കോഴിക്കോട്: എസ്ഡിപിഐ പിന്തുണയുടെ കാര്യത്തിൽ യുഡിഎഫ് നിലപാട് പറയാൻ വൈകിയതിൽ മുസ്ലിം സംഘടനകൾക്കിടയിലും അതൃപ്തി. ഇന്നലെയാണ് എസ്ഡിപിഎ പിന്തുണവേണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പരസ്യമായി നിലപാട് വ്യക്തമാക്കിയത്. എസ്ഡിപിഐയുടെ പിന്തുണ തേടുന്ന കാര്യത്തിൽ കോൺഗ്രസും മുസ്ലിം ലീഗും ആദ്യ ഘട്ടത്തിൽ സ്വീകരിച്ച മൗനമാണ് സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ അമർഷത്തിനു കാരണം. എസ്ഡിപിഐ ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യുഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സമാനമായി മുസ്ലിം സമുദായ സംഘടനകളെയും ഞെട്ടിക്കുന്നതായിരുന്നു എസ്ഡിപിഐയുടെ പ്രഖ്യാപനം. പൊതുവിൽ കേരളത്തിൽ നിലനിൽക്കുന്ന യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഇല്ലാതാക്കുന്നതായിരിക്കും എസ്ഡിപിഐ പിന്തുണയെന്നാണ് മുസ്ലിം സംഘടനകളുടെ വിലയിരുത്തൽ. വർഗീയ കക്ഷിയായി കണ്ടുതന്നെ എസ്ഡിപിഐഐയെ എല്ലാകാലത്തും മുസ്ലിം സംഘടനകൾ മാറ്റി നിർത്തിയിട്ടുണ്ട്. സമുദായതാൽപ്പര്യത്തിനുവേണ്ടിയല്ല എസ്ഡിപിഐ പ്രവർത്തിക്കുന്നതെന്ന വിമർശനവും ശക്തമാണ്. എസ്ഡിപിഐയുടെ പിന്തുണയിൽ യുഡിഎഫ് മത്സരിച്ചാൽ വിശ്വാസികൾക്കിടയിൽ അത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും മുസ്ലിം സംഘടനകൾ മനസിലാക്കുന്നു. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം…
Read MoreCategory: Kozhikode
എസ്ഡിപിഐ പിന്തുണ; വ്യക്തികളുടെ വോട്ട് സ്വീകരിക്കും പാര്‍ട്ടി വോട്ട് വേണ്ടെന്നു പറയും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണക്കാര്യത്തിൽ യുഡിഎഫ് ഇന്നു നയം വ്യക്തമാക്കും. വ്യക്തികളുടെ വോട്ടുകള്‍ സ്വീകരിക്കാനും എന്നാല്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ വേണ്ടെന്നുവയ്ക്കാനുമാണ് തീരുമാനമെന്നാണു സൂചന. ഇന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും േചര്‍ന്നു തിരുവനന്തപുരത്ത് തീരുമാനം പ്രഖ്യാപിക്കും. ഏകപക്ഷീയമായി എസ്ഡിപിഐ പ്രഖ്യാപിച്ച പിന്തുണ യുഡിഎഫിനെ വെട്ടിലാക്കിയിരുന്നു. ദേശീയതലത്തില്‍ ബിജെപി ഇതു കോണ്‍ഗ്രസിനെ തിരിച്ചടിക്കാനുള്ള ആയുധമാക്കിയ സാഹചര്യത്തിലാണു പിന്തുണ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് നീങ്ങുന്നത്. വോട്ടിനുവേണ്ടി മുസ് ലിം തീവ്രവാദികളുമായി കോണ്‍ഗ്രസ് സഖ്യം ചേരുകയാണെന്ന് ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതു കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് യുഡിഎഫ് നീങ്ങുന്നത്.കോണ്‍ഗ്രസുമായോ, യുഡിഎഫുമായോ ചര്‍ച്ച നടത്താതെയാണ് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ മുസ് ലിംലീഗിന്റെ നേതാക്കളുമായി എസ്ഡിപിഐ നേതാക്കള്‍ ചര്‍ച്ച നടത്തിയശേഷമാണു പിന്തുണ…
