മലപ്പുറം: കരിപ്പൂരിൽ നിന്നു കഴിഞ്ഞ മാസം മുതൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുമെന്ന വാഗ്്ദാനം നടപ്പാകാത്ത സാഹചര്യത്തിൽ യുഡിഎഫ് എംപിമാരടങ്ങിയ സംഘം കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കണ്ടു ആശങ്കയറിയിച്ചു. എംപിമാരായ പി.കെ കുഞ്ഞാലി ക്കുട്ടി, എം.കെ രാഘവൻ, ഇ.ടി മുഹമദ് ബഷീർ, പി.വി.അബ്ദുൾ വാഹാബ് എന്നിവർക്ക് പുറമെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉൾപ്പെട്ട സംഘമാണ് മന്ത്രിയെ കണ്ടു നിവേദനം നൽകിയത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനുള്ള എല്ലാ ഉത്തരവുകളും നൽകി കഴിഞ്ഞതായി കേന്ദ്ര മന്ത്രി സുരേഷ് പ്രഭു നിവേദക സംഘത്തെ അറിയിച്ചു. ഇതു സംബധിച്ച എല്ലാ നിർദേശങ്ങളും രേഖാമൂലം തന്നെ ഡിജിസിഎക്ക് നൽകിയിട്ടുണ്ട്. പാർർലമെന്റ് മന്ദിരത്തിലെ ചേംബറിൽ വച്ചായിരുന്നു നിവേദക സംഘം സുരേഷ് പ്രഭുവിനെ കണ്ടത്. കരിപ്പൂർ വിമാനത്താവളം വിദേശ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളമാണെന്നും മന്ത്രി പറഞ്ഞു. ഗൾഫ് മലയാളികൾ ഇന്ത്യൻ സന്പത്ത്…
Read MoreCategory: Kozhikode
ഇവരാണോ കുട്ടികൾക്ക് മാതൃകയാവേണ്ട അധ്യാപകർ..? വിദ്യാർഥികളുടെ കലാസൃഷ്ടികൾ മായ്ച്ച് അധ്യാപക സംഘടനയുടെ ചുവരെഴുത്ത്
കോഴിക്കോട്: അറിവ് പകർന്നുനൽകുന്നവർ എന്നാണ് അധ്യാപകരുടെ നിർവചനം. വിദ്യാർഥികളെ നേർവഴിക്കു നടത്തേണ്ടവർ, മാതൃകയാകേണ്ടവർ, അച്ചടക്കം പഠിപ്പിക്കേണ്ടവർ എന്നിങ്ങനെ അർഥങ്ങൾ പലതുണ്ട് അധ്യാപകർക്ക്. എന്നാൽ വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം മാത്രം നൽകുന്നവരെ എന്ത് വിളിക്കണമെന്ന് കോഴിക്കോട്ടുകാർ ഇപ്പോൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. കാര്യം മറ്റൊന്നുമല്ല, സ്വന്തം ആവശ്യത്തനായി എന്തു വൃത്തികേടും ചെയ്യാമെന്ന സന്ദേശമാണ് കോഴിക്കോട്ടെ ചില അധ്യാപകർ ഇപ്പോൾ വിദ്യാർഥികൾക്ക് നൽകുന്നത്. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ പരിപാടിയുടെ പ്രചാരണത്തിനായി വിദ്യാർഥികളുടെ കലാസൃഷ്ടി പോലും മായ്ച്ചു കളഞ്ഞിരിക്കുകയാണ് ഇവർ. കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായി കഴിഞ്ഞ വർഷം വിദ്യാർഥികൾ ചിത്രം വരച്ച് മനോഹരമാക്കിയ റെയിൽവേ സ്റ്റേഷന് സമീപത്തെ മതിലാണ് കെഎസ്ടിഎ എന്ന അധ്യാപക സംഘടന വൃത്തികേടാക്കിയത്. റെയിൽവേ സ്റ്റേഷനുസമീപം ഒന്നാം മേൽപ്പാലത്തിന് സമീപമുള്ള മതിലിലെ വിദ്യാർഥികളുടെ കലാസൃഷ്ടിക്ക് മുകളിലൂടെയാണ് കെഎസ്ടിഎ ചുമരെഴുത്ത് നടത്തിയത്. 19 മുതൽ 21 വരെ കോഴിക്കോട്ട് നടക്കുന്ന വിദ്യാഭ്യാസ…
