ദു​രി​താ​ശ്വാ​സ ക്യാമ്പു ​ക​ളി​ലെ​ത്തു​ന്ന​വ​ർ​ക്കു ധ​ന​സ​ഹാ​യ​മെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം; ക്യാമ്പിലേക്ക്  ആളുകളുടെ പ്രളയം

എ​ട​ക്ക​ര: ക്യാ​ന്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്നു വ്യാ​ജ പ്ര​ചാ​ര​ണം. ഇ​തോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​ളു​ക​ളു​ടെ പ്ര​വാ​ഹം. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ദാ​നം സ്കൂ​ളി​ലെ ക്യാ​ന്പി​ലേ​ക്കാ​ണ് യാ​തൊ​രു​വി​ധ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​ക​ൾ​ക്കും ഇ​ര​യാ​കാ​ത്ത​വ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​നെ​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ​യി​ൽ നി​ന്നു അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മ​ല​യി​ടി​ച്ചി​ൽ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ഭൂ​ദാ​നം സ്കൂ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രു​ന്നു. മു​ത്ത​പ്പ​ൻ​കു​ന്നി​ൽ നി​ന്നു നീ​രൊ​ഴു​ക്കു ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ജി​യോ​ള​ജി, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മേ​ഖ​ല​യി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​കു​ക​യും കെ​ടു​തി​ക​ൾ​ക്കു സാ​ധ്യ​ത​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് നി​ര​വ​ധ​യാ​ളു​ക​ൾ ക്യാ​ന്പി​ലേ​ക്കെ​ത്തു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു അ​യ്യാ​യി​രം മു​ത​ൽ പ​തി​നാ​യി​രം രൂ​പ​വ​രെ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന കു​പ്ര​ചാ​ര​ണ​മാ​ണ് ആ​ളു​ക​ളെ ക്യാ​ന്പി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ചി​ല​യാ​ളു​ക​ൾ വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളെ മാ​ത്രം ക്യാ​ന്പി​ലേ​ക്കു മാ​റ്റി സ്വ​ന്തം വീ​ടു​ക​ളി​ൽ ക​ഴി​യു​ന്നു​മു​ണ്ട്. ക്യാ​ന്പി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്നെ തെ​റ്റി​ദ്ധാ​ര​ണ​യി​ൽ ആ​കൃ​ഷ്ട​രാ​യും ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.

Read More

ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ, മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ക​ൾ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം;  ഹൃ​ദ​യം പി​ള​ർ​ന്ന് മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ

മു​ക്കം: സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ അ​ല​യ​ടി​ച്ച​ത്. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും മ​ണ്ണി​ടി​ച്ചി​ലും വെ​ള്ള​പ്പൊ​ക്ക​വും മ​ല​യോ​ര മേ​ഖ​ല​ക​ളെ​യാ​കെ ത​ക​ർ​ത്തു ക​ള​ഞ്ഞു. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളും പു​ന​ർ​നി​ർ​മി​ക്കാ​നാ​വാ​ത്ത വി​ധം ത​ക​ർ​ന്നു പോ​യി. അ​പാ​യ​ങ്ങ​ളി​ൽ നി​ന്നും ത​ല​നാ​രി​ഴ​ക്കാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും ര​ക്ഷ​പ്പെ​ട്ട​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ ത​ക​രു​ക​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ക​ട​ക​ളും കെ​ട്ടി​ട​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​ദ്റ​സ​ക​ളും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളു​മ​ട​ക്കം പ​ല​തും ഇ​ര​ച്ചെ​ത്തി​യ വെ​ള്ള​ത്തി​ൽ മു​ങ്ങി​പോ​യി. ആ​യി​ര​ങ്ങ​ളാ​ണ് വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഹെ​ക്ട​ർ ക​ണ​ക്കി​ന് കൃ​ഷി​സ്ഥ​ല​ങ്ങ​ളും പ​റ​മ്പു​ക​ളും ന​ശി​ച്ചു. മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത വി​ധം ത​ക​ർ​ന്ന​ടി​ഞ്ഞു. നി​ര​വ​ധി പാ​ല​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളും ഫാ​മു​ക​ളും ന​ശി​ച്ചു. ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യ​ത്. ഓ​രോ ത​വ​ണ വെ​ള്ളം ക​യ​റു​മ്പോ​ഴും ഇ​ര​ക​ൾ അ​നു​ഭ​വി​ക്കു​ന്ന…

