മാ​ലി​ന്യ​നി​ക്ഷേ​പ​ത്തെ ചൊ​ല്ലി​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സിന്‍റെ ലാത്തിച്ചാർജ്; പൊന്നാനി നഗരസഭ പരിധിയിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. മാ​ലി​ന്യ​നി​ക്ഷേ​പ​ത്തെ ചൊ​ല്ലി​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഹ​ർ​ബ​റി​നു സ​മീ​പ​മു​ള്ള യാ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നി​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി. എ​ന്നാ​ൽ ഇ​ത് മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യും റോ​ഡ് ഉ​പ​രോ​ധി​ക്കു​കു​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു. ലാ​ത്തി​ച്ചാ​ർ​ജി​ൽ ലീ​ഗ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ 15ഓ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

Read More

അ​ഞ്ച് ജി​ല്ല​ക​ളി​ൽ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പ്; ശുചീകരണത്തിലേർപ്പെടുന്നവർ പ്ര​തി​രോ​ധ​മ​രു​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്നു നി​ർ​ദേ​ശം; സ്വയം ചികിത്‌സപാടില്ലെന്ന് ആരോഗ്യവകുപ്പ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ​ക്കാ​ണു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ക​ഴി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ഈ ​രോ​ഗാ​ണു​ക്ക​ൾ എ​ല്ലാ വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ വെ​ള്ള​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ലെ നേ​ർ​ത്ത പോ​റ​ലു​ക​ളി​ലും മു​റി​വു​ക​ളി​ലും കൂ​ടി ഈ ​രോ​ഗാ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കും. പ​നി ല​ക്ഷ​ണം ക​ണ്ടാ​ൽ സ്വ​യം ചി​കി​ത്സ ന​ട​ത്താ​തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു. പ്ര​ള​യ​ത്തി​നു​ശേ​ഷം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കു നേ​ര​ത്തെ ത​ന്നെ എ​ലി​പ്പ​നി മു​ന്ന​റി​യി​പ്പും പ്ര​തി​രോ​ധ​മ​രു​ന്നും ന​ൽ​കി​യി​രു​ന്നു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​വ​ർ എ​ലി​പ്പ​നി ത​ട​യു​ന്ന​തി​ന് ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read More

ധിക്കാരിയും താന്തോന്നിയുമായ മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയനും അപമാനം; എം.എം. മണിക്കെതിരേ രൂക്ഷ വിമർശനവുമായി കെ. സുരേന്ദ്രൻ

കോഴിക്കോട്: വൈദ്യുത മന്ത്രി എം.എം. മണിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. കേരളത്തിലെ പ്രളയത്തിനു കാരണം ഡാമുകൾ തുറന്നുവിടാൻ വൈകിയതുമൂലമാണെന്ന് നാസ വരെ പറഞ്ഞിട്ടും മണി മന്ത്രിയായി തുടരുന്നത് കേരളത്തിലായതുകൊണ്ടു മാത്രമാണെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രിയെ ഇനിയും അധികാരത്തിൽ നിലനിർത്തുന്നത് ഓരോ കേരളീയനും അപമാനമാണ്. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് ഈ ദുരന്തമുണ്ടായതെങ്കിൽ പിണറായി വിജയനും കൂട്ടരും ഒരൗചിത്യബോധവുമില്ലാതെ സമരത്തിനിറങ്ങി കേരളത്തെ മറ്റൊരു ദുരന്തഭൂമിയാക്കുമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. മനസാക്ഷി പണയം വെച്ച പാർട്ടി അണികളും അവരെ പിന്തുണക്കുന്ന ജിഹാദികളും ഒരുപറ്റം മീഡിയയുമാണ് ഈ ഘട്ടത്തിലും പിണറായിക്കും മണിക്കും ഹാലേലൂയ പാടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More

ദു​രി​ത​ബാ​ധി​തരുടെ ക​ണ്ണീ​രൊ​പ്പാ​ൻ ഇ​ത​ര  സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും;   അഴിയൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 20 അംഗ സംഘമാണ്  മാതൃകയായത്

