കോഴിക്കോട്: ശബരിമല വിഷയത്തില്‍ കോടതി യുക്തിപരമായാണ് വാദം കേട്ടിരുന്നതു എങ്കില്‍ ശബരിമല ടൈഗര്‍ റിസേര്‍വ് മേഖല ആയി പ്രഖ്യാപിക്കുമായിരുന്നു എന്ന് ഹരീഷ് വാസുദേവന്‍. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളംബരം വാര്‍ഷിക ആഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ ഉള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ ഒരാളുടെ വിശ്വാസത്തില്‍ മറ്റൊരാള്‍ ഇടപെട്ടു അങ്ങനെയെ ചെയ്യാവു എന്ന് പറയുമ്പോള്‍ കോടതിക്ക് അത് നോക്കി നില്‍ക്കാനും ആകില്ല.അത് കൊണ്ട് തന്നെ സ്ത്രീകളെ രണ്ടാം കിടക്കാര് ആക്കുന്ന ഒരു ആചാരവും നിയമം അനുവദിക്കില്ല. കോടതി വിധിക്ക് എതിരായി ഒരു ആചാരവും നിലനില്‍ക്കില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ഉള്ളതാണ്. മതവിശ്വാസത്തിന് ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ അതു അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂടെ കൂട്ടാന്‍ ഉള്ളത് അല്ല. പൗരന്റെ അവകാശങ്ങളെ കുറിച്ച് ഭരണഘടന വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതു…
Read MoreCategory: Kozhikode
മൈക്കിന് പിന്നാലെ പ്രായത്തിലും പോലീസിനെ വെട്ടിലാക്കി തില്ലങ്കേരി; സന്നിധാനത്തെത്തിയ വനിതാ പോലീസുകാരുടെ ജനന തീയതി പരിശോധിച്ചു; തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു
കോഴിക്കോട്ട്: ശബരിമല സന്നിധാനത്ത് വനിതാ പോലീസുകാരുടെ ജനന തീയതി പരിശോധിച്ചുവെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. ചിത്തിര ആട്ട വിശേഷത്തിനു സാന്നിധാനത്ത് എത്തിയ വനിതാ പോലീസുകാരുടെ പ്രായം പരിശോധിച്ചുവെന്നാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. മുതലക്കുളത്തെ ശബരിമല സംരക്ഷണ സംഗമത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സന്നിധാനത്ത് എത്തിയ 15 വനിതാ പോലീസുകാരിൽ ഒരാളുടെ പ്രായത്തിൽ സംശയമുണ്ടായിരുന്നു. ഒരു വനിതാ പോലീസിന്റെ ഭർത്താവിന് 49 വയസായിരുന്നു പ്രായം. ഇത് സംശങ്ങൾക്ക് ഇടയാക്കിയത്. ഇതേതുടർന്നു ശബരിമലയിലുണ്ടായിരുന്ന എസ്പിമാരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നുവെന്നും പിന്നീട് അവരുടെയെല്ലാം ജനനതീയതി പരിശോധിച്ചശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിട്ടതെന്നുമാണ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ. ഹിന്ദു സമൂഹത്തിന്റെ സംഘടിത ശക്തിക്ക് എന്തെല്ലാം നേടാൻ സാധിക്കുമോ അത് ഇതിലൂടെ സാധിച്ചുവെന്നും തില്ലങ്കേരി കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെത്തിയ യുവതികളെ നേരത്തെ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും വിവാദാമായിരുന്നു.
Read Moreആരോപണത്തിനു പിന്നിൽ രാഷ്ട്രീയ പകപോക്കൽ; ഫിറോസുമായി സംവാദത്തിനില്ല, കുഞ്ഞാലിക്കുട്ടിയെങ്കിൽ നോക്കാമെന്ന് കെ.ടി.ജലീൽ
മലപ്പുറം: പാണക്കാട് തങ്ങളോ പി.കെ.കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മന്ത്രി കെ.ടി.ജലീലിനെ പരസ്യസംവാദത്തിനു വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്റെ ബന്ധു അദീബിന്റെ യോഗ്യതയിൽ സംശയമുള്ളവർക്കു ന്യൂനപക്ഷ വികസന കോർപറേഷൻ എംഡിയോടു ചോദിക്കാമെന്നും ജലീൽ എടപ്പാളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താനുന്നയിച്ച ആരോപണങ്ങൾക്ക് മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നു പറഞ്ഞാണു ഫിറോസ് ജലീലിനെ സംവാദത്തിനു വെല്ലുവിളിച്ചത്. ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നും രാഷ്ട്രീയ പകപോക്കലുകളാണ് ഇത്തരം ആരോപണങ്ങൾക്കു പിന്നിലെന്നും കെ.ടി.ജലീൽ പറഞ്ഞു.
