പോ​ലീ​സ് ഇനി രാഷ്ട്രഭാഷയും പഠിക്കണം; ഹിന്ദി വാ​ക്കു​ക​ളു​ടെ അ​ര്‍​ത്ഥം മ​ന​സി​ലാ​ക്കാ​ന്‍ ആ​പ്പും പു​റ​ത്തി​റ​ക്കും

കോ​ഴി​ക്കോ​ട് : മാ​തൃ​ഭാ​ഷ​യ്ക്കു പു​റ​മേ സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ ഇ​നി ഹി​ന്ദി​യും പ​ഠി​ക്ക​ണം. സം​സ്ഥാ​ന​ത്തെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് ഹി​ന്ദി​യും പ​ഠി​ക്കു​ന്ന​ത്. ഹി​ന്ദി​യു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ടൂ​റി​സം പോ​ലീ​സി​ന് പ​രി​ശീ​ല​നം ന​ല്‍​കു​മെ​ന്ന് ഡി​ജി​പി ലോ​ക്‌​നാ​ഥ് ബെഹ്‌​റ​യും വ്യ​ക്ത​മാ​ക്കി.

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ആ​ക​ര്‍​ഷി​പ്പി​ക്കു​ന്ന​തി​നാ​യി ടൂ​റി​സം മേ​ഖ​ല​യി​ലെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് 49 ടൂ​റി​സ്റ്റ് സു​ര​ക്ഷാ​സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചു. ആ​റ് കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി ഉ​ട​ന്‍ ആ​രം​ഭി​ക്കും. ടൂ​റി​സം പോ​ലീ​സി​ന്‍റേ​യും ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അ​ടു​ത്ത ലോ​ക ടൂ​റി​സം ദി​നം വ​രെ​യു​ള്ള ഒ​രു വ​ര്‍​ഷം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി മൊ​ബൈ​ല്‍ ആ​പ്പ് പു​റ​ത്തി​റ​ക്കും.

ഇ​തു​വ​ഴി വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് വ്യ​ക്ത​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​നും ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​യോ​ഗി​ക്കാ​വു​ന്ന വാ​ക്കു​ക​ളു​ടെ അ​ര്‍​ത്ഥം മ​ന​സി​ലാ​ക്കാ​ന്‍ ആ​പ്പ് സ​ഹാ​യി​ക്കും. വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് എ​ന്ന​പോ​ലെ രാ​ജ്യ​ത്തി​ന​ക​ത്തു നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും ടൂ​റി​സം പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ഇ​തി​നു വേ​ണ്ടി​യാ​ണ് ഹി​ന്ദി​യു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ള്‍ പ​ഠി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് മ്യൂ​സി​യ​വും സ്ഥാ​പി​ക്കാ​നാ​ണു​ദ്യേ​ശി​ക്കു​ന്ന​ത്.

Related posts