കോഴിക്കോട്: കോര്‍പറേഷനും ജില്ലാ ഭരണകൂടവും നിറവ് വേങ്ങേരിയുടെ സഹകരത്തോടെ നടപ്പാക്കുന്ന “ഓപറേഷന് കനോലി’ പദ്ധതിയുടെ ഇതുവരെ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജനുവരി ഒന്നിന് നടക്കുന്ന കനോലി പൂരത്തിന് മുന്നോടിയായി നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണമെന്നും ശുചീകരണ പ്രവര്‍ത്തനത്തിന് തടസം നില്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും ജില്ലാ കളക്ടര്‍ യു.വി. ജോസ് പറഞ്ഞു. കനാലിലെ വെള്ളം ശുദ്ധീകരിച്ച് നില നിര്‍ത്താന്‍ ബോട്ടിംഗ് നടത്തേണ്ടത് ആവശ്യമാണ്. 14 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള സ്ഥലങ്ങളില്‍ സൗന്ദര്യവത്കരണത്തിനുള്ള പദ്ധതിയും തീരുമാനിക്കും. പൂരത്തിന് വെള്ളത്തിലൂടെയുള്ള ഘോഷയാത്രയാണ് നടത്തേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. പൂരത്തിനുശേഷവും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും ഓപറേഷന് കനോലി കോര്‍പറേഷന്റെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സെക്ടറുകള്‍ തിരിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കണ്‍സിലര്‍മാര്‍ യോഗത്തില്‍ വിശദീകരിച്ചു. കനാലിലേക്ക് മാലിന്യം പുറന്തള്ളുന്ന 35 ഓളം സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്…
Read MoreCategory: Kozhikode
കെ.എം. ഷാജിയെ അയോഗ്യനാക്കിയ നടപടി അന്തിമമല്ല; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കെ.എം. ഷാജിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഹൈക്കോടതി വിധിയോടെ കേസില്‍ അന്തിമതീരുമാനമായെന്ന് പറയാന്‍ കഴിയില്ല. ഷാജിയെ അയോഗ്യനാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഷാജിയുടെ നിരപരാധിത്വം ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. സ്ഥാനാര്‍ഥിയുടെ പേരില്‍ മറ്റാരൊക്കെയോ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു അത്. എന്നാല്‍ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Moreഇടതുമുന്നണിയിലേക്കു പ്രവേശനം കാത്തുകിടക്കുന്ന ഐഎന്‍എലില്‍ പൊട്ടിത്തെറി ; അഖിലേന്ത്യാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു
കോഴിക്കോട്: ഇടതുമുന്നണിയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ശ്രമങ്ങള്‍ തുടരവേ ഐഎന്എല്സംസ്ഥാന ഘടകത്തില്‍ പ്രതിസന്ധിരൂക്ഷം. ഐഎന്‍എല്‍ അഖിലേന്ത്യാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത് .ഐഎന്‍എല്‍ വിട്ട് ഐഎന്‍എല്‍ ഡെമോക്രാറ്റിക് എന്ന പേരില്‍ ഒരു വിഭാഗം പാര്‍ട്ടി രൂപികരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് ഐഎന്‍എല്‍ പ്രവര്‍ത്തിക്കുന്നത് ,ഇതില്‍ പ്രബല വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നസംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുള്‍ വഹാബിന്റെ വലം കൈയും ഗ്രൂപ്പ് നേതാവുമായ കെ.പി. ഇസ്മായില്‍ ,സാലിഹ് മേടപ്പില്‍ എന്നിവര്‍ക്കെതിരെയാണ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ:മുഹമ്മദ് സുലൈമാനും ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവിലും അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത് . കെ.പി. ഇസ്മായിലിനു ആറുമാസക്കാലത്തേക് പാര്‍ട്ടി പരിപാടിയുള്‍പ്പടെയുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും സാലിഹ് മേടപ്പിലിനെ ആറുമാസത്തേക്ക് സസ്പന്ഡും ചെയ്തിട്ടുണ്ട്. അഖിലേന്ത്യാ കമ്മിറ്റിയും നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കെ.പി. ഇസ്മായില്‍ പാര്‍ട്ടിയില്‍ നിര്‍ജ്ജീവമായിരുന്നു. മലപ്പുറം ജനറല്‍…
Read Moreകരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ; എം.ഐ.ഷാനവാസ് എംപിയുടെ ആരോഗ്യനിലയിൽ പുരോഗതി
കോഴിക്കോട്: കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് അണുബാധയേറ്റവയനാട് എംപി. എം.ഐ.ഷാനവാസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കിഡ്നിയുടെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ ഡയാലിസിസ് തുടരുകയാണ്.കഴിഞ്ഞ ഒക്ടോബർ 31-നാണ് കരൾ മാറ്റ ശസ്ത്രക്രിയക്കായി എംപി എം.ഐ.ഷാനവാസിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾ അമീന ഷാനവാസാണ് കരൾ നൽകിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ പ്രശ്നങ്ങൾ വഷളായി. എന്നാൽ നിർണായകമായ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബന്ധുക്കൾ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ എംഎൽഎ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് എന്നിവർ ആശുപത്രിയിലെത്തി എംപിയെ സന്ദര്‍ശിച്ചു.
