തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനിടയിൽ തകർന്ന 466 വള്ളങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി 2.50 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. ലഭ്യമായ കണക്കു പ്രകാരം ഏഴു വള്ളം പൂർണ്ണമായി തകർന്നു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നിന്ന് പോയ വളളങ്ങളാണ് പൂർണമായി തകർന്നത്. ഇവയ്ക്കു പകരം വള്ളം വാങ്ങി നൽകും. 459 വളളങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇത്തരം വളളങ്ങൾ ഒന്നും തന്നെ മത്സ്യബന്ധനത്തിന് ഉപയുക്തമല്ല. ഇവ അറ്റകുറ്റപ്പണി നടത്തും. തിരുവനന്തപുരം ജില്ലയിലെ 98 വളളങ്ങളും കൊല്ലം ജില്ലയിലെ 148 വളളങ്ങളും ആലപ്പുഴയിലെ 100 വളളങ്ങളും എറണാകുളം ജില്ലയിലെ 70 വളളങ്ങളും തൃശ്ശൂരിലെ 12 വളളങ്ങളും, മലപ്പുറം ജില്ലയിലെ 19 വളളങ്ങളും കോഴിക്കോട് ജില്ലയിലെ നാലും കണ്ണൂരിലെ എട്ടു വളളങ്ങളുമാണ് ഭാഗികമായി തകർന്നത്. 3525 മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് പങ്കെടുത്തത്. വെളളപ്പൊക്കത്തിൽ അകപ്പെട്ട…
Read MoreCategory: Kozhikode
അമ്മയുടെ ഓർമയ്ക്കായി; നിർധന കുടുംബങ്ങളിലെ അമ്മമാർക്ക് ചുമട്ടു തൊഴിലാളി യൂണിയൻ അംഗമായ ശിവദാസന്റെ വക ഓണക്കോടി വിതരണം
ചങ്ങരംകുളം: ഐഎൻടിയുസി ചുമട്ടു തൊഴിലാളി യൂണിയൻ അംഗമായ കെ.ബി ശിവദാസൻ സംഘടിപ്പിച്ച എന്റെ സ്നേഹമുള്ള അമ്മക്കൊരു ഓണക്കോടി വിതരണം ചങ്ങരംകുളം ഷൈൻ ഓഡിറ്റോറ്റിയത്തിൽ വച്ച് നടത്തി. ചടങ്ങിൽ 73 പേർക്കാണ് ഓണക്കോടി നൽകിയത്. 34 പേർക്ക് ചാലിശേരിയിൽ വച്ച് ഇന്നു ഓണക്കോടി നൽകും. നിർധനരായ പ്രദേശവാസികൾക്കു എന്റെ അമ്മക്കൊരു ഓണക്കോടി എന്ന പേരിൽ ശിവദാസൻ വർഷംതോറും വസ്ത്രവിതരണം നടത്താറുണ്ട്. പരിപാടിയുടെ ഭാഗമായി 107 നിർധനരായ അമ്മമാർക്കാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. ചടങ്ങ് പ്രശസ്ത കവി ആലംങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭക്ഷണകിറ്റ് വിതരണം ചങ്ങരംകുളം എസ്ഐ ടി.ഡി. മനോജ് കുമാർ നിർവഹിച്ചു. ഓണക്കോടിയും ഒരു ദിവസത്തെ കിറ്റുമാണ് വിതരണം ചെയ്തത്. ഏഴു വർഷമായി തന്റെ അമ്മയുടെ ഓർമക്കായി ശിവദാസൻ ഓണക്കോടി പദ്ധതി ആരംഭിച്ചിട്ട്. ആലങ്കോട് ഹെൽത്ത് ഇൻസ്പക്ടർ പ്രകാശ് ക്ലാസെടുത്തു. നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. സിദിഖ്…
Read Moreബാണാസുര അണയുടെ ഷട്ടർ തുറക്കുമ്പോൾ മുന്നറിയിപ്പില്ല; മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അന്തംവിട്ട് ജനം
കൽപ്പറ്റ: കനത്ത മഴയ്ക്കിടെ ബാണാസുര അണയുടെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അന്തംവിട്ട് ജനം. അണയുടെ ഷട്ടറുകൾ തുറക്കുന്പോൾ മുന്നറിയിപ്പ് നൽകാറില്ലെന്നു മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ് ജനത്തിനു അന്പരപ്പായത്. കെഎസ്ഇബിയുടെ ഉടമസ്ഥതിയിലുള്ളതാണ് കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പടിഞ്ഞാറത്തറ ബാണാസുര അണ. മുന്‍പ് മഴക്കാലങ്ങളിൽ അണയുടെ ഷട്ടറുകൾ തുറന്നപ്പോഴൊക്കെ കെഎസ്ഇബി അധികൃതർ സ്വന്തംനിലയ്ക്കും