കെ​എ​സ്ആ​ര്‍​ടി​സി​യെ പോ​ലെ​യാ​കു​മോ..? മാ​രി​ടൈം ബോ​ര്‍​ഡ് നിലവിൽ വരുന്നു; ബേപ്പൂർ തുറമുഖത്ത് ആശങ്ക

കെ.​ഭ​ര​ത് കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ള്‍​ക്കാ​യി മാ​രി​ടൈം ബോ​ര്‍​ഡ് നി​ല​വി​ല്‍​വ​രു​ന്ന​തോ​ടെ തു​റ​മു​ഖ​വ​കു​പ്പി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍ ആ​ശ​ങ്ക​യി​ല്‍ . ബോ​ര്‍​ഡ് നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ തീ​ര​ദേ​ശ സു​ര​ക്ഷാ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ തു​റ​മു​ഖ​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം മാ​രി​ടൈം ബോ​ര്‍​ഡി​നു കീ​ഴി​ലാ​കും. ഇ​തോ​ടെ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ​യും മാ​രി​ടൈം സൊ​സൈ​റ്റി​യു​ടെ​യും മാ​രി​ടൈം വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ​യും നി​ല​വി​ലു​ള്ള ആ​സ്തി​ക​ളും ബോ​ര്‍​ഡി​നു കീ​ഴി​ലാ​കും. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​ര്‍ ബോ​ര്‍​ഡി​ന് കീ​ഴി​ലേ​ക്ക് വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്ക് ല​ഭി​ച്ച് കൊ​ണ്ടി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ന്‍​ഷ​നും മ​റ്റും പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. തു​റ​മു​ഖ വ​കു​പ്പി​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ബോ​ര്‍​ഡി​നു കീ​ഴി​ലേ​യ്ക്ക് കൊ​ണ്ടു​വ​രു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും വെ​ട്ടി​ക്കു​റ​യ്ക്ക​പ്പെ​ടു​മെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പെ​ന്‍​ഷ​ന്‍​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി തു​റ​മു​ഖ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. എ​ച്ച്ആ​ര്‍​എ​ന്‍​സി ഡി​പ്പാ​ട്ട്‌​മെ​ന്‍റ് മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡാ​യി മാ​റ്റി​യ​പ്പോ​ള്‍ നി​ല​വി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി…

Read More

അ​ന​ന്ത​രം ആ​നി ശ്രദ്ധനേടുന്നു..! വ​ർ​ത്ത​മാ​ന കാ​ല​ത്ത് സ്ത്രീ ​നേ​രി​ടു​ന്ന ദു​രി​ത ജീ​വി​ത​ത്തിന്‍റെ നേർക്കാഴ്ചയുമായി  വനിതാ പോലീസ് അരങ്ങിൽ;  കോഴിക്കോട്ടെ വിവിധ സ്റ്റേഷനുകളിലെ വനിതാ പോലീസും മക്കളുമാണ് കഥാപാത്രങ്ങളായത്

വ​ട​ക​ര: വ​നി​താ പോ​ലീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ’അ​ന​ന്ത​രം ആ​നി’ നാ​ട​കം പ്രേ​ക്ഷ​ക ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റു​ന്നു. വ​ട​ക​ര ടൗ​ണ്‍​ഹാ​ളി​ൽ സ്ത്രീ ​സു​ര​ക്ഷാ സ്വ​യം സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് നാ​ട​ക​ത്തി​ന്‍റെ ആ​ദ്യാ​വ​ത​ര​ണം ന​ട​ന്ന​ത്. വ​ർ​ത്ത​മാ​ന കാ​ല​ത്ത് സ്ത്രീ ​നേ​രി​ടു​ന്ന ദു​രി​ത ജീ​വി​ത​മാ​ണ് നാ​ട​ക​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ എ​ട്ട് വ​നി​താ പോ​ലീ​സു​കാ​രും അ​വ​രു​ടെ അ​ഞ്ച് മ​ക്ക​ളു​മാ​ണ് വേ​ഷ​മി​ട്ട​ത്. ക​ഥാ പാ​ത്ര​ങ്ങ​ളെ ത·​യ​ത്ത​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച അ​ഭി​നേ​ത്രി​ക​ളെ പ്രേ​ക്ഷ​ക​ർ പ്ര​ശം​സി​ച്ചു. കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ പ്രേ​മ​ൻ മു​ചു​കു​ന്നാ​ണ് നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത്. ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള നാ​ട​ക​ത്തി​ന്‍റെ ര​ച​ന സു​രേ​ഷ് ബാ​ബു ശ്രീ​സ്ഥ​യു​ടെ​താ​ണ്. നാ​ട​ക​ത്തി​ന് ശേ​ഷം റൂ​റ​ൽ എ​സ്പി കെ ​പി പു​ഷ്ക​ര​ൻ, ഡി​വൈ​എ​സ്പി, ടി ​പി പ്രേ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭി​നേ​താ​ക്ക​ളെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രേ​യും അ​ഭി​ന​ന്ദി​ച്ചു. നാ​ട​കം കൂ​ടു​ത​ൽ വേ​ദി​ക​ളി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മം.  

