പൂ​ജാ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​യ്ക്ക് നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം; പൊ​റു​തി​മു​ട്ടി​യ ക​ച്ച​വ​ടം നി​ർ​ത്താ​നൊ​രു​ങ്ങി വ്യാ​പാ​രി

നാ​ദാ​പു​രം: സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം പ​തി​വാ​യ​തോ​ടെ വ്യാ​പാ​രി ക​ച്ച​വ​ടം നി​ർ​ത്തു​ന്നു. ഇ​രി​ങ്ങ​ണ്ണൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മീ​ത്ത​ലെ കു​ട​ത്തി​ൽ രാ​ഘ​വ​ന്‍റെ ക​ട​ക്ക് നേ​രെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യം. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി രാ​ത്രി ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യാ​ൽ ക​ട​യു​ടെ പൂ​ട്ടി​നു​ള്ളി​ൽ പ​ശ​യും, പെ​യി​ന്‍റും മ​റ്റും ഒ​ഴി​ച്ച് പൂ​ട്ട് തു​റ​ക്കാ​ൻ ക​ഴി​യാ​റി​ല്ല. പൂ​ട്ട് ത​ല്ലി പൊ​ട്ടി​ച്ചാ​ണ് ക​ട തു​റ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് മാ​സ​ത്തി​നി​ടെ പു​തി​യ പ​ത്തോ​ളം പൂ​ട്ടു​ക​ൾ​ക്കാ​യി 1400 രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. ഇ​ത് കൂ​ടാ​തെ ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തെ എ​യ​ർ ഹോ​ൾ​സ് വ​ഴി ചെ​ളി​മ​ണ്ണും, പെ​യി​ന്‍റും ക​ട​ക്കു​ള്ളി​ൽ ഒ​ഴി​ച്ച് ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളും മ​റ്റും ന​ശി​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി. ക​ട​യു​ടെ മെ​യി​ൻ സ്വി​ച്ചി​ലെ ഫ്യൂ​സു​ക​ളും മ​റ്റും ഊ​രി കൊ​ണ്ടു​പോ​യ നി​ല​യി​ലാ​ണ്. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കാ​യി വി​ൽ​പ​ന​ക്ക് വ​ച്ച സാ​ധ​ന​ങ്ങ​ളും മ​റ്റു​മാ​ണ് സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ അ​ക്ര​മ​ത്തി​ൽ ന​ശി​പ്പി​ക്കു​ന്ന​ത്. പ്രാ​യ​മാ​യ​തോ​ടെ ആ​ശാ​രി പ​ണി…

Read More

നെല്ലിയമ്പം ഇരട്ട കൊലപാതകം; പ്രതി അർജുന് വധശിക്ഷ

വ​യ​നാ​ട്: നെ​ല്ലി​യ​മ്പം ഇ​ര​ട്ട കൊ​ല​പാ​ത​കം കേ​സി​ൽ പ്ര​തി അ​ർ​ജു​ന് വ​ധ​ശി​ക്ഷ. ക​ൽ​പ്പ​റ്റ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ന് വ​ധ​ശി​ക്ഷ​യും, ഭ​വ​ന​ഭേ​ദ​ന​ത്തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും, തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. 2021 ജൂ​ൺ 10 ന് ​രാ​ത്രി​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ ഭാ​ര്യ പ​ത്മാ​വ​തി എ​ന്നി​വ​രാ​ണ് മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ട്ടേ​റ്റ കേ​ശ​വ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചും ഭാ​ര്യ പ​ത്മാ​വ​തി വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലും മ​രി​ച്ചു. സെ​പ്റ്റം​ബ​ർ 17-നാ​ണ് പ്ര​തി അ​യ​ൽ​വാ​സി​യാ​യ നെ​ല്ലി​യ​മ്പം കാ​യ​ക്കു​ന്ന് കു​റു​മ​ക്കോ​ള​നി​യി​ലെ അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി ആ​യി​രു​ന്ന എ. ​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മോ​ഷ​ണ​ശ്ര​മ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.  

