കോഴിക്കോട്: ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീശിനെയും കോഴിക്കോട്ട് ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറർ. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്റായിരുന്ന എ.എൻ.ഷംസീറും സ്ഥാനമൊഴിഞ്ഞു. വര്‍ഗീയതയ്ക്കും കേന്ദ്ര സര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് 14-ാം സംസ്ഥാന സമ്മേളനം സമാപിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലി വൈകിട്ട് കോഴിക്കോട്ട് നടക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി, സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി, മന്ത്രി ടി.പി.രാമകൃഷ്ണന് തുടങ്ങിയവർ പ്രസംഗിക്കും. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 619 പ്രതിനിധികളാണ് ചർച്ചകളിൽ പങ്കെടുത്തത്. ഓരോ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 508…
Read MoreCategory: Kozhikode
ഉപജില്ലാ കലോത്സവത്തിനിടെ പീഡനം; പരിശീലകന്റെ സഹായി പോക്സോ കേസില്‍ അറസ്റ്റില്‍
പയ്യോളി: ഉപജില്ലാ കലോത്സവത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ പരിശീലകന്റെ സഹായി അറസ്റ്റിലായി. പേരാമ്പ്ര പെരുവണ്ണാമൂഴി ആവടുക്ക വാണിയംകണ്ടി മുനീര്‍ (35) ആണ് പിടിയിലായത്. പയ്യോളി ഹൈസ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന മേലടി ഉപജില്ലാ കലോത്സവത്തിനിടെയാണ് സംഭവം. ആറോളം ആണ്‍കുട്ടികളാണ് പരാതി നല്‍കിയത്. ആദ്യം ഒരു വിദ്യാര്‍ഥിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഈ വിദ്യാര്‍ഥിയുടെ മൊഴി പ്രകാരം പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പിന്നീടുള്ള ദിവസങ്ങളിലാണ് മറ്റ് അഞ്ച് വിദ്യാര്‍ഥികളും പരാതിയുമായി എത്തിയത്. ഈ സംഭവത്തില്‍ ആകെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ നിയമപ്രകാരം ഒരേ സംഭവത്തില്‍ വ്യത്യസ്ത പരാതിക്കാരുണ്ടായാല് പ്രത്യേകം കേസെടുക്കണമെന്നാണ് ചട്ടം. വനിതാ എസ്ഐ യു. പത്മിനിയാണ് കേസ് അന്വേഷിക്കുന്നത്.
Read Moreജലീലിനെ വീണ്ടും ‘കുടുക്കി’ യൂത്ത് ലീഗ് ; മുഖ്യമന്ത്രി മറുപടി പറയണം
കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരേ വീണ്ടും ആരോപണവുമായി യൂത്ത് ലീഗ്. ബന്ധു അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന്റെജനറല് മാനേജറായി നിയമിക്കാന്‍ യോഗ്യതയില്‍ മനപൂര്‍വം മാറ്റം വരുത്തിയെന്നും മന്ത്രിസഭായോഗത്തിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം മന്ത്രി തള്ളിയെന്നും രേഖകള്‍ ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രി അവഗണിച്ചു.ഈ തെളിവുകളെല്ലാം പുറത്തായി എന്നറിയുന്നതുകൊണ്ടാണ് ജലീല്‍ പരസ്യസംവാദത്തില്‍ നിന്ന് പിന്മാറിയത്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണം. യോഗ്യതകള്‍ പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി നോട്ട് എഴുതി വകുപ്പ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഉത്തരവിറക്കുകയായിരുന്നു. ഇതില്‍ മുഖ്യമന്ത്രി ഒപ്പിട്ടിട്ടുണ്ട്. യോഗ്യതയില്മാറ്റം വരുത്തിയത് മുഖ്യമന്ത്രി അഞിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണം. ജലീല്‍ , ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും അന്വേഷണം നേരിടണമെന്നും ഫറോസ് ആവശ്യപ്പെട്ടു. ബന്ധുവിനെ ബിടെക്കിന് പുറമേ അധികയോഗ്യതയായ പിജിഡിബിഎ കൂടി ഉള്‍പ്പെടുത്തി ന്യൂനപക്ഷ വികസന ധനകാര്യ…
