മലപ്പുറം: മലപ്പുറത്ത് യുവാവിന് സദാചാര പോലീസിന്റെ ക്രൂരമർദനമേറ്റു. കരിങ്കല്ലത്താണിയിൽ യുവാവിനെ നാട്ടുകാർ ചേർന്ന് കെട്ടിയിട്ടു മർദിക്കുകയായിരുന്നു. അങ്ങാടിപ്പുറം സ്വദേശിയായ യുവാവിനാണ് മർദനമേറ്റത്.സ്ത്രീയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
Read MoreCategory: Kozhikode
പെൻഷൻ പെരുവഴിയിലാക്കിയ രണ്ടു പേർ കൂടി ജീവനൊടുക്കി; എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണം 15 ആയി
സുൽത്താൻ ബത്തേരി/ തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടു പേർ കൂടി ജീവനൊടുക്കി. കെഎസ്ആർടിസി ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബുവും തിരുവനന്തപുരം നേമം സ്വദേശി കരുണാകരൻ നാടാരുമാണ് ജീവനൊടുക്കിയത്. തലശേരി സ്വദേശിയായ നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇവിടെനിന്നും കണ്ടെത്തുകയും ചെയ്തു. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച കരുണാകരൻ നാടാർ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. കഴിഞ്ഞ രണ്ടാം തീയതി വിഷം കഴിച്ച ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയവരുടെ എണ്ണം 15 ആയി. കെഎസ്ആർടിസി പെൻഷൻകാർ ജീവനൊടുക്കിയതിൽ ഒന്നാം പ്രതി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അതേസമയം, കെഎസ്ആർടിസി പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം…
Read More“സ്വയം പോലീസ് ചമയണ്ട..! അഭ്യൂഹങ്ങളുടെയും ആശങ്കയുടെയും പേരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരേ കൈയേറ്റം പാടില്ലെന്ന് പോലീസ്
‘കോഴിക്കോട്: അഭ്യൂഹങ്ങളുടെയും ആശങ്കയുടെയും പേരില്‍ ഇതരസംസ്ഥാനതൊഴിലാളികളെ തടഞ്ഞുവയ്ക്കുകയോ മര്‍ദിക്കുകയോ ചെയ്യരുതെന്ന കര്‍ശന നിര്‍ദേശവുമായി പോലീസ്. കുട്ടികളെ തട്ടിക്കൊണ്ടുപേകാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളാണെന്ന ആക്ഷേപം നിലനില്‍ക്കേ ഇപ്പോള്‍ മയക്കുമരുന്നുവേട്ടയിലും ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ പശ്ചാത്തലത്തിലാണ് സ്വയം പോലീസ് ചമയരുതെന്ന കര്‍ശന നിര്‍ദേശം വന്നിരിക്കുന്നത്. പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളെ തടയുകയും മര്‍ദിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണൂരിലും ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ചു. എന്നാല്‍ ഒടുവില്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് ബോധ്യമായി. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകരയിലും ഒളവണ്ണയിലും സമാനസംഭവം ഉണ്ടായി. കക്കോടിയില്‍ സ്ത്രീയുടെ കയ്യില്‍നിന്നും കുട്ടിയെ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത് ഇതരസംസ്ഥാന തൊഴിലാളിയാണെന്ന അഭ്യൂഹത്തെതുടര്‍ന്ന് ഈ പ്രദേശത്തെ നിരവധി തൊഴിലാളികളെ ചോദ്യം ചെയ്യുകയും പരാതിക്കാരിയുടെ അടുത്ത് എത്തിക്കുകയും ചെയ്തെങ്കിലും ഇവരാരുമല്ലെന്ന് യുവതി മൊഴി നല്കിയ സംഭവവും ഉണ്ടായി. അതേസമയം, ദുരൂഹ സാഹചര്യത്തില്‍ ആരെ കണ്ടാലും അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളനോട്ടുകേസിലും മയക്കുമരുന്ന്…
Read Moreനിരോധിക്കേണ്ടത് ഇത്തരക്കാരെ..! മാവോയിസ്റ്റ് സമ്മേളനത്തിനെന്നു പറഞ്ഞു വ്യാജപരിവ്; രാജ്യദ്രോഹ കുറ്റത്തിനു കേസെടുക്കുമെന്നു പോലീസ്; ഇത്തരക്കാർ പിരിവ് നൽകുന്നവർക്കെതിരേയും കേസെടുക്കും
ഇരിട്ടി: മാവോയിസ്റ്റ് സമ്മേളനത്തിനെന്നു പറഞ്ഞു വ്യാജപരിവ് നടത്തുന്ന സംഘങ്ങള്‍ക്കും പണം നല്‍കുന്നവര്‍ക്കുമെതിരെ പോലീസ് രാജ്യദ്രോഹ കുറ്റത്തിനു കേസെടുക്കുമെന്ന് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. വിവിധ സമ്മേളനങ്ങളുടെ നോട്ടീസും പോസ്റ്ററുകളും സംഘടിപ്പിച്ചു വ്യാപകമായി പണം പിരിക്കുന്നതായി പരാതിയുണ്ടെന്നും ഇക്കാര്യം പോലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിതീകരിച്ചതായും ഡിവൈഎസ്പി പറഞ്ഞു. ഇത്തരം സംഘങ്ങള്‍ക്കു പണം നല്കിയാല് യുഎപിഎ പ്രകാരം കേസെടുക്കും. കരിങ്കല്‍ക്വാറി, കരാറുകാര്‍ തുടങ്ങിയവരെയും വന്‍കിട ബിസിനസുകാരെയും കണ്ടാണ് ഇത്തരം സംഘങ്ങള്‍ പണം പിരിക്കുന്നത്. ഇത്തരം സംഘങ്ങളുടെ വിവരം യഥാ സമയം പോലീസിനെ അറിയിച്ചില്ലങ്കില്‍ പിരിവ് നല്‍കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്നു ഡിവൈഎസ്പി പറഞ്ഞു.
