കോഴിക്കോട്: കനത്ത മഴയിൽ താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ചുരത്തിന്റെ രണ്ടാം വളവിലെ ചിത്തിലിത്തോട് പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. മണ്ണിടിഞ്ഞു വീണ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ മറ്റ് പ്രദേശങ്ങളും കനത്ത മഴ മൂലം ദുരിതത്തിലാണ്. പുല്ലൂരാംപാറ മറിപ്പുഴ വനത്തിലുണ്ടായ ഉരുൾപൊട്ടൽ മൂലം കണ്ടപ്പൻകുണ്ട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. സുരക്ഷിത സ്ഥാനത്തേക്ക് മാറിയ ചിലർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജലനിരപ്പ് ഉയർന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. തീരപ്രദേശത്തുള്ളവർക്ക് അധികൃതർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിൽ കാരണം പലയിടത്തും ഗതാഗത തടസവുമുണ്ടായിട്ടുണ്ട്.
Read MoreCategory: Kozhikode
സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ ; എം.ഐ. ഷാനവാസ് എംപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി
കൽപ്പറ്റ: സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിനും എം.ഐ. ഷാനവാസ് എംപി പരാതി നൽകി. കഴിഞ്ഞ ജൂണ്‍ 15 ന് ചുരം ബദൽ റോഡ് – ചിപ്പിലിത്തോട് വിഷയവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ മാത്രം പങ്കെടുത്ത ന് നടന്ന മീറ്റിംഗിലേക്ക് എംപി, പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ആരേയും ക്ഷണിച്ചിരുന്നില്ല. 16 ന് ചിപ്പിലിത്തോട് സന്ദർശിച്ചപ്പോൾ തലേദിവസം മന്ത്രിയും സംഘവും വന്നപ്പോൾ വരാതിരുന്നത് വിവരം അറിയാത്തതുകൊണ്ടും ക്ഷണിക്കാത്തതുകൊണ്ടുമാണെന്ന് ജനങ്ങളോട് പറഞ്ഞു. ക്ഷണിക്കാതെ എങ്ങിനെ ഞാൻ വരും എന്ന് ജനങ്ങളോട് പറഞ്ഞ ഒരു വാചകം മാത്രം അടർത്തിയെടുത്ത് വയനാട്ടിലെ ഇപ്പോഴുണ്ടായ പ്രളയവുമായി ബന്ധപ്പെട്ടിട്ടാണ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത് എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഡനീക്കമായിരുന്നു പ്രതികൾ ചെയ്തത്. സോഷ്യൽമീഡിയയുടെ വിശ്വാസ്യതയെ സംരക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ പരാതി സംഥാന പോലീസ് മേധാവിക്കും…
Read Moreഎടപ്പാൾ തിയറ്റർ പീഡനക്കേസ്: 450 പേജുള്ള കുറ്റപത്രം സമർപ്പിച്ചെങ്കിലും പോലീസ് വരുത്തിയ വീഴ്ചയിൽ പ്രതികൾക്ക് ജാമ്യം
മഞ്ചേരി: കുറ്റപത്രം സമർപ്പിക്കുന്നതിനു പോലീസ് വരുത്തിയ വീഴ്ചയെത്തുടർന്നു പീഡനക്കേസ് പ്രതികൾക്ക് ജാമ്യം. എടപ്പാൾ തിയേറ്റർ പീഡനക്കേസിലെ പ്രതികൾക്കാണ് മഞ്ചേരി പോക്സോ സ്പെഷൽ കോടതി ചുമതലയുള്ള അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്. ഒന്നാംപ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീൻകുട്ടി (60), രണ്ടാംപ്രതി കുട്ടിയുടെ മാതാവ് എന്നിവർക്കാണ് ജഡ്ജി എ.വി.നാരായണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2018 ഏപ്രിൽ 18നാണ് കേസിനാസ്പദമായ സംഭവം. തൻറെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയും മകളുമൊന്നിച്ച് എടപ്പാലിലെ തിയറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു മൊയ്തീൻ. ഇരുവശങ്ങളിലായി ഇരുന്ന മാതാവിനെയും കുഞ്ഞിനെയും പ്രതി പീഡിപ്പിക്കുന്നതു തിയേറ്ററിലെ സിസിടിവിയിൽ പതിയുകയായിരുന്നു. തിയേറ്റർ ഉടമ നൽകിയ സിസിടിവി ദൃശ്യത്തെത്തുടർന്നു ചൈൽഡ് ലൈൻ അധികൃതർ ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ പീഡിപ്പിക്കുന്നതിന് പ്രതിക്ക് ഒത്താശ നൽകി എന്ന കേസിലാണ് മാതാവിനെ മേയ് 13ന് പോക്സോ വകുപ്പ് അനുസരിച്ച്…
