മഞ്ചേരി : 1995-ൽ പിഡബ്ല്യുഡി ക്കുവേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് നിശ്ചയിച്ച വില നൽകുന്നതിൽ വീഴ്ച വരുത്തിയതിനു മലപ്പുറം കളക്ടറേറ്റിലെ മുതലുകൾ ജപ്തി ചെയ്യാൻ മഞ്ചേരി സബ് കോടതി വിധിച്ചു. പെരിന്തൽമണ്ണ-മാനത്തുമംഗലം ബൈപാസ് റോഡ് നിർമാണത്തിനു വേണ്ടിയാണ് പരിസരവാസികളിൽ നിന്നു അര സെന്റ് മുതൽ മുപ്പത്തിനാല് സെന്റ് വരെ സർക്കാർ ഏറ്റെടുത്തത്. ഈ സ്ഥലങ്ങൾക്ക് സെന്റിനു നൂറു രൂപ മുതൽ 13167 രൂപ വരെ കളക്ടർ വില നിശ്ചയിച്ചിരുന്നു. എന്നാൽ ഇതു വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥലമുടമകൾ മതിയായ രേഖകളുമായി കോടതിയെ സമീപിച്ചു. കോടതി വിധിപ്രകാരം 7891 രൂപ വില നിശ്ചയിച്ചിരുന്ന സ്ഥലത്തിനു 23760 രൂപയും 10533 രൂപയുടെ സ്ഥലത്തിനു 23760 രൂപയും 13152 രൂപയുടെ സ്ഥലത്തിനു 26400 രൂപയും തോതിൽ സെന്റിന് വില വർധിച്ചു. ഈ വിധിക്കെതിരേ സർക്കാരും വില ഇനിയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു ഭൂവുടമകളും ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിന്റെ…
Read MoreCategory: Kozhikode
മരണത്തിൽ ദുരൂഹതയുണ്ടെന്ന് രണ്ടാം ഭാര്യയിലെ മകന്റെ പരാതി! ഒൻപത് ദിവസം മുൻപ് മരിച്ച ആളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
എടക്കര: മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാർട്ടം ചെയ്തു. കാളികാവിലെ മൂച്ചിക്കൽ മൈലാടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്തത്. സെപ്റ്റംബർ 21നാണ് കാളികാവിലെ വീട്ടിൽ മുഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരുത ചക്കപ്പാടം റഹ്മാനിയ സുന്നി മജസ്ജിദ് കബർസ്ഥാനിൽ മൃതദേഹം അന്ന് തന്നെ കബറടക്കിയിരുന്നു. എന്നാൽ മുഹമ്മദിന്റെ മൂന്നാമത്തെ ഭാര്യ ഉമ്മുൽ സാഹിറയെയും രണ്ട് ആണ്മക്കളെയും 26ന് പുലർച്ചെ മുതൽ കാണാതായിരുന്നു. മുഹമ്മദിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രണ്ടാം ഭാര്യയിലെ മകൻ മുഹമ്മദ് ജംഷീദ് കാളികാവ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി. ജംഷീദും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. സാഹിറ കുടുംബ സുഹൃത്തിന്റെ കൂടെ നാടുവിട്ടെന്നാണ് പരാതിയിൽ പറയുന്നത്. മുഹമ്മദ് മരിച്ച രാത്രിയിൽ കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നു. സാഹിറയെ കാണിനില്ലെന്ന് ഇവരുടെ സഹോദരനും പോലീസിൽ…
Read Moreമഴ വീണ്ടും കനക്കുന്നു; ഭീതിയിൽ മലയോര മേഖല; പത്തു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മുക്കം: ഒരു മാസത്തിനുശേഷം മഴ വീണ്ടും ശക്തമായതോടെ മലയോര മേഖലയിലെ ജനങ്ങൾ വീണ്ടും ഭീതിയിൽ. രണ്ടു ദിവസമായി മഴ തുടങ്ങിയിട്ടുണ്ടങ്കിലും വ്യാഴാഴ്ച രാത്രിയാണ് മഴ ശക്തമായത് . ഇടിയേട് കൂടി പെയ്ത ശക്തമായ മഴ നാട്ടുകാരെ വീണ്ടും ഭീതിയിലാക്കിയിട്ടുണ്ട്. പത്തു ദിവസമെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടന്നും അത് കഴിഞ്ഞാൽ തുലാവർഷം തുടങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തേതു പോലെ മഴ തുടർന്നാൽ എന്താവുമെന്ന ഭീതിയിലാണ് മലയോര