Read Moreജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി; യുവാവിന്റെ സ്കൂട്ടര്‍ റോഡില്‍ ഉപേക്ഷിച്ച നിലയിൽ
നാദാപുരം: കാറിലെത്തിയ സംഘം ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതിനിടെ യുവാവിന്റെ സ്കൂട്ടര്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ കുന്നുമ്മല്‍ പളളിക്ക് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയിലാണ് യുവാവ് സഞ്ചരിച്ച കെ എൽ 18 ക്യു 9469 നമ്പർ സ്കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയും വില്ല്യാപ്പളളി കുളത്തൂര്‍ റോഡിലെ താമസക്കാരനുമായ അര്ജുന്(42)നെയാണ് ശനിയാഴ്ച രാവിലെ കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം തട്ടിക്കൊണ്ടുപോയി സ്വര്ണാഭാരണവും പണവും കവര്‍ന്നത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും മുഖംമൂടി അണിഞ്ഞിരുന്നെന്നും കാറില്‍വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും അര്ജുന് പോലീസില്‍ മൊഴി നല്കി. തണ്ണീര്‍പന്തല്‍ വടകര റൂട്ടില്‍ കൈതക്കുണ്ടില്വച്ചാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അര്‍ജുനെ ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയത്.ബലമായി കാറില്‍കയറ്റിയ ശേഷം കഴുത്തിലണിഞ്ഞ രണ്ടര പവന് സ്വര്‍ണ മാലയും മൂന്ന് ഗ്രാം മോതിരവും 8500 രൂപയും…
Read Moreപണിമുടക്ക് ദിവസം ടൗണിലെ റോഡുകൾ ഗതാഗതയോഗ്യമാക്കി ഓട്ടോ ടാക്സി തൊഴിലാളികൾ
മുക്കം: മുക്കം ടൗണിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി മുക്കത്തെ ഓട്ടോടാക്സി തൊഴിലാളികളുടെ മാതൃക. ഓട്ടോടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ന്റെ നേതൃത്വത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മുക്കം അനാർക്ക് ബിൽഡേഴ്സ് എന്നിവരുമായി സഹകരിച്ചാണ് പ്രവൃത്തി നടത്തിയത്. മുക്കം പിസി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനായി എടുത്ത കുഴി വാഹനയാത്രക്കാർക്ക് വലിയ ദുരിതമായിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ രാവിലെ മുതൽ റോഡിലെ കുഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. മുക്കം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആലിൻ ചുവട് തുടങ്ങിയ സ്ഥലങ്ങളിലും രൂപപ്പെട്ട കുഴികൾ കോൺക്രീറ്റ് ചെയ്തു. പ്രവൃത്തിക്ക് എം. സുഭാഷ്, കെ. ബാബു, ഇ.പി. സന്തോഷ്, ദാമോദരൻ കോഴഞ്ചേരി ,ഷൈജു, പ്രസാദ്, എം.പി. സുനിൽ, അബു ചോണാട്, ബജീഷ്, ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreഎൻ ഉയിർ ഇങ്കെ, ആനാലും മനമങ്കെ താൻ, ഇനി പാക്ക മുടിയുമാ… കലൈഞ്ജർ കരുണാനിധിയുടെ വേര്‍പാടില്‍ ദുഖിച്ച് കോഴിക്കോട് തമിഴ്മക്കൾ