ജില്ലാ ഭരണകൂടം മുഖേനയും ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഇത്തവണ മഴക്കാലത്തു നാലു ഷട്ടറുകളും തുറന്ന ഓഗസ്റ്റ് ഏഴിനു മുന്‍പും അണയുടെ താഴെ ഭാഗങ്ങളിൽ താമസിക്കുന്നവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. എന്നിരിക്കെയാണ് ബാണാസുര അണയുടെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകാറില്ലെന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്. 775.6 മീറ്ററാണ് ബാണാസുര അണയുടെ ഫുൾ റിസർവോയർ ലെവൽ. 61.44 ചതുരശ്ര കിലോമീറ്റർ വരുന്ന വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയിൽ അണയിൽ…
Read Moreപ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി ബസ് ജീവനക്കാരും ഉടമകളും
‘മുക്കം: പ്രളയക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടവർക്ക് സഹായഹസ്തവുമായി ജില്ലയിലെ ബസ് ജീവനക്കാരും ഉടമകളും. കുന്നമംഗലം മുക്കം മലയോര മേഖല ബസ് ഓണേഴ്സ് അസോസിയേഷന്റെ (കെഎംഎംബിഒഎ) നേതൃത്വത്തിൽ നടത്തിയ യാത്രയിൽ 60 ബസുകളാണ് പങ്കാളികളായത്. ഇത്രയും ബസുകളിൽ നിന്നും ചൊവ്വാഴ്ച ലഭിച്ച കളക്ഷനിൽ ഡീസലിന്റെ പണമെടുത്ത് ബാക്കി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സാധാരണ ദിവസങ്ങളിൽ ടിക്കറ്റും ബാഗുമായാണ് കണ്ടക്ടർമാർ എത്തിയിരുന്നതെങ്കിൽ ചൊവ്വാഴ്ച ഒരു ബക്കറ്റ് മാത്രമായിരുന്നു അവരുടെ കൈകളിൽ ഉണ്ടായിരുന്നത്. ബസ് ഉടമകളുടെയും ജീവനക്കാരുടെയും നല്ല മനസ് തിരിച്ചറിഞ്ഞ യാത്രക്കാർ അകമഴിഞ്ഞ് സഹകരിച്ചത്തോടെ പല ബസുകളുടെയും കളക്ഷൻ ഇരട്ടിയോളമെത്തി. ബസിലെ തൊഴിലാളികളാരും ചൊവ്വാഴ്ച കൂലി വാങ്ങില്ല. ഏകദേശം10 ലക്ഷത്തോളം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സാധിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു പറഞ്ഞു. മുക്കത്ത് നിന്നാരംഭിച്ച കാരുണ്യ യാത്ര മുക്കം എസ്ഐ കെ.പി. അഭിലാഷ് ഫ്ലാഗ് ഓഫ് ചെയ്തു. അസോസിയേഷൻ…
Read Moreദുരൂഹസാഹചര്യത്തിൽ നഗരത്തിൽ യുവാവിന്റെ മൃതദേഹം; മരിച്ച സിയയുടെ ശരീരമാസകലം മുറിവേറ്റ പാടുകൾ
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ യവാവിനെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പറന്പ് സ്വദേശി സിയ (30) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കോട്ടപ്പറന്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ഈസ്റ്റ് കോട്ടപറന്പിൽ വട്ടക്കിണറിന് സമീപം ആർകെ പ്രിന്റേഴ്സ് എന്ന കടയുടെ വരാന്തയിലാണ് മൃതദേഹം കണ്ടത്. ശരീരമാസകലം മുറിവുകൾ ഉള്ള രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കസബ പോലീസെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreചാഞ്ചാടുന്ന പാലത്തിലൂടെ അക്കരെയെത്താൻ എത്രനാളിങ്ങനെ ജീവൻ പണയം വയ്ക്കണം
