ക​ന​ത്ത​മ​ഴ​യി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ത​ക​ർ​ന്ന ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ക​ന​ത്ത​മ​ഴ​യി​ലും ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും ത​ക​ർ​ന്ന ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. ക​ക്ക​യം​വാ​ലി മു​ത​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് പൂ​ർ​ണ്ണ​മാ​യും ഒ​ലി​ച്ചു​പോ​യ​ത് ക​ല്ലും മ​ണ്ണും നി​റ​ച്ച് കെ​എ​സ്ഇ​ബി, ഫോ​റ​സ്റ്റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം ക​ട​ന്നു​പോ​കാ​വു​ന്ന രീ​തി​യി​ലാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

എ​ന്നാ​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി.​യു​ടെ ഹൈ​ഡ​ൽ ടൂ​റി​സം, വ​നം വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി വ്യൂ ​പോ​യി​ന്‍റ് തു​ട​ങ്ങി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​കു​ന്ന​തു​വ​രെ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പി​ഡ​ബ്ല്യു​ഡി.​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​റോ​ഡി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് വ​ലി​യ തോ​തി​ൽ റോ​ഡ് ത​ക​ർ​ന്ന് ഇ​ല്ലാ​തെ​യാ​യ​ത്. റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ മാ​സ​ങ്ങ​ളോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

Related posts