Read More

പ​ച്ച​ക്ക​റി ലോ​റി​യി​ല്‍ ക​ഞ്ചാ​വു​ക​ട​ത്ത്; ര​ണ്ട് പേ​ർ​ക്ക് 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

മ​ഞ്ചേ​രി: പ​ച്ച​ക്ക​റി ലോ​റി​യി​ല്‍ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് 20 വ​ര്‍​ഷം ക​ഠി​ന ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. മ​ഞ്ചേ​രി എ​ന്‍ ഡി ​പി എ​സ് സ്‌​പെ​ഷ​ല്‍ കോ​ട​തി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്. തി​രൂ​ര്‍ മാ​റാ​ക്ക​ര കാ​ടാ​മ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഉ​രു​ള​ന്‍​കു​ന്ന് പാ​ല​ക്ക​ത്തൊ​ടി മു​ഹ​മ്മ​ദ് റാ​ഫി (26), പു​ത്ത​ന്‍​പു​ര​ക്ക​ല്‍ സ​നി​ല്‍ കു​മാ​ര്‍ (32) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജി എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. എ​ന്‍​ഡി​പി​എ​സ് ആ​ക്ടി​ലെ ര​ണ്ടു വ​കു​പ്പു​ക​ളി​ലാ​യാ​ണ് ശി​ക്ഷ. ഓ​രോ വ​കു​പ്പു​ക​ളി​ലും പ​ത്തു വ​ര്‍​ഷം ത​ട​വ്, ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ എ​ന്നി​ങ്ങ​നെ​യാ​ണു ശി​ക്ഷ. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ഓ​രോ വ​കു​പ്പി​ലും ആ​റു​മാ​സം വീ​തം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ത​ട​വ് ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി. 2021 ജൂ​ലൈ 30നു ​രാ​ത്രി എ​ട്ട​ര​യ്ക്ക് വ​ഴി​ക്ക​ട​വ് ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം നി​ല​മ്പൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​ആ​ര്‍. പ്ര​ദീ​പ് കു​മാ​റും…

Read More

എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച മേ​ൽ​ശാ​ന്തി​മാ​ർ​ക്ക് എ​തി​രേ പ​രാ​തി

കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​മാ​ർ കോ​ഴി​ക്കോ​ട്ടെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി എ​ള​മ​രം ക​രീ​മി​ന് വേ​ണ്ടി വോ​ട്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കോ​ഴി​ക്കോ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി. ക​ണ്ണ​ഞ്ചേ​രി ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര മേ​ൽ​ശാ​ന്തി​മാ​രാ​യ വാ​മ​ന​ൻ നമ്പൂ​തി​രി, ശം​ഭു നമ്പൂ​തി​രി എ​ന്നി​വ​ർ വീ​ഡി​യോ​യി​ലൂ​ടെ പ​ര​സ്യ​മാ​യി എ​ൽ​ഡി​എ​ഫി​നു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ന​ന്പി​ടി നാ​രാ​യ​ണ​നാ​ണു പ​രാ​തി ന​ൽ​കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന കാ​ണി​ക്ക കൊ​ണ്ട് ശ​മ്പ​ളം പ​റ്റു​ന്ന​താ​യ ഈ ​ജീ​വ​ന​ക്കാ​ർ പ​ര​സ്യ​മാ​യി പ്ര​ച​ര​ണം ന​ട​ത്തി​യ​തു തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നു പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

Read More

രാഹുലിന്‍റെ കലാശക്കൊട്ടിൽ ഒടുവിൽ ലീഗിന്‍റെ കൊടി

മു​ക്കം: ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫിലെ ​അ​പ്ര​ഖ്യാ​പി​ത കൊ​ടി വി​ല​ക്കി​ന് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​ടു​വി​ൽ “ലം​ഘ​നം’. മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ങ്ങ​ള്‍ തു​ട​ക്കം മു​ത​ല്‍ ക​ലാ​ശ​ക്കൊ​ട്ട് വ​രെ ലീ​ഗും കോ​ണ്‍​ഗ്ര​സും കൊ​ടി​ക​ളി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി​യ​പ്പോ​ള്‍ മ​ല​യോ​ര പ​ഞ്ചാ​യ​ത്താ​യ തി​രു​വ​മ്പാ​ടി​യി​ലാ​ണു കൊ​ടി​ക​ള്‍​ക്കു വി​ല​ക്കി​ല്ലാ​ത്ത ക​ലാ​ശ​ക്കൊ​ട്ടു ന​ട​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ലീ​ഗ് കൊ​ടി ഉ​പ​യോ​ഗി​ച്ച​തി​നു പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​ർ​ദന​മേ​റ്റ സം​ഭ​വ​ങ്ങ​ൾ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന വ​യ​നാ​ട്ടി​ല്‍ ലീ​ഗി​ന്‍റെ പ​ച്ച​ക്കൊ​ടി ഉ​യ​ര്‍​ത്തു​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​യി​ല്‍ സം​ഘപ​രി​വാ​ര്‍ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് ആ​യു​ധ​മാ​ക്കു​ന്നു എ​ന്ന ന്യാ​യ​മു​യ​ര്‍​ത്തി​യാ​ണു കൊ​ടി​ക​ള്‍​ക്ക് അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​വ​സാ​ന​വ​ട്ട ആ​വേ​ശ​ത്തി​ല്‍ അ​തെ​ല്ലാം മ​റ​ന്നു. ലീ​ഗ് കൊ​ടി​ക​ളു​മാ​യി എ​ത്തി​യ​തോ​ടെ കോ​ണ്‍​ഗ്ര​സും കൊ​ടി ഉ​യ​ര്‍​ത്തി.​രാ​ഹു​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നും പ്ര​ചാ​ര​ണ​ത്തി​നു​മാ​യി ര​ണ്ട് ത​വ​ണ മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​പ്പോ​ഴും കൊ​ടി​ക​ള്‍ മാ​റ്റിനി​ര്‍​ത്താ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം അ​തീ​വ ശ്ര​ദ്ധ കാ​ണി​ച്ചിരുന്നു.​ തി​രു​വ​മ്പാ​ടി​യി​ല്‍…

