ഇ​തെ​ന്ത് പ​ണി? മ​ഴ​യി​ല്‍ ദേ​ശീ​യ​പാ​ത​യും ത​ക​ര്‍​ന്നു​തു​ട​ങ്ങി; നി​ര്‍​മാ​ണ​ക​രാ​റു​കാ​ര്‍​ക്കെ​തി​രേ പ​ര​ക്കെ ആ​ക്ഷേ​പം

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത ബൈ​പാ​സി​ലെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ മ​ഴ എ​ത്തി​യ​തോ​ടെ വി​വാ​ദ​ത്തി​ല്‍. പ​ണി പൂ​ര്‍​ത്തി​യാ​ക്കു​ന്ന തി​ര​ക്കി​ല്‍ അ​പ്രോ​ച്ച് റോ​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ല്ല രീ​തി​യി​ല​ല്ല ന​ട​ന്ന​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ മൂ​ന്നു​സ്ഥ​ല​ങ്ങ​ളി​ലാ​ണ് റോ​ഡ് ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ വ​ൻ കോ​ൺ​ക്രീ​റ്റ് ഭി​ത്തി സ്ഫോ​ട​ക ശ​ബ്ദ​ത്തോ​ടെ ത​ക​ർ​ന്നു​വീ​ണു. പ​ന്തീ​രാ​ങ്കാ​വ് രാ​മ​നാ​ട്ടു​ക​ര ദേ​ശീ​യ​പാ​ത ബൈ​പാ​സി​ലെ കൊ​ട​ൽ സ​ട​ക്കാ​വ് ചി​റ​ക്ക​ൽ കാ​വി​നു സ​മീ​പ​ത്തെ സ​ർ​വീ​സ് റോ​ഡ് പാ​ർ​ശ്വ ഭീ​മ​ൻ ഭി​ത്തി​യാ​ണ് രാ​ത്രി നി​ലം​പ​തി​ച്ച​ത്. കോ​ൺ​ക്രീ​റ്റ് ക​ഷ​ണം തെ​റി​ച്ചു​വീ​ണു ചി​റ​ക്ക​ൽ മോ​ഹ​ന​ന് (62) ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. വൃ​ക്ഷ​ങ്ങ​ളും പൊ​ട്ടി​വീ​ണു. ഒ​രു വാ​ഹ​നം വ​ന്നാ​ല്‍ റോ​ഡ് ത​ക​ര്‍​ന്നു​വീ​ഴു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ന്ന​ലെ രാ​ത്രി ആം​ബു​ല​ന്‍​സ് പോ​ലും റോ​ഡി​ല്‍ കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യി​ലാ​യി. സ​മീ​പ​ത്ത് ത​ന്നെ അ​ങ്ക​ണ​വാ​ടി​ക​ളും നി​ര​വ​ധി വീ​ടു​ക​ളു​മു​ണ്ട്. ചെ​വ്വാ​ഴ്ച രാ​ത്രി കൊ​ട​ല്‍ ന​ട​ക്കാ​വി​ല്‍ നി​ന്ന് ഈ​രാ​ട്ടു​കു​ന്ന് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന് ലോ​റി മ​റി​ഞ്ഞി​രു​ന്നു.…

Read More

ക​ന​ത്ത മ​ഴ; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സി​യു​വി​ല്‍ വെ​ള്ളം ക​യ​റി

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സി​യു​വി​നും ര​ക്ഷ​യി​ല്ല. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഐ​സി​യു​വി​ല്‍ ഒ​ട്ടേ​റെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ച്ച മു​റി​യി​ലെ വെ​ള്ളം ഒ​ടു​വി​ല്‍ ജീ​വ​ന​ക്കാ​ര്‍ കോ​രി​ക്ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​വി​ടെ ചി​കി​ല്‍​സ​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളെ മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​ക്ക് പി​ന്നി​ലു​ള്ള ഡ്രെ​യ്‌​നേ​ജി​ലേ​ക്ക് മ​ലി​ന ജ​ല​ത്തോ​ടൊ​പ്പം മ​ഴ​വെ​ള്ളം കൂ​ടി കു​ത്തി ഒ​ലി​ച്ചു​വ​ന്ന​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ വ​ന്ന​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഗൈ​ന​ക്കോ​ള​ജി വാ​ര്‍​ഡു​ക​ള്‍, സ്ത്രീ​ക​ളു​ടെ ഐ​സി​യു, ലി​ഫ്റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ഴ​വെ​ള്ളം പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കി.

