മുക്കം: രണ്ട് പരിസ്ഥിതി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞയാഴ്ചയാണ് മരഞ്ചാട്ടിയിൽ അഞ്ചോളം വരുന്ന ടിപ്പർ തൊഴിലാളികൾ കൂരാപ്പള്ളി ബാബു ,പി.കെ.ബഷീർ എന്നീ പരിസ്ഥിതി പ്രവർത്തകരെ മർദ്ദിച്ചത്. മർദ്ദനമേറ്റ പരിസ്ഥിതി പ്രവർത്തകരെ മണിക്കൂറുകൾ കഴിഞ്ഞതിനുശേഷമാണ് മുക്കം പോലീസ് സ്ഥലത്തെത്തി ആശുപത്രികളിലേക്ക് മാറ്റിയത്. മരഞ്ചാട്ടിയിൽ പ്രവർത്തിക്കുന്ന പൂനൂർ പൊയിൽ ക്രഷർ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ ഭൂമി കയ്യേറിയാണ് ക്രഷർ പ്രവർത്തനം നടത്തുന്നതെന്നും ബഷീർ നേരത്തെ വിജിലൻസിൽ പരാതിനൽകിയിരുന്നു. ഇതേതുടർന്നാണ് ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം ടിപ്പർ തൊഴിലാളികൾ ബഷീറിനെയും ബാബുവിനെയും മർദ്ദിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇവരെ മർദ്ദിച്ചവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.
Read MoreCategory: Kozhikode
മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ വെട്ടികുറയ്ക്കുന്നു; യാത്രക്കാര്‍ക്ക് ‘എട്ടിന്റെ പണി’ നല്കി കെഎസ്ആര്‍ടിസി
കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടിയുടേയും ഡീസൽ ക്ഷാമത്തിന്റേയും പേരിൽ കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടികുറയ്ക്കുകയാണ്. ബസുകള്‍ എത്താത്തതുമൂലം സ്ത്രീകളും കുട്ടികളും ഉള്പ്പെടുന്നയാത്രക്കാര് മണിക്കൂറുകളോളം കാത്തുനില്ക്കുന്ന അവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നുമില്ല. രാവിലെ ആറിനും ഏഴിനുമിടയിൽ ലിമിറ്റഡ് സ്റ്റോപ്പടക്കം മൂന്നോ നാലോ സർവീസു കളുണ്ടാ യിരുന്നത്കു റച്ചുദിവ സമായി കാണാനില്ല. ഇതുമൂലം ചെലവൂർ, വെള്ളിമാടുകുന്ന്, മലാപ്പറന്പ് ഇഖ്റ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരവധി യാത്രക്കാരാണ് കുന്നമംഗലത്തും മറ്റും ബസ് കാത്തുനിൽക്കുന്നത്. കൃത്യസമയത്ത് ജോലിക്ക് ഹാജരാകാൻ കഴിയാതെ നിരവധി ജോലിക്കാർ ബുദ്ധിമുട്ടുകയാണ്. വരുന്നതാകട്ടെ സൂപ്പർ ഫാസ്റ്റും ടിടി സർവീസുകളുമാണ്. ഇവയ്ക്കാകട്ടെ ഇവിടങ്ങളിലൊന്നും സ്റ്റോപ്പുമില്ല. ഇവയിൽ കയറിയാൽ അധിക ചാർജും കൊടുക്കണമെന്ന് മാത്രമല്ല നിർത്തി കിട്ടണ മെങ്കിൽ കണ്ടകട്റുടേയും ഡ്രൈവറുടേയും കനിവ് കിട്ടുകയും വേണം. കഴിഞ്ഞ…
Read Moreസാലറി ചലഞ്ച് ജീവനക്കാരെ രണ്ട് തട്ടിലാക്കി; ബാർ കേസിൽ ഏത് ഏജൻസി അന്വേഷിച്ചാലും പുതിയ തെളിവൊന്നും കിട്ടില്ലെന്ന് ചെന്നിത്തല
കോഴിക്കോട്: ബാര്‍ കോഴേക്കസില് കെ.എം.മാണി കുറ്റക്കാരനല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എത് ഏജന്‍സി അന്വേഷിച്ചാലും പുതിയ തെളിവൊന്നും കിട്ടാന്‍ പോകുന്നില്ല. അദ്ദേഹം തെറ്റുചെയ്തിട്ടില്ലെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്. നിലയ്ക്കല്‍ -പമ്പ റൂട്ടില്‍ വര്‍ധിപ്പിച്ച കെഎസ്ആര്‍ടിസി ചാര്‍ജ് കുറയ്ക്കണമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടകരെ ചൂഷണം ചെയ്യരുത്. ഇത് പൊതുതാല്പര്യത്തിന് എതിരാണ്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ജീവനക്കാരെ രണ്ട് തട്ടിലാക്കിയതായും ചെന്നിത്തല കുറ്റപ്പെടുത്തി.