Read Moreവയനാട്ടിൽ കനത്ത മഴ തുടരുന്നു; ബാണാസുര ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി; വെള്ളം ഉയർന്നു വീണ്ടും ദുരിതങ്ങൾക്കിടയാക്കുമെന്ന ആശങ്കവേണ്ടെന്ന് അധികൃതർ
വയനാട്: വൃഷ്ടി പ്രദേശങ്ങളിൽ മഴയുടെ അളവ് കുറയാത്തതിനാലും റിസർവോയറിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലും പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെ ഷട്ടറുകൾ 180 സെന്റിമീറ്റർ എന്ന നിലയിലേക്ക് ഉയർത്തി. ഇതോടെ ഒന്നര ലക്ഷത്തിലധികം ജലമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നത്. ജില്ലയിലുണ്ടായ കാലവർഷക്കെടുതികൾക്ക് പ്രധാനകാരണം മുന്നറിയിപ്പും മുൻകരുതലുമില്ലാതെ ബാണാസുര ഡാം തുറന്നുവിട്ടതാണെന്ന പരാതികൾക്കിടെയാണ് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. നേരത്തെ ഉയർത്തിയിരുന്ന 90 സെന്റീമീറ്ററിനൊപ്പം 90 സെന്റീമീറ്റർ കൂടിയാണ് ഷട്ടർ ഉയർത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്ഷേപങ്ങൾ കണക്കിലെടുത്ത് ഷട്ടറുകൾ ഉയർത്തുന്നത് സംബന്ധിച്ച് രാവിലെ മുതൽ പ്രദേശത്ത് ഉച്ചഭാഷണിയിലൂടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. റിസർവോയറിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളം കടന്നുപോവുന്ന നദികളിലെ ജലനിരപ്പ് താഴ്ന്നതിനാൽ വെള്ളം ഉയർന്നു വീണ്ടും ദുരിതങ്ങൾക്കിടയാക്കുമെന്ന ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഡാംതുറന്നു വിടുന്നത് സംബന്ധിച്ച് വിവരങ്ങൾ…
Read Moreഎടപ്പാൾ തിയറ്റർ പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; തിയറ്റർ ഉടമയെ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കി
മലപ്പുറം: എടപ്പാളിലെ സിനിമാ തിയറ്ററിൽ പത്തുവയസുകാരി പീഡനത്തിനിരയായ കേസിൽ കുറ്റപത്രം സമർപ്പിച്ചു. മഞ്ചേരി കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി മൊയ്തീൻ കുട്ടി ഒന്നാം പ്രതിയും കുഞ്ഞിന്റെ അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. തിയറ്റർ ഉടമയെ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കുകയും ചെയ്തു. പീഡനത്തിന് ഒത്താശ ചെയ്തത് കുട്ടിയുടെ അമ്മയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
Read Moreഒരു യുവജന ദിനം കൂടി കടന്നു പോയി; പന്നിക്കോട്ടുകാർക്ക് ഒരു കളിസ്ഥലം സ്വപ്നമായി തുടരുന്നു
മുക്കം: ഒരു അന്താരാഷട്ര യുവജന ദിനം കൂടി കടന്നു പോയങ്കിലും മുൻ വർഷത്തെ പോലെ തന്നെ ഈ വർഷവും കൊടിയത്തുർ പഞ്ചായത്തിലെ പന്നിക്കോട്ടെ ഒരു പറ്റം യുവാക്കൾ വലിയ നിരാശയിൽ തന്നെയാണ്. നിരവധി സംസ്ഥാന ജില്ലാ താരങ്ങൾക്ക് ജൻമം നൽകിയ ഈ നാടിന് സ്വന്തമായി ഒരു കളിസ്ഥലമെന്നത് ഇപ്പോഴും സ്വപ്നം തന്നെയാണ്. മാറി മാറി വന്ന സർക്കാരുകളും പഞ്ചായത്ത് ഭരണസമിതികളും ജനപ്രതിനിധികളും വാഗ്ദാനങ്ങൾ നിരവധി നൽകിയെങ്കിലും അതെല്ലാം പാഴ്വാക്കായി മാറി. കളിക്കാനുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രം കിലോമീറ്ററുകൾ കാൽനടയായും ബൈക്കിലുമെല്ലാം യാത്ര ചെയ്താണ് ഇവർ കളിക്കുന്നത്. ക്രിക്കറ്റ്,ഫുട്ബോൾ, ഷട്ടിൽ, ദീർഘദൂര ഓട്ടം, കബഡി, തുടങ്ങിയ ഇനങ്ങളിലെല്ലാം സംസ്ഥാന ജില്ലാ താരങ്ങൾ ഇവിടെയുണ്ട്. അണ്ടർ 17 ഫുട്ബോൾ കോഴിക്കോട് ജില്ലാ ക്യാപ്റ്റൻ സ്ഥാനം വഹിച്ച ജയേഷ്, സഹകളിക്കാരനായ സുമേഷ്, അഖിലേന്ത്യാ സെവൻസുകളിൽ സ്ഥിര സാന്നിധ്യമായ റഫീഖ് പരപ്പിൽ,…