വ​ട​ക​ര: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ അ​ഴി​യൂ​രി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഭാ​വ​ന. അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​നാ​ട് കോ​ട്ട​ത്ത​റ വെ​ണ്ണി​യോ​ട് നാ​ളെ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ ക്യാ​ന്പി​ലേ​ക്ക് മ​രു​ന്ന്, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ, ബ​ക്ക​റ്റ്, വീ​ട് സാ​ധ​ന​ങ്ങ​ൾ, ക്ലീ​നിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​ക്ക് ആ​വ​ശ്യ​മാ​യ 25,000 രൂ​പ 20 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്നാ​ണ് ന​ൽ​കി​യ​ത് ചോ​ന്പാ​ൽ ഷി​യാ ട്രേ​ഡേ​ഴ്സി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് സ​ഹ​ജീ​വീ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കു​വാ​ൻ മു​ന്നോ​ട്ട് വ​ന്ന​ത്. കേ​ര​ള സ്ക്രാ​പ്പ് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി കെ.​പി.​അ​നീ​ഷ് കു​മാ​റി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി വി​നോ​ദ് കു​മാ​ർ, ബി​ഹാ​ർ​കാ​ര​നാ​യ അം​ബി​കാ​രാ​ജ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്തി​ലാ​ണ് ര​ണ്ടു ദി​വ​സ​ത്തെ ശ​ന്പ​ളം സ​മാ​ഹ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഇ.​ടി.​അ​യ്യൂ​ബ് തു​ക ഏ​റ്റ വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് സെ​ക​ട്ട​റി ടി.​ഷാ​ഹു​ൽ ഹ​മീ​ദ്, മെ​ന്പ​ർ​മാ​രാ​യ കെ.​ലീ​ല, വി.​പി.​ജ​യ​ൻ, സ്ഥാ​പ​ന ഉ​ട​മ അ​നി​ഷ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.…

Read More

പോ​ലീ​സു​കാ​രെ നി​യ​മം പ​ഠി​പ്പി​ക്കാ​ന്‍ ലീ​ഗ​ല്‍ സെ​ല്‍ ആ​രം​ഭി​ക്കു​ന്നു; ‘കോ​ട​തി ക​യ​റാ​ന്‍ “വ​യ്യെ​ന്ന്’ ഡി​ജി​പി ; ​എ​ല്ലാ ജി​ല്ല​ക​ളി​ലും ലീ​ഗ​ല്‍ സെ​ല്‍ പ്ര​വ​ര്‍​ത്തി​ക്കും

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രെ​യും പോ​ലീ​സു​കാ​രേ​യും നി​യ​മം പ​ഠി​പ്പി​ക്കാ​ന്‍ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലീ​ഗ​ല്‍​സെ​ല്‍ ആ​രം​ഭി​ക്കു​ന്നു. ഓ​രോ പോ​ലീ​സ് ജി​ല്ല​ക​ളി​ലേ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ കാ​ര്യാ​ല​യ​ത്തി​ലാ​ണു ലീ​ഗ​ല്‍ സെ​ല്‍ ആ​രം​ഭി​ക്കാ​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​യ​മ​ത്തി​ല്‍ ബി​രു​ദ​വും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നി​യ​മ​പ​രി​ഞ്ജാ​ന​മു​ള്ള ര​ണ്ടു​പേ​രെ​യാ​ണ് സെ​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ നി​യ​മ​ത്തി​ലു​ള്ള അ​റി​വും എ​ഴു​താ​നു​ള്ള പാ​ട​വ​വു​മു​ള്ള​വ​രെ ക​ണ്ടെ​ത്തി​യാ​ണ് സെ​ല്ലി​ല്‍ നി​യ​മി​ക്കേ​ണ്ട​ത്. അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡി​വൈ​എ​സ്പി​ക്കാ​ണ് സെ​ല്ലി​ന്‍റെ പൂ​ര്‍​ണ ചു​മ​ത​ല ന​ല്‍​കേ​ണ്ട​തെ​ന്നും ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി. വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ കോ​ട​തി​ക​ള്‍, ട്രി​ബ്യൂ​ണ​ലു​ക​ള്‍, ക​മ്മീ​ഷ​നു​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ള്‍, എ​തി​ര്‍ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ള്‍, റി​പ്പോ​ര്‍​ട്ടു​ക​ള്‍ എ​ന്നി​വ പോ​ലീ​സ് ഫ​യ​ല്‍ ചെ​യ്യാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളും റി​പ്പോ​ര്‍​ട്ടു​ക​ളും കോ​ട​തി​ക്കും മ​റ്റും സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ ഇ​ത് വേ​ണ്ട​ത്ര ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്നി​ല്ലെ​ന്നും ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്. കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ചി​ത​മാ​യി…

