മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി; മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ  സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു

നാ​ദാ​പു​രം: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സു​ര​ക്ഷ കൂ​ട്ടു​ന്ന​ത്.​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ദാ​പു​രം സ​ർ​ക്കി​ൾ പ​രി​ധി​യി​ലെ വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. സ്റ്റേ​ഷ​ന്‍റെ നാ​ല് ഭാ​ഗ​ങ്ങ​ളി​ലും വാ​ച്ച് ട​വ​റു​ക​ൾ സ്ഥാ​പി​ച്ചും, നി​ല​വി​ലു​ള്ള മ​തി​ലു​ക​ൾ​ക്ക് ഉ​യ​രം കൂ​ട്ടി ഫൈ​ൻ സിം​ഗ് സ്ഥാ​പി​ക്കു​ന്നു​. കൂ​ടാ​തെ സി​സി​ടി​വി കാ​മ​റ​ക​ളും മ​റ്റ് നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും സ്റ്റേ​ഷ​നി​ൽ ഏ​ർ​പ്പെ​ടു​ത്തും.​നാ​ൽ​പ്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ഇ​തി​നാ​യി സ്റ്റേ​ഷ​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് കോ​ർ​പ്പ​റേ​ഷ​നാ​ണ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത് .നി​ല​വി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന വ​ള​യം സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ സാ​യു​ധ സം​ഘ​ങ്ങ​ളെ രാ​ത്രി കാ​ല ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​ള​യം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​യു​ധ ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ൾ നി​ല​യു​റ​പ്പി​ക്കു​ന്ന​താ​യി പോ​ലീ​സ് സ്ഥി​തീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ റി​മാ​ൻഡിൽ…

Read More

പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ മു​ടി അ​ധ്യാ​പ​കന്‍  സ്കൂളിന് സമീപമുള്ള ബാർബർ ഷോപ്പിൽ കൊണ്ടുപോയി വെട്ടിച്ചതായി പരാതി;   അധ്യാപകനെതിരേ നടപടി എടുക്കുമെന്ന് പോലീസ്

വ​ട​ക​ര: ക​ട​മേ​രി ആ​ര്‍​എ​സി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ​ത്താം ത​രം വി​ദ്യാ​ര്‍​ഥി​യു​ടെ മു​ടി അ​ധ്യാ​പ​ക​ന്‍ നി​ര്‍​ബ​ന്ധി​ച്ച് വെ​ട്ടി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. വി​ദ്യാ​ര്‍​ഥി​യെ ഷം​സു​ദീ​ന്‍ എ​ന്ന അ​ധ്യാ​പ​ക​ന്‍ സ​മീ​പ​ത്തെ ബാ​ര്‍​ബ​ര്‍​ഷോ​പ്പി​ല്‍ കൊ​ണ്ടു​പോ​യി വെ​ട്ടി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ വ​ട​ക​ര പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് കു​ട്ടി വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​മ്മാ​വ​ന്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. നൃ​ത്തം പോ​ലെ​യു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​യാ​ണ്. വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക പോ​ലും ചെ​യ്യാ​തെ അ​ധ്യാ​പ​ക​ന്‍ ഇ​ങ്ങ​നെ​യൊ​രു കൃ​ത്യം ചെ​യ്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ ചോ​ദി​ക്കു​ന്ന​ത്. അ​ത്ര​മാ​ത്രം മു​ടി നീ​ട്ടി​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. സം​ഭ​വം വി​ദ്യാ​ര്‍​ഥി​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ വി​ളി​ച്ചു​വ​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ബ്രൂ​വ​റി വി​ഷ​യ​ത്തി​ല്‍ ‘ആ​ടി​യു​ല​യു​ന്ന’ എ​ക്‌​സൈ​സി​ല്‍ വീ​ണ്ടും വി​വാ​ദം ; എ​ക്‌​സൈ​സ് ‘മാ​മാ​ങ്ക’​ത്തി​ന് തു​ട​ക്കം;  സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​തൃ​പ്തി

 സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബ്രൂ​വ​റി വി​ഷ​യ​ത്തി​ല്‍ ‘ആ​ടി​യു​ല​യു​ന്ന’ എ​ക്‌​സൈ​സി​ല്‍ വീ​ണ്ടും വി​വാ​ദം. പ്ര​ള​യ​കെ​ടു​തി​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​നം സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടു​ണ്ടോ​ള്‍ എ​ക്‌​സൈ​സ് വ​കു​പ്പ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് വി​വാ​ദ​മാ​വു​ന്ന​ത്. സേ​ന​യി​ലെ ഒ​രു​വി​ഭാ​ഗം ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​ട്ടും ജി​ല്ലാ​ത​ല​മ​ത്സ​ര​ങ്ങ​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ചു. എ​ക്‌​സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പെ​ടു​ന്ന യോ​ഗ​ത്തി​ലാ​ണ് മേ​ള ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​ള ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ​മ്മ​ര്‍​ദ്ധം മൂ​ലം മേ​ള ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ന​വം​ബ​ര്‍ ഒ​ന്‍​പ​ത് മു​ത​ല്‍ 11 വ​രെ കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് സം​സ്ഥാ​ന​മേ​ള ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ക്കെ​ടു​തി രൂ​ക്ഷ​മാ​യി ബാ​ധി​ച്ച ജി​ല്ല​ക​ളി​ല്‍ വ​രെ മേ​ള​ക​ള്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. മി​ക്ക ജി​ല്ല​ക​ളി​ലും ര​ണ്ടു ദി​വ​സ​മാ​ണ് മേ​ള .…

Read More

വിദ്യാർഥി ഐക്യം സിന്ദാബാദ്; സ​ർ​വ​ക​ലാ​ശാ​ല​യെ വി​മ​ർ​ശി​ച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാർഥിയെ പുറത്താക്കിയ സംഭവം; വിദ്യാർഥി സമരത്തെ തുടർന്ന് കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു. വി​ദ്യാ​ർ​ഥി സ​മ​രം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. അ​തേ​സ​മ​യം, പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി​യെ തി​രി​ച്ചെ​ടു​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പേ​രി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് സ്കൂ​ളി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ൽ താ​ഴ​ത്തി​നെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യെ വി​മ​ർ​ശി​ച്ച് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പെ​ഴു​തി എ​ന്ന കു​റ്റം ചു​മ​ത്തി പു​റ​ത്താ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ അ​ഖി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ഖി​ലി​നെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നി​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി അ​ട​ക്ക​മു​ള്ള​വ​രു​ടെ രാ​ഷ്ട്രീ​യ​പ​ര​മാ​യ പ​ക​യാ​ണെ​ന്നാ​ണ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല പ്രൊ ​വി​സി കെ. ​ജ​യ​പ്ര​സാ​ദ് ഭാ​ര​തീ​യ വി​ചാ​ര കേ​ന്ദ്ര​ത്തി​ലെ ഭാ​ര​വാ​ഹി​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

Read More

പ്ര​ള​യം ഭ​ര​ണ​കൂ​ട നി​ർ​മി​തി;  സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ മാ​വോ​യി​സ്റ്റ് ബു​ള്ള​റ്റി​ൻ

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മാ​വോ​യി​സ്റ്റു​ക​ൾ. മാ​വോ​യി​സ്റ്റു​ക​ളു​ടെ ക​ന​ൽ​പാ​ത എ​ന്ന ന്യൂ​സ് ബു​ള്ള​റ്റി​നി​ൽ പ്ര​ള​യം ഭ​ര​ണ​കൂ​ട നി​ർ​മി​ത​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​ത്. ഡാ​മു​ക​ൾ പൊ​ളി​ക്ക​ണ​മെ​ന്നും ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. നാ​ടു​കാ​ണി പീ​പ്പി​ൾ ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി (പി​എ​ൽ​ജി​എ) ക​ഴി​ഞ്ഞ​മാ​സം പു​റ​ത്തി​റ​ക്കി​യ​താ​ണ് ബു​ള്ള​റ്റി​ൻ. ക​ഴി​ഞ്ഞ​ദി​വ​സം വ​യ​നാ​ട് പ്ര​സ് ക്ല​ബി​ലാ​ണ് ബു​ള്ള​റ്റി​ൻ ല​ഭി​ച്ച​ത്. മ​ഹാ​പ്ര​ള​യം ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സൃ​ഷ്ടി​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ കൊ​ണ്ട് പ​ന്താ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ത്തെ ചോ​ദ്യം ചെ​യ്യ​ണം. വ​ൻ​കി​ട ഡാ​മു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് പ​റ​യു​ന്ന ബു​ള്ള​റ്റി​നി​ൽ കു​ന്നു​ക​ൾ ഇ​ടി​ച്ചു​നി​ര​ത്തി​യും പാ​റ​മ​ട​ക​ൾ അ​നു​വ​ദി​ച്ചും വ​യ​ലു​ക​ൾ മ​ണ്ണി​ട്ട് നി​ക​ത്തി​യും ഭ​ര​ണ​കൂ​ട​വും മൂ​ല​ധ​ന ശ​ക്തി​ക​ളും ന​ട​ത്തു​ന്ന​ത് ജ​ന​വി​രു​ദ്ധ വി​ക​സ​ന ഭീ​ക​ര​ത​യാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണം ജ​ന​കീ​യ രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തി​ലു​ടെ​യേ സാ​ധ്യ​മാ​കു​വെ​ന്നും ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്നു. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ർ​ഷ​ക വ​ഞ്ച​ന​യാ​ണ് കാ​ഞ്ഞി​ര​ത്തി​നാ​ൽ ഭൂ​മി വി​ഷ​യ​ത്തി​ൽ കാ​ണു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​വും ബു​ള്ള​റ്റി​നി​ലു​ണ്ട്. കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കു​ന്ന​തി​ന് മു​ഴു​വ​ൻ ബ​ഹു​ജ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും ഐ​ക്യ​പ്പെ​ട​ണ​മെ​ന്നും സ​മ​ര​രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും ബു​ള്ള​റ്റി​ൻ…

