നിലന്പൂർ: അപ്രതീക്ഷിതമായ ഉരുൾപൊട്ടലിന്റെ നടുക്കം മാറാതെ ചാലിയാർ പഞ്ചായത്തിലെ മൂലേപ്പാടം നിവാസികൾ. ബുധനാഴ്ച്ച രാത്രി പത്തു മണിയോടെയാണ് പന്തീരായിരം ഉൾവനത്തിൽ നിന്നു വൻ ശബ്ദത്തോടെ ഉരുൾപൊട്ടിയത്. ശബ്ദം കേട്ടു വീട്ടിലുള്ളവർ പുറത്തേക്കു എത്തുന്പോഴേക്കും പലരുടെയും വീടിനു ഇരുവശവും തോടായി മാറിയിരുന്നു. തറമുറ്റം തോട് നിറഞ്ഞു കൃഷിയിടങ്ങളിലേക്കു എത്തിയതോടെ ആറോളം വീടുകൾ തുരുത്തിൽ പെട്ടു. മറ്റത്തിൽ കുഞ്ഞുമോന്റെ ഒരേക്കർ സ്ഥലത്തിൽ അറുപത് സെന്റിലേറെ തോടായി മാറി. വീടിനു ഇരുവശവുമായുണ്ടായിരുന്ന റബർ, കമുക് എന്നിവ പാടേ നശിച്ചു. വീടിനും സാരമായ കേടുപറ്റി. പാറപ്പുറത്ത് കുഞ്ഞുകുട്ടിയുടെ നാൽപ്പതോളം സെന്റ് സ്ഥലമാണ് ഉരുൾപൊട്ടലിൽ നഷ്ടമായത്. വൻ പാറകളും റബർ മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങളും മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയാണ് കൃഷികൾക്കു നാശം സംഭവിച്ചത്. രാത്രി ഈ കുടുംബങ്ങൾ ഒറ്റപ്പെട്ടതോടെ രക്ഷാപ്രവർത്തനം നടത്താനാകാതെ ബന്ധുക്കളും നാട്ടുകാരും നേരം പുലരും വരെ കാത്തുനിന്നു. കാഞ്ഞിരപ്പാറ കുഞ്ഞൂഞ്ഞിന്റെ വീടിനോടു ചേർന്നു…
Read MoreCategory: Kozhikode
യാത്രക്കാരെ വെല്ലുവിളിച്ച് സ്വകാര്യ ബസുകൾ; ആരെയൊക്കൊ കൊന്നിട്ടായാലും തങ്ങൾക്ക് കളക്ഷൻ ലഭിക്കണമെന്ന മനോഭാവം മാത്രം; കോഴിക്കോട് നഗരത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയിങ്ങനെ…
കോഴിക്കോട്: യാത്രക്കാരെ വെല്ലുവിളിച്ച് സർവീസ് നടത്തുന്നത് സ്വകാര്യ ബുസുകളുടെ സ്ഥിരം പരിപാടിയാണ്. എത്ര പേരെ കൊന്നിട്ടായാലും തങ്ങൾക്ക് കളക്ഷൻ ലഭിക്കണമെന്ന മനോഭാവത്തോടെയാണിവർ നഗര വിഥിയെ ‘റേസിംഗ് ട്രാക്ക്’ ആക്കി മാറ്റാറുള്ളത്. ഹോൺ മുഴക്കിയും ആക്സിലേറ്ററിൽ കാൽ അമർത്തി ഇരന്പിച്ചും സ്വകാര്യ ബസുകൾ മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തി മുന്നോട്ട് നീങ്ങുന്നത് നഗരത്തിലെ പതിവ് കാഴ്ച്ചയിലൊന്നാണ്. ഇതിനെല്ലാം പുറമെ യാത്രക്കാർക്ക് ബസിനുള്ളിൽ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യം പോലും ഇവർ നിഷേധിക്കുകയാണ്. അടിക്കടി ബസ് ചാർജ് വർധിപ്പിക്കാനായി സമരം നടത്തുന്നവർ യാത്രക്കാർക്ക് ഒരുക്കേണ്ട അടിസ്ഥാന സുരക്ഷയെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റ് ഫോമുകൾ പോലും താത്കാലികമായി ഓട്ടയടച്ച് സർവീസ് നടത്തുന്ന ബസുകൾ നിരവധിയാണ് നഗരത്തിൽ. ഇത്തരത്തിൽ നിയമത്തെ വെല്ലുവിളിച്ച് കമ്മീഷണർ ഓഫീസിന് മുന്നിലൂടെ ചീറിപ്പായുന്ന ഒരു ബസാണ് ഗോദീശ്വരം-മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ഗ്രീൻ പാലസ് എന്ന ബസ്. ബസിന്റെ അകത്തെ…
Read Moreപ്രളയബാധിതർക്കു പരമാവധി സഹായമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ; മലപ്പുറത്ത് പ്രാഥമിക നഷ്ടം 43 കോടി