മേഖലയിലെ ജനങ്ങൾ. ആഗസത് 15 ന് രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ മലയോര മേഖലയിൽ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ പഞ്ചായത്തുകളിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വലിയ നാശമുണ്ടായി. കാരശ്ശേരി പഞ്ചായത്തിൽ മാത്രം 25 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്. മലയോര മേഖലയിൽ കനത്ത ജാഗത പുലർത്താൻ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഴ തുടർന്നാൽ ശക്തമായ മഴവെള്ള പാച്ചിലിനും…
Read Moreപോലീസ് ഇനി രാഷ്ട്രഭാഷയും പഠിക്കണം; ഹിന്ദി വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാന്‍ ആപ്പും പുറത്തിറക്കും
കോഴിക്കോട് : മാതൃഭാഷയ്ക്കു പുറമേ സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ ഇനി ഹിന്ദിയും പഠിക്കണം. സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായാണ് പോലീസ് ഹിന്ദിയും പഠിക്കുന്നത്. ഹിന്ദിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകളില്‍ ടൂറിസം പോലീസിന് പരിശീലനം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയെ ആകര്‍ഷിപ്പിക്കുന്നതിനായി ടൂറിസം മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 49 ടൂറിസ്റ്റ് സുരക്ഷാസഹായ കേന്ദ്രങ്ങള്‍ രൂപീകരിച്ചു. ആറ് കേന്ദ്രങ്ങള്‍ കൂടി ഉടന്‍ ആരംഭിക്കും. ടൂറിസം പോലീസിന്റേയും ലോക്കല്‍ പോലീസിന്റേയും സഹകരണത്തോടെയാണ് സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത ലോക ടൂറിസം ദിനം വരെയുള്ള ഒരു വര്‍ഷം വിനോദ സഞ്ചാരികളുടെ സുരക്ഷ ലക്ഷ്യമാക്കി വിവിധ പരിപാടികളും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ടൂറിസം സുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഇതുവഴി വിനോദസഞ്ചാരികള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാനും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപയോഗിക്കാവുന്ന വാക്കുകളുടെ…
Read Moreപോലീസിനെ കണ്ട് ഭയന്നോടിയ ആദിവാസിയുവാവിന് എഎസ്ഐയുെടെ വക ക്രൂര മർദനം; സാരമായി പരിക്കേറ്റ ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഉന്നത അധികാരികൾക്ക് പരാതി നൽകി ജനകീയ സമിതി
കൽപ്പറ്റ: ഭയന്നോടിയ ആദിവാസി യുവാവിനെ പിന്തുടർന്നു പിടിച്ച് മർദിച്ച കന്പളക്കാട് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കൂടോത്തുമ്മൽ ജനകീയ സമിതി പരാതി നൽകിയതായി ഭാരവാഹികൾ അറിയിച്ചു. കൂടോത്തുമ്മലിൽ കൂലിപ്പണിയെടുക്കുന്ന പുൽപ്പള്ളി അരിയക്കോട് പണിയക്കോളനിയിലെ ഷിബുവിനെയാണ്(29) എസ്ഐ മർദിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ് എസ്ഐയും രണ്ടു പോലീസുകാരും കൂടോത്തുമ്മലിൽ എത്തിയത്. യൂണിഫോമിലുള്ള പോലീസുകാരെ കണ്ടുഭയന്ന ഷിബു താമസിക്കുന്ന ഷെഡ്ഡിൽനിന്നു ഇറങ്ങിയോടി. പിന്തുടർന്ന എസ്ഐ ഷിബുവിനെ പിടികൂടി മർദിക്കുകയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോകുകയുമായിരുന്നു. സംഘടിച്ച് സ്റ്റേഷനിലെത്തിയ പ്രദേശവാസികൾ ഷിബുവിനെ ഓടിച്ചുപിടിച്ച് മർദിച്ചതിന്റെ കാരണം തിരക്കിയപ്പോൾ പോലീസിനെ കണ്ടാൽ ഓടരുതെന്നും മറ്റുമുള്ള മുടന്തൻ ന്യായങ്ങളാണ് അധികാരികൾ പറഞ്ഞത്. നിരപരാധിയായിട്ടും രണ്ടുപേരുടെ ജാമ്യത്തിലാണ് ഷിബുവിനെ സ്റ്റേഷനിൽനിന്നു വിട്ടത്. പരിക്കേറ്റ ഷിബു കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് നടപടിക്കെതിരെ പട്ടികവർഗ കമ്മീഷൻ, മാനന്തവാടി എംഎൽഎ ഒ.ആർ. കേളു എന്നിവർക്കും പരാതി നൽകാനാണ്…
