എടക്കര: ഭാര്യയെ പെട്രോളൊഴിച്ചു തീകൊളുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പോത്തുകൽ കവളപ്പാറ കോളനിയിലെ ശങ്കരൻകുട്ടി(42)യെയാണ് പോത്തുകൽ എസ്ഐ കെ. അബ്ബാസിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരേ 307ാംവകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ സിന്ധു(36) 90 ശതമാനത്തിലധികം പൊള്ളലേറ്റു അത്യാസന്നനിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുമായി സ്ഥിരം വഴക്കിടാറുള്ള ശങ്കരൻകുട്ടി ഞായറാഴ്ച വീട്ടിലെ ഹാൾ അടച്ചിട്ട് പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മരം മുറിക്കുന്ന മെഷീൻവാളിൽ ഒഴിക്കാൻ കരുതിയ പെട്രോളാണ് ഭാര്യയെ കത്തിക്കാൻ ഉപയോഗിച്ചത്. പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ വാതിൽ തുറന്നു പുറത്തേക്കോടിയ സിന്ധുവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നു നിലന്പൂർ ജില്ലാ ആശുപത്രിയിലും തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. കോഴിക്കോട് മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍പും ഇയാൾ ഭാര്യയുടെ മേൽ മണ്ണെണ്ണയൊഴിച്ച് കത്തിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Read MoreCategory: Kozhikode
പേരാമ്പ്രയിൽ മോട്ടോർ വാഹനവകുപ്പ് പണി തുടങ്ങി; പരിശോധനയിൽ പോണ്ടിച്ചേരിരജിസ്ട്രേഷൻ ഉൾപ്പെടെ 327 വാഹനങ്ങൾ പിടികൂടി
പേരാമ്പ്ര: അടുത്ത കാലത്ത് പ്രവർത്തനം തുടങ്ങിയ പേരാമ്പ്ര ജോ.ആർടിഒ ഓഫീസ് “പണി’ തുടങ്ങി. വടകര, കൊയിലാണ്ടി ആര്‍ടിഒകളുമായി സഹകരിച്ചു ഇന്നലെ വ്യാപകമായി നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ നിയമലംഘനം നടത്തിയ 327 ഓളം വാഹനങ്ങള്‍ പിടികൂടി. ഇതില്‍ പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള ഒരു ആഢംബര കാറും ഉള്‍പ്പെടുന്നു. ലൈസെന്‍സില്ലാതെ വാഹനമോടിച്ച 39 പേര്‍ക്കെതിരെയും അപകടകരമാം വിധം വാഹനമോടിച്ച പതിമൂ ന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചതിന് മൂന്നും എയര്‍ഹോണും ടാക്സ് അടക്കാത്ത മൂന്നും വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 89800 രൂപ പിഴയും ഈടാക്കി. ഇതിനിടയില്‍ പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള 3.50 കോടി വില വരുന്ന ബിഎംഡബ്ല്യു ഐ8 ആഢംബര കാറും പിടികൂടി. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വാഹനം പോണ്ടിച്ചേരി സ്വദേശിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് സ്വദേശി ഫൈസല്‍ വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം മാറ്റുകയോ ഈ കാലയളവിലെ നികുതി കേരളത്തില്‍…
Read Moreമാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം; ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെവാഗ്ദാനം നടപ്പിലാക്കണമെന്ന് ആക്ഷൻ കമ്മറ്റി