Read Moreപ്രായപൂർത്തിയാകാത്ത മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസ്; മാതാവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; തെളിവെടുപ്പ് തുടങ്ങി
നാദാപുരം: പ്രായപൂർത്തിയാകാത്ത മകളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന മാതാവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാലു ദിവസത്തേക്കാണ് കോഴിക്കോട് പോക്സോ കോടതി യുവതിയെ വളയം പോലീസിന് കൈമാറിയത്. ജില്ലയിലും ജില്ലയ്ക്ക് പുറത്തുമായി നടത്തിയ പീഢന ശ്രമങ്ങളെപ്പറ്റി പോലീസ് യുവതിയുമായെത്തി തെളിവെടുക്കും. വളയം പോലീസ് പ്രഥമവിവരം ശേഖരിച്ച ശേഷമായിരുന്നു കേസ് റജിസ്റ്റർ ചെയ്തിരുന്നത് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസായതിനാൽ പോലീസ് കേസ് പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിക്ക് കേസ് വിവരങ്ങൾ കൈമാറിയിരുന്നു.ഇതിന്റെ ഭാഗമായാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് പോക്സോ കോടതിക്ക് അപേക്ഷ നൽകിയത്. മലപ്പുറത്തും ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാൽ യുവതിയെ തെളിവെടുപ്പിനായി മലപ്പുറത്തും കൊണ്ടു പോകും. സമൂഹത്തിലെ ഉന്നതരായ ചിലർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ കേസിൽ ഉൾപ്പെട്ട തിരിച്ചറിഞ്ഞ പ്രതികൾ മുങ്ങി.
Read Moreജ്യൂസിൽ മയക്കുമരുന്ന് കലർത്തി കവർച്ച; പ്രതി തിരുട്ടുഗ്രാമത്തിലെ മോഷണ സംഘാംഗമെന്ന് സൂചന
തിരൂർ: ആലത്തിയൂർ ആലിങ്ങലിൽ വീട്ടുവേലക്കാരി ഭക്ഷണത്തിലും ജ്യൂസിലും മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവത്തിൽ വീട്ടുവേലക്കാരിയെ ഏർപ്പാടു ചെയ്ത തമിഴ്നാട് സേലം സ്വദേശിയെ വീണ്ടും പോലീസ് ചോദ്യം ചെയ്തു. തിരൂർ പാൻബസാറിൽ താമസക്കാരനായ ഇയാളെ മുന്‍പ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വീട്ടുവേലക്കാരിയെ പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ടെന്നായിരുന്നു ഇയാൾ നേരത്തെ പോലീസിൽ മൊഴി നൽകിയിരുന്നു.എന്നാൽ വീട്ടുകാരോട് പറഞ്ഞിരുന്നത് തന്റെ ഭാര്യയാണെന്നായിരുന്നു. ഇതിൽ വൈരുധ്യം തോന്നിയതിനെ തുടർന്നാണ് പോലീസ് ഇയാളെ വീണ്ടും കസ്റ്ററ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതേ സമയം തമിഴ്നാട് തഞ്ചാവൂർ സ്വദേശിനിയായ മാരിയമ്മയെ തിരഞ്ഞ് തിരൂർ പോലീസ് വിവിധ സ്ക്വാഡുകളായി അന്വേഷണം ഉൗർജിതമാക്കി.