പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ പ്രതിയായ രാഹുൽ തന്നെ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ചതായയും, അതിന്റെ ചിത്രങ്ങൾ എടുത്തിട്ടുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി. വീട്ടിൽ സ്ത്രീധനം സംബന്ധിച്ചു തർക്കമുണ്ടായിട്ടില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ ഫറൂഖ് എസിപി സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണ സംഘം ഇന്നലെ യുവതിയുടെ പറവൂരിലുള്ള വീട്ടിലെത്തി മൊഴിയെടുത്തു. വൈകിട്ട് ഏഴോടെ വീട്ടിലെത്തിയ പോലീസ് പെൺകുട്ടിയിൽനിന്നും മാതാപിതാക്കളിൽനിന്നും സഹോദരനിൽനിന്നും മൊഴിയെടുത്തു. രാത്രി പത്തിനു ശേഷമാണ് പോലീസ് സംഘം തിരികെ പോയത്. തന്റെ ആഭരണങ്ങളൊക്കെ കണ്ടെങ്കിലും രാഹുലിന്റെ അമ്മയ്ക്ക് തൃപ്തിക്കുറവുണ്ടായിരുന്നെന്ന് മർദനത്തിന് ഇരയായ യുവതി പറഞ്ഞു. അമ്മയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇടപെടലുണ്ടായതിന് ശേഷമാണ് തനിക്ക് നേരേ രാഹുലിന്റെ മർദനമുണ്ടാകുന്നത്. അമ്മയും…
Read MoreCategory: Kozhikode
ഹരിഹരന്റെ വീടിനുനേരേ ബോംബേറ്: പ്രതികളെക്കുറിച്ച് പോലീസിനു സൂചന; വാഹനങ്ങള്‍ തിരിച്ചറിഞ്ഞു
കോഴിക്കോട്: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനുനേരേ ബോംബെറിഞ്ഞ സംഭവത്തില്‍ അ്രകമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ചുവന്ന കാറിലും ഇരുചക്ര വാഹനങ്ങളിലുമാണ് അക്രമികള്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തതായാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി എട്ടരയ്ക്കാണ് മലപ്പുറം തേഞ്ഞിപ്പലം ഒലിപ്രം കടവിനടുത്ത ഹരിഹരന്റെ വീട്ടിലേക്ക് ബോംബേറുണ്ടായത്.ബൈക്കിലെത്തിയ രണ്ടുപേര്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. ഗേറ്റിനു മുകളിലാണ് സ്ഫോടകവസ്തു വീണ് പൊട്ടിയത്. അപ്പോള്‍ ഹരിഹരനും കുടുംബവും ഭാര്യാ സഹോദരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റില്ല. ഇന്നു രാവിലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. എറിഞ്ഞത് നാടന്‍ ബോംബാണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തുനിന്ന് ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വടകരയില്‍ നിന്നുള്ള…
Read Moreകാണാമറയത്ത് പ്രതികൾ; റെയില്‍വേ സ്റ്റേഷനുകള്‍ വഴി മയക്കുമരുന്ന് കടത്ത് കൂടുന്നു; ഒരാഴ്ചക്കിടെ പിടികൂടിയത് 36 കിലോ കഞ്ചാവ്
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ട്രെയിന്‍ വഴിയുള്ള മയക്ക് മരുന്ന് കടത്ത് വര്‍ധിക്കുന്നു. റോഡ് മാര്‍ഗമുള്ള ലഹരി കടത്തിന് പുറമേയാണ് ട്രെയിനുകളില്‍ ചരക്കുകളായും വ്യാപകമായി കഞ്ചാവ് ഉള്‍പ്പെടെ കടത്തുന്നത്. കഞ്ചാവ് കെട്ടുകള്‍ പൊതുവേ ചെറിയ സ്റ്റേഷനുകളില്‍ ഇറക്കിയാണ് ഏജന്റുമാര്‍ കൈപ്പറ്റുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാലക്കാട്, തിരൂര്‍, എന്നീ സ്റ്റേഷനുകളില്‍നിന്നായി മൂന്നുതവണ നടത്തിയ പരിശോധനയില്‍ 36 കിലോയിലധികം കഞ്ചാവാണ് പിടികൂടിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഒരു പ്രതിയെ പോലും പിടികൂടാനായിട്ടില്ല. തിരൂർ എക്സൈസ് റേഞ്ച് പാർട്ടിയും റെയിൽവെ സംരക്ഷണ സേനയും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഴിഞ്ഞ ദിവസം 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരൂർ എക്സൈസ് ഇൻസ്പെക്ടർ സുധീർ. കെ. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുന്നു. കഴിഞ്ഞയാഴ്ചയും തിരൂർ റെയിൽവേ സ്റ്റേഷനിലെ…