Read Moreഡിവൈഎഫ്ഐ സമ്മേളനത്തിന് ഇന്ന് സമാപനം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്ന്തെരഞ്ഞെടുക്കും
കോഴിക്കോട് : വര്‍ഗീയതയ്ക്കും കേന്ദ്രസര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ 14 ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പ്രവര്‍ത്തന കാലയളവിലുണ്ടായ പോരായ്മകളെ കുറിച്ച് ചര്‍ച്ചചെയ്തും വേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള തീരുമാനങ്ങളുമായാണ് മൂന്നു ദിനരാത്രങ്ങളിലായി കോഴിക്കോട് ടാഗോര്‍സെന്റിനറി ഹാളില്‍ നടക്കുന്ന സമ്മേളനം ഇന്ന് അവസാനിക്കുന്നത്. സംഘടനയ്ക്ക് ഊര്‍ജ്ജവും കരുത്തുംപകരാനുള്ള അമരക്കാരേയും ഇന്ന് തെരഞ്ഞെടുക്കും. സമ്മേളന നടപടികള്‍ക്ക് ശേഷം നാടിന്റെ ചരിത്രം മാറ്റിയെഴുതിയ യുവജന പോരാളികള്‍ ഇന്ന് കോഴിക്കോടിന്റെ മണ്ണില്‍ ചെങ്കടല്‍ തീര്‍ക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരു ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റാലിയാണ് സംഘടിപ്പിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാനും രണോത്സുകമായ നിരവധി യുവജന പോരാട്ടങ്ങള്‍ നടന്ന കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.…
Read Moreഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതർക്കം; അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; വധശ്രമത്തിന്കേസെടുത്തതായി പോലീസ്
നാദാപുരം: വളയത്ത് വാക്ക് തര്‍ക്കത്തിനിടെ അച്ഛനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകനെ വളയം പോലീസ് കസ്റ്റഡിയിലെടുത്തു ഇയാള്‍ക്കെതിരെ വധ ശ്രമത്തിന് പോലീസ് കേസെടുത്തു.വളയം നിരവുമ്മലിലെ കക്കൂട്ടത്തില്‍ രാജന് (55) ആണ് കത്തിക്കുത്തില്‍ പരിക്കേറ്റത്.വയറിന് മുകളിലായി ആഴത്തില്‍ കുത്തേറ്റ രാജന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകന് രാജേഷ് (27) നെ വളയം പോലീസ് കസ്റ്റഡിയിലെടുത്തു.കുത്താനുപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് രാജനും സുഹൃത്തും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്നതിനിടെ മൂത്ത മകന് രാജേഷ് വീട്ടിലെത്തുകയും രാജനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. ഇതിനിടെ പ്രകോപിതനായ രാജേഷ് അരയില്‍ കരുതി വെച്ച കത്തി എടുത്ത് രാജന്റെ വയറിന് കുത്തുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് രാജനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട്…
