മാവൂര്‍: ചാലിയാറിന്റെ തീരത്തെ വന്‍ മരങ്ങള്‍ മുറിച്ച്പുഴയിലേക്ക് തള്ളി. പുറമ്പോക്കു ഭൂമിയില്അനധികൃതമായി വാഴകൃഷി നടത്താനാണ് മരങ്ങള്‍ മുറിച്ചത്.ചാലിയാറിന്റെ എളമരം കടവിനടുത്ത് ഗ്രാസിം കോംപൗണ്ടിനുപിറകിലാണ്സംഭവം. ചാലിയാറിന്റെ തീരത്ത് അനധികൃത വാഴ കൃഷിതകൃതിയായി നടക്കുന്നുണ്ട് .ഇതിന്റെ മറപിടിച്ചാണ് മരങ്ങള്‍ മുറിച്ച്നശിപ്പിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഇരുകരകളിലുംലക്ഷക്കണക്കിന് വാഴകൃഷിയാണ് നടന്നു വരുന്നത്. ഇതിന് സൗകര്യമൊരുക്കാനാണ്യാതൊരു അനുമതിയും കൂടാതെ തീരത്തെ മരങ്ങള്‍ മുറിച്ച് പുഴയിലേക്ക്തള്ളിയത്.ഗ്രസീം മതില് മറയായതിനാല് ഇത്ആരുടെയുംശ്രദ്ധയില്പ്പെടാറില്ല. എന്നാല്‍ ചാലിയാറില്‍ അനധികൃതമായി നടന്നു വരുന്ന മണല്‍കൊള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാലിയാര്‍ സംരക്ഷണ സമിതി മലപ്പുറംഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ സ്ക്വാഡാണ് മരംകൊള്ള കണ്ടെത്തിയത്.ഇവര്‍ ഉടനെമാവൂര് പോലീസിലും വാഴക്കാട് പോലീസിലും വിവരമറിയിക്കുകയായിരുന്നു. കൂറ്റന്‍മരങ്ങള്‍ മുറിച്ചു പുഴയിലേക്ക് തള്ളിയത് കാരണം ഇലകളും കൊമ്പും ചീഞ്ഞഴുകിപുഴയിലെ വെള്ളത്തിനു നിറംമാറ്റം ഉണ്ട്. ഇത് മൂലം മാവൂര്‍ താത്തൂര്‍ പൊയില്ഗ്രാമീണ ശുദ്ധജല പദ്ധതിയും കൂളിമാട് പമ്പിംഗ്…
Read MoreCategory: Kozhikode
പ്രളയം: ധനസഹായത്തിലും രാഷ്ട്രീയക്കളി; നിരവധി അനർഹർ ലിസ്റ്റിൽ; രണ്ടാമതും സർവേ നടത്തേണ്ട ഗതികേടിൽ ഉദ്യോഗസ്ഥർ
സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്രളയബാധിതര്‍ക്ക് അടിയന്തരസഹായധനമായി പ്രഖ്യാപിച്ച പതിനായിരം രൂപയില്‍ രാഷ്ട്രീയക്കളി. ഗ്രാമപ്രദേശങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ ഇടപെടലുകളാണ് അനര്‍ഹര്‍ ലിസ്റ്റില്‍ തിരുകിക്കയറ്റാന്‍ കാരണമാകുന്നത്. പ്രളയം കഴിഞ്ഞ് മൂന്നാഴ്ചയാകാറായിട്ടും ഇതുവരെ പലരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തിയിട്ടില്ല. ഉദ്യോഗസ്ഥര്‍ വന്ന് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും തുടര്‍നടപടികളായിട്ടില്ല. ഇപ്പോഴും കൂടുതല്‍ പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവും നടത്തുന്നു. രണ്ടോ അതിലധികമാ ദിവസം വെള്ളം കെട്ടിനിന്നതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ വീടുകള്‍ക്കാണ് നഷ്ടപരിഹാരമായി പതിനായിരം രൂപ ലഭിക്കുക. ഇത് ഏഴിനകം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചത്. എന്നാല്‍ പ്രദേശിക രാഷ്ട്രീയസമ്മര്‍ദ്ദം അതിരുകടന്നേതാടെ പലയിടത്തും രണ്ടാമതും സര്‍വേ നടത്തേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥര്‍. കോഴിക്കോട് ജില്ലയില്‍ കാരശ്ശേരി, ഒളവണ്ണ, കുന്ദമംഗലം പഞ്ചായത്തുകളില്‍ ഇതാണ് അവസ്ഥ. പലയിടത്തും മെമ്പര്‍മാരെ “നേരില്‍’ കണ്ടാല്‍ ലിസ്റ്റില്‍ കയറി കുടാമെന്ന സ്ഥിതി വിശേഷമാണുള്ളത്. മെമ്പര്‍മാര്‍ മുഖേനയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ ലിസ്റ്റുകള്‍ വില്ലേജ്…