Read More

വീട്ടിൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ർ​ത്തി; വയോധികന്‍റെ മകനെതിരേ കേസ്

കോ​ഴി​ക്കോ​ട്: ‘വീ​ട്ടി​ല്‍​നി​ന്നു വോ​ട്ട്’ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പി​താ​വ് ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ർ​ത്തി​യ സംഭവത്തിൽ മ​ക​നെ​തി​രേ കേ​സ്. മ​ല​യ​മ്മ പു​ള്ള​ന്നൂ​രി​ലെ ഞെ​ണ്ടാ​ഴി​യി​ല്‍ മൂ​സ​യു​ടെ മ​ക​ൻ ഹ​മീ​ദി​നെ​തിരേ​യാ​ണ് കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ​യോ​ധി​ക​നാ​യ മൂ​സ​യു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മാ​യ​തി​നാ​ല്‍​ മൂ​സ​യു​ടെ വോ​ട്ട് ഓ​പ്പ​ണ്‍ വോ​ട്ടാ​യി ഹ​മീ​ദ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ സ്വ​ന്തം മൊ​ബൈ​ലി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​റാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഹ​മീ​ദി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​മ്പാ​ള്‍ ഉ​ണ്ടാ​വേ​ണ്ട സ്വ​കാ​ര്യ​ത ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് കാ​ണി​ച്ചാ​ണു പ​രാ​തി. ദൃശ്യ​ങ്ങ​ള്‍ പ​ക​ർ​ത്തി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മു​ൻ​കൂ​ട്ടി അ​പേ​ക്ഷ ന​ല്‍​കി​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 85 വ​യസിനു മു​ക​ളി​ലു​ള്ള വ​യോ​ധി​ക​ർ​ക്കു​മാ​ണു വീ​ട്ടി​ല്‍​നി​ന്നു വോ​ട്ടി​ന് അ​വ​സ​രം…

Read More

സ​മ​സ്ത മു​ഖ​പ​ത്ര​ത്തി​ല്‍ വീ​ണ്ടും എ​ല്‍​ഡി​എ​ഫ് പ​ര​സ്യം

കോ​ഴി​ക്കോ​ട്: സ​മ​സ്ത​യു​ടെ മു​ഖ​പ​ത്ര​മാ​യ സു​പ്ര​ഭാ​തം ദി​ന​പ​ത്ര​ത്തി​ൽ വീ​ണ്ടും എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​ര​സ്യം.​ ക​ഴി​ഞ്ഞ ദി​വ​സം എ​ല്‍​ഡി​എ​ഫ് പ​ര​സ്യം വ​ന്ന​ത് സ​മ​സ്ത അ​ണി​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക വി​മ​ർ​ശ​ത്തി​നി​ട​യാ​യി​രു​ന്നു. മ​ല​പ്പു​റ​ത്ത് പ​ത്രം ക​ത്തി​ച്ച​ത് ത​ർ​ക്കം രൂ​ക്ഷ​മാ​ക്കി. തുടർന്നു ചി​ല സ​മ​സ്ത നേ​താ​ക്ക​ളു​ടെ എ​ല്‍​ഡി​എ​ഫ് അ​നു​കൂ​ല പ്ര​സ്താ​വ​ന ത​ള്ളി സ​മ​സ്ത നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ത്തെ പ​ത്ര​ത്തി​ലും എ​ല്‍​ഡി​എ​ഫ് പ​ര​സ്യം വ​ന്ന​ത്. മ​ല​ബാ​റി​ല്‍ സ​മ​സ്ത സി​പി​എ​മ്മി​നോ​ട് അ​ടു​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ല്‍ പ്ര​ച​ര​ണ​പ​ര​സ്യം പ​ത്ര​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ സം​ര​ക്ഷി​ക്കേ​ണ്ട​വ​ര്‍ വി​ഷം തു​പ്പു​മ്പോ​ള്‍ താ​ങ്ങും ത​ണ​ലു​മാ​യി ഇ​ട​തു​പ​ക്ഷം എ​ന്ന​താ​ണ് പ​ര​സ്യ വാ​ച​കം.​ വ​ട​ക​ര സ്ഥാ​നാ​ര്‍​ഥി കെ.​കെ.​ ശൈ​ല​ജ​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​ര​സ്യ​വും ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ സ​മ​സ്ത പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഇ​ത് വീ​ണ്ടും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