Read Moreകാർ മോഷ്ടാവിനെ പിടിക്കാനെത്തിയ പോലീസുകാരെ നാട്ടുകാർ ആക്രമിച്ചു; സംഘർഷത്തിനിടെ പ്രതി ഓടി രക്ഷപ്പെട്ടു; നൂറോളം പേര്‍ക്കെതിരേ കേസ്
കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതു തടഞ്ഞ നാട്ടുകാർ പോലീസിനെ ആക്രമിക്കുകയും പോലീസെത്തിയ വാഹനത്തിന്റെ ചില്ലു തകർക്കുകയും ചെയ്തു. സംഘർഷത്തിനിടെ പ്രതി രക്ഷപ്പെട്ടു. എറണാകുളം ഞാറയ്ക്കലിൽനിന്നു മോഷണം പോയ കാർ അന്വേഷിച്ചാണ് എറണാകുളത്തുനിന്നു പോലീസ് ഇന്നലെ രാത്രി ഒമ്പതോടെ പൂളങ്കരയിലെത്തിയത്. പ്രതി പന്തിരാങ്കാവ് ബൈപ്പാസില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം എത്തിയത്. പന്തിരാങ്കവ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ടു തുടക്കത്തില്‍ വിവരം ലഭിച്ചിരുന്നില്ല. പ്രതിയായ ഷിഹാബിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബഹളം വച്ചത്. ഇതുകേട്ടു നാട്ടുകാർ ഓടിക്കൂടി. ഇത് കാർ മോഷണക്കേസ് പ്രതിയാണെന്ന് പോലീസ് പറയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. ഇവർ പോലീസുകാരെയും അവർ എത്തിയ വാഹനവും ആക്രമിക്കുകയായിരുന്നു. സ്വകാര്യ വാഹനത്തിലാണ് പോലീസ് എത്തിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍…
Read Moreകോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ
കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്നു മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകരമാവും. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയുടെ നില ഗുരുതരമാണ്. രോഗലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്നു കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവങ്ങൾ പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ…
Read Moreഅക്ഷയ്യെ കൊന്ന് കെട്ടിത്തൂക്കിയതോ..? പോലീസ് നടപടികളിൽ ദുരൂഹതയെന്നു കുടുംബം
കോഴിക്കോട്: നാദാപുരം വിലങ്ങാട് വാളൂക്കിലെ വടക്കെ കമ്മായി അക്ഷയ് യുടെ (21) മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ഇതൊരു തൂങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് കുടുംബവും നാട്ടുകാരും കെഎസ് യു പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. പോലീസിന്റെ നടപടികളിലും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിഷുദിവസം പുലര്‍ച്ചെയാണു വാളൂക്കില്നിന്ന് ആറുകിലോമീറ്റര്‍ അകലെ വനത്തോടുചേര്‍ന്ന സ്ഥലത്തു മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിഷുവിനുള്ള ഒരുക്കം നടക്കുന്നതിനിെടയായിരുന്നു ഇത്. പുലര്‍ച്ചെ ഒന്നരവരെ സുഹൃത്തുക്കള്‍ക്കൊപ്പം അക്ഷയ് ഉണ്ടായിരുന്നുവെന്ന് പിതാവ് സുരേഷ് പറയുന്നു. രണ്ടുമണിക്ക് ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. മരിച്ചതിനു ഒരു കിലോമീറ്റര്‍ അകലെയാണ് അക്ഷയ് സഞ്ചരിച്ച ബൈക്ക് കണ്ടെത്തിയത്. ചെരുപ്പുകള്‍ 500 മീറ്റര്‍ അകലെയായിരുന്നു. അക്ഷയ് മരത്തില്‍ കയറിയതിന്റെ ലക്ഷണമൊന്നും കാണാനുണ്ടായിരുന്നില്ല. ധരിച്ച ഷര്‍ട്ടിലും പാന്റ്സിലും ചെളിയുണ്ടായിരുന്നില്ല. മരം കയറാന്‍ അറിയാത്ത അക്ഷയ് മരത്തില്‍ കയറുമ്പോള്‍ സ്വാഭാവികമായും വസ്ത്രത്തില്‍ അഴുക്കുണ്ടാവും. കയര്‍ കുരുക്കിയതും സംശയം ജനിപ്പിക്കുന്നുണ്ട്.…
Read Moreരാഹുൽ റായ്ബറേലിയിലും മത്സരിക്കുന്നു; വയനാട്ടിൽ നിരാശ
കോഴിക്കോട്: ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി പത്രിക നല്‍കുന്നുവെന്ന വാര്‍ത്ത വയനാട്ടിൽ നിരാശ പടർത്തിയെന്നു റിപ്പോർട്ട്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാല്‍ രാഹുല്‍ റായ്ബറേലിയാകും നിലനിര്‍ത്തുകയെന്ന വിലയിരുത്തലാണു വയനാട്ടുകാരെ നിരാശയിലാക്കുന്നത്. ഇത്തവണ വയനാട്ടില്‍ മാത്രമാണ് രാഹുല്‍ മല്‍സരിക്കുകയെന്നാണ് കരുതിയിരുന്നത്. അപ്രതീക്ഷിതമായിട്ടാണ് രാഹുലിന്റെ റായ്ബറേലി സ്ഥാനാര്‍ഥിത്വം.കോണ്ഗ്രസിനേറെ ഹൃദയബന്ധമുള്ള മണ്ഡലമാണ് റായ്ബറേലി. കോണ്‍ഗ്രസിനെ ഹിന്ദി ബെല്‍റ്റില്‍ കരുത്താര്ജിപ്പിക്കുന്നതിനു റായ്ബറേലിയിലെ രാഹുലിന്റെ മത്സരം ഉപകാരപ്പെടും. വയനാട്ടില്‍ ജയിച്ചതുകൊണ്ട് രാഹുലിനു രാഷ്ട്രീയ നേട്ടമെന്നുമില്ല. അതുകൊണ്ട് വയനാട് ഒഴിവാക്കുമെന്നാണു വിലയിരുത്തൽ. എന്നാൽ, ഇതേക്കുറിച്ചു കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.കേരളത്തിലെ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ രാഹുലിന്റെ റായ്ബറേലി മത്സരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. വയനാട്ടില്‍നിന്ന് പരമാവധി േവാട്ടുകള്‍ സമാഹരിക്കുന്നതിനായിരുന്നു ഇത്. രാഹുല്‍ വയനാട്ടില്‍നിന്ന് മാറിയാല്‍ സംസ്ഥാനത്തെ യുഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നവാഗതനായി എത്തിയ രാഹുലിനെ വയനാട്ടുകാര്‍ വന്‍വിജയം സമ്മാനിച്ചാണ് നെഞ്ചേറ്റിയത്. 7,96,367 വോട്ടാണ് ഇവിടെ രാഹുല്‍…
Read Moreപ്രതിഷേധം ശക്തം; റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളില്ല
കോഴിക്കോട്: റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നെന്നു വ്യാപകപരാതി. ദുര്‍ഗന്ധം വമിക്കുന്ന മുറികളിലാണ് ഇവരുടെ വിശ്രമം. പലതവണ വിഷയം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്ന് ടിടിഇമാര്‍ പറയുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് ദക്ഷിണ റെയില്‍വേയുടെ വിവധ ഭാഗങ്ങളിലേക്ക് ഡ്യൂട്ടിക്ക് പോകുന്ന ടിടിഇമാര്ക്കാണ് ദുരിതം. എട്ടും പത്തും മണിക്കുര്‍ പണിയെടുത്ത് എത്തുന്നവര്‍ക്ക് വിശ്രമത്തിനു മതിയായ സൗകര്യമില്ലാത്തത് ആരോഗ്യത്തെ ബാധിക്കുന്നതായാണ് ആരോപണം. പാലക്കാട് ഡിവിഷനു കീഴിലെ മംഗലാപുരം, ഷൊര്‍ണൂര്‍, കണ്ണൂര്‍, പാലക്കാട് സ്റ്റേഷനുകളിലും തിരുവനന്തപുരം ഡിവിഷനു കീഴിലെ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലുമുള്ള വിശ്രമ കേന്ദ്രങ്ങളിലാണ് അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലത്തത്. തിരുവനന്തപുരത്തെ വിശ്രമമുറിയില്‍ പതിനഞ്ചു കട്ടിലുകളാണുള്ളത്. എന്നാല്‍ ഇവിടെ വിശ്രമിക്കാന്‍ മുപ്പതുപേരെങ്കിലും ഉണ്ടാവും.ആലപ്പുഴയിലും സമാന അവസ്ഥയാണെന്ന് ടിടിഇമാര്‍ പറയുന്നു.എറണാകുളം സൗത്തില്‍ ടിക്കറ്റ് പരിശോധകര്‍ക്ക് നല്‍കിയത് ഉപയോഗശൂന്യമായ റെയില്‍വേ ക്വാര്‍ട്ടേഴ്സാണ്. പാലക്കാട്ടെ വിശ്രമമുറിയില്‍ മതിയായ കട്ടിലുകള്‍ ഇല്ലെന്ന് മാത്രമല്ല ശുചിമുറി ഉപയോഗ…