Read More

യൂ​ക്കാ​ലി​പ്റ്റ്സ് ന​ടീ​ൽ: ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത് നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ

ക​ൽ​പ്പ​റ്റ: കേ​ര​ള വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ തോ​ട്ട​ങ്ങ​ളി​ൽ യൂ​ക്കാ​ലി​പ്റ്റ്സ് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന ഉ​ത്ത​ര​വ് വ​നം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റ​ദ്ദാ​ക്കി​യ​ത് നി​ൽ​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ.പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും മാ​ധ്യ​മ​ങ്ങ​ളും ചെ​ലു​ത്തി​യ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മാ​ണ് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ന്ന​തി​ലേ​ക്ക് സ​ർ​ക്കാ​രി​നെ ന​യി​ച്ച​ത്. ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച് എ​തി​ർ​പ്പു​ക​ൾ ത​ത്കാ​ലം ത​ണു​പ്പി​ക്കാ​നു​ള്ള നീ​ക്കം വി​ല​പ്പോ​കി​ല്ലെ​ന്നു ക​ണ്ട​പ്പോ​ഴാ​ണ് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യ​ത്. ഉ​ത്ത​ര​വ് റ​ദ്ദാ​ക്കു​ന്ന​തി​നു കാ​ന്പ​യി​ൻ ന​ട​ത്താ​നും മു​ഖ്യ​മ​ന്ത്രി, വ​നം മ​ന്ത്രി, വ​നം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, പി​സി​സി​എ​ഫ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കാ​നും വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നു.കേ​ര​ള വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ 2023 ജ​നു​വ​രി 22ലെ​യും 2024 ജ​നു​വ​രി 15ലെ​യും ഫെ​ബ്രു​വ​രി 20ലെ​യും ക​ത്തു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ തോ​ട്ട​ങ്ങ​ളി​ൽ അം​ഗീ​കൃ​ത മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തു​വ​രെ(225 മാ​ർ​ച്ച് വ​രെ)​യൂ​ക്കാ​ലി​പ്റ്റ്സ് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​നു അ​നു​വാ​ദം ന​ൽ​കി​യ​ത്. ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്…

Read More

രാ​ഹു​ലി​ന്‍റെ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും പീ​ഡ​ന​ത്തി​ല്‍ പ​ങ്കെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് രാ​ഹു​ല്‍ പി. ​ഗോ​പാ​ല​ന്‍റെ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കും മു​ഖ്യ​പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. ഇ​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി കോ​ഴി​ക്കോ​ട് പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​വ​രു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. 27-നാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി പ​ര​ഗ​ണി​ക്കു​ന്ന​ത്.​മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യാ​ല്‍ കേ​സ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്നും പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി. ഉ​ഷാ​കു​മാ​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​തി​നാ​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു. പ​ന്തീ​രാ​ങ്കാ​വ് പു​ന്ന​യൂ​ര്‍​കു​ളം സ്‌​നേ​ഹ​തീ​ര​ത്തി​ല്‍ രാ​ഹു​ല്‍ പി.​ഗോ​പാല​ന്‍റെ അ​മ്മ ഉ​ഷാ​കു​മാ​രി, സ​ഹോ​ദ​രി കാ​ര്‍​ത്തി​ക എ​ന്നി​വ​രാ​ണ് മൂ​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ട്ടു​ള്ള​ത്. ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്തു​ള്ള റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​വ​രു​ടെ പ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്. കേ​സി​ല്‍ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍. അ​മ്മ​യും മ​ക​ളും ത​ന്നെ മ​ര്‍​ദി​ക്കു​ന്ന​തി​നു​വേ​ണ്ടി ഭ​ര്‍​ത്താ​വ് രാ​ഹു​ലി​നു കൂ​ട്ടു​നി​ന്ന​താ​യി യു​വ​തി…

Read More

പേ​ര​ക്കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​ന് 21.5 വ​ര്‍​ഷം ക​ഠി​ന ത​ട​വ്

മ​ഞ്ചേ​രി : പേ​ര​മ​ക​ളാ​യ പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യ വ​യോ​ധി​ക​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ഇ​രു​പ​ത്തി​യൊ​ന്ന​ര വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 1,20,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. അ​തി​ജീ​വി​ത​യു​ടെ പി​തൃ​പി​താ​വാ​യ 73കാ​ര​നെ​യാ​ണ് ജ​ഡ്ജി എ​സ്. ര​ശ്മി ശി​ക്ഷി​ച്ച​ത്. 2022 ന​വം​ബ​ർ, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​താ​വി​ന്‍റെ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് വി​രു​ന്നു പോ​യ കു​ട്ടി​യെ പ്ര​തി ബ​ലാ​ല്‍​സം​ഗം ചെ​യ്യു​ക​യും പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. പോ​ക്സോ ആ​ക്ടി​ലെ ര​ണ്ട് വ​കു​പ്പു​ക​ളി​ലാ​യി പ​ത്ത് വ​ര്‍​ഷം വീ​തം ക​ഠി​ന ത​ട​വും പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​രു​വ​കു​പ്പു​ക​ളി​ലും ഒ​രു മാ​സം വീ​തം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 506 പ്ര​കാ​രം കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ആ​റു മാ​സം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഇ​തി​നു പു​റ​മെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട്…