Read Moreദുരൂഹത ബാക്കി; മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ട്
കോഴിക്കോട് : സംസ്ഥാനത്തെ ആകെ പിടിച്ചുകുലുക്കിയ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന് ഇന്നേക്ക് ഒരു വര്‍ഷം. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ ഏക പ്രതി ഷാറൂഖ് സെയ്ഫി വിചാരണ കാത്ത് ജയിലിലാണ്.ട്രെയിനിന് തീവെച്ചത് തീവ്രവാദ ലക്ഷ്യത്തോടെയാണെന്നാണ് എന്‍ഐഎ കുറ്റപത്രമെങ്കിലും ദുരൂഹത ബാക്കിയാണ്. ഭീതിമായാത്ത ഒരുവര്‍ഷം…കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനും കടന്ന് കണ്ണൂരിലേക്ക് യാത്ര തുടരുകയാണ്. സമയം രാത്രി 9.27 എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് പിന്നിട്ടതോടെ തീവണ്ടിയിലെ ഡിവണ്‍ ബോഗിയിലെ അന്തരീക്ഷം പൊടുന്നനെ മാറി.ഡി2 ബോഗിയില്‍ നിന്ന് വന്ന ഒരാള്‍ യാത്രക്കാര്‍ക്ക് മേല്‍ പെട്രോള്‍ കുടഞ്ഞ് തീകൊളുത്തുന്നു. ശാന്തമായിരുന്ന ഡി വണ്‍ ബോഗി പൊടുന്നനെ തീഗോളമായി മാറി. പരിഭ്രാന്തരായ യാത്രക്കാര്‍ ബോഗിക്കുള്ളില്‍ ചിതറിയോടി.യാത്രക്കാര്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പൊള്ളലേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക്…
Read Moreപൊതുവഴിയിൽ ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞതല്ല്; നാട്ടുകാരും പോലീസും ഇടപെട്ടപ്പോൾ കുട്ടിയെ എടുക്കാൻ മറന്നു; സിനിമയെ വെല്ലുന്ന സംഭവം കോടഞ്ചേരിയിൽ
കോടഞ്ചേരി: ദമ്പതികള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്… ഒടുവില്‍ പോലീസ് എത്തി ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്ക് പറഞ്ഞുവിട്ടു..പക്ഷെ ഇവരുടെ കുട്ടിയെവിടെ…അടിപിടി നടക്കുന്ന സമയത്ത് ഇവര്‍ക്കൊപ്പം കുഞ്ഞുണ്ടായിരുന്നു.തല്ലുകഴിഞ്ഞ് വീട്ടിലേക്ക് പോയപ്പോള്‍ കുട്ടിയെ കൂട്ടാന്‍ മറന്നുപോയിപോലും… പറഞ്ഞുവരുന്നത് സിനിമാ കഥയല്ല കോടഞ്ചേരി അങ്ങാടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണ്. കഥയിങ്ങനെ… രാത്രിയാണ് സംഭവം. തെയ്യപ്പാറ സ്വദേശികളായ ഭർത്താവും ഭാര്യയും മദ്യപിച്ചതിന് ശേഷം കോടഞ്ചേരി അങ്ങാടിയിൽ കിടന്ന് തമ്മിൽ തല്ലുന്നത് നിത്യ സംഭവമാണ്.പതിവ് പോലെ ഇന്നലെയും ഇവർ തമ്മിൽ അങ്ങാടിയിൽ കിടന്ന് രാത്രിയിൽ തല്ലു കൂടി.പോലീസെത്തി ഇവരെ തല്ല് കൂടുന്നതിൽ നിന്ന് ഒഴിവാക്കി വിട്ടു.വീണ്ടും ഇവർ തമ്മിൽ വഴക്കായി നാട്ടുകാർ ഇടപെട്ട് വീണ്ടും പിരിച്ചു വിട്ടു. പോകുന്നതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്ന ഏകദേശം മൂന്ന് വയസ് പ്രായം വരുന്ന കുട്ടിയെ കൂട്ടാൻ ഇവർ മറന്ന് പോയി. ഒറ്റക്കായ കുട്ടി അങ്ങാടിയിൽ കൂടി…