Read Moreലോട്ടറി തട്ടിപ്പിനു പുതിയ രൂപം; പ്രത്യേകം ആപ്പ് നിർമിച്ച് ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ കൈക്കലാക്കുന്ന സംഘത്തിന്റെ രീതി ; രണ്ടു പേർ അറസ്റ്റിൽ
വടകര: ലോട്ടറി തട്ടിപ്പിനു പുതിയ രൂപം. പ്രത്യേകം ആപ്പ് നിർമിച്ച് ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ കൈക്കലാക്കുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. മൂടാടി കാക്കവയൽ മണി (43), പയ്യോളി ഇരിങ്ങൽ കുന്നുംപുറത്ത് കിഷോർ (38) എന്നിവരെയാണ് ഡിവൈഎസ്പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തരമൊരു തട്ടിപ്പ് സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പിടികൂടുന്നതെന്നു കരുതുന്നു. മണിയെ വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ആലക്കൽ റെസിഡൻസിയ്ക്ക് സമീപത്തു നിന്നും കിഷോറിനെ പയ്യോളി മാർക്കറ്റ് റോഡിൽ നിന്നുമാണ് ഇടപാടുകാർക്ക് പണം കൈമാറുന്നതിനിടയിൽ അറസ്റ്റ് ചെയ്തത്. ഇരുവരിൽ നിന്നുമായി 39,100 രൂപയും പുതിയ സോഫ്റ്റ് വെയറോട് കൂടിയ രണ്ട് മൊബൈൽ ഫോണുകളും പിടികൂടി. മ്യൂസിക് എന്ന പുതിയ ആപ്പ് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാരിന്റെ ദിനം പ്രതി നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ അക്കങ്ങൾ അടിസ്ഥാനത്തിൽ…
Read Moreമെഡിക്കല്‍ കോളജല്ലേ എന്തുമാവാം… ജീവന് രക്ഷാമരുന്നുകൾ വരാന്തയിൽ; ആവശ്യാനുസരണം മാത്രം ഇന്‍ഡന്റ് നല്കി കൊണ്ടുവരേണ്ടമരുന്നുകളാണ് കരാറുകാരന്റെ ഇഷ്ടത്തിന് വരാന്തയിൽ തള്ളിയിരിക്കുന്നത്; അതാവട്ടെ മോഷ്ടിക്കപ്പെട്ട നിലയിലും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജീവന് രക്ഷാ മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ കടുത്ത അനാസ്ഥ. മെഡിക്കല്‍ സര്‍വീസ് കോര്പറേഷന് ഗോഡൗണില്‍ നിന്നും ആവശ്യാനുസരണം മാത്രം ഇന്‍ഡന്റ് നല്കി കൊണ്ടുവരേണ്ട മരുന്നാണ് കരാറുകാരന്റെ സൗകര്യം നോക്കി ആറുമാസത്തേക്കുള്ള മരുന്നുകള്‍ ഒറ്റയടിക്ക് വരാന്തയിലും മറ്റും സൂക്ഷിക്കുന്നത്. ഇങ്ങനെ അനാഥമാക്കി സൂക്ഷിച്ച് യാതൊരുസുരക്ഷയുമില്ലാതെ രോഗികളുടെ ജീവനു തന്നെ ഭീഷണി സൃഷ്ടിക്കുന്നത്. മരുന്നുകള്‍ മൂടിവയ്ക്കാന്‍ പോലും അധികൃതര്‍ തയാറാകാറില്ല. ഓരോതവണയും ഗോഡൗണില്‍ നിന്നും മരുന്നുകൊണ്ടുവരുന്നതിനുള്ള അസൗകര്യം ‘ പരിഗണിച്ചാണ്’ ഈ നടപടി. വാഹന വാടക, ഡ്രൈവര്‍ക്കുള്ള കൂലി എന്നിവ ഒറ്റടയിക്ക്ഒഴിവായി കിട്ടുകയും ചെയ്യും.എന്തായാലും മെഡിക്കല്‍ കോളജ് അധികൃതരുടെ ഈ നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മെഡിക്കല്‍ കോര്‍പറേഷനാണ് മരുന്നുകള്‍ കോളജില്‍ എത്തിക്കുന്നതിനുള്ള കരാര്‍ . എന്നാല്‍ ഇതൊന്നുമല്ല ഗുരുതര പ്രശ്നം. കാര്‍ബോഡ് പെട്ടിക്കുള്ളിലാക്കി സൂക്ഷിച്ചമരുന്നുകളില് ഇപ്പോള്‍ “തുള’ വീണിരിക്കുകയാണ്. ചതുരത്തില്‍ വെട്ടിമുറിച്ചനിലയിലാണ് ഇവിടെ വലിയ…