Read More

പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​ന് മ​ര്‍​ദ​നം; സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ പോ​ലീ​സു​കാ​ര​നെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്കും

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി രാ​ഹു​ല്‍ പി.​ ഗോ​പാ​ല​നെ ജ​ര്‍​മ​നി​യി​ലേ​ക്കു ക​ട​ക്കാ​ന്‍ സ​ഹാ​യം ചെ​യ്ത​തി​നു സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ പോ​ലീ​സു​കാ​ര​നെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ക്കു​ന്ന കാ​ര്യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു.​ പ​ന്തീരാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേഷ​നി​ലെ സീ​നി​യി​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ശ​ര​ത്‌​ലാ​ലി​നെ​യാ​ണ് പ്ര​തി​ചേ​ര്‍​ക്കു​ന്ന​ത്. മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ ന​വ​വ​ധു​വി​ന്‍റെ പ​രാ​തി പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച​തു​മു​ത​ല്‍ പ്ര​തി ജ​ര്‍​മ​നി​യി​ലേ​ക്കു ക​ട​ക്കു​ന്ന​തു​വ​രെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ എ​ല്ലാ വി​വ​ര​ങ്ങ​ളും രാ​ഹു​ലി​നു ചോ​ര്‍​ത്തി​ക്കൊ​ടു​ത്ത​ത് ശ​ര​ത്‌​ലാ​ലാ​ണ്. ഫ​റോ​ക്ക് അ​സി. ക​മ്മി​ഷ​ണ​ര്‍ സാ​ജു കെ. ​ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ​യാ​വും ശ​ര​ത്‌​ലാ​ലിനെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക. ഇ​തി​നു​ള്ള ച​ര്‍​ച്ച പോ​ലീ​സ് സേ​ന​യു​ടെ ഉ​ന്ന​ത​ത​ല​ത്തി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. പോ​ലീ​സ് സേ​ന​യ്ക്ക് ക​ള​ങ്കം വ​രു​ത്തു​ന്ന വി​ധ​ത്തി​ല്‍ പെ​രു​മാ​റി​യ ഇ​യാ​ള്‍​ക്കെ​തി​രേ തെ​ളി​വു ന​ശി​പ്പി​ക്ക​ല്‍, പ്ര​തി​യെ സ​ഹാ​യി​ക്ക​ല്‍, ഗൂ​ഡാ​ലോ​ച​ന​യി​ല്‍ പ​ങ്കു​ചേ​ര​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്താ​നാ​ണ്…

Read More

വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന കു​ഴി​യി​ല്‍ കു​ളി​ച്ചു; മൂക്കിലൂടെ അമീബ കയറി; അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച ബാ​ലി​ക വി​ട​വാ​ങ്ങി

കോ​ഴി​ക്കോ​ട്: അ​ത്യ​പൂ​ര്‍​വ രോ​ഗ​മാ​യ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന അ​ഞ്ചു​വ​യ​സു​കാ​രി വി​ട​വാ​ങ്ങി. മ​ല​പ്പു​റം മു​ന്നി​യൂ​ര്‍ ക​ളി​യാ​ട്ട​മു​ക്ക് സ്വ​ദേ​ശി പി​ട​ഞ്ഞാ​റെ പീ​ടി​യേ​ക്ക​ല്‍ ഹ​സ​ന്‍​കു​ട്ടി-​ഫ​സ്‌​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഫ​ദ്‌​വ​യാ​ണ് അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ന്‍​സ​ഫ​ലൈ​റ്റി​സ് എ​ന്ന രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. കു​റ​ച്ചു​ദി​വ​സ​മാ​യി മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മ​റ്റു​നാ​ലു കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി വി​ട്ടു. മേ​യ് പ​തി​മൂ​ന്നി​നാ​ണ് ഫ​ദ്‌​വ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മെ​നി​ഞ്ചൈ​റ്റി​സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തി​യ കു​ട്ടി​യു​ടെ ന​ട്ടെ​ല്ലി​ല്‍ നി​ന്ന് സ്ര​വം എ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക ജ്വ​രം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തി​യ​ത്. നേ​ര​ത്തെ പ​നി​യും മ​റ്റ് അ​സു​ഖ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ല്‍​സ തേ​ടി​യി​രു​ന്നു. മൂ​ക്കി​ലൂടെ മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ ക​ട​ക്കു​ന്ന അമീബ ത​ല​ച്ചോ​റിനെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്താ​ണ് മ​സ്തി​ഷ്‌​ക​ജ്വ​രം ഉ​ണ്ടാ​കു​ന്ന​ത്. ക​ട​ലു​ണ്ടി പു​ഴ​യു​ടെ…