Read Moreഅങ്കണവാടി നിയമനത്തിനുള്ള പ്രായപരിധി; പട്ടിക വിഭാഗക്കാർക്ക് മൂന്നു വർഷംവരെ വയസിളവ്
മുക്കം: അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമനത്തിനുള്ള പ്രായപരിധിയിൽ പട്ടിക വിഭാഗക്കാർക്ക് വയസിളവ് അനുവദിച്ചുകൊണ്ട് സർക്കാർ മുൻ ഉത്തരവ് ഭേദഗതി ചെയ്തു. വർക്കർ, ഹെൽപ്പർ നിയമനത്തിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവും താത്ക്കാലിക സേവനമനുഷ്ഠിച്ച കാലയളവിൽ പരമാവധി മൂന്നുവർഷം വരെ ഇളവുമാണ് പുതിയ ഭേദഗതി പ്രകാരം നിലവിൽ വരുക. അങ്കണവാടി ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 44 വയസായി നിശ്ചയിച്ചുകൊണ്ട് 2008 ൽ സർക്കാർ ഇറക്കിയ ഉത്തരവിൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് മൂന്നു വർഷത്തെ വയസിളവ് അനുവദിച്ചിരുന്നു. എന്നാൽ 2012 ൽ അങ്കണവാടി ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 44 നിന്ന് 46 വയസാക്കി സർക്കാർ ഉത്തരവിറക്കിയപ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വയസിൽ മുൻ ഉത്തരവിൽ പരാമർശിച്ച വയസിളവിനെ സംബന്ധിച്ച യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
Read Moreമഴയിലും തോൽക്കാതെ തെരുവ് വിപണി; നല്ല കച്ചവടം നടക്കുന്നുണ്ടെന്നും വസ്ത്രങ്ങളിലെ പുതിയ ട്രെന്‍ഡ് വരെ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ടെന്ന് കടക്കാരൻ
കോഴിക്കോട് : തോരാമഴയത്തും പുതുവസ്ത്രങ്ങളൊരുക്കി തെരുവ് വിപണി. അവധി ദിവസമായ ഇന്നലെ മാനാഞ്ചിറ ഡിഡിഇ ഓഫീസിനു ചുറ്റും തെരുവുകച്ചവടം സജീവമായി. കുഞ്ഞുടുപ്പ്, പട്ടുപാവാട, സാരികള്‍, പാന്റുകള്‍ തുടങ്ങിയവയെല്ലാം കുറഞ്ഞവിലയിൽ ലഭ്യമാണ്. എല്ലാ ഓണക്കാലത്തും തെരുവോരത്ത് വസ്ത്ര വിപണി സജീവമാകാറുണ്ട്. ഇത്തവണ മഴ വില്ലനായെത്തുന്നുണ്ടെങ്കിലും പ്രതീക്ഷയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നല്ല കച്ചവടം നടക്കുന്നുണ്ടെന്നും വസ്ത്രങ്ങളിലെ പുതിയ ട്രെന്‍ഡ് വരെ വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. കര്‍ണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ളവരാണ് കച്ചവടക്കാരിലേറെയും. ഓണം അടുക്കുന്നതോടെ കൂടുതല്‍ കച്ചവടക്കാര്‍ തെരുവ് വിപണിയിലെത്തും.
Read Moreകാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ ഓഗസ്റ്റ് 22ന്
കോഴിക്കോട്: കേരളത്തിൽ ബലിപെരുനാൾ ഓഗസ്റ്റ് 22 ന് ആഘോഷിക്കും. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടർന്നാണ് തീരുമാനം. അതേസമയം സൗദി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി പെരുന്നാൾ.
Read Moreമഴ വീണ്ടും ശക്തിപ്രാപിച്ചു! ബാണാസുര, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും
വയനാട്/പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനേത്തുടർന്ന് വയനാട് ബാണാസുരസാഗർ അണക്കെട്ടിന്റെയും പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെയും ഷട്ടറുകൾ കൂടുതൽ ഉയർത്തും. ബാണാസുരസാഗർ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതമാണ് ഉയർത്തുക. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒൻപത് സെന്റീമീറ്റർ വീതം ഉയർത്തും. എന്നാൽ, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞു. അതേസമയം ജലനിരപ്പിൽ കുറവുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ചൊവ്വാഴ്ച വരെ ഷട്ടറുകൾ അടയ്ക്കില്ലെന്നാണ് വിവരം.
Read More