Read Moreവളഞ്ഞ നിയമസഭ കാണാൻ അൽപം വളഞ്ഞവഴി..! “കണ്ണട മാറ്റിയത് അർധചന്ദ്രാകൃതിയിലുള്ള നിയമസഭാവേദികാണാൻ കഴിയാതെ വന്നതിനാൽ; വാങ്ങുമ്പോൾ സൂക്ഷ്മത പുലർത്താതിരുന്നത് തന്റെ പിശകെന്ന് സ്പീക്കർ
മലപ്പുറം: അർധചന്ദ്രാകൃതിയിലുള്ള നിയമസഭാ വേദി ശരീരം പൂർണ്ണമായി തിരിഞ്ഞാൽ മാത്രമേ മുഴുവനായി കാണാൻ കഴിയുന്നുള്ളൂവെന്ന കാഴ്ചാ പ്രശ്നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടർ പുതിയ സ്പെസിഫിക്കേഷനിലുള്ള ലെൻസോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂ എന്ന് നിർദേശിച്ചതെന്നും കണ്ണട വാങ്ങുന്പോൾ വേണ്ടത്ര സൂക്ഷ്്മത പുലർത്താൻ കഴിയാതിരുന്നത് പിശകായെന്നും നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. അരലക്ഷം രൂപ വിലയിലുള്ള കണ്ണട സ്പീക്കർ വാങ്ങിയ സംഭവം വിവാദമായതോടെയാണ് അദ്ദേഹം വിശദീകരണവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പുതിയ വിവാദം ഏറെ മനോവിഷമമുണ്ടാക്കുന്നതാണെന്നും മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾക്ക് പുറകെ പോകുന്നത് നല്ല പ്രവണതയല്ലെന്നും സ്പീക്കർ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വർഷത്തെ പൊതുപ്രവർത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാന്പത്തികാരോപണങ്ങളുടെയോ, ധൂർത്തിന്റെയോ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടില്ല. എന്റെ രീതികളെയും ജീവിതത്തെയും അറിയുന്നവർക്കാർക്കും അങ്ങനെയൊരു വിമർശനമുണ്ടാവുമെന്ന് ഞാൻ കരുതുന്നുമില്ല. എന്നാൽ ഉപയോഗിക്കേണ്ടി വന്ന ഒരു കണ്ണടയുടെ പേരിൽ ഉയർന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും…
Read Moreഹോണടിച്ചില്ല! സൈനികനും സുഹൃത്തുക്കൾക്കുംനേരെ അക്രമം; 15 പേർക്കെതിരെ വധശ്രമത്തിന് കേസ്
നാദാപുരം: ഇരിങ്ങണ്ണൂരില്‍ ബൈക്ക് ഹോണടിച്ചില്ലെന്ന് ആരോപിച്ച് സൈനികനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിൽ 15 പേർക്കെതിരെ നാദാപുരം പോലീസ് വധശ്രമത്തിന് കേസെടുത്തു.ചൊക്ലി അണിയാറ സ്വദേശിയും സൈനികനുമായ കല്ലനാണ്ടിയില് രാഹുല്‍ (25), കായപ്പനിച്ചി സ്വദേശികളായ പളളിയില്‍ താഴകുനി ശിവപ്രകാശ് (19) തച്ചറക്കല്‍ അക്ഷയ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരിങ്ങണ്ണുര്‍ എടച്ചേരി റോഡിലെ കൈരളി ബസ് സ്റ്റോപ്പിന് സമീപത്തെ പുതിയോട്ടില്‍ ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച് ബൈക്ക് ഹോണടിച്ചില്ലെന്നാരോപിച്ച് ക്ഷേത്ര കവാടത്തിന് മുമ്പില്‍വച്ച് ഒരു സംഘം ഇരുമ്പ് വടി കൊണ്ടും മറ്റും മര്‍ദിക്കുകയായിരുന്നു. തലക്കും കൈക്കും സാരമായി പരിക്കേറ്റ രാഹുലിനെയും മുതുകിന് പരിക്കേറ്റ ശിവപ്രകാശിനെയും, കാലിന് പരിക്കേറ്റ അക്ഷയിനെയും നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കിയ ശേഷം തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുല്‍ ആര്‍മിയില്‍ ചേര്‍ന്ന് ലീവിന് കഴിഞ്ഞ മാസം 29നാണ് നാട്ടിലെത്തിയത്. ആസാമിലെ…