Read More

ഒടുവിൽ രഹസ്യമായി എത്തേണ്ടി വന്നു..!  അ​ന്‍​വ​റിന്‍റെ പാ​ര്‍​ക്കി​ല്‍ ക​ള​ക്‌ടറു​ടെ ര​ഹ​സ്യ പ​രി​ശോ​ധ​ന;  ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പാ​ര്‍​ക്കി​ലും പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന  നടത്തി; വി​വ​ര​മ​റി​ഞ്ഞ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ എത്തിയപ്പോഴേക്കും കളക്ടർ മടങ്ങിപ്പോയിരുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ മു​ക്കം(​കോ​ഴി​ക്കോ​ട്): ക​ക്കാ​ടം​പൊ​യി​ലി​ലെ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ വി​വാ​ദ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ല്‍ റ​വ​ന്യു വ​കു​പ്പി​ന്‍റെ ര​ഹ​സ്യ പ​രി​ശോ​ധ​ന. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ യു.​വി.​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ റ​വ​ന്യു അ​ധി​കൃ​ത​രെ​ത്തി​യ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പാ​ര്‍​ക്കി​ലും പ​രി​സ​ര​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​തീ​വ ര​ഹ​സ്യ​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് തി​രി​ച്ചു പോ​വു​ക​യും ചെ​യ്തു. പാ​ര്‍​ക്കി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​റു​ടെ പ​രി​ശോ​ധ​ക്ക് ഏ​റെ പ്ര​സ​ക്തി​യു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടും അ​ന്‍​വ​റി​നെ​തി​രെ ക​ള​ക്ട​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​ര്‍ യു.​വി ജോ​സി​നെ​തി​രെ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം അ​ട്ടി​മ​റി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​രി​ശോ​ധ​ന പോ​ലും ന​ട​ത്താ​ന്‍ നേ​ര​ത്തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യ്യാ​റി​യി​രു​ന്നി​ല്ല. സ്ഥ​ലം ക​യ്യേ​റി​യി​ട്ടു​ണ്ടോ​യെ​ന്ന് റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​തൊ​ഴി​ച്ചാ​ല്‍ ജി​ല്ലാ​ഭ​ര​ണ കൂ​ടം…

Read More

ആശുപത്രിക്കും ചികിത്‌സ വേണം..!  കോഴിക്കോട് മെഡിക്കൽ കോളജ് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് തീ​രാ​ദു​രി​തം; ഒരു ദിവസം എത്തുന്നത് ആയിരത്തോളം രോഗികൾ;  ചീട്ടുനൽകാൻ ഒരു കൗണ്ടർ; ക്യൂവിൽ കുഴഞ്ഞ് വീണ് രോഗികൾ  

