മലപ്പുറം: മലപ്പുറത്ത് ആൾക്കൂട്ട മർദനത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ കേസിൽ അക്രമ ഫോട്ടോകൾ ഷെയർചെയ്ത വാട്സ്ആപ്പ്ഗ്രൂപ്പിന്റെ അഡ്മിൻ അറസ്റ്റിൽ. യുവാവിനെ കെട്ടിയിട്ട് അക്രമിക്കുന്ന ഫോട്ടോകൾ ഷെയർ ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനായ കുറ്റിപ്പാല അബ്ദുൾ നാസറിനെയാണ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദിനെയാണ് മോഷണക്കുറ്റം ചുമത്തി കെട്ടിയിട്ട് മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതിൽ മനംനൊന്ത് കഴിഞ്ഞ 31-ന് യുവാവ് ആത്മഹത്യ ചെയ്തു. സാജിദിന്റെ ആത്മഹത്യാകുറിപ്പും പോലീസിന് ലഭിച്ചിരുന്നു. അറസ്റ്റിലായ അബ്ദുൾ നാസറിന്റെ സഹോദരൻ സഹീറാണ് സാജിദിനെ ആക്രമിക്കുന്ന ഫോട്ടോകൾ പകർത്തിയതും ഇവ സോഷ്യൽമീഡിയയിൽ ആദ്യമായി ഷെയർ ചെയ്തതെന്നുമാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവിലുള്ള സഹീറിനുവേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി.
Read MoreCategory: Kozhikode
അവിഹിത ഗർഭം; മാനഹാനി ഭയന്ന് നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം: മാതാവ് റിമാൻഡിൽ
മലപ്പുറം: മലപ്പുറത്തിനടുത്തു കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ കഴുത്തറുത്തുകൊന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് വിളഞ്ഞിപ്പുലാൻ നബില (29)യെ റിമാൻഡ് ചെയ്തു. മലപ്പുറം മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ നബീലയെ 14 ദിവസത്തേക്കാണ് അറിമാൻഡ് ചെയ്തത്. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡയിൽ വിട്ടുകിട്ടാൻ പോലീസ് ഇന്നു കത്തു നൽകും. ഇന്നലെയാണ് കേസന്വേഷിക്കുന്ന മലപ്പുറം സിഐ എ. പ്രേംജിത്തും സംഘവും നബീലയെ അറസ്റ്റു ചെയ്തത്. പ്രസവാനന്തരം രക്തസ്രാവത്തെത്തുടർന്നു നബീല മലപ്പുറം താലൂക്കാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഡിസ്ചാർജ് ചെയ്തതോടെ ഇവരെ കസ്റ്റഡിയിലെടുത്തു അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. തുടർന്നു കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം. അവിഹിതഗർഭത്തെ തുടർന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. കേസുമായി ബന്ധപ്പെട്ടു പിടിയിലായ മാതൃസഹോദരൻ ചെലൂർ വിളഞ്ഞിപ്പുലാൻ ശിഹാബു(26)മായി മലപ്പുറം പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടു വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസം.…
Read Moreമർദനമേറ്റ യുവാവിന്റെ ആത്മഹത്യ; ഒരാൾ കസ്റ്റഡിയിൽ; ദൃശ്യം പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടി
കോട്ടയ്ക്കൽ: ആൾകൂട്ടത്തിന്റെ മർദനമേറ്റു യുവാവ് തൂങ്ങിമരിച്ച കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി തിരൂർ ഡിവൈഎസ്പി പി.ടി. ബിജു ഭാസ്കർ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ യുവാവിനെ കെട്ടിയിട്ട ദൃശ്യം പ്രചരിപ്പിച്ചവരിൽ ഒരാളെയാണ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. കേസിൽ എട്ടിലേറെ പേർ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഒളിവിൽ കഴിയുന്ന ഇവരെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നു പോലീസ് അറിയിച്ചു. യുവാവിനെ കെട്ടിയിട്ട ദൃശ്യം പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിരുന്നു. ഇതേത്തുടർന്നാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. കുറ്റിപ്പാല പണിക്കർപ്പടി പൂഴിത്തറ മുസ്തഫയുടെ മകൻ മുഹമ്മദ് സാജിദ് (22) ആണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തൂങ്ങിമരിച്ചത്. കഴിഞ്ഞമാസം 28നാണ് ക്ലാരിയിലെ ഒരു വീട്ടിൽ അസമയത്തു കണ്ട സാജിദിനെ കെട്ടിയിട്ടു മർദിച്ചത്. തുടർന്നു സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിൽ മനംനൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്.