Read Moreപാസ് വാങ്ങില്ല, തടുക്കാൻ തന്റേടമുണ്ടെങ്കിൽ പിണറായി വിജയൻ തടയട്ടെ; വെല്ലുവിളിച്ച് എം.ടി.രമേശ്
കോഴിക്കോട്: ശബരിമല ദർശനത്തിനു പോകുന്നവർ പോലീസ് സ്റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിർദ്ദേശം ബിജെപി ലംഘിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്. ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകൾ പാലിക്കേണ്ട ബാധ്യത ജനങ്ങൾക്കില്ല. മണ്ഡലമാസ പൂജകൾക്കായി നട തുറക്കുന്പോൾ ആയിരക്കണക്കിന് വാഹനങ്ങൾ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാൻ തന്റേടമുണ്ടെങ്കിൽ പിണറായി വിജയൻ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടു വരുന്ന പിണറായി വിജയൻ വിശ്വാസികൾക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടെയും കടമയാണെന്നും രമേശ് പറഞ്ഞു.
Read Moreപാവപ്പെട്ടവന്റെ റേഷൻ നിഷേധിച്ച് അധികൃതരുടെ ക്രൂരത; എപിഎൽ വിഭാഗത്തിലായതോടെ ചികിത്സയും മുടങ്ങി; അന്ധനും ഹൃദ്രോഗിയുമായ ശ്രീധരൻ തന്റെ വേദനകളെക്കുറിച്ച്
വടകര: പാവങ്ങളിൽ ദരിദ്ര വിഭാഗത്തിൽപെട്ടവർക്ക് നൽകുന്ന റേഷൻ ആനുകൂല്യം അധികൃതരുടെ അലംഭാവത്താൽ നഷ്ടപ്പെട്ടതായി പരാതി. മണിയൂർ പാലയാട് തുരുത്തിയിലെ ശ്രീധരനാണ് (56) ഈ ദുരനുഭവം.പതിനഞ്ചു വർഷമായി എഎവൈ കാർഡായിരുന്നു ശ്രീധരന്റേത്. എന്നാൽ ഈയിടെയുണ്ടായ റേഷൻകാർഡ് പരിഷ്കരണത്തിൽ ഇദ്ദേഹത്തെ എപിഎൽ വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ്. ഇതോടെ ഈ കുടുബം കഷ്ടത്തിലായി. നാല് സെന്റിൽ കഴിയുന്ന ശ്രീധരന് ഒരേക്കറും നാലു സെന്റുമുണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് സിവിൽ സപ്ലൈസ് അധികൃതർ നടത്തിയിരിക്കുന്നത്. ഇതിന്റെ പേരിലാണ് കാർഡ് എപിഎല്ലാക്കിയത്. അധികാരികൾ പറയുന്ന ഒരേക്കർ തനിക്ക് തരണമെന്ന് ശ്രീധരൻ പരിഹാസ്യമായി പറഞ്ഞിരുന്നു. തെറ്റ് മനസിലാക്കിയ അധികാരികൾ മുൻഗണനാ വിഭാഗത്തിൽ പെടുത്താമെന്നു പറഞ്ഞ് കഴിഞ്ഞ ജൂണിൽ റേഷൻ കാർഡുമായി പോയതല്ലാതെ ഇതുവരെ കാർഡ് തിരികെ നൽകിയില്ല. ഇതോടെ പഞ്ചായത്തിൽ നിന്ന് കാർഷികവിളകളുടെ കിറ്റുകൾ ലഭിക്കുന്ന ആശ്രയ പദ്ധതിയിൽ നിന്ന് ഒഴിവായി. സൗജന്യമായി ഗ്യാസ് കണക്ഷൻ കിട്ടേണ്ടിയരുന്നതും തഴയപ്പെട്ടു.…
Read Moreബന്ധു നിയമനം ;മന്ത്രി ജലീലിനെതിരേ വീണ്ടും തെളിവ് നിരത്തി യൂത്ത്ലീഗ് ; കൂടുതല്‍ തെളിവുകളുണ്ടെന്ന് പി.കെ ഫിറോസ്; യോഗ്യരല്ലെന്ന് കണ്ടെത്തി ഒഴിവാക്കിയ രണ്ടുപേര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തിക നല്‍കിയെന്ന്