കോഴിക്കോട്: “”എന്‍ ഉയര് ഇങ്കൈ, മനം അങ്കൈ… കലൈഞ്ജറെ ഇനി പാക്ക മുടിയുമാ..” പറഞ്ഞു തീരും മുമ്പേ ബാലമുരുകന്റെ വാക്കുകളിടറി, കണ്ണുകള്‍ നിറഞ്ഞു. ദ്രാവിഡ നായകന് കലൈഞ്ജർ കരുണാനിധിയുടെ വേര്‍പാടില്‍ കോഴിക്കോട് തമിഴ്മക്കളും ദു:ഖിതരാണ്.പലരും കൂലി വേലയ്ക്കു പോലും ഇന്നലെ എത്തിയിട്ടില്ല. പതിവിലും നേരത്തെ ഇന്ന് നഗരത്തിലെത്തി “ദിനകരൻ’ പത്രം വാങ്ങിയാണ് പലരും തങ്ങളുടെ സ്വന്തം നേതാവ് കലൈജ്ഞറെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചത്. പത്രം വായിക്കുന്നതിനിടെ പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. കലൈജ്ഞറുടെ വേര്‍പാട് താങ്ങാവുന്നതിലും വലുതാണെന്ന് പഴനി സ്വദേശിയായ ബാലമുരുകൻ പറഞ്ഞു. നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയില്ലെന്നതിനാലാണ് പോകാത്തതെന്നും ബാലമുരുകൻ പറഞ്ഞു. പത്തു വര്‍ഷമായി കോഴിക്കോട് ആനക്കുളത്ത് താമസിക്കുന്ന ബാലമുരുകന് കലൈജ്ഞറെ കുറിച്ച് പറയാന്‍ വാക്കുകളേറെ. പാവപ്പെട്ടവന്റെ മനസറിഞ്ഞ രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നും തമിഴുമക്കള്‍ക്ക് ടിവിയും സൈക്കിളും ഗ്യാസ് സ്റ്റൗവും എല്ലാം അദ്ദേഹം…
Read Moreമുസ്ലിം ലീഗിനു ബദൽ പാർട്ടി; വാർത്ത അടിസ്ഥാന രഹിതമെന്ന് ഐഎൻഎൽ
കോഴിക്കോട്: മുസ്ലിം ലീഗിന് ബദലായി മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ഇടതുമുന്നണിയുമായി സഹകരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ നാല് എംഎൽഎമാരും ഐഎൻഎല്ലും ചേർന്നാണ് പാർട്ടി രൂപീകരിക്കുന്നതെന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. ഇത്തരത്തിൽ യാതൊരു ആലോചനകളും നടന്നിട്ടില്ലെന്നും കാസിം ഇരിക്കൂർ രാഷ്ട്രദീപികയോട് പറഞ്ഞു. ഐഎൻഎല്ലിന്റെ മുന്നണി പ്രവേശന വാർത്തയെ വഴിതിരിച്ചു വിടാനുള്ള ചിലരുടെ നീക്കമാണ് വാർത്തയെന്നും അദ്ദേഹം പറഞ്ഞു. ഐഎൻഎൽ എൽഡിഎഫിൽ പ്രവേശിക്കുന്നതോടെ മുസ്ലിം ലീഗിൽനിന്ന് നിരവധി പ്രരവർത്തകരുടെ കൊഴിഞ്ഞുപോക്കുണ്ടാകും. ഇത് തടയുന്നതിനുള്ള തന്ത്രമായാണ് ഇത്തരം വാർത്തകളെ ഐഎൻഎൽ കാണുന്നതെന്നും കാസിം ഇരിക്കൂർ പറഞ്ഞു. പ്രധാന രാഷ്ട്രീയ വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് അണികളെ പിടിച്ചുനിർത്താൻ ലീഗ് നടത്തുന്ന നീക്കം ഫലപ്രദമാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് ഇത്തരം…
