സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഷാ​പ്ര​യോ​ഗം മാ​ന​ഭം​ഗ​ത്തേ​ക്കാ​ള്‍ ഭീ​ക​രമെന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ ജോ​സ​ഫൈ​ന്‍

കോ​ഴി​ക്കോ​ട്: മാ​ന​ഭം​ഗ​ത്തേ​ക്കാ​ള്‍ ഭീ​ക​ര​മാ​ണ് സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ളെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ൺ എം.​സി. ജോ​സ​ഫൈ​ൻ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് പോ​സ്റ്റി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ർ. മ​ല​യാ​ള ഭാ​ഷ​യി​ല്‍ പോ​ലു​മി​ല്ലാ​ത്ത മോ​ശ​മാ​യ പ​ദ​പ്ര​യോ​ഗ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. വി​മ​ര്‍​ശ​ന​ങ്ങ​ളും സ്വ​യം വി​മ​ര്‍​ശ​ന​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്ന​യാ​ളാ​ണ് താ​ന്‍. എ​ന്നാ​ല്‍ വി​മ​ര്‍​ശ​ന​ത്തി​ന് സ​ഭ്യ​മാ​യ ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ത​ന്നെ അ​പ​മാ​നി​ച്ച​തി​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ന്യാ​സ്ത്രീ​ക​ള്‍​ക്കെ​തി​രേ പി.​സി.​ജോ​ർ​ജ് മോ​ശ​മാ​യി സം​സാ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ര്‍​ക്ക് വ​നി​താ ക​മ്മീ​ഷ​ന്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​രാ​തി സ്പീ​ക്ക​ര്‍ എ​തി​ക്‌​സ് ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ഈ ​ക​മ്മി​റ്റി​യി​ലെ ഒ​രം​ഗ​മാ​ണ് പി.​സി.​ജോ​ര്‍​ജ്. കു​റ്റാ​രോ​പി​ത​നാ​യ ഒ​രാ​ള്‍ ഈ ​ക​മ്മി​റ്റി​യി​ലി​രി​ക്കു​ന്ന​ത് ശ​രി​യാ​യ രീ​തി​യ​ല്ല -അ​വ​ർ പ​റ​ഞ്ഞു.

Read More

അപകടത്തില്‍ മ​രി​ച്ച യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​ശ്രി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കിട്ടി​യി​ല്ല; ഇ​ൻ​ഷ്വ​റ​ൻ​സ് ഓ​ഫീ​സ് ജ​പ്തി ചെ​യ്യാ​ൻ ഉ​ത്ത​ര​വ്

മ​ഞ്ചേ​രി: ഭ​ർ​ത്താ​വി​നൊപ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് മ​രി​ച്ച യു​വ​തി​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​ശ്രി​ത​ർ​ക്ക് കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ശാ​ഖാ കാ​ര്യാ​ല​യ​ത്തി​ലെ ഇ​ള​കു​ന്ന മു​ത​ലു​ക​ൾ ജ​പ്തി ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വാ​യി. കാ​വ​നൂ​ർ ഇ​രി​വേ​റ്റി തോ​ട്ടി​ല​ങ്ങാ​ടി തൊ​ണ്ട​ങ്ങാ​ട്ടി​ൽ സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ​യും വെ​ട്ടു​പാ​റ കൊ​ള​ന്പ​ലം പ​രേ​ത​നാ​യ ഉ​ണ്ണി​പ്പെ​ര​വ​ൻ-​സ​രോ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ സ​ന്ധ്യ (24), മ​ക​ൻ സ​ഞ്ജ​യ് ലാ​ൽ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കേ​സി​ൽ 2017 ഒ​ക്ടോ​ബ​ർ 21ന് ​മ​ഞ്ചേ​രി മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ്് ക്ലെയിം ട്രൈബ്യൂ​ണ​ൽ കോ​ട​തി സ​ന്ധ്യ​യു​ടെ മ​ര​ണ​ത്തി​ൽ 24,98,000 രൂ​പ​യും കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ൽ 5,87,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ചി​രു​ന്നു.

