പെ​രു​വ​ണ്ണാ​മൂ​ഴി സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര വി​ക​സ​ന​ത്തി​ൽ  മു​ല്ല​പ്പ​ള്ളി നി​ഷ്ക്രി​യ​ത്വം പു​ല​ർ​ത്തിയെന്ന് സിപിഎം

ച​ക്കി​ട്ട​പാ​റ: കു​റ്റ്യാ​ടി ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ക​രു​തി വെ​ച്ച പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ 45 ഏ​ക്ക​ർ സ്ഥ​ലം സി​ആ​ർ​പി​എ​ഫ് കേ​ന്ദ്രം സ്ഥാ​പി​ക്കാ​നാ​യി വി​ട്ടുകൊ​ടു​ത്ത ന​ട​പ​ടി വൃ​ഥാ​വി​ലാ​യെ​ന്നു സി​പി​എം നേ​താ​വ് എം. ​കു​ഞ്ഞ​മ്മ​ദ്. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ന്‍റെ​യും സ​മ​ഗ്ര വി​ക​സ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു പ​റ​ഞ്ഞാ​ണു ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യാ​യി​രു​ന്ന മു​ല്ല​പ്പ​ള്ളി ക​ണ്ണാ​യ സ്ഥ​ലം സി​ആ​ർ​പി എ​ഫി​നു ന​ൽ​കി​യ​ത്. വ​ർ​ഷം ആ​റു ക​ഴി​ഞ്ഞി​ട്ടും ഇ​വി​ടെ ഒ​ന്നും വ​ന്നി​ല്ല. തു​ട​ർ​ന്നു ഇ​ക്കാ​ലം മു​ഴു​വ​ൻ എം.​പി​യാ​യി​രു​ന്നി​ട്ടും ഇ​തി​നാ​യി ചെ​റു​വി​ര​ൽ അ​ന​ക്കി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. സി​പി​എം പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ൽ പി.​സ​തീ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ​ദ​യാ​ത്ര​ക്കു ച​ക്കി​ട്ട​പാ​റ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ മു​ഖ്യപ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു എം.​കു​ഞ്ഞ​മ്മ​ദ്. ഇ ​എം. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ലീ​ഡ​ർ പി.​സ​തീ​ദേ​വി, എ.​കെ.​ശ്രീ​ധ​ര​ൻ, വി.​കെ പ്ര​മോ​ദ്, എ​ൻ.​പി.​ബാ​ബു, എം.​ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ.​എം ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഡി​ജി ലോ​ക്ക​ര്‍ ആ​പ്പ്: ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് അ​പ്‌​ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​കം; ‘സ​ഹാ​യ ഹ​സ്ത​വു​മാ​യികേ​ര​ള പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി്ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍​ മ​തി​യെ​ന്ന ഉ​ത്ത​ര​വ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കാ​ന്‍ മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കേ​ര​ള പോ​ലീ​സ്. ഡി​ജി ലോ​ക്ക​ര്‍ ആ​പ്പി​ല്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് അ​പ്‌​ലോ​ഡ് ചെ​യ്യാൻ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ങ്ങി​നെ ചെ​യ്യ​ണ​മെ​ന്ന് വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് വി​വ​രം ആ​പ്പി​ലേ​ക്ക് ന​ല്‍​കു​ന്ന​തി​ന് പ്ര​ത്യേ​ക ഫോ​ര്‍​മാ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി​യെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ലൈ​സ​ന്‍​സ് ന​മ്പ​ര്‍ ഫോ​ര്‍​മാ​റ്റി​ല്‍ ഡി​ജി​ ലോ​ക്ക​റി​ല്‍ എ​ന്‍റ​ര്‍ ചെ​യ്താ​ല്‍ ലൈ​സ​ന്‍​സ് ഡി​ജി​റ്റ​ല്‍ കോ​പ്പി ല​ഭ്യ​മാ​കി​ല്ല. ലൈ​സ​ന്‍​സ് ന​മ്പ​ര്‍ മ​റ്റൊ​രു ഫോ​ര്‍​മാ​റ്റി​ലേ​ക്ക് മാ​റ്റ​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ലൈ​സ​ന്‍​സ് ന​മ്പ​ര്‍ 15/12345/2018 ആ​ണെ​ങ്കി​ല്‍, അ​തി​നെ KL 1520180012345 എ​ന്ന രീ​തി​യി​ല്‍ മാ​റ്റി വേ​ണം ഡി​ജി​ലോ​ക്ക​റി​ല്‍ ടൈ​പ്പ് ചെ​യ്യാ​ന്‍. കൂ​ടാ​തെ പ​ഴ​യ ലൈ​സന്‍​സു​ക​ളി​ല്‍ ജി​ല്ല​യെ സൂ​ചി​പ്പി​ക്കു​ന്ന അ​ക്ക​ങ്ങ​ള്‍​ക്കു പ​ക​രം അ​ക്ഷ​ര​ങ്ങ​ളാ​യി​രി​ക്കും ഉ​ള്ള​ത്. ഉ​ദാ: ടി.​ആ​ര്‍./1001/2006 എ​ന്ന തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പ​ഴ​യ ലൈ​സെ​ന്‍​സ്…

