താനൂർ: നാടിനെ നടുക്കിയ താനൂർ തെയ്യാലയിലെ സവാദ് കൊലക്കേസിൽ മുഖ്യപ്രതിയും സവാദിന്റെ ഭാര്യ സൗജത്തിന്റെ കാമുകനുമായ തെയ്യാല സ്വദേശി അബ്ദുൾബഷീർ പോലീസിനു മുന്നിൽ കീഴടങ്ങി. ഇന്നു രാവിലെ താനൂർ പോലീസ് സ്റ്റേഷനിലെത്തിയാണ് ബഷീർ കീഴടങ്ങിയത്. കൊലപാതകം നടത്താനായി മാത്രം വിദേശത്തു നിന്നെത്തുകയായിരുന്നു ബഷീർ. കൃത്യം നടത്തിയശേഷം ഇയാൾ കടന്നു കളയുകയായിരുന്നു. നേരത്തെ സൗജത്തിനെയും കൊലപാതകത്തിനു സഹായം ചെയ്ത തെയ്യാല സ്വദേശി സുഫിയാനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ബഷീറിനെ അറസ്റ്റു ചെയ്തു താനൂർ സിഐ ഷാജിയുടെ നേതൃത്വത്തിൽ തെളിവെടുപ്പു നടത്തുകയാണ്. സംഭവത്തിനുശേഷം ബഷീർ മുങ്ങിയതോടെ കേസന്വേഷണം ഉൗർജിതമാക്കുകയായിരുന്നു പോലീസ്. ബഷീർ ഗൾഫിലേക്കു കടന്നതായി വിവരത്തെത്തുടർന്നു നാട്ടിലെത്തിക്കാനുള്ള മാർഗങ്ങൾ പോലീസ് സ്വീകരിച്ചു വരുന്നതിനിടെയാണ് ബഷീറിന്റെ കീഴടങ്ങൽ. ്
Read MoreCategory: Kozhikode
കേസുകളുടെ എണ്ണം കൂടുന്നു! കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന തകൃതി; നിരീക്ഷണകണ്ണുകളുമായി പോലീസ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോഴിക്കോട് ഇടവേളയ്ക്കുശേഷം നഗരത്തിലേക്ക് വീണ്ടും മയക്കുമരുന്നിന്റെ ഒഴുക്ക്. മുറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ജില്ലയിലേക്ക് എത്തുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്. കഞ്ചാവ് വില്‍പ്പന വലിയതോതില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചും ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുമാണ് വില്‍പ്പന. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തന്നെ ഇത് സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുകയും ചെയ്യുന്നു. ഒരിക്കല്‍ പോലീസ് പിടികൂടിയവര്‍ തന്നെ വീണ്ടും പുറത്തിറങ്ങി വില്‍പ്പന നടത്തുന്നു.കോഴിക്കോട് നഗരത്തില്‍ മൂന്ന് വ്യത്യസ്ത കേസുകളിലായി 4.73 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മൂന്നുപേര്‍ അറസ്റ്റിലാവുകയും ചെയ്തു. ഇവര്‍ മൂന്നുപേര്‍ക്കെതിരേയും മുന്‍പും സമാന കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പയ്യാനക്കല്‍ എംപി.ഹൗസില്‍ എം.പി.അന്‍വര്‍ സാദത്ത് എന്ന റൂണി(26), പന്തീരങ്കാവ് പുത്തൂര്‍മഠം കുഴിപ്പള്ളിമീത്തല് മുഹമ്മദ് യൂനസ്(36), വെള്ളിമാടുകുന്ന് മുരിങ്ങയില്‍…
Read Moreചോമ്പാൽ തുറമുഖത്തെ പ്രവേശന നിരക്ക് കുത്തനെ കൂട്ടി; പ്രതിഷേധിച്ച് മത്സ്യ വിതരണ തൊഴിലാളികൾ