Read Moreവ്യാജ ഓണ്‍ലൈന്‍ ഓഫറിനെതിരേ മുന്നറിയിപ്പുമായി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: ഓണ്‍ലൈന്‍ സൈറ്റുകളുടെ പേരില്‍ വ്യാജ ഓഫറുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പോലീസ്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതിനായാണ് ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് പോലീസ് പറയുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച ആമസോണ്‍ ഓണ്‍ലൈനിന്റെ പേരില്‍ ബിഗ് ബില്യണ്‍ സെയില്‍ എന്ന ഓഫര്‍ പ്രചരിച്ചിരുന്നു. ആയിരങ്ങളാണ് വാട്സ് ആപ്പ് വഴി ലിങ്ക് ഷെയര്‍ ചെയ്തത്. ആമസോണ്‍ സൈറ്റിന്റെ മാതൃകയിലായിരുന്നു വ്യാജവെബ്സൈറ്റ് തയാറാക്കിയിരുന്നത്. അതേസമയം തന്നെ ആമസോണിന്റെ ഔദ്യോഗിക സൈറ്റില്‍ ഇത്തരത്തില്‍ ഒരു ഓഫര്‍ പോലും ഉണ്ടായിരുന്നില്ല. ഒറ്റദിവസംകൊണ്ട് മാത്രം നിരവധി പേരാണ് ഈ തട്ടിപ്പിനിരയായത്. പാനസോണിക് മിക്സര്‍ ഗ്രെയിന്ററിന് 10 രൂപയായിരുന്നു വ്യാജ ഓണ്‍ലൈനില്‍ വിലയിട്ടിരുന്നത്. ജെബില്‍ ബൂംബോക്സിന് 90 രൂപയും കാനണ്‍ ഇഒഎസ് 80ഡി 24.2 എംപി ഡിജിറ്റില്‍ എസ്എല്‍ആര്‍ കാമറയ്ക്ക് 199 രൂപയും ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിന് 11…
Read Moreരണ്ടാമൂഴം: ആർബിട്രേറ്റർ വേണമെന്ന ആവശ്യത്തിൽ കോടതി വെള്ളിയാഴ്ച വിധി പറയും
കോഴിക്കോട്: എം.ടി.വാസുദേവൻ നായരുടെ “രണ്ടാമൂഴം” സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ആർബിട്രേറ്ററെ നിയോഗിക്കണമെന്ന ആവശ്യത്തിൽ കോഴിക്കോട് മുൻസിഫ് കോടതി വെള്ളിയാഴ്ച വിധി പറയും. തിരക്കഥ തിരികെ വേണമെന്നാശ്യപ്പെട്ട് എം.ടി.വാസുദേവൻ നായരാണ് കോടതിയെ സമീപിച്ചത്. എന്നാൽ കേസ് ആര്‍ബിട്രേറ്റര്‍ക്ക് വിടണമെന്ന ആവശ്യത്തിൽ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന് ഉറച്ച് നിൽക്കുകയായിരുന്നു. ഒക്ടോബർ 10നാണ് നിർമാണക്കമ്പനിക്കും ശ്രീകുമാർ മേനോനുമെതിരെ എം.ടി കോടതിയെ സമീപിച്ചത്. കരാര്‍ ലംഘനം നടന്ന സാഹചര്യത്തില്‍ തിരക്കഥ തിരികെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും എം.ടി വാസുദേവന്‍നായരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. പരാതിയിൽ ശ്രീകുമാറിനും നിർമാതാവിനും കോടതി നോട്ടിസ് അയച്ചിരുന്നു. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കി ഇൻജംക്ഷൻ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു ശ്രീകുമാര്‍ മേനോനുമായും സിനിമ നിര്‍മാണ കമ്പനിയുമായും ഉണ്ടായിരുന്ന കരാര്‍. ഈ കരാര്‍ ലംഘിക്കപ്പെട്ടെന്ന് കാണിച്ചാണ് എം.ടി വാസുദേവന്‍നായര്‍ കോടതിയെ സമീപിച്ചത്. കേസ് ആര്‍ബിട്രേറ്റര്‍ക്ക്…
Read Moreബന്ധുനിയമന വിവാദം; ജലീലിന് വിജിലന്‍സ് ‘പ്രതീക്ഷ’; തെളിവുകള്‍ക്ക് ‘പൂട്ടിട്ട്’ സര്‍ക്കാര്‍; വിജിലന്‍സ് നടപടികള്‍ വൈകും