കോഴിക്കോട് : ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെതിരേ വീണ്ടും തെളിവുകളുമായി യൂത്ത്ലീഗ്. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂയില്‍ യോഗ്യരല്ലെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കിയതാണെന്ന് മന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ട ആറു പേരില്‍ രണ്ടുപേര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തിക പിന്നീട് നല്‍കിയതായി കണ്ടെത്തിയെന്നാണ് യൂത്ത്ലീഗിന്റെ വാദം. ഇതിലൊരാള്‍ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രിക്കനുകൂലമായി സംസാരിച്ച വ്യക്തിയാണെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ബാക്കിയുള്ള നാല് പേരില്‍ മൂന്ന് പേരും നിലവില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലെപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ കോഴിക്കോട് ചക്കോരത്ത്കുളത്തുള്ള ഓഫീസില്‍ എത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചതിന് ശേഷമാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്. കോര്പറേഷന് ചെയര്മാന് എ.പി. അബ്ദുള്‍ വഹാബ് ക്ഷണിച്ചതനുസരിച്ചാണ് ഫിറോസ് രേഖകള്‍ പരിശോധിച്ചത്. മന്ത്രി ബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍…
Read Moreബിജെപിയുടെ ശബരിമല സംരക്ഷണ രഥയാത്രയും ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന പരിപാടിയും ഇന്ന് കോഴിക്കോട്; പോലീസില്‍ ആശങ്ക
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദപ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റിന് പോലീസ് ഇന്ന് ‘സുരക്ഷ’ ഒരുക്കും. പി.എസ്.ശ്രീധരന്‍പിള്ളയും ബിഡിജെഎസ് സംസ്ഥാന ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് ജില്ലയില്‍ എത്തുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. രാഷ്ട്രീയ അക്രമങ്ങളുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായാണ് രഥയാത്രയുടെ ഭാഗമായി പോലീസ് ജാഗ്രത പുലര്‍ത്തുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടിയും ഇന്ന് നഗരത്തില്‍ നടക്കുന്നുണ്ട്. ഇതോടെ നഗരം പോലീസ് വലയത്തിലാണ്. അതേസമയം വിവാദ പ്രസംഗം നടത്തിയതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും അറസ്റ്റ് സംബന്ധിച്ച് പോലീസ് തീരുമാനമെടുത്തിട്ടില്ല. രഥയാത്രക്കിടെ അറസ്റ്റ് ചെയ്താല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കുന്ന സൂചന. അറസ്റ്റ് ചെയ്താലുണ്ടാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഇതിനകം തന്നെ ബിജെപി നേതാക്കള്‍ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. പി.എസ്.ശ്രീധരന്‍പിള്ളയെ…
Read Moreജലീൽ തെറ്റുചെയ്തെന്ന് പാർട്ടി കരുതുന്നില്ല; മന്ത്രിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് കോടിയേരി
കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീൽ തെറ്റുചെയ്തെന്ന് പാർട്ടി കരുതുന്നില്ല. അതിനാൽ അന്വേഷണം നടത്തേണ്ട ആവശ്യം ഇല്ല. നിയമലംഘനമുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കമ്മീഷനിലെ നിയമനം ഒരു വർഷത്തേക്ക് മാത്രമാണ്. ഇതിൽ ലീഗിന്റെ ആരോപണങ്ങൾ രാഷ്ട്രീയപരമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജി വർഗീയപരമായ നീക്കം നടത്തിയെന്നാണാലോ കോടതി കണ്ടെത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് തെരഞ്ഞെടുപ്പുകളിൽ വർഗീയ നീക്കങ്ങൾ നടത്തുണ്ടെന്ന് കോടതി വിധിയിലൂടെ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ഉപയോഗിച്ച് ബിജെപി നടത്തിയ നീക്കങ്ങൾ കേരളത്തിൽ യാതൊരു ചലനവും സൃഷ്ടിക്കില്ല. ശക്തമായ മതനിരപേക്ഷതയുള്ള സ്ഥലമാണ് കേരളം. ഇത് തകർക്കാൻ സാധിക്കില്ല. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനാണ് സിപിഎം പ്രവർത്തിക്കുന്നത്. സിപിഎം സീറ്റും വോട്ടും നോക്കി നിലപാട്…
Read Moreപയ്യോളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; യുഡിഎഫിന്റെ മുഴുവന്‍ പത്രികകളും തള്ളി
പയ്യോളി: പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സമര്‍പ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. സമയപരിധി കഴിഞ്ഞ ശേഷം സമർപ്പിച്ചെന്ന കാരണത്താലാണ് പത്രികകള്‍ തള്ളിയത്. ഇതോടെ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരഞ്ഞെടുപ്പ് വിജഞാപന പ്രകാരം നവംബര്‍ ഏഴിനാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട തിയ്യതി. ഏഴിന് പകല്‍ പതിനൊന്നു മുതല്‍ ഉച്ചക്ക് ഒന്നുവരെ ബാങ്ക് ഓഫീസില്‍ സമര്‍പ്പിക്കണമെന്നാണ് വിജഞാപനത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ സമര്‍പ്പിക്കുമ്പോള്‍ സമയം ഒന്ന കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നു പത്രികകള്‍ സ്വീകരിക്കാനുള്ള സമയം കഴിഞ്ഞെന്ന് വരണാധികാരി അറിയിച്ചു. ഇതോടെ യുഡിഎഫ് പ്രതിനിധികള്‍ പ്രതിഷേത്തെ തുടര്‍ന്ന് പത്രികകള്‍ സ്വീകരിക്കുകയായിരുന്നു. പത്രിക സ്വീകരിച്ച ശേഷം സ്ഥാനാര്‍ഥികള്‍ക്കു നല്കിയ റെസീറ്റില്‍ ഈ ഒരു മണി കഴിഞ്ഞുള്ള സമയം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്വീകരിച്ച പത്രികകള്‍ ഇന്നലെ നടന്ന…
Read Moreകോഷൻ ഡെപ്പോസിറ്റ് തുക ദുരിതാശ്വാസ നിധിയിലേക്ക്; എൻജിനിയറിംഗ് വിദ്യാർഥികൾ മാതൃകയായി
വടകര: കോഷൻ ഡെപ്പോസിറ്റ് തുക മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എൻജിനിയറിംഗ് വിദ്യാർഥികൾ മാതൃകയായി. കോഴ്സിനു ശേഷം തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്ന തുകയാണ് വിദ്യാർഥികൾ രാഷ്ട്ര പുനർനിർമാണത്തിനായി നീക്കിവച്ചത്. മണിയൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനിയറിംഗ് വടകരയിലെ 2014-18 ബാച്ചിലെ എഞ്ചിനിയറിങ് വിദ്യാർഥികളാണ് സമൂഹത്തിനാകെ അഭിമാനമായ സേവനം കാഴ്ചവച്ചത്. 3.90 ലക്ഷം രൂപയുടെ ചെക്ക് കോളജ് പ്രിൻസിപ്പൽ പ്രഫ. എൻ.കെ.നാരായണൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളം കണ്ടതിൽ ഏറ്റവും വലിയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായതിൽ സന്തോഷമേ ഉള്ളുവെന്ന് കോളജിലെ മുൻ യൂണിയൻ ചെയർമാൻ എസ്. അഖിൽ, മുൻ യുയുസി. അർജുൻ നന്പീശൻ എന്നിവർ പറഞ്ഞു.
Read More