Read Moreഗ്രൂപ്പ് പോരിൽ കുരുങ്ങി ബിജെപി; പുനഃസംഘടന അനന്തമായി നീളുന്നു; കോഴിക്കോട് ജില്ലാ പ്രസിഡന്റിനെ മാറ്റിയേക്കും
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാന പ്രസിഡന്റ് ചുമതലയേറ്റ് ഒരു മാസം പിന്നിട്ടിട്ടും പുനഃസംഘടന നടത്താൻ കഴിയാതെ ബിജെപി. പുതിയ സംസ്ഥാന പ്രസിഡന്റ് ചുമതലയേറ്റതോടെ പഴയ ഭാരവാഹികളുടെ ചുമതല പേരിനുമാത്രമായി ഒതുങ്ങിയിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് പുതിയ സംസ്ഥാന ഭാരവാഹികളെ നോമിനേറ്റ് ചെയ്ത് സംസ്ഥാന കമ്മിറ്റിക്ക് രൂപം നൽകുന്നതാണ് ബിജെപിയുടെ രീതി. എന്നാൽ ശ്രീധരൻ പിള്ള ചുമതലയേറ്റ് മാസം പിന്നിട്ടിട്ടും പുതിയ കമ്മിറ്റിക്ക് രൂപം നൽകാൻ സാധിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റി രൂപീകരണത്തിനുശേഷമേ ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടനയും വിവിധ മോർച്ചകളുടെ പുനഃസംഘടനയും സാധ്യമാകുകയുള്ളൂ. എന്നാൽ ഗ്രൂപ്പ് പോര് മുറുകുന്നതോടെ പാർട്ടിയിൽ പുനഃസംഘടന നടത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് നേതാക്കൾ പറയുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ പട്ടികയിലും അന്തിമ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. ഗ്രൂപ്പ് നേതാക്കളെ തൃപ്തിപ്പെടുത്തിയാണ് കഴിഞ്ഞ ടേമിൽ നാല് ജനറൽ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരുന്നത്. ഇത് ഇത്തവണ സമവായത്തിലെത്താൻ പ്രതിസന്ധികളേറെയാണെന്ന് നേതാക്കൾ…
Read Moreവയനാട്ടിലെ യുവ ദമ്പതികളുടെ കൊലപാതകം; രണ്ടുമാസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പോലീസ്
മാനന്തവാടി: നാടിനെ നടുക്കിയ കണ്ടത്തുവയലിലെ യുവദമ്പതികളുടെ കൊലപാതകം നടന്നിട്ട് രണ്ടുമാസം പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. മാനന്തവാടി ഡിവൈഎസ്പി കെ.ദേവസ്യയുടെ നേതൃത്വത്തില്‍ 28 അംഗ പ്രത്യക അന്വേഷണ സംഘം രാവും പകലുമില്ലാതെ അന്വേഷണം നടത്തിയിട്ടും കൊലപാതക കാരണംപോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഒരുമാസം മുമ്പ് തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ട പ്രകാരം സാവകാശം നല്‍കുകയായിരുന്നു. എന്നാല്‍ പ്രളയത്തിനിടെ കേസ് സംബന്ധിച്ച തുടര്‍ നടപടികളെല്ലാം നിലക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ ആറിന് പുലർച്ചെയാണ് പൂരിഞ്ഞി വാഴയില്‍ ഉമര്‍ (26) ഭാര്യ ഫാത്തിമ (19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന് സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു. ഇത് രണ്ടും കണ്ടെത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ ലക്ഷ്യം കണ്ടില്ല. സ്വര്‍ണ്ണം കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍ എന്നിവയുടെ…
Read Moreകോഴിക്കോട്ട് ഭാര്യക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; പരിക്കേറ്റ സ്നേഹയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്നു ഭാര്യക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. മുക്കം സ്വദേശി സ്നേഹയ്ക്കുനേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പരിക്കേറ്റ സ്നേഹയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് ജൈസനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തു.
Read Moreപോലീസിനെ വെട്ടിലാക്കി വത്സമ്മയുടെ പ്രഖ്യാപനം; നിരപരാധിയായ എന്റെ മകനെ വിട്ടുതരൂ; എന്നിട്ടു നിർത്താം സമരം …
പേരാമ്പ്ര: ആശുപത്രിയിലേക്കു നീക്കാനെത്തിയ പോലീസിനെ നോക്കി വനപാലകരാൽ തുറുങ്കിലടക്കപ്പെട്ട ജയ് മോന്റെ മാതാവ് വത്സമ്മ പരസ്യമായി നടത്തിയ പ്രഖ്യാപനം പോലീസിനെ വെട്ടിലാക്കി. കള്ളക്കേസെടുത്ത് ജയിലിലടച്ച തന്റെ മകനെ തിരിച്ചു തരണം. എന്നിട്ടേ തീരൂ തന്റെ സമരം. അതിനിടയിൽ താൻ പട്ടിണി കിടന്നു മരിച്ചാൽ ഉത്തരവാദി പോലീസായിരിക്കില്ലെന്നും അവർ ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. ഇന്നലെ രാത്രി ഒൻമ്പതോടെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു മുമ്പിലെ സമരപന്തലിലാണു പെറ്റമ്മയുടെ നിശ്ചയദാർഢ്യം അഗ്നിജ്വാലയായി കത്തിജ്വലിച്ചത്. നാദാപുരം ഡിവൈഎസ്പി സുനിൽ കുമാർ, പേരാമ്പ്ര സി ഐ കെ.പി സുനിൽ കുമാർ, പെരുവണ്ണാമൂഴി എസ്ഐ കെ.കെ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ആശുപത്രിയിലേക്കു മാറ്റാൻ എത്തിയപ്പോഴാണു നൂറ് കണക്കിനു കർഷകരെ സാക്ഷിയാക്കി വത്സമ്മയുടെ പ്രഖ്യാപനമുണ്ടായത്. ഇതോടെ കർഷക കൂട്ടായ്മയുടെ സംഘബലത്തിന്റെ ശക്തി പെരുവണ്ണാമൂഴി സമരഭൂമി തിരിച്ചറിഞ്ഞു. സമരപന്തലിലേക്കു ഒരിഞ്ചുപോലും കടക്കാൻ പോലീസിനെ തടിച്ചുകൂടിയ ജനക്കൂട്ടം…
Read Moreയാത്രക്കാരുടെ ജീവന് വിലകൽപ്പിക്കാതെ സ്വകാര്യ ബസുകൾ പായുന്നു; ഡ്രൈവർമാരിൽ പലർക്കും ലൈസൻസില്ല; ഞെട്ടിക്കുന്ന വിരവരങ്ങൾ പുറത്ത് പറഞ്ഞ് കസബ പോലീസ്
കോഴിക്കോട് : യാത്രക്കാരുടെ ജീവന് പോലും വിലകല്‍പ്പിക്കാതെ സ്വകാര്യബസുകള്‍ . അമിത വേഗതയുമായി കൊലകൊല്ലികളായി നിരത്തുവാഴുന്ന സ്വകാര്യബസുകള്‍ ലൈസന്സില്ലാത്തവരെയാണ് ബസ് ഓടിക്കാന്‍ പോലും അനുവദിക്കുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്നലെ പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കസബ എസ്ഐ വി.സിജിത്ത് നടത്തിയ അന്വേഷണത്തിലാണ് ബസ് ഓടിച്ചിരുന്ന യുവാവിന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാവൂര്‍ -കോഴിക്കോട് റൂട്ടിലെ കെഎല്‍ 11 യു 2124 സിറാജുദ്ദീന് ബസ് ഓടിച്ച കുന്ദമംഗലം പെരിങ്ങളം പാറോല്‍ വീട്ടില്‍ മിഥുന് (24), കണ്ടക്ടര്‍ വേലായുധന് , ബസ് ജീവനക്കാരനായ ഷിബിന്‍ , ചെക്കര്‍ നജീബ് റഹ്മാന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. എടവണ്ണപ്പാറയില്‍ നിന്നു കോഴിക്കോട് പാളയം ബസ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു മറ്റൊരു സ്വകാര്യ ബസ് സിറാജുദ്ദീന് ബസിനെ ഓവര്‍ടേക്ക് ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.…