Read More

തോ​ട്ടു​മു​ക്ക​ത്ത് ഉ​രു​ൾ​പൊ​ട്ടി​യ​മേ​ഖ​ല​യി​ൽ ക്വാ​റി​ക​ൾ തു​ട​ങ്ങാ​ൻ നീ​ക്കം;  പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ കൊ​ടി​യ​ത്തൂ​രി​ൽ വീ​ണ്ടും വ​ൻ​കി​ട ക്വാ​റി​ക​ൾ തു​ട​ങ്ങാ​ൻ നീ​ക്കം.​ഒ​ന്ന​ര മാ​സം മു​ൻ​പ് ആ​റ്ത​വ​ണ ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​മാ​ണി​ത്. നാ​ല്, അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദേ​ശ​ത്ത് നി​ല​വി​ലു​ള്ള ഒ​മ്പ​ത് ക്വാ​റി​ക​ൾ​ക്ക് പു​റ​മേ​യാ​ണ് ആ​റ് ക്വാ​റി​ക​ൾ കൂ​ടി തു​ട​ങ്ങാ​ൻ അ​ണി​യ​റ​യി​ൽ നീ​ക്കം ന​ട​ക്കു​ന്ന​ത്. പ​ല യൂ​ണി​റ്റു​ക​ളും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും മ​റ്റും അ​നു​മ​തി​ക്കാ​യി പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി ക​ഴി​ഞ്ഞു.​തു​ട​ങ്ങാ​ൻ പോ​കു​ന്ന​വ​യി​ൽ മൂ​ന്നെ​ണ്ണം വ​ൻ​കി​ട യൂ​ണി​റ്റു​ക​ളാ​ണ്. വ​ലി​യ ക്വാ​റി​യൂ​ണി​റ്റി​ന് അ​നു​മ​തി തേ​ടി​യ തോ​ട്ടു​മു​ക്കം മാ​ട​മ്പി പ്ര​ദേ​ശം ഉ​ൾ​പ്പെ​ടെ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മേ​ഖ​ല​യാ​ണ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ പ്ര​ദേ​ശ​മാ​ണി​ത്. ഇ​വി​ടെ​യാ​ണ് ഇ​നി​യും ക്വാ​റി​ക​ൾ തു​ട​ങ്ങു​ന്ന​ത്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​യെ​ല്ലാം. ഉ​ന്ന​ത​രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​ണ് ക്വാ​റി​യു​ട​മ​ക​ൾ അ​നു​മ​തി​ക​ൾ വാ​ങ്ങി എ​ടു​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി എ​ന്ന ക​ട​മ്പ കൂ​ടി ക​ഴി​ഞ്ഞാ​ൽ ഇ​വ​യെ​ല്ലാം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​ഡ​ച്ച കേസിൽ  യു​വാ​വ് അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വാ​ണി​മേ​ൽ നെ​ടും​പ​റ​മ്പ് സ്വ​ദേ​ശി മ​രു​തേ​രി ക​ണ്ടി​യി​ൽ അ​ഫ്സ​ൽ(28)​നെ​യാ​ണ് നാ​ദാ​പു​രം ഡി​വൈ​എ​സ്പി ഇ.​സു​നി​ൽ​കു​മാ​റി​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ നേ​ര​ത്തെ നാ​ദാ​പു​രം എ​സ്ഐ എ​ൻ.​പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻഡിൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ സ​ഹാ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ഫ്സ​ൽ.​പ്ര​തി പീ​ഡി​പ്പി​ച്ച​താ​യി പെ​ൺ​കു​ട്ടി നേ​ര​ത്തെ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.​പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ​ത്താ​ണ് പെ​ൺ​കു​ട്ടി​യും മാ​താ​വും ക​ഴി​ഞ്ഞി​രു​ന്ന​ത്. ​ ഈ സ​മ​യ​ത്ത് പ്ര​തി വീ​ട്ടി​ലെ നി​ത്യ സ​ന്ദ​ർ​ശ​ക​ൻ ആ​യി​രു​ന്നെ​ന്നും വീ​ട്ടി​ൽ വ​ച്ചാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മാ​താ​വി​നും, കു​ട്ടി​ക്കു മൊ​പ്പം അ​ഫ്സ​ൽ കാ​റി​ൽ ക​റ​ങ്ങാ​റു​ണ്ടെ​ന്നും മാ​താ​വി​ന്‍റെ സ​ഹാ​യി​യാ​യി സ്ഥി​രം സാ​നി​ധ്യം പു​ല​ർ​ത്തി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് പ്ര​തി​യു​ടെ ഫോ​ട്ടോ കു​ട്ടി​യെ കാ​ണി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത​റി​ഞ്ഞ് നാ​ട്ടി​ൽ നി​ന്ന്…