Read More

രാജ്യത്തിന്‍റെ അതിർവരന്പുകൾ മാഞ്ഞു ; സാ​യൂ​ജി​നും ബെ​വേ​ർ​ലി​ക്കും പ്ര​ണ​യ​സാ​ഫ​ല്യം

പേ​രാ​മ്പ്ര: ഫി​ലി​പ്പീ​ൻ​സ് ബ​ഡാം​ഗ്സി​ലെ ബെ​വേ​ർ​ലി ലം​ബോ​യ് ഇ​ന്ന​ലെ ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് ത​റ​പ്പ​ക്കു​ന്നേ​ൽ സാ​യൂ​ജ് ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യാ​യി. ഇ​വ​രു​ടെ വി​വാ​ഹം മു​തു​കാ​ട് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ ആ​ശീ​ർ​വ​ദി​ച്ചു. അ​ഞ്ചു വ​ർ​ഷം മു​മ്പ് ദു​ബാ​യി​ൽ ക​ണ്ടു മു​ട്ടി പ്ര​ണ​യ​ത്തി​ലാ​യ ഇ​രു​വ​രും വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യു​മാ​ണു വി​വാ​ഹി​ത​രാ​യ​ത്. സാ​യൂ​ജ് അ​മേ​രി​ക്ക​ൻ ഷി​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. വി​വാ​ഹി​ത​രാ​കാ​ൻ ഇ​രു​വ​രും തീ​രു​മാ​ന​മെ​ടു​ത്ത​തോ​ടെ ഈ ​മാ​സം 19 നു ​ബെ​വേ​ർ​ലി കേ​ര​ള​ത്തി​ലെ​ത്തി സാ​യൂ​ജി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വ​യ​നാ​ട്ടി​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വ​ധു സാ​യൂ​ജി​ന്‍റെ സ​ഹോ​ദ​രി​യോ​ട​പ്പം മു​തു​കാ​ട് ദേ​വാ​ല​യ​ത്തി​ലേ​ക്കെ​ത്തി വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു.

Read More

അ​സാ​ധാ​ര​ണ​മാം വി​ധം ചൂ​ട് ! സം​സാ​രി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു

മ​ല​പ്പു​റം: സം​സാ​രി​ക്കു​ന്നി​തി​നി​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ചു. യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ല​പ്പു​റം മൂ​ന്നാം​പ​ടി​യി​ലെ കോ​ട്ട​ക്കു​ന്ന് റോ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​സാം സ്വ​ദേ​ശി മൈ​നു​ൽ ഇ​സ്ലാ​മി (22)ന്‍റെ മൈ​ക്രോ​മാ​ക്സ് ക​ന്പ​നി​യു​ടെ ക്യു-413 ​ഫോ​ണ്‍ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ അ​സാ​ധാ​ര​ണ​മാം വി​ധം ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ മൈ​നു​ൽ ഇ​സ്ലാം ഫോ​ണ്‍ താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ലെ ക​ട​യി​ൽ നി​ന്നാ​ണ് യു​വാ​വ് ഫോ​ണ്‍ വാ​ങ്ങി​യി​രു​ന്ന​ത്

Read More

വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വ്യാ​പ​കം; ന​ട​പ​ടിയെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ; നി​രോ​ധി​ച്ച 92 ബ്രാ​ൻ​ഡു​ക​ളു​ടെ സ്ഥാ​ന​ത്ത് പു​തി​യ പേ​രു​ക​ളി​ലാ​ണ് വി​പ​ണ​നം ന​ട​ക്കു​ന്ന​ത്