Read More

മ​ജീ​ദിന്‍റെയും റം​ല​യുടെയും സ്നേ​ഹ​ത്ത​ണ​ലി​ൽ മ​ഞ്ജുവിന് മാംഗല്യം;  നല്ലരീതിയിൽ  വിവാഹം കഴിച്ചയപ്പിക്കണമെന്ന ആഗ്രഹം സഫലമായതിന്‍റെ സന്തോഷത്തിൽ ഇരുവരും

കു​ന്ന​മം​ഗ​ലം: ത​ങ്ങ​ളു​ടെ പൊ​ന്നോ​മ​ന​യാ​യ മ​ഞ്ജു​വി​ന്‍റെ ജീ​വി​ത​ത്തി​ൽ പ്ര​കാ​ശം പ​ര​ത്താ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് പെ​രി​ങ്ങ​ളം ചൊ​ര​ങ്ങാ​ട​ൻ വീ​ട്ടി​ൽ സി.​വി. മ​ജീ​ദും ഭാ​ര്യ റം​ല​യും.13 വ​ർ​ഷം മു​ന്പ് സ്വ​ന്തം കു​ടും​ബ​ത്തി​ലേ​ക്ക് വ​ന്ന ഈ​ങ്ങാ​പ്പു​ഴ പൂ​ലോ​ട് വീ​ട്ടി​ൽ മാ​ളു-​രാ​ഘ​വ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ മ​ഞ്ജു​വി​നെ ന​ല്ല രീ​തി​യി​ൽ വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം ഇ​വ​ർ​ക്ക് ചെ​റു​ത​ല്ല. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ച്ചി​രു​ന്ന മ​ഞ്ജു​വെ​ന്ന കു​ഞ്ഞുകു​ട്ടി​യെ കൂ​ടെ കൂ​ട്ടി, പി​ന്നെ സ്വ​ന്തം മ​ക്ക​ളാ​യ സു​ലൈ​ഖ,സു​മ​യ്യ,ജു​നൈ​ദ് എ​ന്നി​വ​ർ​ക്കൊ​പ്പം വ​ള​ർ​ത്തി സ്നേ​ഹ​മാ​ണ് ത​ന്‍റെ മ​ത​മെ​ന്ന് ഊ​ട്ടി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ജീ​ദും കു​ടും​ബ​വും. കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത മ​ജീ​ദി​ന്‍റെ ഭാ​ര്യവീ​ടാ​യ ഈ​ങ്ങാ​പ്പു​ഴ ത​റ​വ​ട്ട​ത്ത് ക​ര​ണി​ച്ചാ​ൽ ത​റ​വാ​ട്ടി​ൽ ജോ​ലി​ക്ക് വ​രു​മാ​യി​രു​ന്ന പൂ​ലോ​ട് വീ​ട്ടി​ൽ മാ​ളു​വി​ന്‍റെ​യും രാ​ഘ​വ​ന്‍റെ​യും മ​ക​ൾ മ​ഞ്ജു​വി​നോ​ട് തോ​ന്നി​യ വാ​ത്സ​ല്യം പ​ത്താ​മ​ത്തെ വ​യ​സി​ൽ ആ ​കൊ​ച്ചു മി​ടു​ക്കി​യെ കൂ​ടെ ചേ​ർ​ത്ത് പി​ടി​ക്കാ​ൻ കാ​ര​ണ​മാ​യി. പി​ന്നീ​ടുള്ള 13 വ​ർ​ഷ​ങ്ങ​ൾ അ​വ​ൾ​ക്കു…

Read More

ച​ര​ക്കു​ലോറി വ​രു​ന്നി​ല്ല; ഓ​ണ​ത്തി​നും പെ​രു​ന്നാ​ളി​നും ദി​വ​സ​ങ്ങ​ള്‍; പച്ചക്കറി വില കുത്തനെ ഉയരുമെന്ന് വ്യാപാരികൾ