Read Moreഖാദിയെ റിബേറ്റ് വില്‍പ്പനയിലേക്ക് മാത്രം ഒതുക്കരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്
കോഴിക്കോട്: ഉത്സവനാളുകളിലെ റിബേറ്റ് വില്‍പ്പനയിലേക്ക് മാത്രം ഖാദിയെ ഒതുക്കരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് . കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഓണം ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. <br> <br> കുറഞ്ഞ മൂലധന നിക്ഷേപത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിന് ഖാദിഗ്രാമ വ്യവസായ മേഖലയ്ക്ക് കഴിയും. വിപണിയിലെ ഇടപെടല്‍ മെച്ചപ്പെടുത്താല്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ആദ്യവില്‍പ്പന നടത്തി. സമ്മാന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി നിര്‍വഹിച്ചു. ഇത്തവണ വിപണിയില്‍ ഇറക്കിയ കുപ്പടം സെറ്റ് മുണ്ടിന്റെ വിതരണം കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സോണി…
Read More‘ഏയ് ഓട്ടോ’ ക്കാരേ ഇതൊന്ന് വായിക്കൂ… തങ്കച്ചന്റെ ഓട്ടത്തിൽ ഒരു പങ്ക് രോഗികൾക്ക്; അച്ഛന്റെ നല്ല മനസിന് പൂർണി പിന്തുണയുമായി മക്കളും ഭാര്യയും
എം. രാജീവൻ കൂത്തുപറമ്പ്: അധ്വാനിച്ച് കിട്ടുന്ന പ്രതിഫലത്തിൽ ദിവസവും ഒരു പങ്ക് രോഗാതുരതയിൽ ബുദ്ധിമുട്ടുന്നവർക്കായി മാറ്റിവയ്ക്കുകയാണ് തങ്കച്ചൻ. ഒരു കൈ നല്കുന്ന സഹായം മറുകൈ അറിയരുതെന്ന നിർബന്ധവുമുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ മൂന്ന് വർഷമായി ഈ പതിവ് തെറ്റിച്ചിട്ടുമില്ല ഇദ്ദേഹം. എട്ടുവർഷത്തോളമായി കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവറാണ് കോളയാട്പുന്നപ്പാലത്തെ തങ്കച്ചൻ എന്ന ഈ 51 കാരൻ.രോഗാതുരയിൽപെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന പതിവുണ്ട് കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവർമാർക്ക്.അതിനാൽ പലരും ഇവരുടെ അടുത്തേക്ക് സഹായം അഭ്യർഥിച്ചു വരും. ഇങ്ങനെ സഹായം അഭ്യർഥിച്ചു വരുന്നവർക്ക് തന്റെ വിഹിതമായി തങ്കച്ചൻ തന്റെ ഭണ്ഡാരപ്പെട്ടിയിലെ സംഖ്യ എണ്ണി തിട്ടപ്പെടുത്തുക പോലും ചെയ്യാതെ മുഴുവനായും നല്‍കുകയാണ് ചെയ്യുക. അടുത്ത ദിവസം മുതൽ പുതിയൊരു ഭണ്ഡാരപ്പെട്ടിയിലാവും നിക്ഷേപം തുടങ്ങുക. ഇങ്ങനെ ഒന്നോ രണ്ടോ മാസം ആവുമ്പോഴേക്കും പുതിയൊരാൾക്ക് ആശ്വാസമായി തങ്കച്ചൻ ഭണ്ഡാരപ്പെട്ടി കൈമാറും. ഇങ്ങനെ ചെയ്യാൻ തുടങ്ങിയതു…
Read Moreജെസ്ന മോഡൽ തിരോധാനം; സർട്ടിഫിക്കറ്റുമായി ആതിര പോയത് മൂന്നുവർഷമായി പ്രണയത്തിലായിരുന്ന യുവാവിനോടൊപ്പം; തൃശൂരിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തിയ പോലീസ് പറയുന്നത്