പേ​രാ​വൂ​ർ: മ​ല​യോ​ര​മേ​ഖ​ല​യി​ൽ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ സു​ല​ഭം. നി​രോ​ധി​ച്ച 92 ബ്രാ​ൻ​ഡു​ക​ളു​ടെ സ്ഥാ​ന​ത്ത് പു​തി​യ പേ​രു​ക​ളി​ലാ​ണ് വി​പ​ണ​നം ന​ട​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ തേ​ങ്ങ​യു​ടേ​യും വെ​ളി​ച്ചെ​ണ്ണ​യു​ടേ​യും ചി​ത്ര​ങ്ങ​ളും ന​ൽ​കി ടെ​സ്റ്റ് കോ​ക്ക​ന​ട്ട് ഓ​യി​ൽ, കോ​ക്ക​ന​ട്ട് എ​ഡി​ബി​ൾ ഓ​യി​ൽ എ​ന്ന​പേ​രു​ക​ളി​ൽ ആ​ക്കി​യാ​ണ് വ്യാ​ജ​ന്മാ​ർ വി​ല​സു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പാ​ല​ക്കാ​ട് വ​ഴി കേ​ര​ള​ത്തി​ലെ​ത്തു​ന്ന വെ​ളി​ച്ചെ​ണ്ണ എ​ന്ന പേ​രി​ലു​ള്ള വ്യാ​ജ​ൻ മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ത​ര​ണം ന​ട​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ല​യി​ൽ​നി​ന്നും 30 മു​ത​ൽ 40 രൂ​പ​വ​രെ താ​ഴ്ത്തി​യാ​ണ് ഇ​വ​ർ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​വി​ന് നി​ല​വി​ലു​ള്ള വി​ല​യി​ൽ നി​ന്നു നാ​മ​മാ​ത്ര​മാ​യ കു​റ​വു​വ​രു​ത്തി ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ ആ​ണെ​ന്നു​ള്ള വ്യാ​ജേ​ന​യാ​ണ് വി​ൽ​ക്കു​ന്ന​ത്. വെ​ളി​ച്ചെ​ണ്ണ ക​മ്പ​നി​ക​ളു​ടെ പേ​ര് പ​റ​യാ​തെ വെ​ളി​ച്ചെ​ണ്ണ ന​ൽ​കാ​ൻ മാ​ത്രം ക​ട​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന ഉ​പ​ഭോ​ക്താ​വാ​ണ് ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മാ​യ​മു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി​യ 92 ബ്രാ​ൻ​ഡു​ക​ൾ സം​സ്ഥാ​ന ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ നി​രോ​ധി​ച്ചി​രു​ന്നു.

Read More

സംശയരോഗം! മദ്യലഹരിയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിവീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍; ഇയാള്‍ ഗള്‍ഫിലായിരുന്നു

തി​രൂ​ർ : തി​രൂ​ർ ബി​പി അ​ങ്ങാ​ടി കോ​ലു​പ്പാ​ല​ത്തി​ന​ടു​ത്ത് മു​സ്ല്യാ​ര​ങ്ങാ​ടി​യി​ൽ റോ​ഡ​രി​കി​ൽ ഭ​ർ​ത്താ​വ് കു​ട്ടി​ക​ളു​ടെ മു​ന്നി​ലി​ട്ട് ഭാ​ര്യ​യെ കു​ത്തി വീ​ഴ്ത്തി. ക​ത്തി​യു​മാ​യി ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ച്ച ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ടു അ​ഞ്ചിനാ​ണ് സം​ഭ​വം. പൊ​യി‌ലിശേ​രി തെ​രു​ളി​പ്പ​റ​ന്പി​ൽ സി​ദ്ദിഖ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ഗു​രു​ത​രമായി പ​രി​ക്കേ​റ്റ ഭാ​ര്യ താ​ജു​ന്നീ​സ (28)യെ ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗ​ൾ​ഫി​ലാ​യി​രു​ന്ന സി​ദ്ദി​ഖ് സം​ശ​യ​രോ​ഗ​ത്തി​ലും മ​ദ്യ​ല​ഹ​രി​യി​ലും ഭാ​ര്യ​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു തി​രൂ​ർ എ​സ്ഐ സു​മേ​ഷ് സു​ധാ​ക​ർ പ​റ​ഞ്ഞു. കൈ​നി​ക്ക​ര സ്വ​ദേ​ശി സൂ​ർ​പ്പി​ൽ മൊ​യ്തീ​ൻ​കു​ഞ്ഞാ​ണ് താ​ജു​ന്നീ​സ​യു​ടെ പി​താ​വ്. മൂ​ന്നു മ​ക്ക​ളു​ള്ള താ​ജു​ന്നീ​സ ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ബ​ന്ധം തു​ട​രാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ദാ​ന്പ​ത്യ​ജീ​വി​തം പ്ര​ശ്ന​ത്തി​ലാ​യ​തോ​ടെ വീ​ണ്ടും വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ മോ​ച​ന​ത്തി​നാ​യി ഇ​രു​വ​രും ത​മ്മി​ലു​ള്ള കേ​സ് ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്കൂ​ൾ​വി​ട്ടു വ​ന്ന കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ താ​ജു​ന്നീ​സ​യെ പി​റ​കി​ലൂ​ടെ​യെ​ത്തി…

Read More

കോ​ടി​ക​ൾ പാ​ഴാ​വു​ന്ന വ​ഴി…”അം​ബേ​ദ്ക​ർ ഗ്രാ​മം’  പ​ദ്ധ​തി​യി​ൽ വ​ൻ അ​പാ​ക​ത; കരാറുകാർക്കെതിരേ ആരോപണവുമായി നാട്ടുകാർ

