ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ  അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് മോ​ചി​പ്പി​ച്ചു;പത്തുപേർക്കെതിരേ പോലീസ് കേസ്

കേ​ള​കം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ബ​ല​മാ​യി മോ​ചി​പ്പി​ച്ചു. ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജോ​യ​ൽ ജോ​ബി​നെ​യാ​ണ് നേ​താ​ക്ക​ള​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ കേ​ള​കം സ്റ്റേ​ഷ​നി​ലെ​ത്തി മോ​ചി​പ്പി​ച്ച​ത്. അ​ന്പാ​യ​ത്തോ​ട് ക്ഷീ​ര​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പു​ദി​വ​സം കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം രാ​മ​ൻ ഇ​ട​മ​ന​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​ണ് ജോ​യ​ൽ ജോ​ബ്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പോ​യ രാ​മ​ൻ ഇ​ട​മ​ന​യെ ജോ​യ​ൽ ജോ​ബ് അ​ട​ക്ക​മു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്നു​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ചു​ങ്ക​ക്കു​ന്നി​ലു​ള്ള വീ​ടു വ​ള​ഞ്ഞാ​ണ് ജോ​യ​ലി​നെ കേ​ള​കം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ ഡി​വൈ​എ​ഫ്‍്ഐ നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ​ത്തി ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 10 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മാ​ന​ഹാ​നി ഭ​യ​ന്നു ന​വ​ജാ​ത​ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; ​മാ​താ​വ് പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ; ക​ട്ടി​ലി​ന​ടി​യി​ൽ ത​ല​യ​ണ ക​വ​റി​ലാ​ക്കി കു​ട്ടി​യുടെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ലാ​യി​രു​ന്നു

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തി​ന​ടു​ത്തു കൂ​ട്ടി​ല​ങ്ങാ​ടി പെ​രി​ന്താ​റ്റി​രി ചെ​ലൂ​രി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ അ​മ്മാ​വ​നെ ഇ​ന്നു മ​ല​പ്പു​റം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചെ​ലൂ​ർ വി​ള​ഞ്ഞി​പു​ലാ​ൻ ശി​ഹാ​ബി (26) നെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ന​വ​ജാ​ത ശി​ശു​വി​ന്‍റെ മാ​താ​വ് ന​ബീ​ല (29), ന​ബീ​ല​യു​ടെ മാ​താ​വ് സ​ഫി​യ എ​ന്നി​വ​ർ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. അ​വി​ഹി​ത​ഗ​ർ​ഭ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ര​ണ്ടു​മ​ക്ക​ളു​ള്ള ന​ബീ​ല ര​ണ്ടു വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ൽ ബെ​ൽ​റ്റി​ട്ടും അ​യ​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചും അ​വി​ഹി​ത​ഗ​ർ​ഭം പു​റ​ത്ത​റി​യാ​തി​രി​ക്കാ​നാ​യി മ​റ​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു ന​ബീ​ല. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ ന​ബീ​ല ആ​ണ്‍​കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. ഇ​തോ​ടെ മാ​ന​ഹാ​നി ഭ​യ​ന്നു കു​ഞ്ഞി​നെ സ​ഹോ​ദ​ര​ൻ ശി​ഹാ​ബ് ക​ഴു​ത്ത​റു​ത്തു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​സ​വ​ശേ​ഷം കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടു സ​മീ​പ​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി​യെ​ങ്കി​ലും വീ​ട്ടി​ലേ​ക്കു ആ​രെ​യും പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ…

Read More

എ​ലി​പ്പ​നി  ;കോഴിക്കോട് ജി​ല്ല​യി​ല്‍  ര​ണ്ടു മ​ര​ണം കൂ​ടി;  ഇതുവരെ  എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചും ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യും മ​രി​ച്ച​ത് 20 പേർ