മലപ്പുറം: ജില്ലയിൽ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന മുഴുവൻ പേർക്കും പരമാവധി സഹായം ലഭ്യമാക്കുമെന്നു ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. മലപ്പുറം കളക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ദുരിതമനുഭവിക്കുന്നതു നിലന്പൂർ മേഖലയിലാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനു സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 18 ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നിട്ടുള്ളത്. ഇവിടങ്ങളിൽ കഴിയുന്നവർക്കാവശ്യമായ സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ക്യാന്പുകളോടു ചേർന്നു പ്രാഥമിക ചികിത്സ നൽകാൻ ഡോക്ടർമാരുടെ സംഘത്തെയും നിയോഗിച്ചു. ആംബുലൻസുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ക്യാന്പുകളിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നത്. ജല അഥോറിറ്റിയെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്കായി സമീപത്തെ ആശുപത്രികളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ 43 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. സൈന്യത്തിന്റെ സേവനം ഇതിനകം…
Read Moreമുഖ്യമന്ത്രിയും സംഘവും വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു; വീടുകളും കൃഷിയും നശിച്ച് കോടികളുടെ നഷ്ടം
കൽപ്പറ്റ: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വയനാട് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദർശിച്ചു. രാവിലെ 10 ഓടെ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടിൽ ഇറങ്ങിയ പ്രതിപക്ഷനേതാവ് രമേശേ ചെന്നിത്തല, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരടങ്ങിയ സംഘമാണ് ജില്ലയിലെത്തിയത്. 10.45 ന് കൽപ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിച്ചു. 900 ഓളം ആളുകളാണ് ഇവിടെ ക്യാന്പിൽ കഴിയുന്നത്. വയനാടിന്റെ ചുമതലയുള്ള തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കളക്ടർ, എംഎൽഎമാർ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കളക്ടറേറ്റിൽ അവലോകനയോഗവും ജനപ്രതിനിധികളുടെ പ്രത്യേക യോഗവും ചേർന്നു. പ്രതികൂലകാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ഇടുക്കിയിൽ ഇറങ്ങാൻ കഴിയാതിരുന്നതിനെത്തുടർന്ന് മുഖ്യമന്ത്രിയും സംഘവും മുൻപ് നിശ്ചയിച്ചതിൽ നിന്നും രണ്ടരമണിക്കൂർമുൻപ് വയനാട്ടിൽ എത്തുകയായിരുന്നു. മൂന്ന് താലൂക്കുകളിലുമായി 135 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്. 2761 കുടുംബങ്ങളിൽനിന്നായി 10,676 പേരാണ്…
Read Moreസ്വകാര്യ ബസിലെ പീഡന ശ്രമം; യുവതിയുടെ പരാതിയിൽ കണ്ടക്ടര്‍ അറസ്റ്റില്‍; പ്രതിയെ കോടതി റിമാന്റ് ചെയ്തു
നാദാപുരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറി പിടിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. വടകര തൊട്ടില് പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ തൊട്ടില്‍പാലം മൊയിലോത്തറ സ്വദേശി എളവനപൊയില് നിജീഷ്(31)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19ന് തൊട്ടില് പാലത്ത് നിന്ന് വടകരയിലേക്കുള്ള യാത്രാ മധ്യേ രാവിലെ എട്ടേ നാല്‍പ്പത്തിയഞ്ചിന് നാദാപുരം ബസ് സ്റ്റാൻഡിലാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തേക്ക് പോകാനായി ബസിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. യുവതിയുടെ പരാതിയില്‍ നാദാപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രതി ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ നാദാപുരം പോലീസില്‍ ഹാജരാവുകയായിരുന്നു. പ്രതിയെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.