Read Moreകനത്ത ചൂടിൽ കേരളം വെന്തുരുകുന്നു; വൈദ്യുതി ഉപയോഗം കൂടി; ലോഡ് ഷെഡിംഗ് തീരുമാനം ഇന്ന്
കോഴിക്കോട്: സംസ്ഥാനത്ത് വന്‍തോതില്‍ ചൂട് കൂടുകയും വൈദ്യുതി ഉപയോഗം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്നു സര്‍ക്കാര്‍ തീരുമാനമുണ്ടാകും. വൈദ്യുത മന്ത്രി, ഊര്‍ജ വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉന്നതതതല യോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് ആരംഭിച്ചു. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണു സൂചന. ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്നാണു വകുപ്പു മന്ത്രിയും കെഎസ്ഇബിയും ആവര്‍ത്തിക്കുന്നതെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിയന്ത്രണം വേണ്ടിവരുമെന്നാണു വിലയിരുത്തൽ. വൈദ്യുതി ഉപയോഗം നിലവില്‍ വലിയതോതില്‍ കൂടിയിട്ടുണ്ട്. വീടുകളില്‍ എസിയും ഫാനും മുഴുവന്‍ സമയവും ഉപയോഗിക്കുന്നതിനാലാണ് ഉപഭോഗം കൂടിയത്. ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമെന്ന് യോഗത്തില്‍ കെഎസ്ഇബി ആവശ്യപ്പെടില്ലെങ്കിലും നിലവിലുള്ള പ്രതിസന്ധി കെഎസ്ഇബി അധികൃതര്‍ യോഗത്തില്‍ വിശദീകരിക്കും. പ്രതിസന്ധി തരണം ചെയ്യാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 300 മെഗാവാട്ട് വൈദ്യുതിയെങ്കിലും മുടക്കമില്ലാതെ എത്തിക്കുന്നതിനു സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന ആവശ്യമാണ്…
Read Moreകാഷ്മീരിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു, 12 മലയാളികൾക്കു പരിക്ക്
കോഴിക്കോട്: മലയാളികൾ അടങ്ങിയ ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന വാഹനം കാഷ്മീരിൽ അപകടത്തിൽപ്പെട്ട് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യാങ്കോട് പുത്തൻപീടികയിൽ പി.പി. സഫ്വാൻ (23) ആണു മരിച്ചത്. തിരുവനന്തപുരത്ത് ടെക്നോപാർക്ക് ജീവനക്കാരനാണ് സഫ്വാൻ. ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഇന്നലെ രാത്രി ഒന്‍പതിനായിരുന്നു അപകടം. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേർ മലയാളികളാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. പരിക്കേറ്റവരെ അനന്ത്നാഗിലെ ജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. മലയാളികളായ അബ്ദുൾ ബാരി (25), തൽഹത്ത് (25) ഡാനിഷ് അലി(23) നിസാം (26) മുഹമ്മദ് സുഹൈൽ(24), ജമ്മു സ്വദേശിയായ സിമി (50) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പുത്തൻപീടികയിൽ അബ്ദുള്ളയുടെയും റംലയുടെയും മകനാണ് മരിച്ച സഫ്വാൻ. സഹോദരൻ: സഹൂദ്. തെരഞ്ഞെടുപ്പ് ദിവസം രാത്രി യാണ് പന്ത്രണ്ടുപേരടങ്ങുന്ന സംഘം കല്ലാച്ചിയിൽനിന്ന് പാലക്കാട്…
Read More