അരീക്കോട്: അധികാരികളുടെ മുന്നിൽ കൈകൂപ്പി തോറ്റു. തോരാതെ പെയ്യുന്ന മഴയിൽ ഒന്ന് അക്കരെ പറ്റാൻ ജീവൻ പണയം വയ്ക്കണം. ഏറനാട് മണ്ഡലത്തിൽ ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്തെ ആദിവാസി കുടുംബങ്ങളാണ് പാലം ഇല്ലാത്തതിന്റെ പേരിൽ ദുരിതം പേറേണ്ടി വരുന്നത്. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മൂലം കൊടുംപട്ടിണിയിലായ മുപ്പതോളം കുടുംബങ്ങൾക്ക് കുത്തിയൊലിച്ച് പോകുന്ന മലവെള്ളപ്പാച്ചിൽ മറികടന്ന് കൃഷിയിടത്തിലേക്ക് എത്താനും മാർഗമില്ല. എംഎൽഎക്കും കളക്ടർക്കും മുന്നിൽ നിരവധി തവണ പരാതി നൽകിട്ടും പാലം മാത്രം ഇപ്പൊഴും വന്നിട്ടില്ല. ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞ ചെറുപുഴ മഴക്കാലത്ത് രൗദ്രഭാവം പൂണ്ട് നിറഞ്ഞൊഴുകുന്പോൾ ഇവിടത്തുകാർ ആശ്രയിക്കുന്നത് കമുക് ചീന്തുകൾ കൊണ്ടും മരപ്പലക കൊണ്ടും കെട്ടിയുണ്ടാക്കിയ പാലമാണ്. പുഴയിലൂടെ ഒഴുകിവരുന്ന മരക്കഷ്ണങ്ങളും മറ്റും നിരന്തരം തട്ടി ഏത് നിമിഷവും പൊളിഞ്ഞുവീഴാവുന്ന നിലയിലാണ് ഈ നടപ്പാലം. അങ്കണവാടിയിൽ പഠിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും ചവിട്ടുന്പോൾ ചാഞ്ചാടുന്ന പാലത്തിലെ യാത്രികരാണ്. വൃദ്ധരായവർ മഴക്കാലത്ത് വീട്ടിൽ…
Read Moreവിവാഹാഘോഷത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്കു നൽകി അധ്യാപകൻ; മുസ്തഫയുടെ തീരുമാനത്തെ അഭിനന്ദിച്ച കളക്ടര്‍
തളിപ്പറമ്പ്: വിവാഹസദ്യയക്കുള്ള തുക ദുരിതാശ്വാസ നിധിയിലേക്കു നൽകി യുവാവ് മാതൃകയായി. പരിയാരം ചിതപ്പിലെപൊയിലിൽ മുസ്തഫയാണ് മൂവായിരം പേരുടെ വിവാഹസദ്യയും ആഘോഷവും ബന്ധുക്കളായ ഇരുന്നൂറുപേര്ക്കുള്ള ചായയിലും ബിസ്ക്കറ്റിലും ഒതുക്കി വിവാഹ ചെലവിന് കരുതിവെച്ച തുക ദുരിതബാധിതര്‍ക്ക് നൽകിയത്. പയ്യന്നൂര്‍ തായിനേരി എസ്എബിടിഎം ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകന് എം.പി.മുസ്തഫയാണ് വിവാഹത്തിന്റെ ആര്‍ഭാട ലോകത്ത് പുതിയ തലമുറക്ക് വഴികാട്ടിയായത്. സെപ്റ്റംബർ 16 നാണ് മുസ്തഫയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അരിപ്പാമ്പ്ര സ്വദേശിയുമായി വിവാഹം നിശ്ചയിക്കുമ്പോള്‍ തന്നെ മകന്റെ വിവാഹം ആഘോഷമായി നടത്തണമെന്ന് പിതാവ് കെ.പി.മുഹമ്മദ്കുഞ്ഞിയും മാതാവ് ഖദീജയും തീരുമാനിച്ചിരുന്നു. അതിനുവേണ്ട ആസൂത്രണവും നടന്നുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ കേരളം ഇതുവരെ കാണാത്ത കാലവര്‍ഷക്കെടുതി ദൃശ്യമാധ്യമങ്ങളില്‍ കണ്ടതോടെയാണ് കുടുംബം ഒന്നാകെ ചേര്‍ന്ന് വിവാഹം ലളിതമായ ചടങ്ങാക്കാന്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ എല്ലാ ആഘോഷവും ഒഴിവാക്കാനും 3000 പേര്‍ക്ക് നിശ്ചയിച്ച വിഭവസമൃദ്ധമായ സദ്യ കുടുംബക്കാരും അയല്‍ക്കാരും അടങ്ങുന്ന വെറും…
Read Moreകവർച്ചാ കേസിലെ പ്രതി മംഗലാപുരത്ത് പിടിയിൽ; വിദേശത്ത് നിന്നെത്തിയ സുഹൃത്തിന്റെ ലഗേജും പണവും മോഷ്ടിച്ചെന്നാണ് കേസ്
വടകര: വിദേശത്ത് നിന്ന് വരുന്നയാളുടെ പണവും ലഗേജും കവർച്ച നടത്തിയെന്ന കേസിൽ പോലിസ് അന്വേഷിക്കുന്നയാൾ മംഗലാപുരം വിമാനത്താവളത്തിൽ പിടിയിലായി. അഴിയൂർ പൂഴിത്തല കലാപം ഖലീൽ എന്ന റിയാസാണ് പിടിയിലായത്. ഇയാളുടെ സുഹൃത്തിന്റെ സുഹൃത്ത് വിദേശത്ത് നിന്ന് വരുന്പോൾ അദ്ദേഹത്തിന്റെ ലഗേജും പണവും അപഹരിച്ചെന്നാണ് കേസ്.വീട്ടിലറിയിക്കാതെ സുഹൃത്തിനെ മാത്രമറിയിച്ചായിരുന്നു ഇയാൾ വിദേശത്ത് നിന്ന് വന്നത്. മംഗലാപുരം വിമാനത്താവളം വഴിയായിരുന്നു പരാതിക്കാരൻ വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നത്. സുഹൃത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ നൽകിയാണ് കവർച്ച നടത്തിയതെന്നു പോലിസ് പറഞ്ഞു. ക്വട്ടേഷൻ സംഘാംഗങ്ങളെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