Read Moreഅതിജീവനത്തിനുള്ള സ്നേഹാക്ഷരങ്ങളുമായി നോട്ടുപുസ്തകങ്ങൾ എഴുതി നൽകി തരിശ് ജിഎൽപി സ്കൂൾ വിദ്യാർഥികൾ
കരുവാരക്കുണ്ട്: അതിജീവനത്തിനുള്ള സ്നേഹാക്ഷരങ്ങളുമായി തരിശ് ജിഎൽപി സ്കൂളിലെ വിദ്യാർഥികൾ കൊടുങ്ങല്ലൂരിലെത്തി. പ്രളയം കാരണം നോട്ടുപുസ്തകങ്ങൾ നഷ്ടപ്പെട്ട തൃശൂർ ജില്ലയിലെ വിദ്യാർഥികൾക്കു പാഠഭാഗങ്ങൾ എഴുതിയ നോട്ടുപുസ്തകങ്ങളുമായാണ് തരിശ് ജിഎൽപി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഇന്നലെ യാത്ര പുറപ്പെട്ടത്. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തംഗം ഇ. സൈനബ യാത്രയുടെ ഫ്ളാഗ് ഓഫ്് നിർവഹിച്ചു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് തരിശ് ജിഎൽപി സ്കൂളിലെ വിദ്യാർഥികൾ പാഠഭാഗങ്ങൾ എഴുതിയ നോട്ടുപുസ്തകങ്ങൾ തയാറാക്കി നൽകിയത്. കഴിഞ്ഞ ഞായറാഴ്ച്ച മുതൽ വിദ്യാർഥികളും അധ്യാപകരും അതിന്റെ തിരക്കിലായിരുന്നു. പ്രളയത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഉപജില്ലയിലെ നിരവധി വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നഷ്ടമായത്. പാഠപുസ്തകങ്ങൾ സർക്കാരും ഇനിയുള്ള പാഠഭാഗങ്ങൾ എഴുതിവയ്ക്കാനുള്ള നോട്ടുപുസ്തകങ്ങൾ വിവിധ കൂട്ടായ്മകളും നൽകുമെങ്കിലും നോട്ടുകൾ എഴുതി നൽകാൻ ആരും തയാറാകണമെന്നില്ല. ജൂണ്‍ ഒന്നു മുതൽ ഇതുവരെ എടുത്തു തീർത്തത് രണ്ടു പാഠഭാഗങ്ങളാണ്. ഇത്രയും പാഠഭാഗങ്ങൾ എഴുതിയ നോട്ട്…
Read Moreദുരിതാശ്വസനിധി ആയിരം കോടി കവിഞ്ഞിട്ടും ധനസഹായം വൈകുന്നു: പി.കെ കുഞ്ഞാലിക്കുട്ടി
പെരിന്തൽമണ്ണ: മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കു ആയിരം കോടി കവിഞ്ഞിട്ടും ദുരിതബാധിതർക്കു ധനസഹായം വൈകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നു മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പെരിന്തൽമണ്ണ മണ്ഡലം ലീഗ് സംഘടിപ്പിച്ച കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ന്യൂനപക്ഷത്തെ സംരക്ഷിക്കുമെന്നതു വർത്തമാനം മാത്രമാണ്. കേരളത്തിൽ ശക്തരല്ലാത്ത ബിജെപിയെ നേരിടാൻ സിപിഎമ്മിന്റെ ആവശ്യമില്ല. ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കാണ് സ്വൈര്യജീവിതം വേണ്ടത്. അവരെ സംരക്ഷിക്കാൻ കഴിയാത്ത സിപിഎം കേരളത്തിൽ മാത്രം ബിജെപിയുടെ മുഖ്യഎതിരാളികൾ തങ്ങളാണെന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്. കോണ്‍ഗ്രസിനും യുപിഎക്കും മാത്രമേ രാജ്യത്തു പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകൂ. അതിനു യുപിഎ കേന്ദ്രത്തിൽ തിരിച്ചെത്തണമെന്നും അദ്ദേഹം പറഞ്ഞു. പാതായിക്കര മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ, നാലകത്ത് സൂപ്പി,…