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് തീ​രാ​ദു​രി​തം. രാ​വി​ലെ എ​ട്ടി​ന് തു​ട​ങ്ങു​ന്ന ഒ​പി​യി​ല്‍ ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഒ​രു കൗ​ണ്ട​ര്‍​മാ​ത്രം. ഡ്യൂ​ട്ടി​യി​ലു​ള്ള​ത് മൂ​ന്ന് ജീ​വ​ന​ക്കാ​രും. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍​ക്ക് ക്യൂ​വി​ല്‍ നി​ന്ന് ത​ള​രാ​നാ​ണ് വി​ധി. ഒ​പി​യി​ല്‍ നി​ന്നും ടി​ക്ക​റ്റ് എ​ടു​ത്ത​ശേ​ഷം ഡോ​ക്ട​റെ കാ​ണാ​നും ക്യൂ ​നി​ല്‍​ക്ക​ണം. പ്രാ​യ​മാ​യ​വ​ര്‍ വ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ല്‍​ക്കു​ക​യാ​ണ്. ഇ​തു​കൊ​ണ്ടു​തീ​ര്‍​ന്നി​ല്ല, ര​ക്ത​സ​മ്മ​ര്‍​ദ്ദം പ​രി​ശോ​ധി​ക്കു​ന്നി​ട​ത്തും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ്. ഇ​ന്ന് രാ​വി​ലെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സും രോ​ഗി​ക​ള്‍​ക്കൊ​പ്പം വ​ന്ന​വ​രു​മാ​യി ത​ര്‍​ക്ക​വും ഉ​ണ്ടാ​യി. നി​ല​വി​ല്‍ നാ​ല് കൗ​ണ്ട​റു​ക​ളെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് അ​വ​സാ​ന​മു​ണ്ടാ​കൂ. എ​ന്നാ​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​തെ ഞ​ങ്ങ​ള്‍ എ​ന്തു​ചെ​യ്യു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചോ​ദി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ​നി​ന്ന് പ​ല​രും ത​ള​ര്‍​ന്നു​വീ​ഴു​ന്ന​തും പ​തി​വാ​ണ്. ഈ ​കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പു​രു​ഷ​ന്‍​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും ഉ​ള്ള ടോ​യ്‌​ല​റ്റി​ലും സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ്. ക്യൂ ​ത​ന്നെ​യാ​ണ് ഇ​വി​ടെ​യും ഉ​ള്ള​ത്. ടോ​ക്ക​ണ്‍ വി​ളി​ക്കു​ന്ന സ​മ​യ​ത്ത് ഡോ​ക്ട​റു​ടെ…

Read More

ഷൈജുവിന്‍റെ നടനം ഫലിച്ചില്ല..! ത​മി​ഴ് ന​ട​ന്‍റെ പേ​രി​ൽ മ​ഞ്ചേ​രി​യി​ൽ ത​ട്ടിപ്പ്; പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു നി​ർ​മി​ക്കാ​ൻ ത​മി​ഴ് ന​ട​ൻ 25 ല​ക്ഷം രൂ​പ നൽകുമെന്ന് പറഞ്ഞ് നിരവധി കുടുംബങ്ങളിൽ നിന്നും പണം തട്ടുകയായിരുന്നു

മ​ഞ്ചേ​രി: ത​മി​ഴ് ന​ട​ന്‍റെ പേ​രി​ൽ സ​ഹാ​യ വാ​ഗ്ദാ​നം ന​ൽ​കി സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ മ​ധ്യ​വ​യ​സ്ക്ക​നെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര മാ​മൂ​ട്ടി​ൽ ഷൈ​ജു (47)വാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു നി​ർ​മി​ക്കാ​ൻ ത​മി​ഴ് ന​ട​ൻ 25 ല​ക്ഷം രൂ​പ ന​ൽ​കു​ന്നു​ണ്ടെ​ന്നു വി​ശ്വ​സി​പ്പി​ച്ച് നാ​ലു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു 20,000 രൂ​പ വീ​തം ഇ​യാ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി പു​ല്ല​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. ആ​റു വ​ർ​ഷ​മാ​യി മ​ല​പ്പു​റ​ത്തു താ​മ​സി​ക്കു​ന്ന ഷൈ​ജു ത​ട്ടി​പ്പി​നി​ര​യാ​യ​വ​രെ മ​ഞ്ചേ​രി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി കോ​ട​തി പ​രി​സ​ര​ത്തു നി​ർ​ത്തി​യ ശേ​ഷം രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നെ​ന്ന പേ​രി​ലാ​ണ് പ​ണം വാ​ങ്ങി​യ​ത്. പി​ന്നീ​ട് മു​ദ്ര ക​ട​ലാ​സു​ക​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് കു​ടും​ബ​ങ്ങ​ൾ ത​ട്ടി​പ്പു മ​ന​സി​ലാ​ക്കി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്ത് മ​റ്റു ജി​ല്ല​ക​ളി​ലും ഇ​യാ​ൾ സ​മാ​ന​മാ​യ ത​ട്ടി​പ്പു…