കോട്ടയ്ക്കൽ: ഇരുപത്തിയേഴു ദിവസങ്ങൾക്കു മുന്‍പ് കാണാതാവുകയും പിന്നീട് തൃശൂരിൽ നിന്നു കണ്ടെത്തുകയും ചെയ്ത എടരിക്കോട് ചുടലപ്പാറ സ്വദേശിനി ആതിരയെ ഇന്നു കോടതിയിൽ ഹാജരാക്കും. ശനിയാഴ്ച തൃശൂരിൽ നിന്നാണ് ആതിരയെ കണ്ടെത്തിയത്. കോട്ടയ്ക്കൽ എസ്ഐ റിയാസ് ചാക്കീരിയും കുടുംബാംഗങ്ങളും ചേർന്നു ആതിരയെ നാട്ടിലെത്തിച്ചുവെങ്കിലും ഇന്നലെ കോടതി അവധിയായതിനാലാണ് ഇന്നു കോടതിയിൽ ഹാജരാക്കാൻ തീരുമാനിച്ചതെന്നു എസ്ഐ പറഞ്ഞു. കോളജിൽ ചേരാനെന്നു പറഞ്ഞു തന്റെ സർട്ടിഫിക്കറ്റുകളുമായി പോയ ആതിരയെ കാണാതാവുകയായിരുന്നു. മൂന്നുവർഷമായി യുവാവുമായി പ്രണയത്തിലാണെന്നും ഇയാളുടെ കൂടെയാണ് പോയതെന്നും ചോദ്യം ചെയ്യലിൽ ആതിര പറഞ്ഞതായി പോലീസ് അറിയിച്ചു. വിവിധയിടങ്ങളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ആതിരയെ കണ്ടെത്താൻ സഹായിച്ചത്. കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താത്തതിൽ രക്ഷിതാക്കൾ പരാതിപ്പെട്ടതിന്റെ അടിസ്ഥനത്തിൽ കേസന്വേഷണം കോട്ടക്കൽ എസ്ഐയിൽ നിന്നു ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു. കുട്ടിയെ ഇന്നു കോടതിയിൽ ഹാജരാക്കി രക്ഷിതാക്കളുടെ കൂടെ വിടുമെന്നും ഇതുമായി ബന്ധപ്പെട്ട്…
Read Moreതും കര്‍ത്താവായി വരുമ്പോള്‍…! പോലീസുകാർ രാഷ്ട്ര ഭാഷ പഠിക്കുന്നു; അച്ചടക്കമുള്ള പഠിതാക്കളായി നാദാപുരം കൺട്രോൾ റൂം പോലീസ്
നാദാപുരം: നാദാപുരം കൺട്രോൾ റൂമിലെ പോലീസുകാർ രാഷ്ട്ര ഭാഷ പഠിക്കുന്നു. നാദാപുരം മേഖലയിലേക്കുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കാണ് പോലീസിനെ ഇത്തരം ഒരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. നാദാപുരം കൺട്രോൾ റൂമിൽ അറുപത് പോലീസുകാരാണുള്ളത്. മൂന്ന് ഷിഫ്റ്റുകളിലായി ഇവർ ഇരുപത്തിനാലു മണിക്കൂറും നാദാപുരം മേഖലയിൽ പട്രോളിംഗ് നടത്തി വരുന്നുണ്ട്. നാദാപുരം മേഖലയിൽ വിവിധയിടങ്ങളിലായി നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്. പോലീസുകാർക്ക് ഹിന്ദി അറിയാത്തതിനാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും രാത്രികാലങ്ങളിൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. ഇപ്പോൾ പട്ടാളത്തിൽ നിന്നും വിരമിച്ച് ഹോം ഗാർഡുമാരായി സ്റ്റേഷനു കീഴിൽ ജോലിചെയ്യുന്നവരുടെ സഹായത്താലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. പലപ്പോഴും ഹോം ഗാർഡുമാരുടെ സേവനം ഇതിനായി ലഭിച്ചെന്നു വരില്ല. ഈ അവസ്ഥയിലാണ് കൺട്രോൾ റൂമിലെ പൊലീസുകാരെ ഹിന്ദി പഠിപ്പിക്കാനുള്ള സംവിധാനമൊരുക്കിയത്. രാവിലെ ഏഴര മുതൽ…
Read More