Read More

താമരശേരി ചുരത്തിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു ദാ​രു​ണാ​ന്ത്യം. താ​മ​ര​ശേ​രി ചു​രം ഒ​ന്നാം വ​ള​വി​നു താ​ഴെ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ നെ​ല്ലി​പ്പൊ​യി​ൽ സ്വ​ദേ​ശി മ​ണ്ണാ​ട്ട് എം.​എം. ഏ​ബ്ര​ഹാം (68) ആ​ണു മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഹൈ​വേ പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ത​ടി ക​യ​റ്റി ചു​ര​മി​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​ടെ ലോ​റി​യു​മാ​യാ​ണ് ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ ല​ത്തീ​ഫ് പാ​ല​ക്കു​ന്ന​ൻ, സ​മ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രു​ക്കേ​റ്റ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്.

Read More

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്  രാ​ഹു​ൽ ഗാ​ന്ധി​യി​ല്ല; മ​ല​ബാ​റി​ല്‍ ആ​വേ​ശം കു​റ​യ്ക്കു​മോ എ​ന്ന് ആ​ശ​ങ്ക

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തു പ​ര​സ്യ​പ്ര​ചാ​ര​ണം നാ​ളെ അ​വ​സാ​നി​ക്കാ​നി​രി​ക്കേ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഭാ​വം മ​ല​ബാ​റി​ല്‍ ആ​വേ​ശം കു​റ​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ യു​ഡി​എ​ഫ്. വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മേ​തു​മി​ല്ലെ​ങ്കി​ലും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട്, വ​ട​ക​ര, ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​ത​ല്ല അ​വ​സ്ഥ. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ര​വും അ​തു സൃ​ഷ്ടി​ക്കു​ന്ന ആ​വേ​ശ​വും യു​ഡി​എ​ഫ് വൃ​ത്ത​ങ്ങ​ള്‍ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ലാ​ണു രാ​ഹു​ലി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ പ്ര​ചാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​യ​ത്. വ​യ​നാ​ട്ടി​ൽ ഇ​ന്നും നാ​ളെ​യു​മാ​യി മൂ​ന്നു സ്ഥ​ല​ത്താ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണം വ​ച്ചി​രു​ന്ന​ത്. മൂ​ന്നി​ട​ത്തും രാ​ഹു​ൽ എ​ത്താ​നി​ട​യി​ല്ല. മ​ല​ബാ​റി​ൽ അ​ദ്ദേ​ഹം പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​ടു​വി​ല​ത്തെ സാ​ന്നി​ധ്യം ഇ​ല്ലാ​ത്ത​താ​ണു യു​ഡി​എ​ഫി​നു നി​രാ​ശ ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​യു​ണ്ടാ​യ രാ​ഹു​ല്‍ ത​രം​ഗം കേ​ര​ള​ത്തി​ലു​ട​നീ​ളം യു​ഡി​എ​ഫി​നു തു​ണ​യാ​യി​രു​ന്നു. ഇ​രു​പ​തി​ൽ 19 സീ​റ്റും ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ 20 സീ​റ്റും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും രാ​ഹു​ൽ ഇ​ഫ​ക്ട് എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ…

Read More

ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യ​വെ കാ​ര്‍ ഓ​ട്ടോ​യി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: അ​ത്തോ​ളി​യി​ൽ കാ​ര്‍ ഓ​ട്ടോ​യി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ​ന്തീ​രാ​ങ്കാ​വ് കൊ​ട​ൽ ന​ട​ക്കാ​വ് സ്വ​ദേ​ശി മ​ണ്ണാ​രാം​കു​ന്ന​ത്ത് എ​ലാ​ളാ​ത്ത് മേ​ത്ത​ൽ അ​ജി​ത​യാ​ണു (56) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടു​നി​ന്നും അ​ത്തോ​ളി ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ള്‍ എ​തി​രേ​വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് പു​ഷ്പാ​ക​ര​നും ഓ​ട്ടോ ഡ്രൈ​വ​ര്‍ വി​നോ​ദി​നും പ​രി​ക്കു​ണ്ട്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More