കോ​ഴി​ക്കോ​ട്: എ​ലി​പ്പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ല്‍ ര​ണ്ടു​പേ​ര്‍ കൂ​ടി ഇ​ന്ന​ലെ മ​രി​ച്ചു. വ​ട​ക​ര പ​ഴ​ങ്കാ​വി​ലെ തെ​ക്ക​പ​ഴ​ങ്കാ​വി​ല്‍ നാ​രാ​യ​ണി അ​മ്മ (84), എ​ര​ഞ്ഞി​ക്ക​ല്‍ നെ​ട്ടോ​ടി​താ​ഴ​ത്ത് അ​നി​ല്‍​കു​മാ​ര്‍ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ല്‍ നാ​രാ​യ​ണി അ​മ്മ മ​രി​ച്ച​ത് എ​ലി​പ്പ​നി മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം എ​ലി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് അ​നി​ല്‍​കു​മാ​ര്‍ മ​രി​ച്ച​ത്. അ​നി​ല്‍ എ​ര​ഞ്ഞി​ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ര്‍​പ്പെ​ട്ട​യാ​ളാ​യി​രു​ന്നു. ഇ​ന്ന​ലെ മാ​ത്രം എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 20 പേ​ര്‍​ക്കാ​ണ്. 22 പേ​ര്‍​ക്ക് എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടെ പ്ര​ള​യ​ത്തി​ന് ശേ​ഷം 104 പേ​ര്‍​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. 209 പേ​ര്‍​ക്ക് എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 20 പേ​രാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചും ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യും മ​രി​ച്ച​ത്. ഇ​തി​ല്‍ ഏ​ഴു പേ​ര്‍​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ എ​ലി​പ്പ​നി ബാ​ധി​ച്ച് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ച​പ്പോ​ൾ 89 പേ​ർ നീ​രി​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ​മാ​ത്രം പു​തി​യ​താ​യി 19 പേ​രാ​ണു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ജി​ല്ല​യി​ലെ വി​വി​ധ ആ​ശ​ളു​പ​ത്രി​ക​ളി​ൽ…

Read More

പാ​ർ​ട്ടി കോ​ട​തി​യ​ല്ല സ്ത്രീ ​പീ​ഡ​ന​ക്കേ​സി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ക്കേ​ണ്ട​ത്; സി​പി​എ​മ്മി​നെ​തി​രേ സു​രേ​ന്ദ്ര​ന്‍റെ ഫേസ് ബുക്ക് കുറിപ്പിങ്ങനെ…

കോഴിക്കോട്: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരേ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എംഎൽഎയ്ക്കെതിരായ പരാതി ലഭിച്ചപ്പോൾ തന്നെ ബൃന്ദാ കാരാട്ട് ഈ കേസ് പോലീസിനു കൈമാറേണ്ടതായിരുന്നു. പാർട്ടി കോടതിയല്ല സ്ത്രീ പീഡനക്കേസിൽ തീർപ്പു കൽപ്പിക്കേണ്ടതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More

മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​തി​യി​ല്‍ ബൈ​പാ​സ്; നി​ര്‍​മാ​ണ പ്ര​വൃ​ത്തി ത​കൃ​തി;  മ​ല അ​പ്പാ​ടെ തു​ര​ന്നെ​ടു​ക്കു​ന്നു ; അ​ധി​കൃ​ത​ർ​ക്കു മൗ​നം

കോ​ഴി​ക്കോ​ട് : മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും അ​നേ​കം ജീ​വ​നു​ക​ള്‍ അ​പ​ഹ​രി​ച്ചി​ട്ടും അ​ന​ധി​കൃ​ത​മാ​യ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​വു​ന്നി​ല്ല. തൊ​ണ്ട​യാ​ട്- രാ​മ​നാ​ട്ടു​ക​ര ബൈ​പ്പാ​സ് റോ​ഡി​ല്‍ മെ​ട്രോ ഹോ​സ്പി​റ്റ​ലി​നു എ​തി​ർ​വ​ശ​മു​ള്ള സ്ഥ​ല​ത്താ​ണ് ഏ​തു നി​മി​ഷ​വും മ​ണ്ണി​ടി​ഞ്ഞു വീ​ഴാ​റാ​യു​ള്ള​ത്. ഒ​രു മ​ല അ​പ്പാ​ടെ തു​ര​ന്ന് ന​ട​ക്കു​ന്ന ഹോ​ട്ട​ൽ നി​ർ​മാ​ണ​ത്തി​നി​ടെ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഇ​വി​ടെ ര​ണ്ടാ​ഴ്ച മു​മ്പ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രു​ന്നു. മു​ക​ളി​ല്‍ നി​ന്നും മ​ണ്ണി​ടി​ഞ്ഞ​തു കൂ​ടാ​തെ കു​ന്നി​ന്‍റെ ഉ​ള്‍​വ​ശ​ത്തെ മ​ണ്ണും ഇ​ടി​ഞ്ഞു വീ​ണി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം മ​ല തു​ര​ന്നി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങു​ന്നി​ല്ലെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ഭീ​തി​യോ​ടെ പ​റ​യു​ന്നു.​മ​ല​യു​ടെ മു​ക​ള്‍ ഭാ​ഗം ഇ​നി​യും ഇ​ടി​ഞ്ഞു വീ​ഴാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. കു​ന്നി​നു മു​ക​ളി​ല്‍ ഇ​പ്പോ​ഴും കൂ​റ്റ​ന്‍ പാ​റ​ക്ക​ല്ലു​ക​ളും അ​പ​ക​ട​ക​ര​മാം വി​ധ​ത്തി​ലാ​ണ് നി​ല്‍​ക്കു​ന്ന​ത്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ന്‍ നി​ര​വ​ധി ജീ​വ​നു​ക​ള്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ലാ​വു​ന്നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. കു​ന്നി​നു താ​ഴെ​യാ​യി ഒ​രു ഹോ​ട്ട​ലും മ​റ്റു കെ​ട്ടി​ട​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യാ​ല്‍ ഹോ​ട്ട​ലു​ള്‍​പ്പെ​ടെ മ​ണ്ണി​ന​ടി​യി​ലാ​വും. കൂ​ടാ​തെ…