കോ​ഴി​ക്കോ​ട്: പേ​മാ​രി​യും വെ​ള്ള​പൊ​ക്ക​വും ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ച​ര​ക്കുനീ​ക്കം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലു​ള്‍​പ്പ​ടെ പ​ച്ച​ക്ക​റി ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ്ര​ദേ​ശി​ക​മാ​യി ഉ​ത്പാദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും വി​പ​ണി​യി​ല്‍ എ​ത്താ​താ​യ​തോ​ടെ വി​ല കു​ത്ത​നെ വ​ര്‍​ധി​ക്കു​ക​യാ​ണ്. പ​ച്ച​മു​ള​ക്, കാ​ര​റ്റ്, ത​ക്കാ​ളി, ചേ​ന, ഇ​ഞ്ചി, കാ​ബേ​ജ്, മു​രി​ങ്ങ, വെ​ണ്ട ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ ഇ​ന്ന​ലെ മു​ത​ല്‍ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഇ​തോ​ടെ 10-20 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കാ​ര​റ്റി​ന് മൊ​ത്ത​വി​പ​ണി​യി​ല്‍ കി​ലോ​ഗ്രാ​മി​ന്‍റെ വി​ല 70 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കാ​ര​റ്റി​ന് 50 രൂ​പ​യാ​യി​രു​ന്നു വി​ല. പ​ച്ച​മു​ള​കി​ന്‍റെ വി​ല 40ല്‍ ​നി​ന്നും 60 ആ​യി വ​ര്‍​ധി​ച്ചു.​പ​ച്ച​ക്കാ​യ​യ്ക്ക് 80 രൂ​പ​യാ​ണ്. പ​ത്ത് രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി​ക്ക് 20 രൂ​പ​യാ​ണ് വി​ല.​ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ പ​ച്ച​ക്ക​റി​യെ​ത്തു​ന്ന​ത്. താ​മ​ര​ശേ​രി, കു​റ്റ്യാ​ടി ചു​രം, വാ​ള​യാ​ര്‍ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ വ​ഴി​യാ​ണ് ച​ര​ക്കുനീ​ക്കം ന​ട​ന്നി​രു​ന്ന​ത്. ക​ന​ത്ത​മ​ഴ​യി​ല്‍ ചു​ര​ത്തി​ല്‍…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം! ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു; യുവാവ് ഒ​ളി​വി​ൽ പോ​യ​താ​യി പോ​ലീ​സ്

തൃ​ക്ക​രി​പ്പൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പ​ല​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്തു. സി​പി​എം തൃ​ക്ക​രി​പ്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ ഡി​വൈ​എ​ഫ്ഐ ​തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വ​ലി​യ​പ​റ​മ്പ് സെ​ൻ​ട്ര​ലി​ലെ ര​തീ​ഷ് കു​തി​രു​മ്മ(23)​ലിനെ​തി​രേയാ​ണ് ബ​ലാ​ത്സം​ഗം, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ഞ്ചി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ത്തി​ന് പോ​ലീ​സ് കേസെ​ടു​ത്ത​ത്. 23 കാ​രി യു​ടെ പ​രാ​തി​യി​ലാ​ണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യുവാവ് കാ​ഞ്ഞ​ങ്ങാ​ട് ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. കേ​സെ​ടുത്ത​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 500 കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം! ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നാ​ശ​ന​ഷ്ട​മെ​ന്ന് മ​ന്ത്രി​മാ​ര്‍

കോ​ഴി​ക്കോ​ട് : പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം 500 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മെ​ന്ന് പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ള്‍ . ച​രി​ത്ര​ത്തി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​കാ​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി​മാ​രാ​യ ടി.​പി രാ​മ​കൃ​ഷ്ണ​നും എ.​കെ. ശ​ശീ​ന്ദ്ര​നും പ​റ​ഞ്ഞു. അ​തേ​സ​മ​യം നി​ല​വി​ല്‍ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണ്. ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഏ​കോ​പ​നം ഫ​ല​വ​ത്താ​യി. കാ​ര്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും ഒ​റ്റ​പ്പെ​ട്ട​വ​രാ​യി ആ​രു​മി​ല്ലെ​ന്നും മ​ന്ത്രി​മാ​ര്‍ അ​റി​യി​ച്ചു. ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ക്യാ​മ്പു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​ണം. ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന ത​ര​ത്തി​ല്‍ ചി​ല തെ​റ്റാ​യ വാ​ര്‍​ത്ത പ്ര​ച​രി​ക്കു​ന്നു​ണ്ട് ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ അ​വ​ഗ​ണി​ക്ക​ണ​മെ​ന്നും തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞു. മാ​തൃ​കാ​പ​ര​മാ​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ഴു​ള്ള​ത.് എ​ട്ട്…

Read More

സ്കൂ​ൾ അ​ട​ച്ച​പ്പോ​ൾ  മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കു​ട്ടി​ക​ളെ​ത്തി​യ​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക്

