വീണ്ടും കടുവ ആക്രമണം! വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പ​ശു​ക്കി​ടാ​വി​നെ ക​ടു​വ കൊ​ന്നു

കാ​ട്ടി​ക്കു​ളം: വീ​ടി​ന​ടു​ത്ത് കെ​ട്ടി​യി​ട്ട പ​ശു​കി​ടാ​വി​നെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ക​ടു​വ കൊ​ന്നു. അ​പ്പ​പ്പാ​റ കോ​ട്ട​മൂ​ല തോ​ട്ടു​ങ്ക​ര ഷൈ​ജു​വി​ന്‍റെ ര​ണ്ട് വ​യ​സ് പ്രാ​യ​മാ​യ പ​ശു​കി​ടാ​വി​നെ​യാ​ണ്ട് ക​ടു​വ ഉ​ട​മ​യു​ടെ മു​ന്നി​ൽ വ​ച്ച് ആ​ക്ര​മി​ച്ച​ത.്

പ​ശു​കി​ടാ​വി​ന് വെ​ള്ളം കൊ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ത​ല​നാ​രി​ഴയ്​ക്കാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ ആ​ശ ര​ക്ഷ​പെ​ട്ട​ത്. ഒ​രാ​ഴ്ച്ച​യോ​ള​മാ​യി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​വ ഭീ​തി പ​ര​ത്തു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. തോ​ൽ​പ്പെ​ട്ടി വൈ​ൽ​ഡ് ലൈ​ഫ് ഫോ​റ​സ്റ്റ​ർ രാ​മ​കൃ​ഷ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Related posts