Read Moreകണ്ടവരുണ്ടോ? സീമ, വയസ് 40 ! വീട്ടമ്മയെ കാണാനില്ലെന്ന് പരാതി; ബന്ധുക്കള്‍ അന്വേഷിച്ചിട്ടും ഫലമില്ല; കണ്ടു കിട്ടുന്നവര്‍ വിളിക്കുക 04962547022, 9497980777
നാദാപുരം: വീട്ടമ്മയായ യുവതിയെ കാണാനില്ലെന്ന് പരാതി. എടച്ചേരി നോർത്ത് സ്വദേശിനിയായ ചിറപ്പുറത്ത് താഴകുനി കുമാരന്റെ ഭാര്യ സീമ (40 )യെയാണ് കാണാതായത്. കഴിഞ്ഞ മാസം 22 ന് ഉച്ചയ്ക്ക് 12ന് സ്വന്തം വീടായ മീശ മുക്കിലെ മാണിക്കോത്ത് നിന്നാണ് യുവതിയെ കാണാതായത്. അന്ന് വീട്ടിൽ നിന്നും പുറത്ത് പോയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. ബന്ധുക്കൾ അന്വേഷിച്ചിട്ടും ഫലമില്ലാതായതോടെ എടച്ചേരി പോലിസിൽ പരാതി നൽകുകയായിരുന്നു. മകൻ അശ്വന്തിന്റെ പരാതി പ്രകാരം എടച്ചേരി പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറിലോ വിവരം അറിയിക്കണയെന്ന് പോലിസ് അറിയിച്ചു. 04962547022, 9497980777.
Read Moreനാട്ടുകാരെ ഉണരൂ… ഭിക്ഷാടനവും കുട്ടികളെ തട്ടിയെടുക്കലും; ജാഗ്രതയോടെ പോലീസ്; യാചക നിരോധനമെന്ന പുതിയ ട്രെന്‍ഡില്‍ നാടും നഗരവും
മുക്കം:(കോഴിക്കോട്): സോഷ്യല്‍ മീഡിയകള്‍ വഴി വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിക്കുമ്പോള്‍ യാചക നിരോധനമെന്ന പുതിയ ട്രെന്‍ഡലാണ് നാടും നഗരവും. ചെറുതും വലുതുമായ അങ്ങാടികളില്‍ ഭിക്ഷാടനം നിരോധിച്ച് വിവിധ ഭാഷകളിലെഴുതിയ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇന്നലെ കക്കോടിചെലപ്രം കയര്സൊസൈറ്റിക്കു സമീപം അമ്മയുടെ ചുമലില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാനുള്ള ശ്രമമുണ്ടായതോടെ നാടും നഗരവും ഒരുപോലെ ഭീതിയിലാണ്. ഇന്നലെ രാവിലെ വീടിനു പിറകില്‍ കുട്ടിയെ എടുത്തുനില്ക്കുന്നതിനിടെ അമ്മ അപര്‍ണയുടെ ചുമലില്‍ നിന്നും കുട്ടിയെ അഞ്ജാതന് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.അതേസമയം ഭിക്ഷാടക വേഷത്തില്‍ എത്തി കുട്ടികളെ പിടിക്കാന്‍ എത്തുന്നതായുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ ഭിക്ഷാടന നിരോധന മേഖലകളായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. കുട്ടികളെ തട്ടികൊണ്ടു പോകുന്നതിന് പിന്നിലും മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും വീടുകളില്‍ കയറിയിറങ്ങി ഭിക്ഷ നടത്തുന്ന യാചകര്‍ക്കും തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും വീടുകളില്കച്ചവടത്തിനെത്തുന്നവര്ക്കും വലിയ പങ്കുണ്ടെന്ന പ്രചരണമാണ് ഇതിനു പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.…
Read More