സ്വന്തം ലേഖകന്‍ കോഴിക്കോട്: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെതിരേ കോടതിയെ സമീപിക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നിരിക്കേ കൂടുതല്‍ യുവജനസംഘടനകളെ പ്രത്യക്ഷ സമരത്തിലേക്ക് തിരിക്കാന്‍ യൂത്ത് ലീഗ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ കോടതിയില്‍ നിന്നും ഒരു പ്രതികൂല പരാമര്‍ശം ഉണ്ടാകാതെ മന്ത്രി രാജിവയ്ക്കുമെന്ന് അദ്ദേഹത്തിന്റെ കടുത്ത രാഷ്ട്രീയ എതിരാളികള്‍ പോലും കരുതുന്നില്ല. ആരോപണവുമായി കോടതിയെ സമീപിക്കാന്‍ കാലതാമസം നേരിടും താനും. ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സിന് നല്കിയ പരാതി മാത്രമാണ് മന്ത്രിക്കെതിരേ നിയമപരമായി യൂത്ത് ലീഗ് എടുത്ത നടപടി. വിജിലന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷമേ കോടതിയെ സമീപിക്കാന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തില്‍ വരുന്ന കാലതാമസം മന്ത്രിക്ക് അനുകൂലമായി തിരിക്കാനും രേഖകള്‍ ലഭിക്കുന്നത് തടയാനുമുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷകളില്‍പോലും കാലതാമസം ഉണ്ടാകുന്നുവെന്ന് ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. തുടര്‍ച്ചയായി തെളിവുകള്‍ എതിരാളികള്‍ക്ക് ലഭിക്കുന്നത് തടയാനാണ് ഇപ്പോള്‍ ശ്രമം.…
Read Moreകെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിൽ യാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് വടകര സ്വദേശി കെ. ഹനീഷിനെനെയാണ് പോലീസ് ബസ് തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. കുറ്റ്യാടിയിൽനിന്നു മാനന്തവാടിയിലേക്കുള്ള ബസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ കണ്ടക്ടർ യുവതിയുടെ ദേഹത്തു കടന്നുപിടിച്ചതായാണു പരാതി. അതിക്രമം സംബന്ധിച്ച് ബസിൽ വച്ചുതന്നെ യുവതി ഭാവിവരനെ വിവരമറിയിച്ചു. അദ്ദേഹം വിവരം കൈമാറിയതിനെ തുടർന്ന് തൊണ്ടർനാട് പോലീസ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read Moreആനത്താരകൾക്കടുത്തുള്ള റിസോർട്ടുകളിലെ വൈദ്യുത, മുള്ളു വേലികൾ നീക്കം ചെയ്യണമെന്നു സുപ്രീം കോടതി
കൽപ്പറ്റ: പ്രധാന ആനത്താരകളോടു ചേർന്നുള്ള റിസോർട്ടുകളുടെ അതിരുകളിലെ വൈദ്യുത, മുള്ളുവേലികൾ നീക്കം ചെയ്യണമെന്ന സുപ്രീം കോടതി വിധി വന്യജീവി സംരക്ഷണത്തിൽ കൂടുതൽ ഗുണം ചെയ്യുമെന്നു വിലയിരുത്തൽ. സഞ്ചാരപഥങ്ങളിലും സമീപങ്ങളിലും കാട്ടാനകൾ ഷോക്കേറ്റു ചരിയുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതും ഒരളവോളം ഒഴിവാക്കാൻ സുപ്രീം കോടതി വിധി സഹായകമാകുമെന്നു വന്യജീവി സംരക്ഷണ രംഗത്തുള്ളവർ പറയുന്നു. നിലവിൽ സ്വകാര്യ കൈവശത്തിലുള്ളതും കൃഷി-വ്യവസായ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതുമായ ആനത്താരകൾ സർക്കാർ വിലയ്ക്കുവാങ്ങി വനവത്കരണം നടത്തുന്നതു ആനകളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്താൻ ഉതകുമെന്നു അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. ആനത്താരകൾക്കടുത്തുള്ള റിസോർട്ട് ഉടമകൾ സ്ഥാപിച്ച വൈദ്യുത, മുള്ളുവേലികൾ നീക്കം ചെയ്യുന്നതിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ബാധകമായ വിധിയാണ് സുപ്രീം കോടതിയുടേത്. വന്യജീവി സംരക്ഷണ രംഗത്തെ ചില സംഘടനകൾ സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് മദൻ ബി. ലോക്കൂർ, അബ്ദുൽന്നാസർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് കൂടുതൽ ആനത്താരകളുള്ളതാണ്…
Read More