Read Moreശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗം: ശ്രീധരൻപിള്ളയ്ക്കെതിരേ കേസ്
കോഴിക്കോട്: യുവമോർച്ചയുടെ പരിപാടിക്കിടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 505 (1) (ബി) വകുപ്പു പ്രകാരമാണ് കേസ്. വിദ്വേഷം പരത്തി കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗമാണ് ശ്രീധരൻപിള്ള നടത്തിയതെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പരാതി ഉയർന്നിരുന്നു.
Read Moreകളക്ടർ ബ്രോയ്ക്ക് എട്ടിന്റെ പണി; സർക്കാർ വാഹന ദുരുപയോഗം ചെയ്തതിന് എൻ.പ്രശാന്തിന് കാൽകോടി രൂപ പിഴ; സ്വന്തം വീട്ടിലെ ആവശ്യത്തിന് സർക്കാർ വാഹനം തലങ്ങും വിലങ്ങും ഓടിച്ചത് 31,852 കിലോമീറ്റർ
കോഴിക്കോട്: സർക്കാർ വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മുൻ കളക്ടർ എൻ.പ്രശാന്ത് കാൽ കോടി രൂപ പിഴ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടു. 25,73,385 രൂപ പിഴ അടയ്ക്കണമെന്നാണ് സംസ്ഥാന ധനകാര്യവകുപ്പ് ഉത്തരവിട്ടത്. കളക്ടർ സ്വന്തം വീട്ടിലെ ആവശ്യങ്ങൾക്കുപയോഗിച്ച വാഹനം വാങ്ങിയ, 2015 സെപ്റ്റംബർ എട്ടു മുതൽ ഈ വർഷം സെപ്റ്റംബർ എട്ടുവരെയുള്ള കാലയളവിലെ പലിശയടക്കമാണ് നഷ്ടപരിഹാരമായി 25,73,385 രൂപ പിഴ ഈടാക്കാൻ ഉത്തരവിട്ടത്. ചീഫ് സെക്രട്ടറിയുടെ അന്തിമ അനുമതിയോടെ ധനകാര്യ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി അനിൽകുമാറാണ് പ്രശാന്തിനെതിരായ ഫയലിൽ ഉത്തരവ് പുറപ്പെടുവിച്ചത്. മണൽ സ്ക്വാഡിന് വാങ്ങിയ വാഹനം തഹസിൽദാർക്ക് അനുവദിച്ച് നൽകാതെ കളക്ടർ സ്വന്തം ബംഗ്ലാവിൽ ഉപയോഗിക്കുകയായിരുന്നു. 31,852 കിലോമീറ്റർ വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. സർക്കാറിന്റെ ചുവന്ന ബോർഡ് അഴിച്ചു മാറ്റിയാണ് വാഹനം വീട്ടിൽ ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
Read Moreക്വാറി തൊഴിലാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ; 1991ൽ കേസിനാസ്പദമായ സംഭവത്തെക്കുറിച്ച്
മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിൽ വച്ച് ക്വാറി തൊഴിലാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം മഞ്ചേരി പോലീസ് മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യൻ എന്ന കുട്ടിയച്ചൻ (81) ആണ് അറസ്റ്റിലായത്. 1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂക്കോട്ടൂർ മൈലാടിയിലെ ക്വാറി തൊഴിലാളിയായിരുന്ന മണ്ണാർക്കാട് സ്വദേശി പറക്കൽ മുരളി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ക്വാറിയിൽ മുരളി വഴി ജോലി നേടിയ കുട്ടിയച്ചൻ മുരളിയുമായി തുച്ഛമായ സംഖ്യയുടെ സാന്പത്തിക ഇടപാടിനെ ചൊല്ലി വഴക്കുണ്ടാവുകയും ഇതേതുടർന്ന് ക്വാറിക്ക് സമീപമുള്ള ചായക്കടക്ക് മുൻവശം വെച്ച് ക്വാറിയിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉളികൊണ്ട് നെഞ്ചിന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുന്പോൾ കൊല്ലപ്പെട്ട മുരളിക്ക് 28 വയസും പ്രതിക്ക് 54 വയസുമായിരുന്നു പ്രായം. കൊല നടത്തിയ ശേഷം അറവങ്കരയിലെത്തി അവിടെ നിന്ന് കോഴിക്കോട്ടേക്കും പിന്നീട് മംഗലാപുരത്തേക്കും…
Read Moreവയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് ; കളക്ടറുടെ നിരോധനത്തിന് പുല്ലുവില; നാലാം വളവില്‍ അനധികൃത കച്ചവടം, പാർക്കിംഗും