അന്വേഷണ സംഘങ്ങൾ ആറ്റിങ്ങലും തമിഴ്നാട്ടിലെ തിരുനെൽവേലിയിലുമെത്തി. തിരുവനന്തപുരം ആറ്റിങ്ങലിൽ മാരിയമ്മ ജോലി ചെയ്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ അന്വേഷണം നടത്തുന്നത്. ആശുപത്രി വിട്ട കുടുംബം ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും കോഴിക്കോട്…
Read Moreഎകീകരണമില്ലാതെ കോഴിയിറച്ചിവില; വിലക്കുറവിനിടയിലും പകല്‍ക്കൊളള; കടക്കാർ മത്സരിച്ച് വിലക്കൂട്ടുന്നതായി പരാതി
കോഴിക്കോട്: സംസ്ഥാനത്ത് എകീകരണമില്ലാതെ കോഴയിറച്ചിവില. വ്യാപാരികള്‍ തോന്നും പടി വില ഈടാക്കുന്നതായാണ് ആക്ഷേപം. കിലോ കോഴിയിറച്ചിക്ക് 110-മുതല്‍ 150 രൂപവരെയാണ്പലയിടത്തും ഈടാക്കുന്നത്.തമിഴ്നാട്ടില്‍ നിന്നും ആന്ധ്രപ്രേദശില്‍ നിന്നും വന്‍തോതില്‍ കോഴി വന്നു തുടങ്ങിയതോടെ വില കുറഞ്ഞെങ്കിലും പലരും മത്സരിച്ച് വില വർധിപ്പിക്കുകയാണ്. ഈ വിലക്കുറവിലും പലയിടത്തും പിടിച്ചുപറിയാണ് നടക്കുന്നത്.ഇന്നലെ ഗ്രാമ പ്രദേശങ്ങളില്‍ 150 രൂപയ്ക്കാണ് കോഴിയിറച്ചി(ബ്രോയിലര്‍ ) വിറ്റത്. എന്നാല്‍ ചിലകടകളില്‍ 110 രൂപയ്ക്കും വില്‍ക്കുന്നു.ചിക്കന്‍ വില കൂടിയാലും കുറഞ്ഞാലും തങ്ങള്‍ നിശ്ചയിക്കുന്നവിലയ്ക്കേ വില്‍ക്കൂ എന്ന നിലപാടിലാണ് വ്യാപാരികള്‍. മേയ്മാസത്തില്‍ 190 രൂപയായിരുന്നു കോഴിയിറച്ചിയുടെ വില. ചിലവ്യാപാരികൾ തൂക്കത്തിലും കൃത്രിമം കാണിക്കുന്നു. വേസ്റ്റായി തള്ളുന്ന ആന്തരീകഅവയവങ്ങൾ വരെ തൂക്കത്തിൽ ഉൾപ്പെടുത്തുന്നതിനാൽ ഒരുകിലോ കോഴിയിറച്ചിക്ക് പണം മുടക്കിയാലും 850-900 ഗ്രാം മാത്രമെ ലഭിക്കുന്നുള്ളുവെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ചില വ്യാപാരികൾ അതേ സമയം കൃത്യമായ തൂക്കം നൽകുന്നുണ്ട്. വരുന്ന ഒരുമാസത്തേക്ക് കോഴിവില…
Read Moreകാർഷിക മേഖലയിൽ പരീക്ഷണങ്ങളുമായി എഎസ്ഐ; എല്ലാ പിന്തുണയും നൽകി എസ്ഐയും സഹപ്രവർത്തകരും
ചങ്ങരംകുളം: നിയമപാലനത്തിന്റെ ഇടവേളകളിൽ കാർഷികമേഖലയിൽ പുത്തൻപരീക്ഷണങ്ങൾ നടത്തുകയാണ് ആലപ്പുഴ സ്വദേശിയും മലപ്പുറം ജില്ലയിലെ പൊന്നാനി സ്റ്റേഷനിലെ എഎസ്ഐയുമായ ആൽബർട്ട്. സംയോജിത കൃഷിയിലെ പുതിയ പാഠങ്ങൾ പരീക്ഷിക്കുന്ന അദ്ദേഹം പച്ചക്കറി കൃഷിക്കൊപ്പം കാട, കോഴി, താറാവ്, മത്സ്യങ്ങൾ തുടങ്ങിയ വിവിധ കാർഷികമേഖലയിലും അദ്ദേഹം