വടകര: ചോന്പാൽ മത്സ്യബന്ധന തുറമുഖത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടിയത് പ്രതിഷേധത്തിനിടയാക്കി. മോട്ടോർ ബൈക്കിന് അഞ്ചു രൂപ 25 രൂപയും പാസഞ്ചർ ഓട്ടോ 20 രൂപയിൽ നിന്നു 40 രൂപയും ഗുഡ്സ് ഓട്ടോ 40 ൽ നിന്ന് 60 രൂപയും പിക്കപ്പിന് 70 -100 രൂപയും ലോറി 100 രൂപയിൽ നിന്നും 200 രൂപയുമാക്കിയാണ് വർധിപ്പിച്ചത്. സർക്കാർ ഉത്തരവ് പ്രകാരമാണ് ഈ മാസം ഒന്നാം തിയ്യതി മുതൽ വാഹന പ്രവേശന നിരക്ക് നൂറ് മുതൽ മുന്നൂറ് ശതമാനം വരെ വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇതിനെതിരെ പ്രതിഷേധ പ്രകടനവും യോഗങ്ങളും നടന്നുവരുന്നു. സംയുക്ത മത്സ്യ വിൽപന തൊഴിലാളികളാണ് നിരക്ക് വർധനവിനെതിരെ സംഘടിച്ചത്. നിരക്ക് വർധിപ്പിക്കുന്പോഴും ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടുന്നില്ലന്നാണ് മത്സ്യ തൊഴിലാളികളുടെ മറ്റൊരു പരാതി. വലിയ ലോറികളും അവരുടെ ബോക്സും കൊണ്ട് ഹാർബർ നിറയുന്പോൾ…
Read Moreശബരിമല ഡ്യൂട്ടി: കയറാന്‍ മടിച്ച് വനിതാ പോലീസ് ;മടിയുള്ള വനിതാ പോലീസിന് കോടതി കയറാമെന്ന് സെന്‍കുമാര്‍
കോഴിക്കോട് : ശബരിമലനട തുറക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കെ വനിതാ പോലീസില്‍ ആശങ്ക. ഡ്യൂട്ടിക്കായി ശബരിമലയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് വനിതാ പോലീസുകാര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നത്. സാധാരണ ശബരിമല സീസണില്‍ പമ്പയില്‍ വരെയാണ് വനിതാ പോലീസിനെ വിന്യസിപ്പിക്കാറുള്ളത്. ഇതിനായി ഓരോ ജില്ലയില്‍നിന്നുള്ള ഷെഡ്യൂളുകളായി അയയ്ക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഡ്യൂട്ടി ചെയ്യാന്‍ എല്ലാവരും സന്നദ്ധമാവാറുണ്ട്. എന്നാല്‍ സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നതിനെ തുടര്‍ന്ന് ഇനിമുതല്‍ സന്നിധാനത്തും വനിതാ പോലീസിനെ വിന്യസിപ്പിക്കാനാണ് തീരുമാനിച്ചത്. 500 വനിതാ പോലീസിനെയാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കാനായി തീരുമാനിച്ചത്. ഇതുപ്രകാരം ഓരോ പോലീസ് ജില്ലകളില്‍ നിന്നായി വനിതാ പോലീസിനെ അയക്കണം. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധിയില്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നില്ലെന്നും ഇഷ്ടമുള്ളവര്‍ക്ക് പോവാമെന്നുമാണ് പറയുന്നത്. ഇതേ സ്ത്രീ വിഭാഗമാണ് വനിതാ പോലീസിലുമുള്ളത്. ഇവര്‍ക്ക് വിശ്വാസത്തെ മാറ്റി നിര്‍ത്തി ജോലി ചെയ്യുകയെന്നത് മൗലികാവകാശ ലംഘനമാണെന്നാണ് ഉയരുന്ന വാദം.…
Read More“ഇന്ധനവിലയിലെ കുറവ് തെരഞ്ഞെടുപ്പ് തന്ത്രം മാത്രം’ ; സ്റ്റോപ്പേജ് അപേക്ഷ പിന്‍വലിക്കാൻ തയാറല്ലെന്ന് ബസുടമകള്‍