Read Moreകെടുതികൾ അതീവ ഗൗരവം; കാലവർഷക്കെടുതി നിരീക്ഷിക്കാൻ കേന്ദ്ര സംഘം കോഴിക്കോടെത്തി
കോഴിക്കോട്: കാലവർഷക്കെടുതി നിരീക്ഷിക്കാൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഹൈദരാബാദ് ഡിഒഡി ഡയറക്ടർ ഇൻ ചാർജ് ബി. കെ .ശ്രീവാസ്തവ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായ കൈതപ്പൊയിൽ കണ്ണപ്പൻകുണ്ട് മേഖലയിലടക്കം സന്ദർശനം നടത്തിയത്. സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റി ഡപ്യൂട്ടി ഡയറക്ടർ നർസി റാം മീണ, ഉപരിതല ഗതാഗത മന്ത്രാലയം റീജണൽ ഓഫീസർ വി. വി. ശാസ്ത്രി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഉരുൾപൊട്ടി 14 പേർ മരിച്ച കരിഞ്ചോല മല , ഇന്നലെ ഉരുൾപൊട്ടലുണ്ടായ കണ്ണപ്പൻകുണ്ട് ,മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട വയനാട് ചുരം, കോടഞ്ചേരി, തിരുവന്പാടി-കോടഞ്ചേരി അതിർത്തിയിലെ എലന്തുകടവ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കെടുതികൾ അതീവ ഗൗരവമുള്ളതാണെന്നും സാമ്പത്തിക സഹായത്തിനാവശ്യമായ റിപ്പോർട്ട് നൽകുമെന്നും സംഘത്തിന് നേതൃത്വം നൽകുന്ന ബി .കെ. ശ്രീവാസ്തവ ഉറപ്പുനൽകി. എംഎൽഏമാരായ ജോർജ്. എം .തോമസ്, പുരുഷൻ കടലുണ്ടി, കാരാട്ട് റസാഖ്, എന്നിവർ…
Read Moreകരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പിന് നാളെ ഒരു വര്‍ഷം; തുടര്‍നടപടികള്‍ അനിശ്ചിതത്വത്തില്‍
പയ്യന്നൂര്‍: മൂന്നുകോടിയിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ കരിവെള്ളൂരിലെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിന്റെ അന്വേഷണം അനിശ്ചിതത്വത്തില്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരുവര്‍ഷവും തട്ടിപ്പില്‍ പങ്കാളികളായവരെ പ്രതിചേര്‍ക്കാനുള്ള നിയമോപദേശം ലഭിച്ചിട്ട് ഒരുമാസവും പിന്നിട്ടിട്ടും സ്വീകരിക്കേണ്ട തുടര്‍നടപടികളാണ് അനിശ്ചിതത്വത്തിലായത്. മുക്കുപണ്ടം പണയംവച്ച് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപന്റെ മൊഴിയനുസരിച്ച് പണം വാങ്ങിയവരായി കണ്ടെത്തിയ മലപ്പുറത്തെ സഫറുള്ള, കാഞ്ഞങ്ങാട്ടെ അയൂബ്, തൃശൂര്‍ ചാവക്കാട്ടെ ചാണ്ടി കുര്യൻ, വെള്ളൂരിലെ രമേശന്,മുക്കുപണ്ടം പരിശോധിച്ച് സ്വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തിയ അപ്രൈസര്‍ ടി.വി.മോഹനന്, സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ച ലക്ഷ്മണന് എന്ന രാജന് എന്നിവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കുന്നതിനായി പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പണം വാങ്ങിയതിനും കൊടുത്തതിനും തെളിവുകളും സാക്ഷിമൊഴികളുമുള്ളതിനാല് ഇവരെക്കൂടി കേസില്‍ പ്രതി ചേര്‍ക്കാമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം.എന്നാല്‍ ഒരുമാസമായിട്ടും ഇവരെ പ്രതിചേര്‍ക്കുന്നതിനോ കുറ്റപത്രം സമര്‍പ്പിക്കുന്നതിനോ കഴിഞ്ഞിട്ടില്ല. കരിവെള്ളൂര്‍ ബസാറില്‍ വീവേഴ്സ്…
Read Moreനിലമ്പൂർ എരുമമുണ്ട ഉരുൾപൊട്ടലിൽ കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തു; സൈന്യത്തിന്റെ സഹായത്തോടെയുളള തിരച്ചിലാണ് കണ്ടെത്തിയത്
നിലന്പൂർ: എരുമമുണ്ട ചെട്ടിയാംപാറ ഉരുൾപൊട്ടലിൽ കാണാതായ ചാലിയാർ പഞ്ചായത്തിലെ ചെട്ടിയൻപാറ പറന്പാടൻ സുബ്രഹ്മണ്യ (32) ന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നു രാവിലെ ഒന്‍പതു മണിയോടെയാണ് കോയന്പത്തൂരിൽ നിന്നെത്തിയ സൈന്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഉരുൾപൊട്ടൽ നടന്ന വീടിനു സമീപത്തു നിന്നാണ് സുബ്രഹ്മണ്യന്റെ മൃതദേഹം കാണപ്പെട്ടത്. ഇന്നലെ കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സുബ്രഹ്മണ്യന്റെ മാതാവ് പറന്പാടൻ കുഞ്ഞി (50), ഭാര്യ ഗീത (29), മക്കളായ നവനീത് (ഒന്‍പത്), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകൻ മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിരുന്നത്. ഇതിൽ സുബ്രഹ്മണ്യനെ കാണാതായതിനെത്തുടർന്നു വൈകുന്നേരം വരെ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് സൈന്യത്തിന്റെ സഹായം തേടിയത്. ഇന്നു രാവിലെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. സുബ്രഹ്മണ്യന്റെ മൃതദേഹം സൈനിക വാഹനത്തിൽ നിലന്പൂർ ജില്ലാശുപത്രിയിലെത്തിച്ചു. പ്രദേശത്തു ഇന്നു മഴയുണ്ടെങ്കിലും ശക്തികുറഞ്ഞിട്ടുണ്ട്.