Read More

പ്ര​ള​യം ;കു​ടും​ബ​ശ്രീ വ​ഴി​യു​ള്ള പ​ലിശ ​ര​ഹി​ത ​വാ​യ്പ​യും​ വൈ​കും; പ്ര​ള​യ​ബാ​ധി​ത​രു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​ത് തി​രി​ച്ച​ടി

കോ​ഴി​ക്കോ​ട്: പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ കു​ടും​ബ​ശ്രീ വ​ഴി ന​ല്‍​കു​ന്ന ഒ​രു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യെ കു​റി​ച്ച് ഇ​പ്പോ​ഴും അ​വ്യ​ക്ത​ത. സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ ല​ഭി​ച്ച​വ​ര്‍​ക്കാ​ണ് കു​ടും​ബ​ശ്രീ വ​ഴി​യു​ള്ള പ​ലി​ശ​ര​ഹി​ത​വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യം ഇ​പ്പോ​ഴും പൂ​ര്‍​ണ​മാ​യി ന​ട​പ്പി​ലാ​യി​ട്ടി​ല്ല. അ​ന​ര്‍​ഹ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്നും അ​ര്‍​ഹ​ര്‍​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നു​മു​ള്ള ആ​ക്ഷേ​പം നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദ്യ​ഗ​ഡു​തു​ക ല​ഭി​ച്ച​വ​ര്‍​ക്ക് ര​ണ്ടാം ഗ​ഡു ന​ല്‍​കി​യി​ട്ടി​ല്ല. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം മ​തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ എ​ന്നാ​ണ് തീ​രു​മാ​നം. ര​ണ്ടു​ദി​വ​സ​മോ അ​തി​ല​ധി​ക​മോ ദി​വ​സം വീ​ട്ടി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന​വ​ര്‍​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യ​മാ​യ​പ​തി​നാ​യി​രം​രൂ​പ അ​നു​വ​ദി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ ക​ണ​ക്കി​ല്‍ ഈ ​പ​ട്ടി​ക​യി​ല്‍​പ്പെ​ട്ട​വ​രാ​ണ് പ്ര​ള​യ​ബാ​ധി​ത​ര്‍ ഈ ​കു​ടും​ബ​ങ്ങ​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ത്തി​നാ​ണ് പ​ലി​ശ​ര​ഹി​ത​വാ​യ്പ​യും ല​ഭ്യ​മാ​കു​ക.​ഇ​നി​യും പ​തി​നാ​യി​രം രൂ​പ ല​ഭി​ക്കാ​ത്ത​വ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് പ​രാ​തി ന​ല്കാ​ന്‍ കു​ടും​ബ​ശ്രീ നി​ര്‍​ദേ​ശി​ക്കു​ന്നു​ണ്ട്. ​അ​തേ​സ​മ​യം മി​ക്ക​ജി​ല്ല​ക​ളി​ലും പ​തി​നാ​യി​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. കു​റ്റ​മ​റ്റ രീ​തി​യി​ല്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ കു​ടും​ബ​ശ്രീ വ​ഴി​യു​ള്ള…

Read More

കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ ഭൂ​മി: പ​രാ​തി മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ 22നു ​പ​രി​ഗ​ണി​ക്കും