കോഴിക്കോട്: ഇന്ധനവിലയില്‍ നേരിയ കുറവ് വരുത്തിയത് ആശ്വാസകരമല്ലെന്ന് ബസുടമകള്‍ . ഇന്ധനവില കുറച്ചുവെന്ന കാരണത്താല്‍ സര്‍വീസ് നിര്‍ത്തുമെന്ന് വ്യക്തമാക്കി ആര്‍ടി ഓഫീസര്‍മാര്‍ക്ക് നല്കിയ സ്റ്റോപ്പേജ് അപേക്ഷ പിന്‍വലിക്കാന്‍ ബസുടമകള്‍ തയാറല്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സ്റ്റോപ്പേജ് അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുകയാണ് ബസുടമകള്‍. നിരക്ക് വര്‍ധന മാര്‍ച്ച് ഒന്നു മുതല്‍ വര്‍ധിപ്പിച്ചതിനു ശേഷം 19 രൂപയോളമാണ് ഒരു ലിറ്റര്‍ ഡീസലിന് കൂടിയത്. 19 രൂപ കൂടിയതില്‍ നിന്നാണിപ്പോള്‍ 2.50 രൂപ കുറച്ചത്. ഇപ്രകാരം നേരിയ കുറവ് വരുത്തിയത് ബസുടമകള്‍ക്ക് ആശ്വാസകരമല്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ലോറന്‍സ്ബാബു പറഞ്ഞു. ഇപ്പോള്‍ ഇന്ധനവിലയില്‍ 2.50 രൂപ കുറച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ്. ജനങ്ങളുടെ കണ്ണില്പൊടിയിടാനാണിത്. വിലകുറച്ചത് സ്ഥിരം സംവിധാനമായല്ല. അടുത്ത ദിവസങ്ങളിലായി കുറച്ച നിരക്ക് കൂടും. എന്നാല്‍ താത്കാലികമായെങ്കിലും കേന്ദ്രസര്‍ക്കാറും എണ്ണ കമ്പനികളും വിലകുറച്ചിട്ടും സംസ്ഥാന…
Read Moreഫുട്ബോൾ അക്കാദമി കാലിക്കട്ടിന് നഷ്ടമാവരുത്; ഇടതു സിൻഡിക്കേറ്റിനെതിരെ സമരം ശക്തമാക്കും
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഫുട്ബോൾ അക്കാദമിയ്ക്ക് ഭൂമി വിട്ടുനൽകാനാകില്ലെന്ന തീരുമാനം സിൻഡിക്കേറ്റ് പുന:പരിശോധിക്കണമെന്നും പദ്ധതി നിലനിർത്തണമെന്നും ആവശ്യപ്പെട്ടു സമരം ശക്തമാക്കുമെന്ന് പി.അബ്ദുൽഹമീദ് എംഎൽഎ അറിയിച്ചു. മലബാറിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായ ഫുട്ബോൾ അക്കാദമി കാലിക്കട്ട് സർവകലാശാലയ്ക്ക് നഷ്ടമാകുമെന്ന ഘട്ടത്തിലാണ് എംഎൽഎയുടെ ഇടപെടൽ. ഇക്കാര്യമുന്നയിച്ച് സർവകലാശാല ഭരണകാര്യാലയത്തിന് മുന്നിൽ ധർണ നടത്തുമെന്ന് എംഎൽഎ വ്യക്തമാക്കി. സ്പോട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്ര സഹായത്തോടെ കാലിക്കട്ട് സർവകലാശാലയിൽ ഫുട്ബോൾ അക്കാദമി സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായുള്ള എല്ലാ പ്രാരംഭ നടപടികളും പൂർത്തിയായതുമാണ്. 2016ൽ അന്നത്തെ സിൻഡിക്കേറ്റ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള തീരുമാനവുമെടുത്തു. അന്താരാഷ്ട നിലവാരമുള്ള 200 കോടിയുടെ ഫുട്ബോൾ അക്കാദമി കേരളത്തിലേക്ക് കൊണ്ടുവരാൻ സ്പോട്സ് അഥോറിറ്റി ഓഫ് ഇന്ത്യ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കാലിക്കട്ട് സർവകലാശാലാ ക്യാന്പസിനെ പരിഗണിച്ചത്. ഫുട്ബോൾ അക്കാദമിയ്ക്കായി സംസ്ഥാന സർക്കാർ…
