മാ​ലി​ന്യ​നി​ക്ഷേ​പ​ത്തെ ചൊ​ല്ലി​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സിന്‍റെ ലാത്തിച്ചാർജ്; പൊന്നാനി നഗരസഭ പരിധിയിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ

പൊ​ന്നാ​നി: പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ വ്യാ​ഴാ​ഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. മാ​ലി​ന്യ​നി​ക്ഷേ​പ​ത്തെ ചൊ​ല്ലി​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഉ​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഹ​ർ​ബ​റി​നു സ​മീ​പ​മു​ള്ള യാ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​നി​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി.

എ​ന്നാ​ൽ ഇ​ത് മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ക​യും റോ​ഡ് ഉ​പ​രോ​ധി​ക്കു​കു​യും ചെ​യ്ത​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു. ലാ​ത്തി​ച്ചാ​ർ​ജി​ൽ ലീ​ഗ് കൗ​ൺ​സി​ല​ർ ഉ​ൾ​പ്പെ​ടെ 15ഓ​ളം പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.

Related posts