സജീവമാണ്. ചങ്ങരംകുളം, പൊന്നാനി സ്റ്റേഷനിലെ സഹപ്രവർത്തകരും കൃഷി കൂട്ടായ്മയിലെ അംഗങ്ങളും വട്ടംകുളം കൃഷിഭവന്റെ ജൈവകൃഷി സ്റ്റാളുമാണ് പ്രധാനമുട്ട വിപണി. പ്രദേശത്തുള്ള വീട്ടുകാർക്ക് പാക്കറ്റുകളാക്കി കാടമുട്ടകൾ വീട്ടിലെത്തിച്ച് കൊടുക്കുന്നു. നെല്ല്, ഗോതന്പ്, തവിട്ട്, അസോള പായൽ, ഒൗഷധസസ്യങ്ങളുടെ ഇലകൾ എന്നിവയാണ് കോഴിയുടെയും മറ്റും ഭക്ഷണമായി ആൽബർട്ട് ഉപയോഗിക്കുന്നത്. ഒരു തരത്തിലുള്ള ഹോർമോണോ കൃത്രിമത്വങ്ങളോ ഇല്ലാത്ത നാടൻ രീതിയിലുള്ള പരിചരണം അദ്ദേഹം നടത്തുന്നു. വാള, ഗപ്പി, സ്വാഡ് ടെയിൽ, റെഡ് മോളി, ബ്ലാക്ക് മോളി തുടങ്ങിയ അലങ്കാര മത്സ്യങ്ങളും ആൽബർട്ട് വളർത്തുന്നു. ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ ജോലി…
Read Moreഒപി വിഭാഗത്തിൽ ഡോക്ടർമാർ എത്തിയില്ല; കൊയിലാണ്ടി താലൂക്കാശുപത്രിയിൽ രോഗികൾ പ്രതിഷേധിച്ചു
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ ഒപി വിഭാഗത്തിൽ ആവശ്യമായ ഡോക്ടർമാരില്ലാത്തത് കാരണം രോഗികൾ ക്ഷുഭിതരായി ബഹളം വച്ചു. ദിനംപ്രതി ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ 2000-ൽ പരം രോഗികൾ എത്തുന്ന ഇവിടെ കഴിഞ്ഞ ദിവസം ഒ.പി.വിഭാഗത്തിൽ ആകെ മൂന്ന് ഡോക്ടർമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതാണ് രോഗികളെ പ്രകോപിതരാക്കിയത്.ആകെയുള്ള 23 ഡോക്ടർമാരിൽ നാലു പേര് അവധിയിലാരുന്നു. ആറുപേർ ഡ്യൂട്ടി ഓഫിലും. മൂന്നു പേർ ഓപറേഷൻ വിഭാഗത്തിലും മറ്റുള്ളവർ സെപഷ്യാലിറ്റി വിഭാഗത്തിലുമാണുണ്ടായിരുന്നത്. ഇത് കാരണം ജനറൽ ഒപി യിൽ ആവശ്യമായ ഡോക്ടർമാർ ഇല്ലാതെ വന്നു. തിങ്കളാഴ്ച ആയതിനാൽ രോഗികളുടെ തിരക്കും ഏറിയിരുന്നു. അതിരാവിലെ എത്തിയ രോഗികൾ പത്തു മണിയായിട്ടും ചികിത്സ കിട്ടാതായതോടെ ബഹളം തുടങ്ങുകയായിരുന്നു.പ്രശ്നം രൂക്ഷമായതോടെ നഗരസഭ ചെയർമാൻ കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ എന്നിവരെത്തിയതോടെ ഇവർക്ക് മുന്നിൽ രോഗികൾ തങ്ങളുടെ ദയനീയാവസ്ഥ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെ സ്പെഷ്യാലിറ്റിയിലുള്ള…
Read Moreമാഹി വിദേശമദ്യ ശേഖരവുമായി യുവാവ് പിടിയിൽ; നാദാപുരം ടൗണിൽ അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്