ക​ൽ​പ്പ​റ്റ: കാ​ഞ്ഞി​ങ്ങാ​ട് കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ 12 ഏ​ക്ക​ർ ഭൂ​മി വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​തി​നെ​തി​രാ​യ പ​രാ​തി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ 22നു ​പ​രി​ഗ​ണി​ക്കും. കാ​ഞ്ഞി​ര​ത്തി​നാ​ൽ പ​രേ​ത​രാ​യ ജോ​ർ​ജ്-​ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ട്രീ​സ​യു​ടെ ഭ​ർ​ത്താ​വ് തൊ​ട്ടി​ൽ​പ്പാ​ലം ക​ട്ട​ക്ക​യം ജ​യിം​സ് ന​ൽ​കി​യ പ​രാ​തി​യാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തു​ന്ന സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഭൂ​മി തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന ജ​യിം​സി​നു ല​ഭി​ച്ചു. സ​ത്യ​ഗ്ര​ഹം ഇ​ന്ന​ലെ 1150 ദി​വ​സം പി​ന്നി​ട്ടു. കാ​ഞ്ഞി​ര​ത്തി​നാ​ൽ ജോ​ർ​ജ്, ജോ​സ് സ​ഹോ​ദ​ര​ങ്ങ​ൾ 1967ൽ ​കു​ട്ട​നാ​ട് കാ​ർ​ഡ​മം ക​ന്പ​നി​യി​ൽ​നി​ന്നു വി​ല​യ്ക്കു​വാ​ങ്ങി​യ കൃ​ഷി​യി​ട​മാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത്. കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്ത​ന്‍റെ കൈ​വ​ശ​മു​ള്ള​ത് 1949ലെ ​മ​ദ്രാ​സ് പ്രി​സ​ർ​വേ​ഷ​ൻ ഓ​ഫ് പ്രൈ​വ​റ്റ് ഫോ​റ​സ്റ്റ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ട്ട ഭൂ​മി​യാ​ണെ​ന്നു വാ​ദി​ച്ചാ​യി​രു​ന്നു വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി. ഇ​തി​നെ​തി​രാ​യ പ​രാ​തി​യി​ൽ 1978 ന​വം​ബ​ർ ആ​റി​നു കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു…

Read More

തുടർതച്ചയായ അഞ്ചാംദിനവും ബോംബ് പൊട്ടൽ;  വ​ട​ക​ര അ​ശാ​ന്തി​യു​ടെ പി​ടി​യി​ല്‍; പ​ക​ച്ച് ജ​നം; പ്രതികളെ പിടികൂടാനാവാതെ പോലീസ്

വ​ട​ക​ര: വ​ട​ക​ര ന​ഗ​ര​ത്തി​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും പ​രി​ചി​ത​മി​ല്ലാ​ത്ത മു​ഖ​മാ​ണ് ദി​വ​സ​ങ്ങ​ളാ​യി അ​ര​ങ്ങ​റു​ന്ന​ത്. അ​ഞ്ചു ദി​വ​സ​മാ​യി തു​ട​ര്‍​ച്ച​യാ​യി ബോം​ബാ​ക്ര​മ​ങ്ങ​ളു​മാ​യാ​ണ് നേ​രം പു​ല​രു​ന്ന​ത്. സം​ഘ​ര്‍​ഷ​ത്തി​ന്റെ തു​ട​ര്‍​ച്ച​യാ​യി ഇ​ന്ന് ഹ​ര്‍​ത്താ​ലും. ജ​ന​ജീ​വി​തം ദു​സ​ഹ​മാ​കു​ന്ന സ്ഥി​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ . വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​റ​ക്കി​ലാ​ട് പ്ര​ദേ​ശ​ത്ത് ബി​ജെ​പി, സി​പി​എം ക​ക്ഷി​ക​ള്‍ ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ​പോ​ര്‍​വി​ളി​യാ​ണ് ന​ഗ​ര​ഹൃ​ദ​യ​ത്തി​ലേ​ക്കും പ​രി​സ​ര​ത്തേ​ക്കും സൈ്വ​ര​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി വ്യാ​പി​ച്ച​ത്. കൊ​ടി ന​ശി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ധി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി. ഇ​തി​നു തി​രി​ച്ച​ടി​യാ​യി സി​പി​എം നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം കാ​ന​പ്പ​ള്ളി ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടി​നു നേ​രെ ബോ​ബെ​റി​ഞ്ഞ് പ്ര​തി​കാ​രം തീ​ര്‍​ത്തു. അ​റ​ക്കി​ലാ​ട് പ്ര​ദേ​ശ​ത്തെ കു​ഴ​പ്പം ന​ഗ​ര​ത്തി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. അ​റ​ക്കി​ലാ​ട് നി​ന്ന് ദൂ​രെ തെ​രു ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ വീ​ട്. ഇ​തി​നു പ്ര​തി​കാ​ര​മാ​യി ബി​ജെ​പി ടൗ​ണ്‍ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ചോ​ളം​വ​യ​ലി​ലെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി.…

Read More