതിനെതിരേ പ്രതിഷേധം കനക്കുകയാണ്. ആര്‍എസ്എസിന് അത്രയൊന്നും അഭിമതനല്ലാത്ത കെ.സുരേന്ദ്രനോട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്കും അത്രതാത്പര്യമില്ലെന്നാണ് സൂചന. അതേസമയം പ്രവര്‍ത്തകര്‍ക്കിടയില്‍ കെ.സുരേന്ദ്രന് വന്‍ സ്വീകാര്യതയാണ് ഉള്ളത്. അടുത്ത പാര്‍ട്ടി എംഎല്‍എ എന്ന് പ്രവര്‍ത്തകര്‍ കരുതുന്ന നേതാവിനെതിരേ കേസുകള്‍ വരുമ്പോള്‍ പാര്‍ട്ടി സ്വീകരിച്ച പ്രതിഷേധ നടപടികള്‍ ശരിയായില്ല എന്നാണ് വികാരമുയരുന്നത്. അതേസമയം നേതൃത്വത്തിന് മറുപടിയുമായി ജയിലില്‍ നിന്നും ഇറങ്ങുന്ന നിമിഷം വന്‍ സ്വീകരണം നല്‍കാനുള്ള തയാറെടുപ്പിലാണ് അണികള്‍.പാർട്ടി നടത്തിയ സമരത്തിന്റെ പേരിൽ എടുത്ത പഴയ കേസുകൾ കുത്തിപ്പൊക്കി സുരേന്ദ്രനെ ദിവസങ്ങളോളം ജയിലിലിരുത്താൻ സർക്കാർ ശ്രമിക്കുക്കുകയാണെന്ന് അണികള്‍ പറയുന്നു. പാർട്ടിയുടെ ഏറ്റവും ഊർജസ്വലനായ സംസ്ഥാന…
Read Moreഹവാല പണമിടപാടിൽ പി.ടി.എ.റഹീം എല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റില്‍; വാർത്തയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് എംഎൽഎ
കോഴിക്കോട്: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എംഎൽഎ പി.ടി.എ. റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമിൽ അറസ്റ്റിലായി. എംഎൽഎയുടെ മകൻ ടി.പി. ഷബീർ, മരുമകൻ ഷബീർ വായോളി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്കെതിരെ നിരവധി ആരോപണൾ ഉയർന്നിരുന്നു. എംഎൽഎ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം. അതേസമയം എംഎൽഎയുടെയും കുടുംബത്തിന്റെയും ഹവാല ഇടപാടുകളെക്കുറിച്ചും സാന്പത്തിക ശ്രോതസിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് മുഖ്യമന്ത്രി ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. വാർത്തയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് പി.ടി.എ.റഹീം എംഎൽഎ പ്രതികരിച്ചു.
Read Moreമന്ത്രിയുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പൊളിച്ച് വീണ്ടും ; ‘കെ.ടി.അദീബ് ബാങ്കിലെ ജോലി രാജിവച്ചിരുന്നു; ശമ്പളം 85,664 രൂപ; ജലിലിനെതിരേ ഫിറോസ് പുറത്തുവിടുന്ന ആരോപണങ്ങൾ ഇങ്ങനെയെക്കെ…
കോഴിക്കോട്: സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജോലി രാജിവച്ചാണ് മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജരായി സ്ഥാനമേറ്റതെന്ന് ആരോപണം. എന്നാല്‍ ഈ രാജിക്കത്ത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ പുറത്തുവിടാതിരിക്കുകയാണെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് കുറ്റപ്പെടുത്തി. ബന്ധുവിനെ രാജി വയ്പ്പിച്ച് കോര്‍പറേഷനില്‍ സ്ഥിരം നിയമനം നടത്താനായിരുന്നു മന്ത്രിയുടെ ശ്രമമെന്നും ഫിറോസ് ആരോപിച്ചു. മാത്രമല്ല അദീബിന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 1.10 ലക്ഷമായിരുന്നു ശമ്പളമെന്നും 86,000 രൂപയ്ക്ക് അദീബ് കോര്‍പറേഷനില്‍ ജോലിചെയ്യാന്‍ തയ്യാറാകുകയായിരുന്നുവെന്നുമുള്ള മന്ത്രിയുടെ വാദം കളവാണെന്നും ഫിറോസ് കുറ്റപ്പെടുത്തി. അദീബിന്റെ ജൂലൈ മാസത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സാലറി സ്ളിപ്പില്‍ ഗ്രോസ് സാലറിയായി കാണിച്ചിരിക്കുന്നത് 85,664 രൂപയാണ്. ഇത് മറച്ചുവച്ച് എന്തോ വലിയ ‘സക്കാത്ത്’ കാണിച്ച് കോര്‍പറേഷനെ സേവിക്കാന്‍ അദീബ് വന്നുവെന്ന മന്ത്രിയുടെ നിലപാട് പരിഹാസ്യമാണെന്നും ഫിറോസ്…