Read Moreബ്രൂവറിയിൽ തന്റെ ആരോപണങ്ങൾക്ക് എക്സൈസ് മന്ത്രിക്ക് മറുപടിയില്ല; അഴിമതിയിൽ വ്യവസായ വകുപ്പിനും പങ്കുണ്ടെന്നെന്ന് ഉന്നയിച്ച് വീണ്ടും ചെന്നിത്തല
കോഴിക്കോട്: ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളിൽ എക്സൈസ് മന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിൻഫ്രപാർക്കിൽ ബ്രൂവറിക്കായി ഭൂമി അനുവദിച്ചതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആവർത്തിച്ചു. സ്വകാര്യ കന്പനികൾക്ക് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. മുൻ മുഖ്യമന്ത്രിമാരായ നായനാരും അച്യുതാനന്ദനും ചെയ്യാത്തതാണ് പിണറായി സർക്കാർ രഹസ്യമായി ചെയ്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മദ്യനയത്തിലും എൽഡിഎഫ് പ്രകടന പത്രികയിലും ഇല്ലാത്ത കാര്യമാണ് ബ്രൂവറികൾ. സർക്കാർ ഉത്തരവിന്റെ പകർപ്പ് പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അഴിമതിയിൽ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
Read Moreമടപ്പള്ളി കോളജ് അക്രമം; എസ്എഫ്ഐക്കെതിരെ രോഷവുമായി സർവകക്ഷിയോഗം
വടകര : മടപ്പള്ളി കോളജിൽ ആവർത്തിക്കുന്ന ഏകപക്ഷീയ അക്രമസംഭവങ്ങളിൽ എസ്എഫ്ഐക്കെതിരായ കടുത്ത വിമർശനമായി കളക്ടർ വിളിച്ച സർവവക്ഷിയോഗം. അക്രമത്തിനിരയായ വിദ്യാർഥികൾ തന്നെ യോഗത്തിലെത്തി കാര്യങ്ങൾ വിശദീകരിച്ചത് ശ്രദ്ധേയമായി. പ്രതിരോധിക്കാൻ എസ്എഫ്ഐയുടെയോ സിപിഎമ്മിന്റെയോ പ്രതിനിധികൾ യോഗത്തിലുണ്ടായിരുന്നില്ല. അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്താൻ തന്നെ സർവകക്ഷി യോഗത്തിൽ തീരുമാനമെടുത്തു. കോളജിലെ അച്ചടക്കം തകർന്നതായും യൂണിയൻ ഓഫീസുകളിൽ ആയുധങ്ങൾ സംഭരിച്ചു വെച്ചതായും പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി എഡുക്കേഷൻ ഓഫ് കോളജ് എഡുക്കേഷന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി. കോളജിൽ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലീസിന്റെ നിതാന്ത ജാഗ്രതഉണ്ടാവണമെന്നും യോഗത്തിൽ ധാരണയായി. അക്രമത്തെ കുറിച്ച് സമഗ്രാന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ തന്നെ കോളജിന്റെ നിലവാരം തകരാതിരിക്കാനുള്ള ശ്രമം ഉറപ്പു വരുത്തണമെന്ന് യോഗത്തിൽ കളക്ടർ യു.വി.ജോസ് പറഞ്ഞു. യോഗത്തിൽ എല്ലാവരെയും വിളിച്ചിരുന്നുവെന്നും…
Read Moreശമ്പളം എകെജി സെന്ററിൽ നിന്നല്ലെന്ന കാര്യം മറക്കരുതെന്ന് പാറക്കൽ അബ്ദുള്ള എംഎൽഎ