Read Moreമുത്തുമാരി നരിനരങ്ങ് മലയെ തകർക്കുന്ന അനധികൃത റിസോർട്ടുകൾക്കെതിരെ നടപടിവേണമെന്ന്
കാട്ടിക്കുളം: മുത്തുമാരി നരിനരങ്ങ് മലയെ തകർക്കുന്ന അനധികൃത റിസോർട്ട് നിർമ്മാണത്തിനെതിരെ നടപടിവേണമെന്ന് ആവശ്യമുയരുന്നു. ചെങ്കുത്തായ മലകളിലാണ് റിസോർട്ട് മാഫിയ തൃശ്ശിലേരിയിലെ മുത്തുമാരി നരിനരങ്ങ് മലയിൽ കൂറ്റൻ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. പതിനഞ്ചോളം അനധികൃത കെട്ടിടങ്ങളാണ് ചെങ്കുത്തായ മലമുകളിലുള്ളത്. തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെ 2013-14 വർഷത്തിലാണ് കെട്ടിടം പണി തുടങ്ങിയത്. തുടർന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തുടർന്ന് തൃശൂർ സ്വദേശി ഹെക്കോടതിയിൽ അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള മാത്രം കെട്ടാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിലാണ് കൂറ്റൻ പാറക്കെട്ടുകൾ ജെസിബി ഉപയോഗിച്ച് പൊട്ടിച്ച് നിർമാണ പ്രവൃത്തികൾ നടത്തുന്നത്. 1972 ൽ വിരമിച്ച പട്ടാളക്കാർക്ക് നൽകിയതാണ് ഒന്പതേക്കർ ഭൂമി. തികച്ചും താമസയോഗ്യമല്ലാത്ത മലനിരകളാണ് നരി നരങ്ങി മല. തുടർന്ന് 2017ൽ റവന്യൂ വകുപ്പ് സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും മെമ്മോ നൽകിയ ശേഷവും രണ്ട് കൂറ്റൻ…
Read Moreദുരിതാശ്വാസത്തിന്റെ പേരില്‍ ഭീഷണി “പിരിവ്’;സ്ത്രീയ്ക്കും കടയുടമയ്ക്കുമെതിരെ ക്രിമിനൽ കേസ്
കോഴിക്കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടിയുള്ള ദുരിതാശ്വാസനിധിയുടെ പേരില്‍ ഭീഷണി “പിരിവ്’ വ്യാപകമാകുന്നതായി വ്യാപാരികളുടെ പരാതി. പിരിവ് നല്കാന് വിസമ്മതിച്ച കടയുടമയെ സന്നദ്ധ സംഘടനയുടെ പേരില്‍ പിരിവിനെത്തിയ സ്ത്രീയും ചോദ്യം ചെയ്യാനെത്തിയ സദാചാര ഗുണ്ടകളും മര്‍ദിച്ചു. നിജസ്ഥിതി മനസിലാക്കി നിയമനടപടി സ്വീകരിച്ച പോലീസിനെതിരേ ഇപ്പോള്‍ അപവാദ പ്രചരണവുമായി ഒരു സംഘം രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം കടയുടമയുടേയും സ്ത്രീയുടേയും പരാതിയില്‍ കസബ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പാളയം കെ.വി. കോംപ്ലക്സിലെ പര്‍ദ്ദ ഷോപ്പില്‍ സന്നദ്ധസംഘടനയുടെ പേരുപറഞ്ഞാണ് സ്ത്രീയും ഏതാനും പെൺകുട്ടികളും എത്തിയത്. കുറെ പർദ്ദകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് സംഭാവന നൽകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് കെ.വി. കോംപ്ലക്സിലെ കച്ചവടക്കാരുടെ സംഘടന പണവും വസ്ത്രങ്ങളും നൽകിയിട്ടുണ്ടെന്നും അതിനാല്‍ ഇനിയും നല്‍കാനാവില്ലെന്നും കടയുടമ അറിയിച്ചു. ഇത് കേട്ടതോടെ സ്ത്രീ ക്ഷുഭിതയാവുകയായിരുന്നു. കടയുടമയോട് തട്ടിക്കയറുകയും മോശമായി…
Read More