Read More

പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകത; ഡാം മാനേജ്മെന്‍റിലും കേരളത്തിന് വലിയ പാളിച്ച പറ്റിയെന്ന് ഇ.ശ്രീധരൻ

മലപ്പുറം: കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകതയാണെന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം മാനേജ്മെന്‍റിലും കേരളത്തിന് വലിയ പാളിച്ച പറ്റി. ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിർത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ല. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും നമ്മുക്ക് വിദേശ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നവകേരള നിർമിതിക്ക് പൂർണ അധികാരമുള്ള സമിതി സർക്കാർ രൂപീകരിക്കണം. സമിതി രൂപീകരിച്ചാൽ എട്ട് വർഷംകൊണ്ട് പുതിയ കേരളം പുടുത്തുയർത്താൻ കഴിയും. സർക്കാർ ആവശ്യപ്പെട്ടാൽ വേണ്ട ഉപദേശങ്ങൾ നൽകാൻ താൻ തയാറാണെന്നും ഇ.ശ്രീധരൻ കൂട്ടിച്ചേർത്തു.

Read More

മഹാ പ്ര​ള​യം! മൂ​ന്നുല​ക്ഷ​ത്തി​ല്‍പ​രം ജ​ന്തു​ക്ക​ള്‍ ച​ത്തൊ​ടു​ങ്ങി​യ​താ​യി ക​ണ​ക്ക്; എ​റ്റ​വും കൂ​ടു​ത​ല്‍ തൃ​ശൂ​രി​ല്‍

മു​ക്കം(​കോ​ഴ​ിക്കോ​ട്): സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ള​യം ബാ​ധി​ച്ച ആ​റ് ജി​ല്ല​ക​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് ഇ​തു​വ​രെ സം​സ്‌​ക​രി​ച്ച​ത് 3,4251 ജ​ന്തു​ക്ക​ളെ. ഇ​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും പ​ക്ഷി​ക​ളാ​ണ്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശ്ശൂ​ര്‍, എ​റ​ണാ​കു​ളം, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ ക​ണ​ക്കാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ല്‍ അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​പ്ര​കാ​രം ഇ​ത് നാ​ലു​ല​ക്ഷം ക​വി​യു​മെ​ന്നും സം​സ്ഥാ​ന​ത്തെ മൊ​ത്തം എ​ണ്ണം ഇ​തി​നേ​ക്കാ​ള്‍ ഇ​ര​ട്ടി വ​രു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. 2,99,859 പ​ക്ഷി​ക​ളെ​യും പ​ശു, പോ​ത്ത്, എ​രു​മ, പ​ന്നി അ​ട​ക്ക​മു​ള്ള 2,242 വ​ലി​യ മൃ​ഗ​ങ്ങ​ളു​ടേ​യും നാ​യ, പൂ​ച്ച, എ​ലി അ​ട​ക്ക​മു​ള്ള 2,150 ചെ​റി​യ മൃ​ഗ​ങ്ങ​ളു​ടേ​യും ശ​വ​ശ​രീ​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ സം​സ്‌​ക​രി​ച്ച​ത്. കോ​ഴി, താ​റാ​വ് എ​ന്നി​വ അ​ട​ക്ക​മു​ള്ള ഫാ​മു​ക​ള്‍ വെ​ള്ള​ത്തി​ല്‍ ഒ​ലി​ച്ചു പോ​യ​താ​ണ് പ​ക്ഷി​ക​ളു​ടെ എ​ണ്ണം ഇ​ത്ര​ത്തോ​ളം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. തൃ​ശ്ശൂ​ര്‍ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ജ​ന്തു​ക്ക​ള്‍ ച​ത്തൊ​ടു​ങ്ങി​യ​ത്. ജി​ല്ല​യി​ല്‍ 1,60,123 പ​ക്ഷി​ക​ളെ​യും 1966 മൃ​ഗ​ങ്ങ​ളെ​യു​മാ​ണ് ഇ​തു​വ​രെ…