നാദാപുരം: ടൗണിൽ വിൽപ്പനയ്ക്കെത്തിച്ച മാഹി വിദേശമദ്യ ശേഖരം പിടികൂടിയ കേസിൽ പ്രതി റിമാന്‍ഡില്‍. കക്കട്ട് സ്വദേശി തവിടോറേമ്മൽ അജിത്ത്(39) ആണ് റിമാന്‍ഡിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം മണിക്കൂറുകളോളം കാത്തിരുന്നാണ് മദ്യവും പ്രതിയെയും പിടികൂടിയത്.നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. കല്ലാച്ചി, നാദാപുരം, നരിപ്പറ്റ മേഖലകളിൽ മദ്യം വിതരണം ചെയ്യുന്നത് അജിത്താണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് നാദാപുരം എക്സൈസ് സംഘം കക്കട്ട് ടൗണിലെ മത്സ്യമാർക്കറ്റ് പരിസരത്ത് വെച്ചാണ് അമ്പത്തിനാല് കുപ്പി മാഹി വിദേശമദ്യവുമായി കസ്റ്റഡിയിലെടുത്തത്. വലിയ ചാക്കുകെട്ടിൽ നിന്നും വിതരണം ചെയ്യാനായി സഞ്ചിയിലേക്ക് മാറ്റുന്നതിനിടയിലാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. കക്കട്ട് ടൗൺ കേന്ദ്രീകരിച്ച് വ്യാപകമായി വിദേശമദ്യ വിൽപ്പന നടക്കുന്നതായി നാദാപുരം എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് സംഘം കക്കട്ട് ടൗണിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസവും കക്കട്ട്…
Read Moreസുന്നി ഐക്യത്തിന് വീണ്ടും ലീഗിന്റെ ഇടങ്കോൽ..? സമസ്ത നേതാവിനെ പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നു
മുക്കം: സുന്നികളിലെ ഇരുവിഭാഗങ്ങളായ എപി-ഇകെ ഐക്യത്തിന് മുൻപന്തിയിൽനിന്ന് പ്രവർത്തിക്കുന്ന സമസ്ത ഇകെ വിഭാഗം നേതാവിനെ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് പുറത്താക്കിയത് വിവാദത്തിൽ. സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി ഐക്യ ശ്രമങ്ങൾക്ക് മുൻപന്തിയിൽനിന്ന് പ്രവർത്തിക്കുന്ന നേതാവുമായ മുക്കം സ്വദേശി ഉമർ ഫൈസിയെയാണ് സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം നീക്കിയത്. സമസ്തയുടെ പോഷക സംഘടന ഭാരവാഹികളെ കീ പോസ്റ്റിൽ നിന്നും മാറ്റാറില്ലെന്ന കീഴ്വഴക്കം നിലനിൽക്കെയാണ് ഈ നടപടി. രണ്ട് വർഷം മുൻപ് സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃ സ്ഥാനം ഏറ്റെടുത്ത ശേഷം “ലൈറ്റ് ഓഫ് മദീന’ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കി ഏറെ ജനകീയത കൈവരിച്ച നേതാവിനെയാണ് ഐക്യശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത്. ഇതിനെതിരെ സുന്നി യുവജന സംഘം ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന്…
Read More