നി​ല​ന്പൂ​ർ: സ്കൂ​ൾ അ​ട​ച്ച​പ്പോ​ൾ ഹോ​സ്റ്റ​ലി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ കു​ട്ടി​ക​ളെ​ത്തി​യ​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക്. ഗോ​ത്ര​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള നി​ല​ന്പൂ​ർ വെ​ളി​യം​തോ​ടി​ലെ ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ലെ നാ​ല് കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ നി​ന്നും ക​രു​ളാ​യി പു​ള്ളി​യി​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ​ത്. സ്കൂ​ൾ അ​ട​ച്ചു​വെ​ന്ന വാ​ർ​ത്ത​യെ തു​ട​ർ​ന്ന്് ക്യാ​ന്പി​ലു​ള്ള ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ലെ​ത്തി കു​ട്ടി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ര​ക്ഷി​താ​ക്ക​ൾ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ കൂ​ടെ അ​യ​യ്ക്കാൻ തീരുമാനിച്ചു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ സ്വ​ന്തം വീ​ടു​ക​ളി​ൽ ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ പ​റ്റു​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ.

Read More

ഉറങ്ങാൻകിടന്നതും മരണംവിളിച്ചതും ഒരുമിച്ചു; കൂ​രി​യോ​ട് മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ  മരിച്ച അച്ഛന്‍റെയും മകന്‍റെയും മരണത്തിൽ വിറങ്ങലിച്ച് നാട്ടുകാർ

തി​രു​വ​ന്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ കൂ​രി​യോ​ട് മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​ർ മ​രിച്ചത് ഉറങ്ങാൻകിടന്ന് നിമിഷങ്ങൽക്കുശേഷം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ണ്ട​ര​യോ​ടെ ഉ​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ ത​യ്യി​ൽ തൊ​ടി​ക പ്ര​കാ​ശ​ൻ (45), മ​ക​ൻ പ്ര​വീ​ൺ പ്ര​കാ​ശ് (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബ​ത്തി​ന്‍റെ ക​ര​ച്ചി​ലും വീ​ട് ഒ​ലി​ച്ചു പോ​കു​ന്ന ശ​ബ്ദവും കേ​ട്ട് ഉ​ണർന്ന അ​യ​ൽ​വാ​സി​ക​ളാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ്ര​കാ​ശ​ൻ , ഭാ​ര്യ ബി​ന്ദു, മ​ക്ക​ളാ​യ പ്ര​വീ​ൺ, പ്ര​ബി​ത, പ്രി​യ, പി​താ​വ് ഗോ​പ​ാല​ൻ എ​ന്നി​വ​രാണ് ഒഴു ക്കിൽ പെട്ടത്. ര​ക്ഷ​പെ​ടു​ത്തി തി​രു​വ​മ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും പ്ര​വീ​ൺ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​കാ​ശി​നെ മാ​മ്പ​റ്റ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗോ​പാ​ല​ൻ, ബി​ന്ദു, പ്ര​ബി​ത, പ്രി​യ എ​ന്നി​വ​ർ ചി​കി​ത്സ​യി​ലാ​ണ്. പ്ര​കാ​ശ​ന്‍റെ​യും, പ്ര​വീ​ണി​ന്‍റെ​യും മൃ​ത​ദേ​ഹം പ്ര​വീ​ണി​ന്‍റെ വി​ദ്യാ​ല​യ​മാ​യ സെ​ന്‍റ് സെ​ബാ​സ്റ്റ്യൻ​സ് സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്ത​ന് വച്ചശേ​ഷം പു​ന്ന​ക്ക​ൽ ഓ​ളി​ക്ക​ലു​ള്ള ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ…

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ൽ;  ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് 

കോ​ട്ട​യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തും കാ​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പേ​മാ​രി​യും പ്ര​ള​യ​വും ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ക​ഴി​യു​ന്ന​താ​യാ​ണ് വി​വ​രം. ഇന്നു രാ​വി​ലെ മു​ത​ൽ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. 23 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും 450 ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി എ​ത്തി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം 20 പേ​ർ വീ​ത​മു​ള്ള 40 ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തും. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​നി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മൂ​ന്നു ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ വീ​തം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ള​യം ഏ​റെ​ദു​രി​തം വി​ത​ച്ച പ​ത്ത​നം​തി​ട്ട ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. റാ​ന്നി, ആ​റ​ൻ​മു​ള, കോ​ഴ​ഞ്ചേ​രി, ചി​റ്റാ​ർ, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​വി​ടെ വൈ​ദ്യു​ത​ബ​ന്ധം…

Read More

കോഴിക്കോട്ടും കോട്ടയത്തും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

കോട്ടയം: കോഴിക്കോട്, കോട്ടയം ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

Read More