Read More

ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ മോ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ; പനമരം വില്ലേജ് ഓഫീസിലെ ജീവനക്കാരാണ് പിടിയിലായത്

ക​ൽ​പ്പ​റ്റ: പ​ന​മ​രം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ. പ​ന​മ​രം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രാ​യ സി​നീ​ഷ് തോ​മ​സ്, എം.​പി. ദി​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് ത​ഹ​സി​ൽ​ദാ​റു​ടെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആളുകള്‍ ഇ​വ​രെ ത​ട​ഞ്ഞു​വ​ക്കു​ക​യും പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ത​ഹ​സി​ൽ​ദാ​ർ സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Read More

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ താ​ങ്ങാ​യി പ്ര​വാ​സി​ക​ൾ; ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്നു 

കൊ​ണ്ടോ​ട്ടി: ബ​ക്രീ​ദ്-​ഓ​ണം ആ​ഘോ​ഷ​ത്തി​നു കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ലേ​ക്കാ​ളേ​റെ പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളെ​ത്തി​ക്കു​ക​യാ​ണ് പ്ര​വാ​സി​ക​ൾ. നേ​രി​ട്ടു കൊ​ണ്ടു​വ​രു​ന്ന​തോ​ടൊ​പ്പം വി​മാ​നം നി​റ​യെ സാ​ധ​ന​ങ്ങ​ൾ യു​എ​ഇ​യി​ൽ നി​ന്നു ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി ക​രി​പ്പൂ​രി​ൽ വി​ഷ​ൻ എ​യ​ർ കാ​ർ​ഗോ വി​മാ​ന​വു​മെ​ത്തി. അ​ബൂ​ദാ​ബി​യി​ലെ യൂ​ണി​വേ​ഴ്സ​ൽ ഹോ​സ്പി​റ്റ​ൽ സ്ഥാ​പ​ക​ൻ ഡോ.​ഷ​ബീ​ർ നെ​ല്ലി​ക്കോ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച 14 ട​ണ്‍ മെ​ഡി​ക്ക​ൽ, വ​സ്ത്ര​ങ്ങ​ൾ, ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളാ​ണ് ക​രി​പ്പൂ​രി​ൽ എ​ത്തി​ച്ച​ത്. പ്ര​ള​യം​ദു​രി​തം ഏ​റെ നേ​രി​ട്ട ചെ​ങ്ങ​ന്നൂ​ർ, ആ​ലു​വ, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​ത്. കൊ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​ക്കും കോ​ഴി​ക്കോ​ട് ട്രോ​മാ​ക​യ​റി​നും ഇ​വ കൈ​മാ​റും. നാ​ല് ദി​വ​സം കൊ​ണ്ടാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ്. ക​രി​പ്പൂ​രി​ലെ ക​സ്റ്റം​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റും. ചൊ​വാ​ഴ്ച രാ​ത്രി​യാ​ണ് വി​ഷ​ൻ എ​യ​ർ കാ​ർ​ഗോ വി​മാ​നം അ​ബൂ​ദാ​ബി​യി​ൽ നി​ന്നു കാ​റാ​ച്ചി വ​ഴി ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.…

Read More

ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ച​ നി​ല​യി​ൽ: നാ​യാ​ട്ടി​നി​ടെ വെ​ടി​യേ​റ്റ​താ​ണെ​ന്ന് സം​ശ​യം

ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി യു​വാ​വി​നെ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​യാ​ട്ടി​നി​ടെ വെ​ടി​യേ​റ്റ​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മാ​ന​ന്ത​വാ​ടി പേ​രി​യ വ​ര​യാ​ൽ ത​ല​ക്കാം​ക്കു​നി കോ​ള​നി​യി​ലെ കേ​ളു(38)​വി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ര​യാ​ൽ പാ​റ​ത്തോ​ട്ട​ത്തി​ന് സ​മീ​പം അ​ന്പ​ല​ക്ക​ണ്ടി​യി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. കൂ​ട്ടു​കാ​രോ​ടൊ​പ്പം നാ​യാ​ട്ട് ന​ട​ത്തു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ല​പ്പു​ഴ പോ​ലീ​സ് അന്വേഷണം തുടങ്ങി.

Read More