Read More

ഹ​ജ്ജ് യാ​ത്ര കോ​ഴി​ക്കോ​ട്ടു​നി​ന്നാ​ക്ക​ണം: കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ 80 ശ​​​ത​​​മാ​​​ന​​​വും വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ​​​ നിന്ന്; കാര്യ കാരണങ്ങൾ കാട്ടി മുഖ്യമന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത് അയച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ റ​​​ണ്‍​വേ ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെടെ​​​യു​​​ള​​​ള പ്ര​​​വൃ​​​ത്തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നാ​​​ൽ അ​​​വി​​​ടെനി​​​ന്ന് വ​​​ലി​​​യ വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള ഹ​​​ജ്ജ് യാ​​​ത്ര​​​യു​​​ടെ കേ​​​ന്ദ്ര​​​മാ​​​യി കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ വീ​​​ണ്ടും മാ​​​റ്റ​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. 2015 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നും ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ​​​നി​​​ന്നു​​​മു​​​ള​​​ള ഹ​​​ജ്ജ് യാ​​​ത്ര​​​യു​​​ടെ എം​​​ബാ​​​ർ​​​ക്കേ​​​ഷ​​​ൻ കോ​​​ഴി​​​ക്കോ​​​ട് വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യാ​​​യി​​​രു​​​ന്നു. കാ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​ടെ 80 ശ​​​ത​​​മാ​​​ന​​​വും വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല, കേ​​​ര​​​ള ഹ​​​ജ്ജ് ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ന് 3000 തീ​​​ർ​​​ഥാ​​​ട​​​ക​​​രെ താ​​​മ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള സൗ​​​ക​​​ര്യം കോ​​​ഴി​​​ക്കോ​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ റ​​​ണ്‍​വെ​​​യു​​​ടെ പ്ര​​​വൃ​​​ത്തി ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ഹ​​​ജ്ജ് യാ​​​ത്ര​​​യു​​​ടെ കേ​​​ന്ദ്രം താ​​​ത്കാലി​​​ക​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​ണു​​​ണ്ടാ​​യ​​​ത്.സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ മ​​​ന്ത്രി അ​​​ശോ​​​ക് ഗ​​​ജ​​​പ​​​തി രാ​​​ജു, ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ​​​മ​​​ന്ത്രി മു​​​ഖ്താ​​​ർ അ​​​ബ്ബാ​​​സ് ന​​​ഖ്‌വി എ​​​ന്നി​​​വ​​​ർ​​​ക്കും ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ട്.

Read More

രോഗികളെ പിഴിഞ്ഞ്  മെഡിക്കൽ കോളജ്; സ്വകാര്യ സ്കാനിംഗ് സെന്‍ററുകളിൽ എംആർഐ സ്കാനിംഗിന്  4000 രൂ​പയാകുമ്പോൾ മെഡിക്കൽ കോളജിൽ  ചാർജ്  3750 രൂപ; ആകെ ലാഭം 250 രൂപയെങ്കിൽ കാത്തിരിക്കേണ്ടത് മണിക്കൂറുകൾ