Read More

 ക​ന​ത്ത​മ​ഴ​യി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ത​ക​ർ​ന്ന ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത​മ​ഴ​യി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ത​ക​ർ​ന്ന ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ക​ക്ക​യം​വാ​ലി മു​ത​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​യ​ത് ക​ല്ലും മ​ണ്ണും നി​റ​ച്ച് കെ​എ​സ്ഇ​ബി, ഫോ​റ​സ്റ്റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം ക​ട​ന്നു​പോ​കാ​വു​ന്ന രീ​തി​യി​ലാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി.​യു​ടെ ഹൈ​ഡ​ൽ ടൂ​റി​സം, വ​നം വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി വ്യൂ ​പോ​യി​ന്‍റ് തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തു​വ​രെ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പി​ഡ​ബ്ല്യു​ഡി.​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​റോ​ഡി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് വ​ലി​യ തോ​തി​ൽ റോ​ഡ് ത​ക​ർ​ന്ന് ഇ​ല്ലാ​തെ​യാ​യ​ത്. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ മാ​സ​ങ്ങ​ളോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

Read More

ഷ​ഹീ​ന്‍റെ കൊ​ല​പാ​ത​കം; തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി; പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​ർ എ​ട​യാ​റ്റൂ​രി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷ​ഹീ​ന്‍റെ (ഒ​ന്പ​ത്) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​വാ​ൻ ഓ​ഗ​സ്റ്റ് 13ന് ​പ്ര​തി സ​ഞ്ച​രി​ച്ച വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ മു​ഹ​മ്മ​ദു​മാ​യി സ​ഞ്ച​രി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും. ഒ​രു ദി​വ​സം നീ​ണ്ടു നി​ന്ന തെ​ളി​വെ​ടു​പ്പാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത്. അ​തി​രാ​വി​ലെ തു​ട​ങ്ങി രാ​ത്രി​യാ​ണ് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​തി താ​മ​സി​ച്ചി​രു​ന്ന മ​ല​പ്പു​റ​ത്തെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​തി കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ൻ സ​ഞ്ച​രി​ച്ച ആ​ന​ക്ക​യം, ഒ​റ​വും​പു​റം, എ​ട​യാ​റ്റൂ​ർ റൂ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ്കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് കു​ട്ടി​യെ പ്ര​തി ത​ന്ത്ര​പൂ​ർ​വം മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ക​യ​റ്റി​യ​ത് പോ​ലീ​സി​ന് കാ​ണി​ച്ചു കൊ​ടു​ത്തു. തു​ട​ർ​ന്ന് വീ​ണ്ടും ഒ​റ​വും​പു​റം വ​ഴി പ​ട്ടി​ക്കാ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ, കൊ​ള​ത്തൂ​ർ, പ​ട​പ്പ​റ​ന്പ്, കോ​ട്ട​ക്ക​ൽ, തി​രൂ​ർ,…

Read More

സ​ർ​ക്കാ​ർ പ​റ​മ്പ് കോ​ള​നി​ക്ക് ബാ​ക്കി​യാ​യ​ത് ക​ടു​ത്ത ദു​രി​തം ; ര​ണ്ടുവീ​ടു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ

മു​ക്കം: പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ പ​റ​മ്പ് കോ​ള​നി നി​വാ​സി​ക​ൾ ദു​രി​ത​ത്തി​ല്‍. ഒ​ട്ടേ​റെ പ​രി​മി​തി​ക​ളും ദു​രി​ത​ങ്ങ​ളു​മാ​യി ജീ​വി​ക്കു​ന്ന കോ​ള​നി നി​വാ​സി​ക​ൾ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ക​ടു​ത്ത പ്ര​യാ​സ​ങ്ങ​ളാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.​ഇ​വ​രു​ടെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സ് കോ​ള​നി​യു​ടെ താ​ഴെ വ​യ​ൽ അ​തി​ർ​ത്തി​യി​ലെ അ​ഞ്ചു വി​ട്ടു കാ​രു​ടെ കി​ണ​റു​ക​ളാ​ണ്.​ഈ അ​ഞ്ചു കി​ണ​റു​ക​ളും മാ​ലി​ന്യം നി​റ​ഞ്ഞ് വെ​ള്ളം ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​താ​യി.​ഇ​പ്പോ​ൾ പാ​ത്ര​ങ്ങ​ളി​ൽ വെ​ള​ളം ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു വ​ന്നു വേ​ണം കാ​ര്യ​ങ്ങ​ൾ നി​വ​ർ​ത്തി​ക്കാ​ൻ .കൂ​ലി​പ്പ​ണി​ക്ക് പോ​കു​ന്ന​വ​ർ​ക്ക് ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി. ചി​ല വീ​ടു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ മാ​ത്ര​മാ​ണു​ള്ള​ത്. കി​ഴു​ക്കാം തൂ​ക്കാ​യ കോ​ള​നി പ്ര​ദേ​ശ​ത്തി​ന്‍റെ താ​ഴെ ഭാ​ഗ​ത്തു​ള്ള കി​ണ​റു​ക​ളി​ൽ ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും മ​ലി​ന ജ​ലം ഒ​ഴു​കി​യി​റ​ങ്ങും .മി​ക്ക കി​ണ​റു​ക​ൾ​ക്കും ആ​ൾ​മ​റ​യി​ല്ലാ​ത്ത​തി​നാ​ൽ അ​ക​ത്തേ​ക്കാ​ണ് എ​ല്ലാം ഒ​ഴു​കി വീ​ഴു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മാ​ലി​ന്യം വ​ൻ​തോ​തി​ൽ കാ​ണ​റു​ക​ളി​ലെ​ത്തി. മി​ക്ക​വാ​റും വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര കോ​ൺ​ക്രീ​റ്റ് ചെ​യ്ത​താ ണെ​ങ്കി​ലും…

Read More

പ്ര​ള​യ​ക്കെ​ടു​തി! അ​ഭി​ന​ന്ദി​ച്ചു മ​ന്ത്രി; അ​ഭി​മാ​ന​ത്തോ​ടെ ‘കേ​ര​ള ആ​ർ​മി’

മ​ല​പ്പു​റം: കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ശേ​ഷി​പ്പി​ച്ച ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ആ​ദ​രം. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന് താ​ങ്ങും ത​ണ​ലു​മാ​യ മ​ല​ബാ​ർ മേ​ഖ​ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും മ​ത്സ്യ​ഫെ​ഡി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ച​ത്. തി​രൂ​ർ കൂ​ട്ടാ​യി ഹ​യാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട ആ​റാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തോ​ടെ​യും അ​ല്ലാ​തെ​യും നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടു​ക​ളു​ൾ​പ്പെ​ടെ വി​ട്ടു​ന​ൽ​കി ര​ക്ഷാ​പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ഇ​തോ​ടെ അ​വ​ർ ച​രി​ത്ര​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ന​ഷ്ട​മാ​യ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ത​ന്‍റെ മു​തു​ക് ച​വി​ട്ടു പ​ടി​യാ​ക്കി ദു​ര​ന്ത മു​ഖ​ത്ത് ശ്ര​ദ്ധേ​യ​നാ​യ ജൈ​സ​ൽ ഉ​ൾ​പ്പെ​ടെ 600 ലേ​റെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ ആ​ദ​രി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും മ​റ്റു​മാ​യി ചു​റ്റു​പാ​ടു​ക​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് യു​വ…

Read More

യുവാവിന്‍റെ മുഖത്ത് ആ​സി​ഡൊ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച കേ​സി​ൽ യു​വ​തി​ക്ക് ത​ട​വും പി​ഴ​യും

വ​ട​ക​ര: യു​വാ​വി​ന്‍റെ മു​ഖ​ത്തും ക​ണ്ണി​ലും ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​ക്ക് ശി​ക്ഷ. കാ​വി​ലും​പാ​റ പോ​ടം കാ​ട്ടു​മ്മ​ൽ പ​ര​പ്പു​മ്മ​ൽ അ​ഷ​റ​ഫി​ന്‍റെ ഭാ​ര്യ ന​സീ​മ​യെ​യാ​ണ് (43)വ​ട​ക​ര അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഒ​രു വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന് മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ര​ണ്ടാം പ്ര​തി​യാ​യ കാ​വി​ലും​പാ​റ ഓ​ട​ൻ കു​ന്നു​മ്മ​ൽ ഗി​രീ​ഷ്കു​മാ​റി​നെ (37)കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു. 2011 ഡി​സം​ബ​ർ 29 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​വി​ലും​പാ​റ വാ​ഴ​യി​ൽ ലി​നീ​ഷി​ന്‍റെ (37) മു​ഖ​ത്താ​ണ് പ്ര​തി ആ​സി​ഡ് ഒ​ഴി​ച്ച​ത്.

Read More