Read More

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യവ​ർ​ക്കൊ​പ്പം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ; പ​ങ്കെ​ടു​ത്ത യു​വ​തി​യു​ടെ വീ​ടി​നുനേ​രെ ആ​ക്ര​മ​ണം; തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​ണെ​ന്ന​റി​യി​ച്ച യു​വ​തി​ക​ൾ​ക്കൊ​പ്പം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത യു​വ​തി​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. തേ​ഞ്ഞി​പ്പ​ലം പ​ള്ളി​ക്ക​ൽ കോ​ഴി​പ്പു​റ​ത്തെ അ​പ​ർ​ണ ശി​വ​കാ​മി​യു​ടെ ’വി​മ​ത’ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 3.30 ഓ​ടെ​യാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ൽ ര​ണ്ടു​ജ​ന​ലു​ക​ൾ ത​ക​ർ​ന്നു. ആ​റു വ​ലി​യ ക​രി​ങ്ക​ൽ​ക്ക​ഷ്ണ​ങ്ങ​ൾ മു​റ്റ​ത്ത് നി​ന്നു ക​ണ്ടെ​ത്തി. മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം സു​ര​ക്ഷി​ത​മാ​ണ്. മു​റി​യി​ലേ​യ്ക്ക് ക​ല്ലു​ക​ളൊ​ന്നും വീ​ണി​ട്ടി​ല്ല. ചി​ല്ല് മു​റി​യി​ലാ​കെ ചി​ത​റി​ത്തെ​റി​ച്ചി​ട്ടു​ണ്ട്. വ​ഴി​യി​ൽ നി​ന്ന് ബൈ​ക്ക് സ്റ്റാ​ർ​ട്ട് ആ​ക്കി പോ​കു​ന്ന സം​ഘ​ത്തെ ക​ണ്ട​താ​യി അ​പ​ർ​ണ​യും ഭ​ർ​ത്താ​വ് പ്ര​താ​പും പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ചു അ​പ​ർ​ണ ശി​വ​കാ​മി ത​ന്നെ​യാ​ണ് ഫെ​യ്സ് ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​യാ​ൽ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ ന​ട​ത്തി​യ​ത്…

Read More

ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ  കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ര​ണ്ടാം വി​മോ​ച​ന സ​മ​രമെന്ന് കോ​ടി​യേ​രി

പ​ഴ​യ​ങ്ങാ​ടി: ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ര​ണ്ടാം വി​മോ​ച​ന സ​മ​ര​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം ചെ​റു​താ​ഴം ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അ​തി​യ​ട​ത്തെ മ​നോ​ജ്-​ച​ന്ദ്ര​മ​തി ദ​ന്പ​തി​മാ​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഉ​ൾ​പ്പെ​ടെ അ​നു​കൂ​ലി​ക്കു​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ ബി​ജെ​പി സ​മ​രം ചെ​യ്യു​ന്ന​ത് ഗ​വ​ൺ​മെ​ന്‍റി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ജ​ന​കീ​യ ഇ​ട​പെ​ട​ലോ​ടെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. അ​പ്പ​ക്കു​ട്ടി​യു​ടെ പേ​രി​ൽ ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഒ.​വി. നാ​രാ​യ​ണ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​പ​ദ്മ​നാ​ഭ​ൻ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ഐ.​വി. ശി​വ​രാ​മ​ൻ, ടി.​വി. പ​ദ്മ​നാ​ഭ​ൻ, എം. ​ശ്രീ​ധ​ര​ൻ, എം.​വി. ശ​കു​ന്ത​ള, വി.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​റി​യി​ൽ യു​വ​തിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി; മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്കം

ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​റി​യി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​രി​പ്പൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രി​ച്ച​തു ബി​ഹാ​ർ സ്വ​ദേ​ശി നി​ഷ (28)യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മൃ​ത​ദേ​ഹ​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടാ​കു​മെ​ന്നാ​ണു നി​ഗ​മ​നം. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണു ക​രു​തു​ന്ന​തെ​ങ്കി​ലും ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ക​രി​പ്പൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി താ​മ​സി​ക്കു​ന്ന ക​രി​പ്പൂ​ർ ഉ​ണ്യാ​ൽ​പ​റ​ന്പി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കൊ​ച്ചി​യി​ൽ​നി​ന്ന് ഒ​രു വ​ർ​ഷം മു​ൻ​പാ​ണു സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​ൽ യു​വ​തി​യും താ​മ​സി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ നാ​ലി​നു ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​ൻ അ​വ​ധി​യി​ലാ​യി​രു​ന്നു. ഈ ​സ​മ​യം നി​ഷ​യും ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നു പോ​യ​താ​യാ​ണു വി​വ​രം. ക​രി​പ്പൂ​രി​ലെ മു​റി​യി​ൽ തി​രി​ച്ചെ​ത്തി എ​ന്നു കാ​ണി​ച്ച് 17ന് ​യു​വ​തി സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൊ​ബൈ​ലി​ലേ​ക്കു സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. 19നു ​വൈ​കി​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു…

Read More

ഹോട്ടൽ മാലിന്യം ഓവുചാലിലേക്ക് ഒഴുക്കിയവർക്കെതിരേ നടപടി; ഹോട്ടലുകൾ അടിച്ചിട്ട് വ്യാപാരികളുടെ പ്രതിഷേധം

