വിദ്യാർഥി ഐക്യം സിന്ദാബാദ്; സ​ർ​വ​ക​ലാ​ശാ​ല​യെ വി​മ​ർ​ശി​ച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാർഥിയെ പുറത്താക്കിയ സംഭവം; വിദ്യാർഥി സമരത്തെ തുടർന്ന് കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് അ​ട​ച്ചു. വി​ദ്യാ​ർ​ഥി സ​മ​രം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. അ​തേ​സ​മ​യം, പു​റ​ത്താ​ക്കി​യ വി​ദ്യാ​ർ​ഥി​യെ തി​രി​ച്ചെ​ടു​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പേ​രി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി ക​ഴി​ഞ്ഞ ദി​വ​സം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് സ്കൂ​ളി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ അ​ഖി​ൽ താ​ഴ​ത്തി​നെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യെ വി​മ​ർ​ശി​ച്ച് ഫേ​സ്ബു​ക്കി​ൽ കു​റി​പ്പെ​ഴു​തി എ​ന്ന കു​റ്റം ചു​മ​ത്തി പു​റ​ത്താ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ അ​ഖി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​ഖി​ലി​നെ പു​റ​ത്താ​ക്കി​യ​തി​നു പി​ന്നി​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി അ​ട​ക്ക​മു​ള്ള​വ​രു​ടെ രാ​ഷ്ട്രീ​യ​പ​ര​മാ​യ പ​ക​യാ​ണെ​ന്നാ​ണ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല പ്രൊ ​വി​സി കെ. ​ജ​യ​പ്ര​സാ​ദ് ഭാ​ര​തീ​യ വി​ചാ​ര കേ​ന്ദ്ര​ത്തി​ലെ ഭാ​ര​വാ​ഹി​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

Related posts