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് ഉടനെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി നല്കിയ വാഗ്ദാനം ഉടന്‍ നടപ്പിലാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതിക്കുള്ള ഫയല്‍ എത്തിയാലുടനെ ഫണ്ടനുവദിക്കുമെന്ന് കഴിഞ്ഞ മെയ് 13-ന് മുഖ്യമന്ത്രി കോഴിക്കോട്ട് നിവേദക സംഘത്തിന് ഉറപ്പുനല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഡോ.എം.ജി.എസ്, ഡോ.എ.അച്ചുതന്, ഗാന്ധിയന്‍ തായാട്ട് ബാലന്, മുന്‍ മേയര്‍സി.ജെ.റോബിന് , പ്രൊഫ.കെ.വിശാലാക്ഷി എന്നിവര്‍ താല്‍ക്കാലികമായി അനിശ്ചിതകാല ഉപവാസസമരത്തില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി ഫണ്ട് ഒന്നുംതന്നെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കൂടാതെ, നഗരപാതാ വികസനപദ്ധതിയിലെ ആറ് റോഡുകളുടെ ഉദ്ഘാടന സമ്മേളനത്തില്‍ ഈ റോഡിന് പ്രഥമ പരിഗണന നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 334.5 കോടി രൂപയാണ് റോഡ് വികസനത്തിന് ആവശ്യം. മുന്‍ സര്‍ക്കാറിന്റെ കാലത്ത് 64 കോടിയും ഇപ്പോഴത്തെ സര്‍ക്കാറിന്റെ 50…
Read Moreഗ്രാമീണ മേഖലയിലും ഓണ്‍ലൈന്‍ കച്ചവടം പിടിമുറുക്കുന്നു; ചെറുകിട വ്യാപാര മേഖല പ്രതിസന്ധിയിൽ
മുക്കം: കറന്‍സി രഹിത ഇടപാടുകള്‍ ഗ്രാമീണ മേഖലയിലും തഴച്ച് വളരുന്നു. അടുത്ത കാലത്ത് വരെ യുവാക്കള്‍ മാത്രം ആശ്രയിച്ചിരുന്ന ഓണ്‍ലൈന്‍ മേഖലയില്‍ വീട്ടമ്മമാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഗ്രാമപ്രദേശങ്ങളില്‍ പോലും ആയിരക്കണക്കിനു സ്ഥിരം ഉപഭോക്താക്കളാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത്. ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ ആവശ്യക്കാരന് എത്തിച്ചു കൊടുക്കുന്നതിനായി മിക്ക ടൗണുകളിലും വിതരണ കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. അടുത്തകാലം വരെ മൊബൈല്‍ ഫോണ്‍ പോലുള്ളവ വാങ്ങാന്‍ മത്രം ആശ്രയിച്ചിരുന്ന ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങൾ ഗ്രാമീണ ജനങ്ങളിലും വലിയ തോതില്‍ പ്രചരിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലൊക്കെ ഏതാനും ചില ഉത്പന്നങ്ങള്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളില്‍ വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ ലക്ഷക്കണക്കിനു രൂപയുടെ ഉത്പന്നങ്ങളാണ് ഓർഡർ ചെയ്യുന്നത്. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും സര്‍വസാധാരണമായതോടെയാണ് ഈ മേഖലയ്ക്ക് ഇത്രയധികം ജനപ്രീതി ലഭിച്ചത്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ഇന്‍ഡ്യന്‍ മെയില്‍ തുടങ്ങിയ സൈറ്റുകള്‍ വഴിയാണ് ഉപഭോക്താക്കള്ളിൽ ഏറെയും ഉത്പന്നങ്ങള്‍…
Read Moreഇരകളായവര്‍ക്ക് നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച; സംസ്ഥാന സര്‍ക്കാരിനെതിരേ മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട്: ബലാല്‍സംഗകേസുകളില്‍ ഇരയാക്കപ്പെട്ടവര്ക്കുള്പ്പെടെ വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം കേന്ദ്ര അനുവദിക്കുന്ന ഫണ്ട് നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ക്രിമിനല്‍ നടപടി ക്രമത്തിലെ 357 എ വകുപ്പ് പ്രകാരം നടപ്പാക്കുന്ന പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒരോ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്ക് വിതരണം ചെയുന്നതില്‍ വീഴ്ച വരുത്തിയതായി കമ്മീഷന് ജൂഡീഷ്യല്‍ അംഗം പി.