കെ​ടു​തി​ക​ൾ അ​തീ​വ ഗൗ​ര​വം;  കാ​ല​വ​ർ​ഷ​ക്കെ​ടു​തി നി​രീ​ക്ഷി​ക്കാ​ൻ  കേ​ന്ദ്ര സം​ഘം കോഴിക്കോടെത്തി

കോ​ഴി​ക്കോ​ട്: കാ​ല​വ​ർ​ഷ​ക്കെ​ടു​തി നി​രീ​ക്ഷി​ക്കാ​ൻ ജി​ല്ല​യി​ലെ​ത്തി​യ കേ​ന്ദ്ര സം​ഘം ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ഹൈദരാ​ബാ​ദ് ഡി​ഒ​ഡി ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് ബി. ​കെ .ശ്രീ​വാ​സ്ത​വ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കൈ​ത​പ്പൊ​യി​ൽ ക​ണ്ണ​പ്പ​ൻ​കു​ണ്ട് മേ​ഖ​ല​യി​ല​ട​ക്കം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.​

സെ​ൻ​ട്ര​ൽ ഇ​ലക്‌ട്രിസി​റ്റി അ​ഥോ​റി​റ്റി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ന​ർ​സി റാം ​മീ​ണ, ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം റീ​ജണ​ൽ ഓ​ഫീ​സ​ർ വി. ​വി. ശാ​സ്ത്രി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ടി 14 പേ​ർ മ​രി​ച്ച ക​രി​ഞ്ചോ​ല മ​ല , ഇ​ന്ന​ലെ ഉ​രു​ൾ​പൊട്ട​ലു​ണ്ടാ​യ ക​ണ്ണ​പ്പ​ൻ​കു​ണ്ട് ,മ​ണ്ണി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സപ്പെ​ട്ട വ​യ​നാ​ട് ചു​രം, കോ​ട​ഞ്ചേ​രി, തി​രു​വ​ന്പാ​ടി-​കോ​ട​ഞ്ചേ​രി അ​തി​ർ​ത്തി​യി​ലെ എ​ല​ന്തു​ക​ട​വ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

കെ​ടു​തി​ക​ൾ അ​തീ​വ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​വ​ശ്യ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നും സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ബി .​കെ. ശ്രീ​വാ​സ്ത​വ ഉ​റ​പ്പു​ന​ൽ​കി.

എം​എ​ൽ​ഏ​മാ​രാ​യ ജോ​ർ​ജ്. എം .​തോ​മ​സ്, പു​രു​ഷ​ൻ ക​ട​ലു​ണ്ടി, കാ​രാ​ട്ട് റ​സാ​ഖ്, എ​ന്നി​വ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി.​ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ (ദു​ര​ന്ത​നി​വാ​ര​ണം)റം​ല , താ​മ​ര​ശേ​രി ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

Related posts