വ​ട​ക​ര: ഓ​വു​ചാ​ലി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​തി​ന്‍റെ പേ​രി​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം. വ​ട​ക​ര​യി​ലെ ഹോ​ട്ട​ലു​ക​ളും കൂ​ൾ​ബാ​റു​ക​ളും അ​ട​ച്ചി​ട്ടു. മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രെ വ്യാ​പാ​രി​ക​ൾ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ പു​തി​യ സ്റ്റാ​ന്‍റ് പ​രി​സ​ര​ത്തെ സ​സ്യ, സി​ൽ​വ​ർ, ശ്രീ​മ​ണി, ഗ്രി​ഫി, ഗാ​യ​ത്രി ഹോ​ട്ട​ലു​ക​ളും സി​റ്റി ലോ​ഡ്ജു​മാ​ണ് അ​ധി​കൃ​ത​ർ അ​ട​ച്ചൂ​പൂ​ട്ടി​യ​ത്. പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ബ​ലം​പ്ര​യോ​ഗി​ച്ച് പൂ​ട്ടി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ത​യാ​റാ​ക്കി ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പൂ​ട്ടി​യ​ത്. ഓ​വു​ചാ​ലി​ലൂ​ടെ ക​രി​ന്പ​ന​ത്തോ​ടി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പെ​ടെ എ​ത്തു​ന്ന​തി​നെ​തി​രാ​യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചൂ​പൂ​ട്ടി​യ​ത്. ക​രി​ന്പ​ന​പ്പാ​ത്ത് എ​ത്ര​യോ കാ​ല​മാ​യി പ്ര​തി​ഷേ​ധം ന​ട​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ളം പോ​ലും മ​ലി​ന​മാ​കു​ന്ന സ്ഥി​തി​യാ​ണ് ക​രി​ന്പ​ന​പ്പാ​ലം ഭാ​ഗ​ത്ത്. ഇ​തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ മ​ലി​ന​ജ​ലം ഓ​വു​ചാ​ലി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​ത് മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ ത​ട​യു​ക​യു​ണ്ടാ​യി. ക​രി​ന്പ​ന​ത്തോ​ട് മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു നാ​ട്ടു​കാ​രും അ​ധി​കാ​രി​ക​ളും കൊ​ണ്ടു​പി​ടി​ച്ച് ശ്ര​മം ന​ട​ക്കു​ന്പോ​ഴാ​ണ് പു​തി​യ സ്റ്റാ​ന്‍റി​ലെ…

Read More

പ്ര​ള​യ​ബാ​ധി​ത സ​മ​യ​ത്ത് നി​ല​ന്പൂ​രി​ൽ സജീവം; എം.​ഐ.​ഷാ​ന​വാ​സ് എം​പി​യു​ടെ വേ​ർ​പാ​ട് നി​ല​ന്പൂ​രി​ന് ക​ന​ത്ത ന​ഷ്ടം

നി​ല​ന്പൂ​ർ: വ​യ​നാ​ട് എം​പി എം.​ഐ.​ഷാ​ന​വാ​സി​ന്‍റെ വേ​ർ​പാ​ട് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന നി​ല​ന്പൂ​ർ മേ​ഖ​ല​യ്ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ്. നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് പാ​ത​ക്കാ​യി ഷാ​ന​വാ​സ് പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​ല​ട്ടി​യ സ​മ​യ​ത്തും പ്ര​ള​യ​ബാ​ധി​ത സ​മ​യ​ത്ത് ഷാ​ന​വാ​സ് നി​ല​ന്പൂ​രി​ൽ സ​ജീ​വ​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ ശേ​ഷ​മാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മ​ത്സ​രി​ച്ചു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2009ലെ ​റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷ​മാ​ണ് അ​ന്ന് ല​ഭി​ച്ച​ത്. എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​മു​ര​ളീ​ധ​ര​ൻ അ​ന്ന് മ​ത്സ​രി​ച്ച് ഒ​രു ല​ക്ഷം വോ​ട്ട് നേ​ടി​യ ഇ​ല​ക്ഷ​നി​ലാ​യി​രു​ന്നു തി​ള​ക്ക​മാ​ർ​ന്ന ഈ ​വി​ജ​യം. ക​സ്തു​രി രം​ഗ​ൻ വി​ഷ​യ​വും ദേ​ശീ​യ ത​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച​ക്കി​ട​യി​ലും 2014ൽ ​വ​യ​നാ​ട്ടി​ൽ നി​ന്നും വീ​ണ്ടും വി​ജ​യി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലെ മൂ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി സ​ത്യ​ൻ മൊ​കേ​രി ലീ​ഡ് നേ​ടി​യ​പ്പോ​ഴും. മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​ന്പൂ​ർ. വ​ണ്ടൂ​ർ. ഏ​റ​നാ​ട്…

Read More

പേ​രാ​മ്പ്ര​യി​ൽ വീ​ണ്ടും സംഘർഷം, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