Read Moreറോഡിൽ നിൽക്കുകയായിരുന്നു ഇരുപത്തൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി; പോലീസും നാട്ടുകാരും തടയാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല; നാദാപുരത്ത് നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകൽ
നാദാപുരം: ഇരുപത്തൊന്നുകാരിയെ കാറിലെത്തി തട്ടികൊണ്ടുപോയത് സിനിമയെ വെല്ലുന്ന സ്റ്റൈലിൽ. സംഭവത്തിൽ വടക്കേ പൊയിലൂർ സ്വദേശിക്കെതിരേ യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. കണ്ണൂർ ജില്ലയിലെ പൊയിലൂർ സ്വദേശിനിയായ 21-കാരിയെ യാണ് ഇന്നലെ ഉച്ചയ്ക്ക് എടച്ചേരി റോഡിൽ കൈരളി മുക്കിന് സമീപത്ത് നിന്ന് കാറിലെത്തിയ വടക്കേ പൊയിലൂർ സ്വദേശി രമീജ് ബലമായി പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾ പരാതി നൽകിയത്. തട്ടിക്കൊണ്ടു പോയെന്ന് പറഞ്ഞു കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളംവച്ചതോടെ പരിസരത്തുള്ള ആളുകൾ കാറിലും ഓട്ടോയിലും കിട്ടാവുന്ന മറ്റു വാഹനങ്ങളിലും കാറിനെ പിന്തുടർന്നു. എന്നാൽ ഇവർക്ക് കാറിനെ മറികടക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ മൊബൈൽ ഫോണിലും നവ മാധ്യമങ്ങളിലൂടെയും പതിനാലുകാരിയെ ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോയെന്ന വ്യാജ സന്ദേശങ്ങൾ പ്രചരിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. പുറമേരിയിലെത്തിയ യുവതിയെ കടത്തിക്കൊണ്ടുപോയ കാർ തടയാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലുംവിജയിച്ചില്ല. കാർ നാദാപുരം ഭാഗത്തേക്ക് അതിവേഗം ഓടിച്ചു…
Read Moreവടകര താഴെഅങ്ങാടിയിലെ കെഎസ്ആർടിസി സെന്ററിൽ മാലിന്യം കത്തിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധംശക്തമാകുന്നു
വടകര : താഴെഅങ്ങാടി വലിയവളപ്പിലെ കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്ററിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാകുന്നതായി പരാതി. ബസുകളിലെ വേസ്റ്റും മറ്റുമാണ് സെന്ററിന്റെ പല ഭാഗങ്ങളിലായി കത്തിക്കുന്നത്. ഇത് മൂലം പരിസരവാസികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതായി നാട്ടുകാർ പറഞ്ഞു. ഓപ്പറേറ്റിംഗ് സെന്ററിന്റെ നിലം കോണ്‍ക്രീറ്റ് ചെയ്യാതെ ബസുകൾ കയറിയിറങ്ങുന്പോൾ തന്നെ പൊടിപടലങ്ങൾ കാരണം ആസ്ത്മ പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പുറമെയാണ് ബസുകളുടെ ഓയിലുകൾ ചേർന്ന മാലിന്യം കൂട്ടിയിട്ട് കത്തിച്ച് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന പ്രവൃത്തി. ഇതു സംബന്ധിച്ച് പല തവണ പരാതികൾ നൽകിയിട്ടും നടപടി കൈകൊള്ളാൻ നഗരസഭാ ആരോഗ്യ വകുപ്പ് തയ്യാറാകാത്തതാണ് വീണ്ടും ഇത്തരം പ്രവണതയെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റവും ഒടുവിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി നാട്ടുകാർ കണ്ടത്. ഇത് സംബന്ധിച്ച് നഗരസഭക്കു പരാതി നൽകിയിരിക്കുകയാണ്. ആരോഗ്യ വിഭാഗം ജീവനക്കാർ ഡിപ്പോയിലെത്തി…