Read Moreഹജ്ജ് കഴിഞ്ഞ് മടങ്ങുന്നവർക്ക് നെടുമ്പാശേരിയിൽ വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന ഹാജിമാർക്ക് നെടുന്പാശേരിയിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഹജ്ജ് കമ്മറ്റിയോഗം തീരുമാനിച്ചു. ഈ മാസം 12ന് രാവിലെ ആറു മണിക്കാണ് ആദ്യവിമാനമെത്തുക. പ്രഥമഹജ്ജ് സംഘത്തെ ഹജ്ജ് കാര്യവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീലിന്റെ നേതൃത്വത്തിൽ ഹജ്ജ് കമ്മറ്റി സ്വീകരിക്കും. ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവന മന്ത്രി സ്വീകരിക്കും. തീർത്ഥാടകരെ സഹായിക്കാൻ ഹജ്ജ് കമ്മിറ്റിയുടെ 50 വോളന്റിയർമാർ വിമാനത്താവളത്തിലുണ്ടാകും.12 മുതൽ 26 വരെയായി 29 ചാർട്ടർ വിമാനങ്ങളും ഒരു യാത്ര വിമാനത്തിലുമായാണ് മടക്ക സർവീസുകളായി ക്രമീകരിച്ചിരിക്കുന്നത്. മദീനയിൽ നിന്നാണ് ഹജ്ജ്് വിമാനങ്ങൾ നെടുന്പാശേരിയിലേക്ക് പുറപ്പെടുക. ആദ്യദിനത്തിൽ രണ്ട് വിമാനങ്ങളാണുളളത്. 13ന് ഒരുവിമാനവും സർവീസ് നടത്തും. 14ന് വിമാനങ്ങളില്ല. 15,18,19,23 തിയതികളിൽ മൂന്ന് വിമാനങ്ങളും 16,22,25,26 തിയതികളിൽ രണ്ട് വിമാനങ്ങളുമുണ്ടാകും. 17,21,24 തിയ്യതികളിൽ ഓരോ വിമാനവും സർവീസ് നടത്തും.…
Read Moreവിദ്യാർഥിനിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ
നാദാപുരം: വിദ്യാർഥിനിയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചെറുമോത്ത് പള്ളിമുക്ക് സ്വദേശികളായ ഇടത്തിൽ താമസിക്കും പള്ളിക്കണ്ടി മുഹമ്മദ് ആസിഫ് (20), പള്ളിക്കണ്ടി മുഹമ്മദ് ജംഷിദ് എന്നിവരെയാണ് എസ് ഐ വി.എം.ജയന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. വളയം കുയ്തേരി റോഡിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന് വിദ്യാർഥിനിയുടെ ദൃശ്യങ്ങൾ പ്രതികൾ കാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യുവതിയുടെ ബന്ധുക്കൾ വളയം പോലീസിൽ പരാതി നൽകി. തുടർന്ന് വിദ്യാർഥിനിയുടെ പരാതി പോലീസ് നാദാപുരം കോടതിക്ക് കൈമാറുകയും കോടതി നിർദേശത്തെ തുടർന്ന് കേസെടുക്കുകയുമായിരുന്നു.
Read More