മോഹനദാസ് പറഞ്ഞു. സംസ്ഥാനത്ത് ബലാല്‍സംഗത്തിനിരയായ പതിനാലു കാരിക്ക് വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതിയിലൂടെ ഏട്ടു ലക്ഷം നഷ്ടപരിഹാരം നല്കാന് സംസ്ഥാന ലീഗല്‍ സര്‍വീസ് അതോററ്റി തയ്യാറാകാത്ത പരാതിയില്‍ 30 ദിവസത്തിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഫിനാന്‍സ് സെക്രട്ടറിക്കും കമ്മീഷന് നോട്ടീസ് അയ്ച്ചതായി അദാലത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മോഹനദാസ് അറിയിച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ശിക്ഷപ്പെട്ടാലും ഇല്ലെങ്കിലും ഇരകളായവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി വഴി…
Read Moreകൃഷിയിലൂടെ ജോയി വിളയിക്കുന്നത് ജീവിതമാർഗവും മാനസികോല്ലാസവും
മുക്കം: കൃഷി നഷ്ടമാണെന്ന് പറയുന്നവരോട് കാരശേരി പാറത്തോട് സ്വദേശി ജോയ് കിഴക്കേമുറിയെന്ന കർഷകന് പറയാനുള്ളത് കൃഷി ഒരു മാനസികോല്ലാസം കൂടിയെന്നാണ്. എട്ട് ഏക്കറോളം സ്ഥലത്ത് വിവിധ കൃഷികൾ ചെയ്ത് വിജയം വരിച്ചിരിക്കുകയാണ് ഈ കർഷകൻ. തക്കാളി, പാവക്ക, വഴുതിന, പച്ചമുളക്, കാന്താരി, വെണ്ട തുടങ്ങി വീട്ടിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും ജോയ് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തങ്ങളുടെ ആവശ്യത്തിന് മാത്രമല്ല ബന്ധുക്കൾക്കും അയൽവാസികൾക്കും ആവശ്യത്തിന് നൽകാനുള്ളതും ഇവിടെ വിളയുന്നുണ്ട്. ഭാര്യ ലീലാമ്മയുടെ സഹായത്തോടെ ആട്, പശു, കോഴി, താറാവ്, മത്സ്യം എന്നിവയും കമുക്, ജാതി, റബർ, കൊക്കോ, കുരുമുളക്, കാപ്പി, തെങ്ങ്, കപ്പ തുടങ്ങിയവയും ഈ ഭൂമിയിൽ തഴച്ച് വളരുന്നുണ്ട്. ജൈവകൃഷിയിൽ തന്റേതായ രീതി പിൻതുടരാനാണ് ജോയിക്ക് താത്പര്യം. അത് കൊണ്ട് തന്നെ പറമ്പിലെ കുളത്തിൽ വളർത്തുന്ന രോഹു, കടല, മുഗാൻ തുടങ്ങിയ മത്സ്യങ്ങൾക്ക് തന്റെ പറമ്പിലെ പച്ചിലകൾ…
Read Moreശില്‍പ്പ നിർമാണത്തിൽ ഏർപ്പെട്ടുവരുന്ന രാജസ്ഥാൻ സ്വദേശികളെ കാറിലെത്തിയ സംഘം ആക്രമിച്ചു; വിലതർക്കമാണ് മർദനത്തിന് പിന്നിലെന്ന് കുടുംബം
കൊയിലാണ്ടി: ശില്‍പ്പ നിർമാണത്തിൽ ഏർപ്പെട്ടുവരുന്ന രാജസ്ഥാൻ സ്വദേശികളായ കുടുംബത്തിലെ അഞ്ചുപേരെ കാറിലെത്തിയ സംഘം ആക്രമിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ കൊള്ളാട്ട് മീത്തൽ സുബീഷ് (27), തിരുമംഗലത്ത് സജിത്ത് (33),എടക്കോത്ത് ഷിബിൻ ലാൽ (25), എടക്കോത്ത് അർജുൻ (25), പുത്തൂർ തെക്കെയിൽ ജിഷ്ണു (31) തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്.ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം. പറശ്ശിനിക്കടവിൽ നിന്നും കാറിൽ വരികയായിരുന്നു അഞ്ചംഗ സംഘം.പ്രതിമയ്ക്ക് വില ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘട്ടനത്തിന് കാരണം. പരിക്കേറ്റ രാജസ്ഥാൻ സ്വദേശികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാബു ലാൽ (50,) ധനി (45), ഇന്ദർ (9) ശിവലാൽ (45), കൈലാസ് (17) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ധനിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.ദേശീയ പാതയിൽ പൂക്കാട് അങ്ങാടിക്ക് സമീപം വർഷളായി ശില്പ നിർമാണത്തിൽ ഏർപ്പെട്ടുവരികയാണ് ഇവരുടെ കുടുംബം.
