ഭൂ​മി​ക്ക് നി​ശ്ച​യി​ച്ച വി​ല ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച: ക​ള​ക്ട​റേ​റ്റ് ജ​പ്തി ചെ​യ്യാ​ൻ ഉ​ത്ത​ര​വ്

മ​ഞ്ചേ​രി : 1995-ൽ ​പി​ഡ​ബ്ല്യുഡി ക്കുവേണ്ടി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്ക് നി​ശ്ച​യി​ച്ച വി​ല ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നു മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ലെ മു​ത​ലു​ക​ൾ ജ​പ്തി ചെ​യ്യാ​ൻ മ​ഞ്ചേ​രി സ​ബ് കോ​ട​തി വി​ധി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ-​മാ​ന​ത്തു​മം​ഗ​ലം ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി​യാ​ണ് പ​രി​സ​ര​വാ​സി​ക​ളി​ൽ നി​ന്നു അ​ര സെ​ന്‍റ് മു​ത​ൽ മു​പ്പ​ത്തി​നാ​ല് സെ​ന്‍റ് വ​രെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​ത്.

ഈ ​സ്ഥ​ല​ങ്ങ​ൾ​ക്ക് സെ​ന്‍റി​നു നൂ​റു രൂ​പ മു​ത​ൽ 13167 രൂ​പ വ​രെ ക​ള​ക്ട​ർ വി​ല നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ല​മു​ട​മ​ക​ൾ മ​തി​യാ​യ രേ​ഖ​ക​ളു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചു.

കോ​ട​തി വി​ധി​പ്ര​കാ​രം 7891 രൂ​പ വി​ല നി​ശ്ച​യി​ച്ചി​രു​ന്ന സ്ഥ​ല​ത്തി​നു 23760 രൂ​പ​യും 10533 രൂ​പ​യു​ടെ സ്ഥ​ല​ത്തി​നു 23760 രൂ​പ​യും 13152 രൂ​പ​യു​ടെ സ്ഥ​ല​ത്തി​നു 26400 രൂ​പ​യും തോ​തി​ൽ സെ​ന്‍റി​ന് വി​ല വ​ർ​ധി​ച്ചു.

ഈ ​വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​രും വി​ല ഇ​നി​യും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഭൂ​വു​ട​മ​ക​ളും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. സ​ർ​ക്കാരിന്‍റെ അ​പ്പീ​ൽ ത​ള്ളി​യ കോ​ട​തി ഭൂ​മി​ക്ക് വി​ല വ​ർ​ധി​പ്പി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​സ് കീ​ഴ് കോ​ട​തി​യി​ലേ​ക്കു തി​രി​ച്ച​യ​ച്ചു. മ​ഞ്ചേ​രി സ​ബ് കോ​ട​തി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തെ എ​സി​ഡി എ​ന്നി​ങ്ങ​നെ മൂ​ന്നു കാ​റ്റ​ഗ​റി​ക​ളാ​യി തി​രി​ച്ചു.

ഇ​ത​നു​സ​രി​ച്ച് സെ​ന്‍റി​നു എ ​കാ​റ്റ​ഗ​റി​യി​ൽ 33000 രൂ​പ, സി ​കാ​റ്റ​ഗ​റി​യി​ൽ 26730 രൂ​പ, ഡി ​കാ​റ്റ​ഗ​റി​യി​ൽ 21384 രൂ​പ എ​ന്നി​ങ്ങ​നെ വി​ല അ​നു​വ​ദി​ച്ചു. അ​നു​വ​ദി​ച്ച തു​ക ഗ​ഡു​ക്ക​ളാ​യി ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച സ​ർ​ക്കാ​ർ തു​ക കു​ടി​ശി​ക വ​രു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ധി ന​ട​പ്പാ​ക്കി കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​ർ കൂ​നം​മൂ​ച്ചി കെ.​വി മേ​രി (88), മ​ക്ക​ളാ​യ ജോ​ബ്, മ​റി​യാ​മ്മ, ആ​നി, ടോ​ണി, വ​ർ​ഗീ​സ്, ജോ​സ് എ​ന്നി​വ​രും പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യും റി​ട്ട​യേ​ർ​ഡ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​മാ​യ എം.​കെ ജ​നാ​ർ​ദ​ന​ൻ (75), സ​ഹോ​ദ​ര​ൻ രാ​ജ​ഗോ​പാ​ല​ൻ (68) എ​ന്നി​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​കേ​സി​ലാ​ണ് സ​ബ്ജ​ഡ്ജി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

Related posts