Read Moreഅത് മുങ്ങിമരണമല്ല! ഭർത്താവിന്റെ ദുരൂഹ മരണം അട്ടിമറിക്കാൻ ശ്രമമെന്ന് വീട്ടമ്മ
കാട്ടിക്കുളം: ഭർത്താവിന്റെ ദുരൂഹ മരണം അട്ടിമറിക്കാൻ ശ്രമമെന്ന് വീട്ടമ്മ. അന്വേഷിക്കാനെത്തിയ എസ്എച്ച്ഒ മൊഴി മാറ്റി എസ്പിക്ക് റിപ്പോർട്ട് നൽകിയതായും പരാതിക്കാരി ആലത്തൂർ കോളനിയിലെ ഉഷ ആരോപിച്ചു. ഭർത്താവ് ശശിയുടെ ദുരുഹ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 10നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് ചീഫിന് പരാതി അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശിക്കുകയായിരുന്നു. തിരുനെല്ലി സ്റ്റേഷനിലെ എസ്എച്ച്ഒ കോളനിയിലെത്തി ഉഷയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ എഴുത്തും വായനവും അറിയില്ലെന്നും അതിനാൽ പരാതി പറഞ്ഞുകൊടുത്ത് എഴുതിച്ചതാണെന്നും ഭർത്താവിന്റെ മരണം മുങ്ങി മരണമല്ലെന്നും അന്വേഷണം വേണമെന്നും എസ്എച്ച്ഒ യോട് പറഞ്ഞതായി ഉഷയും മാതാവ് കളിയും പറഞ്ഞു. എന്നാൽ ജില്ലാ പോലീസ് മേധാവിക്ക് തിരുനെല്ലി എസ്എച്ച്ഒ നൽകിയ റിപ്പോർട്ടിൽ പുറത്തുള്ള ആരോ പരാതി എഴുതി തയാറാക്കുകയും ഇതിൽ പരാതിക്കാരി ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും പറയുന്നു. മറ്റ് പരാതിയില്ലെന്നുമുള്ള അടിസ്ഥാന…
Read Moreവീണ്ടും കടുവ ആക്രമണം! വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പശുക്കിടാവിനെ കടുവ കൊന്നു
കാട്ടിക്കുളം: വീടിനടുത്ത് കെട്ടിയിട്ട പശുകിടാവിനെ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കടുവ കൊന്നു. അപ്പപ്പാറ കോട്ടമൂല തോട്ടുങ്കര ഷൈജുവിന്റെ രണ്ട് വയസ് പ്രായമായ പശുകിടാവിനെയാണ്ട് കടുവ ഉടമയുടെ മുന്നിൽ വച്ച് ആക്രമിച്ചത.് പശുകിടാവിന് വെള്ളം കൊടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം. തലനാരിഴയ്ക്കാണ് ഇയാളുടെ ഭാര്യ ആശ രക്ഷപെട്ടത്. ഒരാഴ്ച്ചയോളമായി സമീപപ്രദേശങ്ങളിൽ കടുവ ഭീതി പരത്തുന്നതായി സമീപവാസികൾ പറഞ്ഞു. തോൽപ്പെട്ടി വൈൽഡ് ലൈഫ് ഫോറസ്റ്റർ രാമകൃഷണന്റെ നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിച്ചു.
Read More“ആദിവാസി യുവാവിന് മർദനം; എംഎൽഎക്കെതിരെ കേസെടുക്കാതെ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷേപം
കാട്ടിക്കുളം: ആദിവാസി യുവാവിന് മർദനമേറ്റ സംഭവത്തിൽ മാനന്തവാടി എംഎൽഎ ഒ.ആർ. കേളുവിനെതിരെ പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. കോളനിയിലെ യുവാവ് സനീഷിനെ എംഎൽഎ മർദിച്ച കേസ് പോലീസ് ഒത്തുകളിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഓലൻഞ്ചേരി വയലിൽ യുവാക്കൾ തമ്മിൽ കളിക്കുന്നതിനിടെ ബഹളം ഉണ്ടാവുകയും ഇത് ചോദ്യം ചെയ്ത എംഎൽഎ ഒ.ആർ. കേളുവിന്റെ സഹോദരനും യുവാക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ എംഎൽഎ ഓടിയെത്തി വടി ഉപയോഗിച്ച് മർദിക്കുകയായിരുന്നുവെന്നാണ് സനീഷ് പറയുന്നത്. രണ്ട് കാലുകളും നീര് ഉണ്ടാവുകയും ഇടത്തെ കാൽമുട്ടിന് താഴെ മർദനത്തിൽ പൊട്ടലുണ്ടായെന്നും സനീഷ് പറയുന്നു. സ്പീക്കർക്കും ഡിജിപിക്കും പോലീസ് കപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കോളനിക്കാർ. യുവാക്കൾ വയലിലിരുന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തത് മാത്രമാണ് ഉണ്ടായതെന്ന് എംഎൽഎയുടെ ബന്ധുക്കൾ പറഞ്ഞു.
Read More