കോഴിക്കോട്: വയനാട് ചുരം നാലാം വളവില്‍ ഗതാഗതസ്തംഭനം പതിവാകുന്നു. ചെറുതും വലുതുമായ വാഹനങ്ങള്‍ പാതയോരത്തോട് ചേര്‍ത്ത് നിര്‍ത്തിയിടുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. റോഡിനോടു ചേര്‍ന്നുള്ള അനധികൃത കടകളില്‍ നിന്നും സാധനം വാങ്ങാന്‍ എത്തുന്നവരും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരും ഇവിടെയാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. ചരക്കുവാഹനങ്ങള്‍ എതിരേ വന്നാല്‍ പിന്നെ പറയുകയും വേണ്ട. ഇരുചക്രവാഹനങ്ങളും കാറുകളും നിരയായി നിര്‍ത്തിയിടുന്നതും ഇതുവഴിയുള്ള ഗതാഗത തടസ്സം ഇരട്ടിയാക്കുന്നു.നിരവധി കടകള്‍ പാതയോരത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ദേശീയപാത വിഭാഗത്തിന്റെയും വനംവകുപ്പിന്റെയും ഭൂമിയിലാണ് ഷെഡുകൾ കെട്ടി കടകൾ നടത്തുന്നത്. റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ വാഹനങ്ങള്‍ക്ക് ഈ ഭാഗത്തേക്ക് വെട്ടിച്ച് പോകാനും കഴിയില്ല. പാര്‍ക്കിംഗിനുള്ള സ്ഥലമില്ലാത്തതിനാല്‍ കടയ്ക്കുമുന്നില്‍ തന്നെയാണ് നിരയായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഗതാഗതം നിയന്ത്രിക്കാന്‍ ഇവിടെ പോലീസുകാര്‍ ഉണ്ടാകാറില്ല. എല്ലാദിവസവും ഇവിടെ ഗതാഗത തടസ്സം ഉണ്ടാകാറുണ്ടെന്നും, ചരക്കു ലോറികളും, സ്കാനിയ പോലെയുള്ള ബസ്സുകളും മൂന്നാംവളവിലെ…
Read Moreശബരിമലയിലേത് സിപിഎം-ബിജെപിയും രാഷ്ട്രീയ ഒത്തുകളി; ശ്രീധരൻപിള്ളയെ അറസ്റ്റുചെയ്താൻ ഒത്തുകളി പുറത്തുവരുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്ന് കെ. മുരളീധരൻ
കോഴിക്കോട്: വിവാദ പ്രസംഗം നടത്തിയ ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. മുരളീധരൻ എംഎൽഎ. ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. അറസ്റ്റ് ചെയ്താൽ താൻ നടത്തിയ ഗൂഡാലോചനയും പുറത്തുവരുമെന്നാണ് മുഖ്യമന്ത്രി ഭയക്കുന്നതെന്നും മുരളീധരൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയമാണ് ശബരിമലയിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്ത്രിയും ബിജെപി അധ്യക്ഷനും തമ്മിലുള്ള ആശയവിനിമയെത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Read Moreമന്ത്രി ജലീലിന്റെ വെല്ലുവിളി യൂത്ത് ലീഗ് ഏറ്റെടുക്കുന്നു; ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്
കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കും. ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗിനെ മന്ത്രി നേരത്തെ വെല്ലുവിളിച്ചിരുന്നു. ജലീല്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നായിരുന്നു ആക്ഷേപം. വ്യാഴാഴ്ച യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ജലീൽ പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിയമിച്ചെന്നാണ് ആരോപണം. പിതൃസഹോദര പുത്രനായ കെ.ടി. അദീബിനെ യോഗ്യതയില്‍ ഇളവ് നല്കി ജലീല്‍ മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. എന്നാൽ നിയമനത്തിൽ തെറ്റില്ലെന്നാണ് ജലീലിന്റെ വിശദീകരണം. മൂന്ന് പേരാണ് ഇന്റർവ്യൂവിന് ഹാജരായത്. ഇതിൽ മൂന്ന് പേർക്കും യോഗ്യതയില്ലെന്നും അതിനാൽ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയായിരുന്നുവെന്നുമാണ് മന്ത്രി നൽകിയ വിശദീകരണം.
Read More