ദുരൂഹസാഹചര്യത്തിൽ നഗരത്തിൽ യുവാവിന്‍റെ മൃതദേഹം; മരിച്ച സിയയുടെ  ശരീരമാസകലം മുറിവേറ്റ പാടുകൾ

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ യവാവിനെ നഗരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പറന്പ് സ്വദേശി സിയ (30) യുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കോട്ടപ്പറന്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ഈസ്റ്റ് കോട്ടപറന്പിൽ വട്ടക്കിണറിന് സമീപം ആർകെ പ്രിന്‍റേഴ്സ് എന്ന കടയുടെ വരാന്തയിലാണ് മൃതദേഹം കണ്ടത്.

ശരീരമാസകലം മുറിവുകൾ ഉള്ള രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കസബ പോലീസെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related posts