Read Moreഗുണമില്ലാത്ത കോഴിയും കോഴിക്കൂടും: സ്ത്രീകളെ പറ്റിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം; ഭാരത് സേവക് സമാജ് പദ്ധതിക്കെതിരേ പരാതി
കോഴിക്കോട്: ഒഞ്ചിയത്ത് ഭാരത് സേവക് സമാജ് (ബിഎസ്എസ്) പദ്ധതിയില്‍ തട്ടിപ്പ് നടത്തി വീട്ടമ്മമാരെ ജപ്തി നടപടികളിലേക്ക് തള്ളിവിട്ട കേസില്‍ മനുഷ്യവകാശ കമ്മീഷന് ഇടപെട്ടു. പദ്ധതിയുടെ പേരില്‍ സ്ത്രീകളെ കരുവാക്കി തട്ടിപ്പു നടത്തിയതാണന്ന സംശയത്തില്‍ പരാതി വിജിലന്‍സ് ആന്റി കറപ്ഷന്‍ വിഭാഗം അന്വേഷിക്കാനും സിന്‍ഡിക്കേറ്റ് ബാങ്ക് അധികൃതരോട് ജപ്തി നടപടികള്‍ തല്കാലത്തേക്ക് നിര്‍ത്തിവെക്കാനും കമ്മീഷന് ആവശ്യപ്പെട്ടു. തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന വാഗ്ദാനവുമായാണ് ബിഎസ്എസില് ഉള്‍പ്പെടുത്തി മുട്ടഗ്രാമം പദ്ധതി് നടപ്പാക്കിയത്. ഓര്‍ക്കാട്ടേരി സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും സ്തീകളെക്കൊണ്ട് ലോണ്‍ എടുപ്പിച്ചാണ് മുട്ടഗ്രാമം പദ്ധതിയില്‍ ചേര്‍ത്തത്. 15,000 രൂപയുടെ സ്കീമില്‍ ഒഞ്ചിയത്ത് നിന്നും 330 സ്ത്രീകളാണ് അംഗങ്ങളായത്. ഇവര്‍ക്കെല്ലാം കോഴിയും കോഴിക്കൂടും നല്കി. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ നല്കിയ കോഴികളെല്ലാം ചത്തു വീഴാനും ബാക്കിയുള്ളതെല്ലാം ലോ ബ്രീഡ് കോഴികളാണെന്നും മനസിലായി. ഇവര്‍ നല്കിയ കോഴിക്കൂടും കോഴിത്തീറ്റയുമെല്ലാം നിലവാരമില്ലാത്തതായിരുന്നു. പദ്ധതി പരാജയമാണെന്ന്…
Read Moreഗര്‍ഭം അലസിപ്പിച്ച് അവശിഷ്ടം കക്കൂസ് ടാങ്കില്‍ തള്ളി; യുവാവ് അറസ്റ്റില്‍; വിവാഹവാഗ്ദാനം നല്കി രഞ്ജിത്ത് പീഡിപ്പിച്ചുവെന്ന് സ്ത്രീയുടെ പരാതി
കാട്ടിക്കുളം: അഞ്ചു മാസം പ്രായമുള്ള ഗർഭം അലസിപ്പിച്ച് അവശിഷ്ടം കക്കൂസ് ടാങ്കിൽ തള്ളിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാട്ടിക്കുളം അണമല രഞ്ജിത്തിനെയാണ്(22) തിരുനെല്ലി എസ്ഐ ബിജു ആന്റണി അറസ്റ്റുചെയ്തത്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ത്രീയുടെ പരാതിയിലാണ് പോലീസ് നടപടി. വിവാഹവാഗ്ദാനം നൽകി