വടകര: മടപ്പള്ളി കോളജ് പ്രിൻസിപ്പളിനും അധ്യാപകർക്കും ശന്പളം നൽകുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നും സർക്കാരാണെന്ന് ഓർക്കുന്നത് നല്ലതാണെന്നും പാറക്കൽ അബ്ദുള്ള എംഎൽഎ. കോളജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സമാധാനം പുനഃസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സർവകക്ഷി രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും കോളജ് കവാടത്തിനരികിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പാറക്കൽ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു .അഡ്വ: എം.രാജേഷ് കുമാർ, പ്രദീപ്കുമാർ പുത്തലത്ത് ,പ്രദീപ് ചോന്പാല, കെ.കലാജിത്ത്, ഒ.കെ.കുഞ്ഞബ്ദുളള, ഇ.ടി.അയൂബ്, പി.വി.കവിത, ബാബു ഒഞ്ചിയം, എൻ.വേണു, ശ്രീധരൻ മടപ്പളളി , കെ.ചന്ദ്രൻ, ശ്യാമള കൃഷ്ണാർപ്പിതം, വി.കെ.ജസീല, വി.ടി.സൂരജ്, അഫ്നാസ് ചോറോട്, പി.ജയരാജൻ, അനിൽകുമാർ കക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreആദ്യം രക്ഷപ്പെട്ടു, രണ്ടാംതവണ ‘പെട്ടു’! സ്ഥിരം മാലമോഷ്ടാവ്; കമ്മീഷണര്‍ ഓഫീസ് പരിസരത്തെ പിടിച്ചുപറിക്കാരന് വലയിലായി
കോഴിക്കോട്: നഗരമധ്യത്തില്‍ രണ്ടുതവണ സ്ത്രീകളുടെ മാലപിടിച്ചുപറിച്ച കേസില്‍ ഒരാള്‍ അറസറ്റില്‍ .ഓഗ്സ്ത് , സെപ്തംബര്‍ മാസങ്ങളിലായി സിറ്റി കമ്മീഷണര്‍ ഓഫീസ് പരിസരത്തുവച്ച് മാലപൊട്ടിക്കാന്‍ ശ്രമിച്ചേകസിലെ പ്രതി കാളികാവ് കല്ലങ്കണ്ടി ചെങ്ങനക്കുന്നേല് മുഹമ്മദ് അഷ്റഫ്(43) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം ആറിന് വെകുന്നേരം തിരക്കേറിയ സമയത്ത് പോലീസ് കമ്മീഷണര്‍ റോഡിന് വലതുവശത്തുകൂടി നടന്നുവരികയായിരുന്ന കക്കോടി പാറക്കല്‍ വീട്ടില്‍ ഉഷാദേവിയുടെ നാലുപവന് മാലയാണ് ആദ്യം ഇയാള്‍ പിടിച്ചുപറിച്ചത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരവേയാണ് പ്രതി സമാനമായകേസില് നാട്ടുകാരുടെയും പോലീസിന്റെയും പിടിയിലായത്. സിറ്റി കമ്മീഷണര്‍ ഓഫീസ് പരിസരം തന്നെയായിരുന്നു പിടിച്ചുപടിക്കായി അഷറഫ് രണ്ടാം തവണയുംതെരഞ്ഞെടുത്തത്. ആദ്യത്തെ പിടിച്ചുപറികേസില്‍ സമീപത്തെ 45-ഓളം കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മാലപാട്ടിച്ചയാള് പുതിയബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് ഓടിപോകുന്നതായി പോലീസിന് മനസിലായി. തുടർന്നു പ്രതിയുടെ രേഖാചിത്രം തയാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ 25-ന് വൈകുന്നേരം…
Read Moreഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടി ശർദിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി രണ്ട് ദിവസത്തിന് ശേഷം മരിച്ചു; ആറു വയസുകാരിയുടെ മരണത്തിൽ പോലീസ് കേസെടുത്തു
ചിറ്റാരിക്കാൽ(കാസർഗോഡ്): ആറു വയസുകാരി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ആവിക്കരയിൽ വാടകവീട്ടിൽ താമസിക്കുന്ന കുണ്ടംകുഴിയിലെ സമീർ-ഷക്കീന ദമ്പതികളുടെ മകൾ റിഫ ഹൈന(ആറ്)യാണു മരിച്ചത്. കഴിഞ്ഞ 23ന് കുട്ടിയും മാതാപിതാക്കളും കാഞ്ഞങ്ങാട്ടെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനുശേഷം പിറ്റേന്ന് കുട്ടി ഛർദിച്ചതായി പിതാവ് പറഞ്ഞു. തുടർന്ന് രണ്ടുദിവസം കാഞ്ഞങ്ങാട്ട് ചികിത്സയിലായിരുന്ന കുട്ടിയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടിയുടെ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
Read More