Read More

കാ​ഞ്ഞ​ങ്ങാ​ട് സി​പി​എം നേ​താ​ക്ക​ൾ​ക്കു​നേ​രേ ബോം​ബേ​റ്; ലോക്കൽ സെക്രട്ടറി അടക്കം ജീവനും കൊണ്ടോടി; പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ഒ​ളി​വി​ൽ

കാ​ഞ്ഞ​ങ്ങാ​ട്‌: ഗൃ​ഹ​സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ സി​പി​എം നേ​താ​ക്ക​ള്‍​ക്ക് നേ​രേ ബോം​ബാ​ക്ര​മ​ണം ന‌​ട​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും പോ​സ്റ്റ് മാ​സ്റ്റ​റു​മാ​യി​രു​ന്ന ദാ​മോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​മ്പ​ല​ത്ത​റ ലാ​ലൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ് എ​ന്ന മാ​ന്തി ര​തീ​ഷാ​ണ് സ്വ​ന്തം പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു നേരേ ബോം​ബ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ പാ​റ​പ്പ​ള​ളി ക​ണ്ണോ​ത്ത് ത​ട്ടി​ലെ സ​മീ​റി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ അ​നൂ​പ് ഏ​ഴം​മൈ​ല്‍, ബാ​ബു​രാ​ജ്, ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി അ​രു​ണ്‍, ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും സ​മീ​റി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ആ​മി​ന എ​ന്ന സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല​ക്കേ​സി​ൽ പ്ര​തി​യാ​യ ശേ​ഷം ഏ​റെ​ക്കാ​ലം പാ​ർ​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ര​തീ​ഷി​നെ പി​ന്നീ​ട് പാ​ർ​ട്ടി നേ​തൃ​ത്വം അ​ക​റ്റി നി​ർ​ത്തി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. വി​വ​ര​മ​റി​ഞ്ഞ് അ​ന്പ​ല​ത്ത​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കു​റ്റി​ക്കാ​ട്ടൂ​രി​ൽ ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ആ​ലി മു​സ​ലി​യാ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് റി​ജാ​സ് ആ​ണ് മ​രി​ച്ച​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് ന​ന​യാ​തി​രി​ക്കാ​ൻ ബൈ​ക്ക് സൈ​ഡി​ലൊ​തു​ക്കി അ​ടു​ത്തു ക​ണ്ട ക​ട​യി​ൽ ക​യ​റി നി​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക​ട​യു​ടെ തൂ​ണി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഒ​രു മ​ണി​യോ​ടു കൂ​ടി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

Read More

ന​വ​വ​ധു​വി​നെ മ​ര്‍​ദി​ച്ച കേ​സ്; രാ​ഹു​ല്‍ ജ​ര്‍​മ​നി​യി​ല്‍ എ​ത്തി; നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ ന​വ​വ​ധു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​തി രാ​ഹു​ൽ പി. ​ഗോ​പാ​ല​ന്‍ ജ​ർ​മനി​യി​ൽ എ​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം സ്ഥി​രീ​ക​രി​ച്ചു. രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് രാ​ജേ​ഷാ​ണ് ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ന​വവ​ധു​വി​നെ പ​ന്തീ​രാ​ങ്കാ​വി​ലെ മ​ർ​ദി​ച്ച സ​മ​യ​ത്ത് രാ​ഹു​ലി​ന്‍റെ വീ​ട്ടി​ലുണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​ണ് രാ​ജേ​ഷ്. ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു.​ രാ​ജേ​ഷി​ന്‍റെ ഉ​ൾ​പ്പെ​ടെ വാ​ട്സാപ്പ് ചാ​റ്റു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. രാ​ഹു​ലി​ന്‍റെ അ​മ്മ ഉ​ഷ​യെ​യും ബ​ന്ധു​ക്ക​ളെ​യും ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി ഇ​വ​രോ​ട് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇ​ന്‍റ​ര്‍​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ജ​ര്‍​മനി​യി​ൽ ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ഇ​നി ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടും.​ രാ​ഹു​ലി​ന്‍റെ പ​ന്തീ​രാ​ങ്കാ​വ് വ​ള്ളി​ക്കു​ന്നി​ലെ വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​യ​ല്‍ വാ​സി​ക​ളി​ല്‍നി​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Read More