രഞ്ജിത്ത് പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ഗർഭം അലസിപ്പിച്ച സംഭവത്തിൽ ഈ സ്ത്രീക്കെതിരേയും കേസുണ്ട്. അമിത രക്തസ്രാവത്തെത്തുടർന്നു സ്ത്രീ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. പരിശോധനയിൽ പ്രസവത്തെത്തുടർന്നുള്ള രക്തസ്രാവമാണെന്നു ഡോക്ടർക്കു ബോധ്യപ്പെട്ടു. പൊക്കിൾക്കൊടി മുറിച്ചുമാറ്റിയതും ശ്രദ്ധയിൽപ്പെട്ടു. ഈ വിവരം ഡോക്ടർ പോലീസിൽ അറിയിക്കുകയായിരുന്നു.കക്കൂസ് ടാങ്കിൽ നിന്നു പുറത്തെടുത്ത ഗർഭാവശിഷ്ടം കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബിലെ സയന്റിഫിക് ഓഫീസർ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധിച്ചശേഷമാണ് പോസ്റ്റുമോർട്ടത്തിനു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു അയച്ചത്. മാനന്തവാടി…
Read Moreപ്രളയത്തിൽ തകർന്ന പമ്പ് ഹൗസ് നന്നാക്കാനായില്ല; കുടിവെള്ളമില്ലാതെ ആയിരത്തോളം കുടുംബങ്ങൾ
മുക്കം: പ്രളയത്തിൽ വെള്ളം കയറി നശിച്ച പമ്പ് ഹൗസ് അറ്റകുറ്റപ്പണി നടത്തിപ്രവർത്തനസജ്ജമാവാത്തതോടെ കാരശേരി ഗ്രാമപഞ്ചായത്തിലെ കൂവപ്പാറ, മുരിങ്ങം പുറായി, മലാംകുന്ന്, ആനയംകുന്ന് നിവാസികൾ മൂന്ന് ആഴ്ചയായി കുടിവെള്ളമില്ലാതെ വലയുകയാണ്. മുക്കം കടവിൽ ജല അതോറിറ്റിയുടെ പമ്പ് ഹൗസ് മുഖേനയാണ് ഈ പ്രദേശങ്ങളിൽ വർഷങ്ങളായി കുടിവെള്ളം ലഭിച്ചിരുന്നത്. പക്ഷെ പ്രളയത്തെ തുടർന്ന് പമ്പ് ഹൗസിന്റെ കിണർ ഫിൽട്ടറേഷൽ സംവിധാനം താറുമാറാവുകയായിരുന്നു . ചളിയും മണ്ണും കയറി വെള്ളം പമ്പ് ചെയ്യാനാനാകാതെ കുടിവെള്ള വിതരണം തടസപ്പെട്ടു.ആയിരത്തോളം കുടംബങ്ങൾക്കുള്ള കുടിവെള്ള വിതരണമാണ് അവതാളത്തിലായത്. ജല അതോറിറ്റിയുടെ നേതൃത്വത്തിൽ കിണർ ഫിൽട്ടറേഷൻ അറ്റകുറ്റപണി ഈ മാസം രണ്ടാം തിയ്യതി തുടങ്ങിയെങ്കിലും ജലവിതരണം പല സങ്കേതിക പ്രതിസന്ധികളും മൂലം പുന:സ്ഥാപിക്കാനായില്ല .ഈ മാസം 18-നകം വാട്ടർ ഫിൽട്ടറേഷനും, ഗ്യാലറി സംവിധാനവും പുനഃസ്ഥാപിക്കാമെന്ന് ബന്ധ്ധപ്പെട്ടവർഅറിയിച്ചെങ്കിലും ഇതുവരെ പരിഹരിച്ചില്ല. ഈ പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി മറ്റൊരു മാർഗവുമില്ല .…
Read More