Read Moreഖാദി നെയ്ത്തുകേന്ദ്രങ്ങളില്നിന്നും തൊഴിലാളികള്‍ പിരിഞ്ഞുപോകുന്നു; സഖാവ് ഷര്‍ട്ട് ‘സൂപ്പര്‍ഹിറ്റ്’; തൊഴിലാളികള്‍ ജീവിക്കാന്‍ വേറെ പണിനോക്കണം
കോഴിക്കോട്: ഖാദി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് കടലാസില്‍ ഒതുങ്ങുന്നു. ഖാദി മേഖലയെ നഷ്ടത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചിയിച്ച സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് പത്രവാര്ത്തകളില്ലാതെ സര്‍ക്കുലറുകള്‍ പോലും ഖാദിബോര്‍ഡിനു ലഭിച്ചില്ലെന്നാണ് നെയ്ത്തു തൊഴിലാളികള്‍ പരാതിപ്പെടുന്നത്. ഈ ദുരവസ്ഥയെതുടര്ന്ന് ഖാദിബോര്‍ഡിന്റെ അത്തോളിയിലെ നെയ്ത്തു കേന്ദ്രത്തില്‍ നിന്നും നാല്പതു തൊഴിലാളികളാണ് നെയ്ത്തു ഉപേക്ഷിച്ച് മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറിയത്. ആറു വര്‍ഷം മുമ്പ് അത്തോളിയില്‍ അന്‍പതു പേരുമായി ആരംഭിച്ച ഖാദി നെയ്ത്തു കേന്ദ്രത്തില്‍ നിലവില്‍ പത്തുപേരാണ് തൊഴിലെടുക്കുന്നത്. തൊഴിലുറപ്പു ജോലിക്കാര്‍ക്കു പോലും ഇതിലും കൂടുതല്‍ കൂലി ലഭിക്കുമെന്നു പറഞ്ഞാണ് പലരും പിരിഞ്ഞുപോയത്. മറ്റിടങ്ങളിലെയും അവസ്ഥ സമാനമാണ്. വിവരാവകാശ പ്രകാരം നെയ്ത്തു തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് മി്നിമം വേതനം സംബന്ധിച്ച് പ്രഖ്യാപനമല്ലാതെ തുടര്‍ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നു വ്യക്തമായത്. തൊഴില്‍…
Read Moreകാൻസർ ബാധിതനായ ആറുവസുകാരൻ ഋതുദേവിന് സഹായവുമായി ഇതരസംസ്ഥാന തൊഴിലാളികൾ; സമീപ പ്രദേശത്ത് താമസിക്കുന്ന 18ഓളം പേർ ചേർന്നാണ് സഹായം നൽകിയത്
നാദാപുരം: ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചുഴലിയിലെ ആറു വയസുകാരൻ ഋതുദേവിന് ചികിത്സാ സഹായവുമായി ഇതര സംസ്ഥാന തൊഴിലാളികൾ. വളയം മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന തൊഴിലാളികളാണ് ഋതുദേവ് ചികിത്സാ സഹായ ഫണ്ടിലേക്ക് അയ്യായിരം രൂപ സംഭാവന ചെയ്തത്. കഴിഞ്ഞ ദിവസം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്തുവച്ച് തദ്ദേശിയരായ ജോലിക്കാർ ഋതുദേവിന്റെ രോഗത്തിന്റെ കാര്യം ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് സഹായിക്കാൻ തത്പരരായി ഇവർ മുന്നാട്ടുവരികയായിരുന്നു. കുറുവന്തേരി മട്ടാമ്മലിൽ താമസിക്കുന്ന പതിനെട്ടോളം തൊഴിലാളികൾ തങ്ങളുടെ സമ്പാദ്യത്തിൽനിന്ന് പണം സ്വരൂപിച്ച് മേസ്തിരി ആർ.പി. ബാലന് കൈമാറുകയായിരുന്നു.