മു​ക്കം:​ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കു​ന്ന അം​ബേ​ദ്ക​ർ ഗ്രാ​മം കോ​ള​നി ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ൽ പ്ര​വൃ​ത്തി ക​രാ​റു​കാ​ർ​ക്ക്തോ​ന്നി​യ​പോ​ലെ. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ത​ട​പ്പ​റ​മ്പ് ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ൽ അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ വ​ൻ അ​പാ​ക​ത​യെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വീ​ടി​ന്‍റെ നി​ല​ത്ത് പ​തി​ച്ച ടൈ​ലു​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ​ഇ​ള​കി പോ​യി​ട്ടു​ണ്ട്. ന​വീ​ക​രി​ക്കു​ന്ന വീ​ടു​ക​ളി​ൽ പു​ക​യും പാ​യ​ലും പി​ടി​ച്ച ചു​മ​രു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ തേ​യ്ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു . വീ​ടി​ന്‍റെ സ​ൺ​ഷേ​ഡ് തേ​യ്ക്കാ​തെ​യാ​ണ് മി​ക്ക വീ​ടു​ക​ളു​ടെ​യും ചു​മ​രു​ക​ൾ തേ​യ്ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സം കൊ​ണ്ട് നി​ർ​മാ​ണ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ലാ​യ 33 വീ​ടു​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ വീ​ടു​ക​ളാ​ണ് ഇ​വ​യി​ലേ​റെ​യും. ജി​ല്ലാ ക​ള​ക്ട​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന നി​ർ​മി​തി കേ​ന്ദ്ര​യ്ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. അ​ഞ്ച് മാ​സം കൊ​ണ്ട് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ആ​രം​ഭി​ച്ച പ്ര​വൃ​ത്തി…

Read More

പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക്  ഇളവുകൾ പ്ര​ഖ്യാ​പി​ച്ച് ബാ​ങ്കു​ക​ൾ;  ഇ​ള​വു​ക​ളുടെ വിശദാംശങ്ങൾ ഇങ്ങനെ….

കോ​ഴി​ക്കോ​ട്: ​കേ​ര​ള​ത്തി​ലെ പ്ര​ള​യ- വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​രും സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യും സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​ തു​ട​ങ്ങി‍​യ​താ​യി ലീ​ഡ്ബാ​ങ്ക് ജി​ല്ലാ മാ​നേ​ജ​ർ അ​റി​യി​ച്ചു. ഇ​ള​വു​ക​ളുടെ വിശദാംശങ്ങൾ അറിയാം. വ്യാ​പാ​ര​വ്യ​വ​സാ​യ സം​ര​ഭ​ങ്ങ​ൾ​ക്ക് = നി​ല​വി​ലു​ള്ള വാ​യ്പ​ക​ൾ​ക്ക് 12 മു​ത​ൽ 18 മാ​സം​വ​രെ തി​രി​ച്ച​ട​വി​ന് മൊ​റൊ​ട്ടോ​റി​യം. = നി​ല​വി​ലു​ള്ള പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​ന വാ​യ്പ​ക​ൾ 36 മാ​സം​കൊ​ണ്ട് തി​രി​ച്ച​ട​യ്ക്കാ​വു​ന്ന കാ​ലാ​വ​ധി വാ​യ്പ​ക​ളാ​ക്കി മാ​റ്റാം. = നി​ല​വി​ലു​ള്ള കാ​ലാ​വ​ധി വാ​യ്പ​ക​ൾ​ക്ക് ഒ​രു വ​ർ​ഷം​വ​രെ മൊ​റൊ​ട്ടോ​റി​യ​വും തി​രി​ച്ച​ട​വി​ന് കൂ​ടു​ത​ൽ കാ​ലാ​വ​ധി​യും. = നി​ല​വി​ലെ സം​രം​ഭ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പു​തി​യ വാ​യ്പ​ക​ൾ. ഭ​വ​ന​വാ​യ്പ​ക​ൾ = തി​രി​ച്ച​ട​വി​ന് ഒ​രു​വ​ർ​ഷം​വ​രെ മൊ​റൊ​ട്ടോ​റി​യം. =വീ​ടു പു​തു​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും പു​തി​യ വാ​യ്പ. = അ​ഞ്ചു​ല​ക്ഷം വ​രെ മാ​ർ​ജി​ൻ ഇ​ല്ല. കാ​ർ​ഷി​ക​ വാ​യ്പ = നി​ല​വി​ലു​ള്ള വി​ള​വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കു​ന്ന​തി​ന് ഒ​രു​വ​ർ​ഷം​വ​രെ മൊ​റ​ട്ടോ​റി​യ​വും തു​ട​ർ​ന്ന് തി​രി​ച്ച​ട​വി​ന് അ​ഞ്ചു…

Read More

സി​ദ്ദിഖ് വ​ധ​ക്കേ​സ് : പ്ര​തി​ക്കു ഏ​ഴു വ​ർ​ഷം  ക​ഠി​ന ത​ട​വും അ​രല​ക്ഷം രൂപ പി​ഴ​യും; കൊലയിലേക്ക് നയിച്ചത് വാടക സംബന്ധിച്ച തർക്കമെന്ന് പോലീസ്

മ​ഞ്ചേ​രി: മ​ധ്യ​വ​യ​സ്ക​നെ മ​ര​ത്തടി കൊ​ണ്ടു ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ര ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) ശി​ക്ഷ വി​ധി​ച്ചു. ത​മി​ഴ്നാ​ട് ക​ട​ലൂ​ർ കാ​ട്ടു​മു​ന്നാ​ർ​കു​ടി ക​തി​രു​മേ​ട് വ​ട​ക്കു​മാ​ൻ​കു​ടി ചി​ന്ന​യ്യ​ന്‍റെ മ​ക​ൻ സി. ​ദേ​വ​ദാ​സി (52) നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. കു​റ്റി​പ്പു​റം പ​ഴ​യ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പാ​ല​ക്ക​ള​ത്തി​ൽ സൈ​ത​ല​വി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് സി​ദ്ദിഖ് (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 2016 ആ​ഗ​സ്റ്റ് ഒ​ന്പ​തി​നു രാ​ത്രി 8.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളും കൂ​ലി​പ്പ​ണി​ക്കാ​രു​മാ​യ ഇ​രു​വ​രും ഒ​രേ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മു​റി​യു​ടെ വാ​ട​ക സം​ബ​ന്ധി​ച്ചും പ്ര​തി ഉ​ച്ച​ത്തി​ൽ ഫോ​ണ്‍ വി​ളി​ച്ച​തു സം​ബ​ന്ധി​ച്ചു​മു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വ​ളാ​ഞ്ചേ​രി സി​ഐ കെ.​എം സു​ലൈ​മാ​നാ​ണ് 2016 ആ​ഗ​സ്റ്റ് 22ന് ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കേ​സ​ന്വേ​ഷ​ണം ന​ട​ത്തി…

Read More

ജി​ൻ​സ​ൺ ജോ​ൺ​സ​ന്‍റെ നാ​ട്ടി​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് ; മന്ത്രിയുടെ നേതൃത്വത്തിൽ നടപടി തുടങ്ങി

പേ​രാ​മ്പ്ര: ഒ​ളിന്പ്യ​ൻ ജി​ൻ​സ​ൻ ജോ​ൺ​സ​ന്‍റെ ജ​ന്മ​നാ​ടാ​യ ച​ക്കി​ട്ട​പാ​റ​യി​ൽ അ​ത്യാ​ധു​നി​ക സ്പോ​ർ​ട്സ് കോം​പ്ല​ക്സ് സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​കു​ന്നു. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ മു​ൻ​കൈ​യെ​ടു​ത്ത് ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ച​ക്കി​ട്ട​പാ​റ ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​നം ന​ട​ത്തി. പ​ദ്ധ​തി​യു​ടെ സൂ​ത്ര​ധാ​ര​നാ​യ ച​ക്കി​ട്ട​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. ജെ​യിം​സ് ക​ൺ​വീ​ന​റാ​യി 15 അം​ഗ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​ക്കു രൂ​പം ന​ൽ​കി. കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം എ​ക്സി. എ​ൻജിനിയ​ർ ആ​ർ.​ ബി​ജു, പ്ര​മു​ഖ ആ​ർ​ക്കി​ടെ​ക്ട് ബി​നു സി​റി​യ​ക്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ജെ. മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മൊ​ത്തം 9.68 ഏ​ക്ക​ർ സ്ഥ​ല​മാ​ണു നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്നു ഏ​ക്ക​ർ സ്ഥ​ലം…

Read More