പേ​രാ​മ്പ്ര: അ​നു​ര​ഞ്ജ​ന യോ​ഗ തീ​രു​മാ​ന​ം കാറ്റിൽ പറത്തി പേ​രാ​മ്പ്ര​യി​ൽ വീ​ണ്ടും ആ​ക്ര​മ​ണം. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സി​പി​എം -ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടു​ക​ള്‍​ക്കുനേ​രെ അ​ക്ര​മ​ണ​മു​ണ്ടാ​യ പേ​രാ​മ്പ്ര ക​ല്ലോ​ട് ഭാ​ഗ​ത്താണ് സംഭവം. ക​ല്ലോ​ട് ശ്രീ​ക​ല​യി​ല്‍ സി​ദ്ധാ​ര്‍​ത്ഥ് (23)​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ട​തു കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി വെ​ട്ടേ​റ്റ ഇ​യാ​ളെ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ അ​ര്‍​ധരാ​ത്രി 12നാ​ണു സം​ഭ​വം. വീ​ട്ടി​ലെ​ത്തി​യ ഒ​രു സം​ഘം പെ​ട്രോ​ള്‍ ബോം​ബ് എ​റി​ഞ്ഞ ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് വെ​ട്ടാ​നു​ള്ള ശ്ര​മം ത​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് കൈ​യ്ക്ക് വെ​ട്ടേ​റ്റ​തെ​ന്ന് പ​റ​യു​ന്നു. സി​ദ്ധാ​ര്‍​ത്ഥി​ന്‍റെ പി​താ​വ് സു​കു​മാ​ര​നും ബോം​ബേ​റി​ൽ പ​രിക്കേ​റ്റു.​ പൊ​ള്ള​ലും സം​ഭ​വി​ച്ചു. മൂ​ന്നു മാ​സംമു​മ്പ് ഈ ​വീ​ട് ബോം​ബേ​റി​ൽ ത​ക​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പേ​രാ​മ്പ്ര സി​ഐ കെ.​പി. സു​നി​ല്‍ കു​മാ​ര്‍ വി​ളി​ച്ചുചേ​ര്‍​ത്ത സ​മാ​ധാ​ന യോ​ഗ​ത്തി​ല്‍ ഇ​രു പാ​ര്‍​ട്ടി നേ​താ​ക്ക​ളും പ്ര​ദേ​ശ​ത്ത് സ​മാ​ധാ​നം ഉ​റ​പ്പുവ​രു​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.…

Read More

പ്ര​ള​യ ദു​ര​ന്ത​ങ്ങ​ൾ ഇ​നി നേ​ര​ത്തെ അ​റി​യാം…  ചേ​ന്ദ​മം​ഗ​ല്ലൂ​ർ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വ​ർ​ക്കിം​ഗ് മോ​ഡ​ൽ ശ്ര​ദ്ധേ​യ​മാകുന്നു