Read Moreകോ-ഓപ്പറേറ്റീവ് കോളജിൽ റാഗിംഗ്; വിദ്യാർഥിക്ക് പരിക്ക്; ബഹുമാനിച്ചില്ലെന്നു പറഞ്ഞ് സീനിയർ വിദ്യാർഥി ക്രുരമായി മർദിക്കുകയായിരുന്നുവെന്ന് ദിൽഷാദ്
വടകര: കോ-ഓപ്പറേറ്റീവ് കോളജിൽ റാഗിംഗിൽ വിദ്യാർഥിക്ക് പരിക്ക്. ബിബിഎ ഒന്നാം വർഷ വിദ്യാർഥി കസ്റ്റംസ് റോഡ് സി.കെ.ഹൗസ് ദിൽഷാദിനാണ് (18) പരിക്കേറ്റത്. വലത് കൈക്ക് പരിക്കേറ്റ ദിൽഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബഹുമാനിച്ചില്ലെന്നു പറഞ്ഞ് സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സിസിടിവി ക്യാമറയിൽ മർദ്ദനം നടന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നു പറയുന്നു. കുറ്റക്കാർക്കെതിരെ നടപടി തേടി ദിൽഷാദ് വടകര പോലീസിനെ സമീപിച്ചിരിക്കുകയാണ്.
Read Moreപശുവിന് വീണ്ടും പേയിളകി; മന്തരത്തൂരിൽ ജനങ്ങൾ ആശങ്കയിൽ; പേയിളകി ഇതുവരെ ചത്തത് ആറോളം പശുക്കൾ
വടകര: മണിയൂർ പഞ്ചായത്തിലെ മന്തരത്തൂർ എടവനക്കണ്ടി അമ്മതിന്റെ പശുകൂടി പേ വിഷബാധയേറ്റു ചത്തതോടെ നാട്ടുകാർ ആശങ്കയിലായി. കഴിഞ്ഞ ദിവസവും ഇവിടെ പശുവിന് പേയിളകിയിരുന്നു. ആറു പശുക്കളാണ് ഈ പ്രദേശത്ത് മരണപ്പെട്ടത്. മരണം പെരുകുന്ന സാഹചര്യത്തിൽ അധികൃതർ രംഗത്തെത്തി. വെറ്ററിനറി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം വടകര താലൂക്ക് വെറ്ററിനറി ഡോക്ടർ സ്നേഹരാജിന്റ നേതൃത്വത്തിൽ ഡോക്ടർമാരായ സുനിൽ, പ്രമോദ്, സുനിൽ, രംൻജിത്ത്, ശ്രീലേഷ് എന്നിവർ പശുവിന്റെ ജഡം പോസ്റ്റ് മോർട്ടം ചെയ്ത് അവയവങ്ങൾ വയനാട് വെറ്ററിനറി കോളജിലേക്ക് അയച്ചു. സംഭവസ്ഥലം പാറക്കൽ അബ്ദുള്ള എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി എന്നിവർ സന്ദർശിച്ചു. ഡോക്ടർമാരുമായി നേതാക്കൾ ചർച്ച നടത്തി. ജനങ്ങളുടെ ആശങ്ക അകറ്റാനും പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കാനും തീരുമാനിച്ചു. തുടർന്ന് പഞ്ചായത്തിന്റെയും ക്ഷീരകർഷക സൊസൈറ്റിയുടെയും നേതൃത്വത്തിൽ മന്തരത്തൂർ എംഎൽപി സ്കൂളിൽ ബോധവത്കരണക്ലാസ് നടത്തി. ജില്ലാ ഡെപ്യൂട്ടി…
Read Moreട്രെയിനില്‍ കടത്തുകയായിരുന്ന ആറു കിലോ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി ആര്‍പിഎഫ് പിടിയിൽ
കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടി. മംഗള എക്സ്പ്രസില്‍ നിന്ന് ഇന്നു രാവിലെ എട്ടോടെയാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി രാജു (32) നെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്ന ആര്‍പിഎഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്സ്ക്വാഡാണ് (സിപിഡിഎസ്) സ്വര്‍ണം പിടികൂടിയത്. വടകരയ്ക്കും കോഴിക്കോടിനുമിടിയിലാണ് ബി-2 എസി കമ്പാര്‍ട്ട്മെന്റില്‍ യാത്രചെയ്യുകയായിരുന്ന രാജുവിനെ ആര്‍പിഎഫ് ശ്രദ്ധിച്ചത്. രാജുവിനോട് വിശദമായി വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് ബാഗില്‍ എന്താണെന്ന് അന്വേഷിക്കുകയും പരിശോധിക്കുകയുമായിരുന്നു. ബാഗില്‍ സ്വര്‍ണം കണ്ടെത്തിയതോടെ രാജുവിനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രേഖകളും സ്വര്ണത്തിനുണ്ടായിരുന്നില്ല. കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് എസ്ഐ നിശാന്തിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കുള്ള സ്വര്‍ണമാണെന്നാണ്…
Read Moreഅരക്കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി രാജസ്ഥാന് സ്വദേശി പിടിയിൽ; പിടിയിലായത് മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണി
കോഴിക്കോട്: അരക്കോടി രൂപയുടെ ബ്രൗണ്‍ഷുഗറുമായി മയക്കുമരുന്നു മാഫിയയിലെ പ്രധാനി കണ്ണിയെ പോലീസ് പിടികൂടി. രാജസ്ഥാനിലെ പ്രതാപ് ഘട്ട് സ്വദേശി ഭരത് ലാല്‍ ആജ്ന(36)യെയാണ് 500 ഗ്രാം ബ്രൗണ്‍ ഷുഗറുമായി കുന്ദമംഗലം എസ്ഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം പോലീസും കോഴിക്കോട് സിറ്റി ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ചേര്‍ന്ന് പിടികൂടിയത്. കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് കച്ചവടക്കാര്‍ക്ക് ബ്രൗണ്‍ ഷുഗര്‍ വിതരണം ചെയ്യുന്ന മയക്കുമരുന്നു മാഫിയയിലെ പ്രധാനി കണ്ണിയാണ് ഭരത് ലാല്‍ ആജ്ന . കട്ടാങ്ങല്‍ എന്‍ഐടി പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബ്രൗണ്‍ ഷുഗറിന്റെ ഓവര്‍ഡോസ് മൂലം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കോഴിക്കോട് ജില്ലയില്‍ നാലുപേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് സിറ്റി നോര്‍ത്ത് അസി. കമ്മീഷണര്‍ പ്രൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് മരിച്ചവരുടെ ഫോണ്‍ കോളുകള്‍…
Read More