ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ;മർദിക്കുന്ന ചിത്രം പ്രചരിപ്പിച്ച വാ​ട്ട്സ്ആ​പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ അ​ക്ര​മ ഫോ​ട്ടോ​ക​ൾ ഷെ​യ​ർ​ചെ​യ്ത വാ​ട്സ്ആ​പ്പ്ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ. യു​വാ​വി​നെ കെ​ട്ടി​യി​ട്ട് അ​ക്ര​മി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ ഷെ​യ​ർ ചെ​യ്ത ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ കു​റ്റി​പ്പാ​ല അ​ബ്ദു​ൾ നാ​സ​റി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​റ്റി​പ്പാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ജി​ദി​നെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്. ഇ​തി​ൽ മ​നം​നൊ​ന്ത് ക​ഴി​ഞ്ഞ 31-ന് ​യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​ജി​ദി​ന്‍റെ ആ​ത്മ​ഹ​ത്യാ​കു​റി​പ്പും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ അ​ബ്ദു​ൾ നാ​സ​റി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ഹീ​റാ​ണ് സാ​ജി​ദി​നെ ആ​ക്ര​മി​ക്കു​ന്ന ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തി​യ​തും ഇ​വ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ആ​ദ്യ​മാ​യി ഷെ​യ​ർ ചെ​യ്ത​തെ​ന്നു​മാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​ളി​വി​ലു​ള്ള സ​ഹീ​റി​നു​വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts