കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ കാമ്പസ് ഉപരോധിച്ച് വിദ്യാര്‍ഥികള്‍. ഇന്ന് രാവിലെ മുതല്‍ ജീവനക്കാരെ അകത്തേക്ക് വിടുന്നില്ല. ക്ലാസ് മുടക്കി പ്രതിഷേധിക്കുകയാണ് വിദ്യാര്‍ഥികള്‍. രാത്രി 12ന് മുമ്പ് ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദേശത്തിനെതിരേ ഇന്നലെ മുതല്‍ ആരംഭിച്ച പ്രതിഷേധം പുലര്‍ച്ചെ രണ്ടര വരെ നീണ്ടു. തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും സമരം പുനരാരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥികൾ രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് ഡീൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. രാത്രി 11 വരെ മാത്രമായിരിക്കും കാന്റിൻ പ്രവർത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാന്റിൻ നേരത്തെ അടയ്ക്കുന്നത് എന്നാണ് വിശദീകരണം. ആരോഗ്യം മോശമാകുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെയും ബാധിക്കുമെന്ന് എൻഐടി ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഒപ്പം അർധരാത്രിപുറത്തുപോകുന്നത് വിദ്യാര്‍ഥികളുടെ സുരക്ഷയെയും ബാധിക്കും. അതുകൊണ്ടുതന്നെ 12 ന്…
Read MoreCategory: Kozhikode
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ ‘ക്യൂ’വില്‍ ഇടതുപക്ഷം
കോഴിക്കോട്: ഒരു മാസത്തിനപ്പുറം ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ കേരളത്തില്‍ ഇടതുപക്ഷത്തിന് ‘മസ്റ്ററിംഗ് ആശങ്ക’. പ്രചാരണം കൊഴുപ്പിക്കാന്‍ കോപ്പുകൂട്ടുന്നതിനിടെ റേഷന്‍ കടകള്ക്കുമുന്നിലുള്ള മസ്റ്ററിംഗ് ക്യൂ വലിയ രാഷ്ട്രീയ തിരിച്ചടി നല്‍കുമെന്ന ആശങ്ക എൽഡിഎഫിനുണ്ട്. പ്രത്യേകിച്ചും ഭക്ഷ്യവകുപ്പ് കൈയാളുന്ന സിപിഐയ്ക്ക്. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 31നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നുറപ്പാണ്. നേരത്തെത്തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായത്. ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്. ഇതുമൂലം താത്കാലികമായി മസ്റ്ററിംഗ് നിർത്തിവച്ചിരിക്കുകയാണ്. പൊരിവെയിലത്ത് ഇനിയും ജനത്തെ ക്യൂവില്‍ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ അതുണ്ടാക്കിയേക്കാവുന്ന തിരിച്ചടി ചെറുതായിരിക്കില്ല. റേഷന്‍ വിതരണത്തിനൊപ്പം മസ്റ്ററിംഗും ഇ- പോസ് മെഷീന് മെഷീന് വഴി സാധ്യമല്ല. മാസാവസാനം റേഷന്‍ വിതരണം മുടങ്ങിയാലുണ്ടാകുന്ന പ്രതിസന്ധിവേറെ.അതേസമയം സര്‍ക്കാരിനെതിരേ റേഷന്‍ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. ഇ-പോസ് മെഷീനിന്റെ സാങ്കേതിക പിഴവും മെല്ലെപ്പോക്കും നിരവധിത്തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്ന്…
Read Moreയുവതിയെ കൊന്ന് തോട്ടില്‍ ചവിട്ടിത്താഴ്ത്തിയ കേസ്; മുജീബ് റഹ്മാന് ദയയില്ലാത്ത കൊടുംക്രിമിനലെന്നു പോലീസ്
കോഴിക്കോട്: പേരാന്പ്ര വാളൂരിൽ മോഷണശ്രമത്തിനിടെ യുവതിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നൊച്ചാട് അനു(26)എന്ന യുവതിയെയാണ് പട്ടാപ്പകല്‍ ജനവാസമേഖലയില്‍ വച്ച് കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ പ്രതി മുജീബ് റഹ്മാൻ കൊലയ്ക്ക് മുമ്പ് പലതവണ പ്രദേശത്ത് കറങ്ങിയതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. കൊലപാതകം നടത്തിയ അതേ റോഡിലൂടെയാണ് സംഭവദിവസം മുജീബ് പലതവണ കടന്നുപോയത്. മട്ടന്നൂരിൽനിന്നും പേരാമ്പ്ര വഴി മലപ്പുറത്തേക്ക് മോഷ്ടിച്ച ബൈക്കിൽ വരികയായിരുന്ന പ്രതി പ്രധാന റോഡിൽ നിന്നും അധികമാരും സഞ്ചരിക്കാത്ത ഇടറോഡിലേക്ക് കയറി. വലിയ വാഹനങ്ങൾ പോകാത്ത മുളിയങ്ങൾ-വാളൂർ അമ്പലം റോഡിൽ മൂന്ന് തവണ പ്രതി കറങ്ങി. രാവിലെ ഒമ്പതിന് ശേഷമായിരുന്നു ഇത്. ഇതിനിടെയാണ് ധൃതിയിൽ നടന്നുവരുന്ന യുവതിയെ കണ്ടത്. ഫോണ്‍ സംസാരത്തില്‍നിന്നു മറ്റാരോ കാത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്നും പറയുന്നതു കേട്ട മുജീബ് ബൈക്കുമെടുത്ത് അനുവിന്റെ അരികില്‍ എത്തുകയായിരുന്നു. മുളിയങ്ങലീലേക്കാണെങ്കില്…
Read Moreസ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗിന്റെ പേരിൽ പ്രിയങ്ക തട്ടിയത് കോടികൾ; എല്ലാത്തിനും ഒത്താശ ചെയ്ത് അമ്മയും സഹോദരനും
കോഴിക്കോട്: സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗ് എന്ന പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരുടെ കൈയില്‍ നിന്നു കോടികള്‍ കൈക്കലാക്കി മുങ്ങിയ യുവതിക്കു തണലായി നിന്നതു കുടുംബമെന്നു പോലീസ്. തിരുവനന്തപുരം മലയന്‍കീഴ് മൈക്കിള്‍ റോഡില്‍ ശാന്തന്മൂല കാര്‍ത്തിക ഹൗസില്‍ ബി.ടി. പ്രിയങ്ക (30)യാണ് കഴിഞ്ഞദിവസം പിടിയിലായത്. തട്ടിപ്പു കേസിൽ ഇന്നലെ തിരുവമ്പാടി പോലീസ് എട്ടു മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയുടെ അമ്മയും സഹോദരന് രാജീവും ആണ്‍സുഹൃത്ത് ഷംനാസും കൃത്യത്തില്‍ പങ്കാളികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന ഇവര്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്. നിയമോപദേശം ഇവര്‍ക്കു ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. പണം തിരിച്ചുനല്കിയതായി പറയുന്നുണ്ടെങ്കിലും ആ രേഖകളൊന്നും ഇവര്‍ ഉദ്യോഗസ്ഥരെ കാണിച്ചിട്ടില്ലെന്നാണു വിവരം.പ്രതിയെ അറസ്റ്റ് ചെയ്ത തിരുവമ്പാടി പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ചോദ്യം ചെയ്യലിനു നേതൃത്വം നല്കിയതും. മാനന്തവാടി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന യുവതിയെ…
Read Moreവിദേശത്ത് കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി; സംഭവത്തില്‍ സര്‍വത്ര ദുരൂഹത; പ്രതിയുടെ വ്യാപാര ഇടപാടുകളെക്കുറിച്ച് അന്വേഷണം
കോഴിക്കോട്: യുവതിയെ വിദേശത്ത് കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ വ്യാപാര ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം. പ്രതി ദുബൈയിലെ വ്യാപാരിയായ എം.ടി.കെ. അഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇയാളെ മുന്‍പ് നാട്ടില്‍ വച്ച് ക്വട്ടേഷന്‍ സംഘം തട്ടികൊണ്ടുപോയതായുള്ള പരാതി പോലീസിന് ലഭിച്ചിരുന്നു. വ്യാപാര തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ഈ തട്ടികൊണ്ടുപോകലെന്നായിരുന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. 2021 ഫെബ്രുവരിആറിനായിരുന്നു ഈ സംഭവം. എന്നാല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ മൂന്നാം ദിവസം നാട്ടില്‍ തിരിച്ചെത്തി. മലപ്പുറത്ത് അഞ്ജാത കേന്ദ്രത്തില്‍ താമസിപ്പിച്ച തന്നെ മൂന്നാം ദിവസം രാമനാട്ടുകരയില്‍ ഇറക്കി വിടുകയും അവിടെ നിന്നു കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തുകയുമായിരുന്നുവെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. ഈ സംഭവത്തില്‍ ഇതുവരെ ദുരൂഹത നീങ്ങിയിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരേ പീഡന പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ കേസിലെ…
Read Moreപാരാമെഡിക്കല്‍ കോഴ്സ് തട്ടിപ്പുകള്‍ പെരുകുന്നു; നടക്കുന്നത് വലിയ സാമ്പത്തിക തട്ടിപ്പും ജോലിവാഗ്ദാനങ്ങളും
കോഴിക്കോട്: പാരാമെഡിക്കല്‍ കോഴ്സിന്റെ മറവില്‍ നടക്കുന്ന ചതിക്കുഴികള്‍ വിദ്യാര്‍ഥികള്‍ക്ക് പാരയാകുന്നു. തൃശൂരിലെ സംഭവങ്ങള്‍ക്ക് പിന്നാലെ ഇന്നലെ കോഴിക്കോട്ടും തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധവും അറസ്റ്റും നടന്നു. അംഗീകാരമില്ലാത്ത കോഴ്സില്‍ ചേര്‍ത്ത് വിദ്യാര്‍ഥികളില്‍നിന്ന് ഫീസിനത്തില്‍ 65 ലക്ഷത്തോളം തട്ടിയ പരാതിയില്‍ കോഴിക്കോട് കല്ലായിയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് എംഡി എറണാകുളം സൗത്ത് വാഴക്കുളം തട്ടാം പറമ്പില്‍ ശ്യം ജിത്ത്(37) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇയാള്‍ക്കെതിരേ വഞ്ചനാകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയാണ് തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് പോലീസ് പറയുന്നത്. കേരളത്തിന് പുറത്ത് പലയിടത്തും ജോലി വാഗ്ദാനം നല്‍കിയാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത് ഡയാലിസിസ് ടെക്നീഷ്യൻ, റേഡിയോളജി ടെക്നീഷ്യൻ എന്നിങ്ങനെയുള്ള കോഴ്സുകളാണ് കോഴിക്കോട്ടെ സ്ഥാപനത്തില്‍ നടത്തിയിരുന്നത്. ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ഉണ്ടെന്നു കാണിച്ച് 1.20 ലക്ഷം രൂപ ഫീസ് വാങ്ങിയാണ്…
Read Moreപേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകമോ?മൃതദേഹം കണ്ടത് മുട്ടോളം വെള്ളമുള്ള തോട്ടിൽ, സ്വർണാഭരണങ്ങൾ കാണുന്നില്ല
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തി. ഇന്നലെ രാവിലെ 11നാണ് അല്ലിയോറത്തോട്ടിൽ അർധ നഗ്നയായി വാളൂര്‍ സ്വദേശിയായ അനുവിന്റെ(26) മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടിൽ നിന്നിറങ്ങിയ അനുവിനെ കാണാതായിരുന്നു. കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ പേരാമ്പ്ര പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോൾ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. മുട്ടോളം മാത്രമുള്ള വെള്ളത്തിൽ മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പേരാമ്പ്ര പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുൻപായിരുന്നു അനുവിന്റെ വിവാഹം. മൂന്ന് മാസമായി ഭര്‍ത്താവ് കോവിഡനന്തര രോഗങ്ങളെ തുടര്‍ന്ന് അവശനാണ്. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനിടയിൽ അമ്മയ്ക്ക് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനു എത്തിയത്. ഭര്‍ത്താവിനെ ആശുപത്രിയിൽ കാണിക്കേണ്ടതിനാലാണ് വീട്ടിൽനിന്ന് യുവതി പോയത്.…
Read Moreനിലമ്പൂരിലെ കാർ മോഷ്ടാവിന് പ്രായം ഇരുപത്; പതിനാലാം വയസുമുതൽ മോഷണക്കേസുകളിൽ പ്രതി; മുഹമ്മദിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
നിലമ്പൂര്‍: നിലമ്പൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച് കടത്തിയ കേസിലെ ഇരുപതു കാരനായ പ്രതി മോഷണം തുടങ്ങിയത് പതിനാലാം വയസിൽ. മമ്പാട് കോലത്തുംകുന്ന് തയ്യില്‍ മുഹമ്മദ് ആദിലി(20)നെയാണ് കഴിഞ്ഞ ദിവസം കാർ മോഷണക്കേസിൽ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഇയാൾ മോഷ്ടിച്ച കാര്‍ വില്‍പ്പനയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടു പോകും വഴി വാളയാറില്‍ നിന്നാണ് നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ടി. മുജീബ്, ഗിരിഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. കാര്‍ പൊളിച്ചു വില്‍ക്കാനാണ് കോയമ്പത്തൂരിലേക്കു കൊണ്ടുപോയതെന്നു പ്രതി മൊഴി നല്കി. 20 വയസുകാരനായ ഈ മോഷ്ടാവിന് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ്, കൊളത്തൂര്‍, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷനുകളിലായി മോഷണ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. 14ാം വയസ് മുതല്‍ മുഹമ്മദ് ആദില്‍ മോഷണം തൊഴിലാക്കി വരുന്നയാളാണെന്ന് പോലീസ് പറഞ്ഞു. നിലമ്പൂര്‍ പാത്തിപ്പാറയിലെ തരിയക്കോടന്‍…
Read Moreബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്: പിടിയിലായ യുവാവ് നിരവധി കേസുകളിൽ പ്രതി
എടക്കര: ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി പിടിയിലായ യുവാവ് നിരവധി തട്ടുപ്പു കേസുകളിൽ പ്രതിയെന്ന് പോലീസ്. എറണാകുളം ഇടപ്പള്ളി വിടിസി മാളിയേക്കല്‍ റോഡ് അമൃതംഗൗരിയിലെ കിഷോര്‍ ശങ്കര്‍ (39) ആണ് കഴിഞ്ഞ ദിവസം എടക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 27ന് ചുങ്കത്തറയിലെ മൊബൈല്‍ ഷോപ്പുടമയില്‍ നിന്നു മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. ചെന്നൈയിലേക്ക് ബിസിനസ് ആവശ്യാര്‍ഥം ട്രെയിനില്‍ പോകുമ്പോള്‍ അതേ കമ്പാര്‍ട്ട്മെന്റില്‍ വച്ചാണ് മൊബൈല്‍ ഷോപ്പുടമ ഇയാളെ പരിചയപ്പെട്ടത്. താന്‍ കനറാ ബാങ്ക് മാനേജരാണെന്നും തിരുപ്പതിയിലേക്ക് ക്ഷേത്ര ദര്‍ശനത്തിന് പോവുകയാണെന്നുമാണ് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന ആളെ സുഹൃത്താണെന്നും ഡോക്ടറാണെന്നും ആന്ധ്ര വിജയവാഡ സ്വദേശിയാണെന്നും പരിചയപ്പെടുത്തിയിരുന്നു. തനിക്ക് മൂന്ന് മുന്തിയ ഫോണുകള്‍ ആവശ്യമുണ്ടെന്നും മഞ്ചേരിയില്‍ ബാങ്ക് ഓഡിറ്റിന് വരുമ്പോള്‍ ഓര്‍ഡര്‍ നല്‍കാമെന്നും ഇയാള്‍ അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് കിഷോര്‍…
Read Moreസിദ്ധാര്‍ഥന്റെ മരണം: ഡിജിറ്റല്‍ തെളിവുകള്‍ തേടി പോലീസ്
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പോലീസ്- സൈബര്‍ പോലീസിന്റെ സേവനം അന്വേഷണ സംഘം തേടിയിട്ടുണ്ട്. സിദ്ധാര്‍ഥനെ മരണത്തിലേക്കു നയിച്ചതിന്റെ ഗൂഢാലോചനയുടെ ആഴം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മര്‍ദനം നടക്കുമ്പോള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ ഇതു ചിത്രീകരിച്ചിരുന്നുവോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പുതിയ കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങളെല്ലാം കാമറയില്‍ പകര്‍ത്തുന്നത് സാധാരണമാണ്. പ്രതികളില്‍ ആരെങ്കിലും ഇതു ചിത്രീകരിക്കാന്‍ സാധ്യത ഏറെയാണ്. ഇവ കണ്ടെത്തിയാല്‍ അന്വേഷണത്തില്‍ പ്രധാന തെളിവായി ഇതു മാറും. ആദ്യഘട്ടത്തില്‍ കേസില്‍ 12 പേരാണ് പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇവര്‍ ഏറെ ദിവസങ്ങള്‍ ഒളിവില്‍ ആയിരുന്നു. പിന്നീട് ശക്തമായ സമ്മര്ദത്തെുടര്ന്നാണ് 18 പേര് പ്രതിപ്പട്ടികയില്‍ എത്തിയത്. ലുക്കൗട്ട്…
Read More