Read Moreസത്യസന്ധതക്ക് പത്തരമാറ്റ് തിളക്കമേകി പത്താംതരം വിദ്യാർഥികൾ ; സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകികുട്ടികൾ മാതൃകയായത്
ഓർക്കാട്ടേരി: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് കൈമാറി ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി. പത്താം ക്ലാസിൽ പഠിക്കുന്ന അനീന, അവിഷ്ണ, ഗോന, നിവിയ എന്നിവർക്കാണ് കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് നിന്ന് ആഭരണം ലഭിച്ചത്. തിരികെ സ്കൂളിലെത്തി ഇവർ ആഭരണം പ്രധാന അധ്യാപികയെ ഏല്പിച്ചു.എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആഭരണം കളഞ്ഞു പോയതായി വ്യക്തമായി. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ തെളിവു സഹിതം ഹാജരായതോടെ സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപിക കെ.ബേബി സ്വർണാഭരണം കൈമാറി. പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിനികൾക്ക് പരിതോഷികം നൽകിയാണ് സ്വർണാഭരണത്തിന്റെ ഉടമസ്ഥർ മടങ്ങിയത്.
Read Moreവിദേശ രാജ്യങ്ങൾ നിരോധിച്ച നോട്ടുകൾ ഉപയോഗിച്ചു പുത്തൻ തട്ടിപ്പുകൾ; കേരളത്തിൽ നടക്കുന്ന പുത്തൻതട്ടിപ്പുകഥകൾ ഇങ്ങനെ…
വി. മനോജ് മലപ്പുറം: വിവിധ രാജ്യങ്ങൾ നിരോധിച്ച കറൻസികൾ കേരളത്തിലേക്കു കടത്തിക്കൊണ്ടുവന്നു തട്ടിപ്പു നടത്തുന്ന പുത്തൻ രീതികൾ സംസ്ഥാനത്തു വ്യാപകമാകുന്നു. നിരോധിത ഇന്ത്യൻ കറൻസിയുടെ വ്യാജ ഇടപാടുകൾ നടത്തുന്നതിനോടൊപ്പമാണ് വിദേശ കറൻസികളെയും തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നത്. കേന്ദ്ര സർക്കാർ നോട്ടു നിരോധനം കൊണ്ടു വന്നതിനു ശേഷം സജീവമായ ഈ തട്ടിപ്പിന് ഇപ്പോൾ നിരോധിക്കപ്പെട്ട വിദേശ കറൻസികളിലേക്കും പടർന്നിരിക്കുകയാണ്. കഴിഞ്ഞദിവസം നിലന്പൂരിൽ പോലീസ് പിടിച്ചെടുത്ത തുർക്കിയിലെ നിരോധിച്ച നോട്ടുകൾ കേരളത്തിലെത്തിയതും ഈ തട്ടിപ്പിന്റെ ഭാഗമായാണെന്ന് കരുതുന്നു. നിരോധിച്ച നോട്ടുകൾ ഇപ്പോഴും കൈവശം വച്ചിട്ടുള്ളവരെയും ഇത്തരം ഇടപാടുകളിലൂടെ പണമുണ്ടാക്കാമെന്ന് വ്യാമോഹിക്കുന്നരെയും തന്ത്രപരമായി കബളിപ്പിച്ച് പണം തട്ടുന്ന വൻ സംഘം സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. നിരോധിച്ച ഇന്ത്യൻ നോട്ടുകളുടെ ഇടപാടുകൾ കുറെ മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്നുണ്ട്. കോടിക്കണക്കിന് രൂപ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. നിരോധിച്ച നോട്ടുകൾ രാജ്യത്തെ…
Read More