കോ​ഴി​ക്കോ​ട്: പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി എം​ആ​ര്‍​ഐ സ്കാ​നി​ന് അ​ടി​ക്ക​ടി തൂ​ക കൂ​ട്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍. 250 രൂ​പ കൂ​ടി വ​ര്‍​ധി​പ്പി​ച്ചു. 3750 രൂ​പ​യാ​ണ് നി​ല​വി​ല്‍ ഈ​ടാ​ക്കു​ന്ന​ത്. മ​റ്റു സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 4,000 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. എ​ളു​പ്പം സ്കാ​നിം​ഗ് റി​സ​ള്‍​ട്ട് ല​ഭി​ക്കു​ക​യും ചെ​യ്യും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ണെ​ങ്കി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ ക്യൂ ​നി​ന്ന് കാ​ത്തി​രി​ക്ക​ണം. ആ​കെ​യു​ള്ള ലാ​ഭം 250 രൂ​പ​ മാ​ത്ര​വും. മ​റ്റു സ്വ​കാ​ര്യ ലാ​ബു​ക​ള്‍ ആ​ദ്യം നാ​ലാ​യി​രം രൂ​പ പ​റ​യു​മെ​ങ്കി​ലും ചി​ല​പ്പോ​ഴേ​ക്കെ 3500- രൂ​പ​യ്ക്ക് ചെ​യ്തു ന​ല്‍​കാ​റു​ണ്ട്. 3,000 രൂ​പ​യ്ക്ക് ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗ് എ​ടു​ത്തു​കൊ​ടു​ക്കു​ന്നു. ഈ ​ഒ​രു അ​വ​സ്ഥ​യി​ലാ​ണ് നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ എ​ത്തു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നാ​മ​മാ​ത്ര​മാ​യ കു​റ​വു​മാ​ത്ര​മു​ള്ള​ത്. സ​മീ​പ​കാ​ല​ത്താ​യി സ്‌​കാ​നിം​ഗി​ന് അ​ടി​ക്ക​ടി തു​ക ഉ​യ​ര്‍​ത്തു​ന്ന പ്ര​വ​ണ​ത​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ന്ന് രോ​ഗി​ക​ള്‍ പ​രാ​തി​പ്പെ​ടു​ന്നു. എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നു​ള്ള ഇ​ന്‍​ജ​ക്ഷ​ന് 950 രൂ​പ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു​ള്ളി​ലെ…

Read More

നിങ്ങൾ ധരിച്ചിരിക്കുന്നതും വ്യാജനാകാം..! പത്തുലക്ഷം രൂപയുടെ  ബ്രാ​ന്‍​ഡ് ഉ​ത്പന്ന​ങ്ങ​ളു​ടെ വ്യാ​ജ​ന്‍   കണ്ടെത്തിയ സംഭവം; നിരീ​ക്ഷി​ക്കാ​ന്‍ 24 പേ​ര്‍ ; കേ​ര​ള​ത്തി​ൽ വ്യ​ജ​വ​സ്ത്ര​ങ്ങൾ വിൽക്കുന്നത് ചില്ലറ വിൽപനക്കാർ

കോ​ഴി​ക്കോ​ട് : ബ്രാ​ന്‍​ഡ​ഡ് തു​ണി​ത്ത​ര​ങ്ങ​ളാ​യ ലൂ​യി ഫി​ലി​പ്പ് ,വാ​ന്‍ ഹ്യു​സെ​ന്‍, അ​ല​ന്‍ സോ​ളി, പീ​റ്റ​ര്‍ ഇം​ഗ്ല​ണ്ട് എ​ന്നി​വ​യു​ടെ വ്യാ​ജ ഉ​ത്പന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ സ​മ്മേ​മ്മ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. തു​ണി​ത്ത​ര​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലു​മാ​യി 24 പേ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ദി​ത്യ ബി​ര്‍​ളാ ഗ്രൂ​പ്പി​ന് വേ​ണ്ടി ഐ​പി​ആ​ര്‍ സ​ര്‍​വീ​സ് ഹെ​ഡ് എം.​വി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ക​ബ​ളി​ക്ക​പെ​ടു​ക​യാ​ണെ​ന്നും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ള്‍ ച​ര്‍​മ്മ​രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും വ്യാ​ജ പ​തി​പ്പു​ക​ള്‍ ഇ​റ​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍ , കൊ​ച്ചി, തി​രു​വ​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പോലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ വ​സ്ത്ര​ങ്ങ​ളു​ടെ വ്യാ​ജ പ​തി​പ്പു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​ക, നോ​ര്‍​ത്ത് ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​ജ​വ​സ്ത്ര​ങ്ങ​ള്‍…

Read More

ടാ​ക്‌​സി​ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച് മുങ്ങിയ  യു​വ​തി  പീ​ഡ​നക്കേസി​ല്‍ വാ​ദി;  യുവതിയെ തിരിച്ചറിഞ്ഞത് കാറിൽ വച്ചു മറന്ന ബാഗിൽ നിന്നും കിട്ടിയ അഡ്രസ്; പരാതിക്കാരി എറണാകുളം സ്വദേശിനിയെന്ന് പോലീസ്

കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ള​ത്തേ​ക്ക് ഓ​ട്ടം വി​ളി​ച്ച് വാ​ട​ക ന​ല്‍​കാ​തെ ടാ​ക്‌​സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച മു​ങ്ങി​യ യു​വ​തി പീ​ഡ​ന​കേ​സി​ല്‍ വാ​ദി.​ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നു കാ​ണി​ച്ച് യു​വാ​വി​നെ​തി​രേ ക​ഴി​ഞ്ഞ​മാ​സം ക​സ​ബ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​മീ​ര്‍ എ​ന്ന​യാ​ള്‍ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നു കാ​ണി​ച്ചാ​ണ് 28 കാ​രി​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഈ ​കേ​സി​ല്‍ അ​മീ​ര്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഈ ​കേ​സി​ല്‍ യു​വ​തി​യെ കോ​ഴി​ക്കോ​ട്ടെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് ന​ട​ത്തു​ന്ന​ത്. ടാ​ക്‌​സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച കേ​സി​ല്‍ പോ​ലീ​സ് ഫോ​ണി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഇ​വ​ര്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല.​മൊ​ബൈ​ല്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ഇ​വ​ര്‍ എ​റ​ണാ​കു​ള​ത്തു​ത​ന്നെ​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ച ഇ​വ​ര്‍​ക്ക് നാ​ലും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ളു​ണ്ട്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ടാ​ക്‌​സി ഡ്രൈ​വ​ര്‍ പ​റ​മ്പി​ല്‍ ബ​സാ​ര്‍ സ്വ​ദേ​ശി ഷി​നോ​ജി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് 21-ന് ​രാ​ത്രി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യു​വ​തി മു​ങ്ങി​യ​ത്.…

Read More

രക്ഷകരായി വീണ്ടും പയ്യോളി പോലീസ്..! പു​ഴ​യി​ല്‍ ചാ​ടി​യ യു​വ​തി​ക്ക് ര​ക്ഷ​ക​രാ​യ​ത് പോ​ലീ​സ്; പ്ര​ഥ​മശു​ശ്രൂ​ഷ ന​ല്‍​കി​യ​ത് പ്ര​തി​യു​മാ​യി  കോ​ട​തി​യി​ലേ​ക്ക് പോ​കുന്ന ജീ​പ്പി​ല്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

പ​യ്യോ​ളി: റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് പോ​ലീ​സ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ കോ​ര​പ്പു​ഴ പാ​ല​ത്തി​ലാ​ണ് സം​ഭ​വം. പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യു​മാ​യി കോ​ഴി​ക്കോ​ട് കോ​ട​തി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ​യ്യോ​ളി സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കോ​ര​പ്പു​ഴ പാ​ലം ക​ട​ക്കു​മ്പോ​ഴാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഒ​രു യു​വ​തി നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ തു​ട​ര്‍​ന്ന്‍ വാ​ഹ​നം നി​ര്‍​ത്തി​യ​പ്പോ​ഴേ​ക്കും ഇ​വ​ര്‍ പാ​ല​ത്തി​ല്‍നി​ന്ന് പു​ഴ​യി​ലേ​ക്ക് എ​ടു​ത്തുചാ​ടി. ഉ​ട​ന്‍ ത​ന്നെ ജീ​പ്പ് മ​റു​ക​രെ എ​ത്തി​ച്ച ശേ​ഷം സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ബി​ജു​വും സി.​പി. രാ​ജ​നും പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി ഓ​ടി. വാ​ഹ​ന​ത്തി​ലെ പ്ര​തി​യു​ടെ ചു​മ​ത​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ കെ.​ശ​ശി ഏ​റ്റെ​ടു​ത്തു. ബി​ജു റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഓ​ടി​ക്ക​യ​റി പെ​ണ്‍​കു​ട്ടി​യെ കാ​ണു​ന്ന സ്ഥ​ലം വി​ളി​ച്ച് പ​റ​ഞ്ഞ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. സി.​പി. രാ​ജ​ന്‍ പു​ഴ​ക്ക​ര​യി​ലേ​ക്കും ഓ​ടി ആ​ളു​ക​ളെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ മ​രം മി​ല്ലി​ല്ലെ തൊ​ഴി​ലാ​ളി​യാ​യ എം.​ര​മേ​ശ്‌…

Read More