Read Moreനിപ്പാ ബാധിച്ച് ആശുപത്രിയിലായ ലിനിയുടെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും നൽകിയ അയൽവാസി ഹമീദിനും കുടുംബത്തിനും ആദരം
പേരാമ്പ്ര: നിപ്പാ ബാധിതയായി നഴ്സ് ലിനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയം മുതൽ കുടുംബത്തിനു താങ്ങും തണലുമായി ഒപ്പം നിന്ന അയൽവാസി ആവള ഹമീദിനും കുടുംബത്തിനും സ്നേഹാദരം. ജെസിഐ ചക്കിട്ടപാറ ചാപ്റ്റർ ഭാരവാഹികൾ പ്രസിഡന്റ് കാപ്പുകാട്ടിൽ ബോബിയുടെ നേതൃത്വത്തിൽ ഹമീദിന്റെ വീട്ടിലെത്തിയാണു ആദരിച്ചത്. ബോബിയും ലിനിയുടെ ഭർത്താവ് സജീഷും ചേർന്നു ആവള ഹമീദിനെയും ഭാര്യ സീനത്തിനെയും ഷാളണിയിച്ചു ആദരിച്ചു. ഉപഹാരവും നൽകി. നോമ്പനുഷ്ഠിച്ചു കൊണ്ട് ദുരിതബാധിത കുടുംബത്തിനു ഭക്ഷണമടക്കം സഹായവുമായി മറ്റാരെക്കാളും മുമ്പിൽ ഇവർ ഉണ്ടായിരുന്നുയെന്നത് ശ്ളാഘനീയമായിരുന്നു. ജെസിഐ ചാപ്റ്റർ ഭാരവാഹികളായ ഷാജി പുളിക്കൽ, ജോബി തണ്ണീർക്കരി, ജിജു പ്രകാശ് മുള്ളൻ കുഴി, ജിത്തു രാജ് വർക്കി, വിസ്മയ ഫിലിപ്പ്, കെ.സി. അനൂപ്, ഷിജു പാറത്തലക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Read Moreനിലമ്പൂർ ചെട്ടിയാംപാറയിൽ ഉരുൾ പൊട്ടൽ; കാണാതായ ആറംഗ ആദിവാസി കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
നിലന്പൂർ: നിലന്പൂരിനടുത്തു ചെട്ടിയാംപാറ ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ കാണാതായ ആറു പേരിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗൃഹനാഥൻ സുബ്രഹ്മണ്യൻ ഒഴികെയുള്ള അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ എട്ടിനും ഒന്‍പതരയ്ക്കുമിടയിൽ കണ്ടെത്തിയത്. സുബ്രഹ്മണ്യന്റെ ഭാര്യ ഗീത (29), സഹോദരി കുഞ്ഞി (56), നവനീത (എട്ട്), നിവേദ് (മൂന്ന്), മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണ് സമീപ സ്ഥലങ്ങളിൽ നിന്നു കണ്ടെടുത്തത്. സുബ്രഹ്മണ്യനായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്തു മണ്ണിടിച്ചിടിച്ചൽ തുടരുന്നതു രക്ഷാപ്രവർത്തനത്തിനു തടസം നേരിടുകയാണ്. നിലന്പൂർ, മഞ്ചേരി, മലപ്പുറം ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ട്രോമാകെയർ വോളണ്ടിയർമാർ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പന്തിരായിരം ഉരുൾവനത്തിലും മൂലേപ്പാടം അന്പതേക്കറിലും എരുമമുണ്ട ചെട്ടിയാംപാറയിലും ആഢ്യൻപാറ വനമേഖലയിലുമാണ് ഇന്നലെ രാത്രി 10.30നും 12നുമിടയിലാണ് ഉരുൾപൊട്ടിയത്. മതിലുംമൂല ആദിവാസി കോളനിയിലെ അന്‍പതോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വെള്ളം കയറി. ഇവിടങ്ങളിലെ 32 കുടുംബങ്ങളെ ഇതിനകം നാട്ടുകാരും…
Read More