മു​ക്കം:​ ന​മ്മു​ടെ സം​സ്ഥാ​നം നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​യി​രു​ന്നു 2018 ആ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​വും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും. മു​ന്ന​റി​യി​പ്പി​ല്ലാ​തെ വ​ന്ന കു​ത്തൊ​ഴു​ക്കാ​ണ് നി​ര​വ​ധി​യാ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നും വീ​ടു​ക​ളും കൃ​ഷി​യും മ​റ്റു​മാ​യി കോ​ടി​ക​ളു​ടെ നാ​ശ​ന​ഷ്ട​ത്തി​നും കാ​ര​ണ​മാ​യ​ത്. ഈ ​ദു​ര​ന്ത​ത്തി​ന് ത​ട​യി​ടാ​നു​ള്ള ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​സീ​ൽ മു​ഹ​മ്മ​ദി​ന്‍റേ​യും കെ .​ടി അ​ഫ്ല​ഡി​ന്‍റേ​യും ക​ണ്ടു​പി​ടു​ത്തം ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. നി​ശ്ചി​ത അ​ള​വി​ൽ വെ​ള്ളം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ ക​ഴി​യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ര​ക്ഷാ​മാ​ർ​ഗം ഒ​രു​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. അ​ങ്ങ​ക​ലെ ജ​ല​വി​താ​നം ഉ​യ​രു​മ്പോ​ൾ ഇ​വി​ടെ അ​പ​ക​ട ശ​ബ്ദം ഉ​യ​രും. ഇ​തോ​ടെ ഇ​വി​ടെ ക​ഴി​യു​ന്ന​വ​ർ​ക്ക് ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കാം. ഇ​ങ്ങി​നെ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഈ ​സം​വി​ധാ​നം ഒ​രു​ക്കാം. ഉ​ദാ​ഹ​ര​ണ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​രി​പ്പാ​റ​യി​ലൊ ആ​ന​ക്കാം​പൊ​യി​ലി​ലൊ ജ​ലം അ​സാ​ധാ​ര​ണ​മാ​യി ഉ​യ​രു​ന്ന​തും കു​ത്തൊ​ഴു​ക്കും തി​രു​വ​മ്പാ​ടി​യി​ലും ഇ​വി​ട​ത്തേ​ത് മു​ക്ക​ത്തും ഇ​വി​ട​ത്തെ​ത് ഇ​രു​വ​ഴി​ഞ്ഞി- ചാ​ലി​യാ​ർ സം​ഗ​മ പ്ര​ദേ​ശ​മാ​യ ചെ​റു​വാ​ടി​യി​ലും കു​ളി​മാ​ടും ക​ഴി​യു​ന്ന​വ​ർ​ക്ക് അ​റി​യാം.…

Read More

നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചി​ട്ട് ര​ണ്ട് വ​ർ​ഷം; സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി പോ​ലീ​സ്

പൂ​ക്കോ​ട്ടും​പാ​ടം: നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പോ​ലീ​സു​മാ​യു​ണ്ടാ​യ വെ​ടി​വയ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ട് ര​ണ്ട് വ​ർ​ഷം തി​ക​യു​ന്നു. ക​രു​ളാ​യി പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് 2016 ന​വം​ന്പ​ർ 24ന് ​ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ കു​പ്പു​സ്വാ​മി എ​ന്ന ദേ​വ​രാ​ജ്, അ​ജി​ത എ​ന്നി​വ​ർ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. 2013 ഫെ​ബ്രു​വ​രി​യി​ലാ​ണ് നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യം ആ​ദ്യ​മാ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ത്തു​ക​ല്ലി​ലെ വി​വി​ധ വ​ന​മേ​ഖ​ല​ക​ൾ, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​രു​ത, പു​ഞ്ച​ക്കൊ​ല്ലി, ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ലെ മാ​ഞ്ചീ​രി, മു​ണ്ട​ക്ക​ട​വ് അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പാ​ട്ട​ക്ക​രി​ന്പ്, ടി​കെ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ​ല​പ്പോ​ഴാ​യി മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി. കേ​ര​ള​ത്തി​ൽ ത​ന്നെ ഒ​രു വ​ന​പാ​ല​ക​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​തും പോ​ലീ​സ് വാ​ഹ​ന​ത്തി​ന് വെ​ടി​യേ​റ്റതും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ പൂ​ക്കോ​ട്ടും​പാ​ടം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​ത് കാ​ര​ണം മാ​വോ​യി​സ്റ്റു​ക​ൾ വ​ന​ത്തി​നു​ള്ളി​ൽ ത​ന്പ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന​മേ​ഖ​ല​യി​ലും വ​ന​ത്തി​നോ​ട​ടു​ത്തു​ള്ള കോ​ള​നി​ക​ളി​ലും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ഇ​ല്ല എ​ന്നു​റ​പ്പു​വ​രു​ത്താ​ൻ പോ​ലീ​സ്…

Read More