Read Moreകോഴിക്കോട്ട് ഇലക്ഷൻ സ്ക്വാഡ് 31 ലക്ഷം പിടികൂടി; തുക ആദായനികുതി വകുപ്പിനു കൈമാറി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 31 ലക്ഷം രൂപ പിടികൂടി. എം.പി. മുഹമ്മദ് ലുക്മാന്റെ നേതൃത്വത്തിലുള്ള കൊടുവളളി നിയോജക മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡാണ് തുക പിടിച്ചെടുത്തത്. പിടിച്ചെടുത്ത തുക ആദായ നികുതി വകുപ്പിനു കൈമാറി. മതിയായ രേഖകളുടെ അഭാവത്തില്‍ 32,64,500 രൂപ ഇതുവരെ പിടികൂടിയിട്ടുണ്ടെന്ന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ അറിയിച്ചു. തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. പൊതുജനങ്ങള്‍ക്കും എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്വര്മാരോടു പരാതികൾ അറിയിക്കാം.
Read Moreവിവാദ പ്രസംഗം; പി.സി. ജോര്‍ജിനെതിരേ കേസ്
കോഴിക്കോട്: മാഹിക്കാരെയും സ്ത്രീകളെയും മോശമാക്കി സംസാരിച്ച ബിജെപി േനതാവ് പി.സി. ജോര്‍ജിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി എം.ടി. രമേഷിന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശമുണ്ടായത്. കോഴിക്കോട് കസബ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. സിപിഎം മാഹി ലോക്കല്‍ സെക്രട്ടറി നല്കിയ പരാതിയിലാണു കേസ്. 21ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന കണ്‍വന്‍ഷനില്‍ പ്രസംഗിക്കവെയാണ് പി.സി. ജോര്‍ജ് മാഹിക്കാരെയും സ്ത്രീകളെയും മോശക്കാരായി ചിത്രീകരിച്ചത്. ഇതിനുശേഷം ജോര്‍ജിനെതിരേ മാഹിയിലും പരിസര പ്രദേശങ്ങളിലും വനിതകളുടെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നിരുന
Read Moreപയ്യോളിയില്‍ അച്ഛനും രണ്ടു പെണ്മക്കളും മരിച്ചനിലയില്‍
കോഴിക്കോട്: പയ്യോളിയില്‍ അച്ഛനും രണ്ടു പെണ്മക്കളും മരിച്ചനിലയില്‍. പയ്യോളി അയനിക്കാട് തെക്കയില്‍ വള്ളില്‍ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്. സുമേഷിനെ അയനിക്കാട് കുറ്റിയില്പീടികയില് ട്രെയിന്‍ തട്ടി മരിച്ചനിലയിലും മക്കളെ വീടിനുള്ളിൽ വിഷം അകത്തുചെന്ന് മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ എട്ടേകാലിന് അയനിക്കാട് കുറ്റിയില്പീടികയില് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് സുമേഷ് മരിച്ചത്. വിവരമറിയിക്കാന്‍ നാട്ടുകാര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തൊട്ടടുത്താണ് സുമേഷിന്റെ സഹോദരന് താമസിക്കുന്നത്. അദ്ദേഹത്തെ കൂട്ടി വീട് തുറന്നപ്പോഴാണ് രണ്ടു പെണ്‍കുട്ടികളെയും വീട്ടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം അകത്തുചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗോപിക ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതി റിസള്‍ട്ട് കാത്തിരിക്കുകയാണ്. ജ്യോതിക അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുമ്പ് കോവിഡീ ബാധിച്ച്…
Read Moreമാടായിപ്പാറയിൽ മയക്കുമരുന്നുമായി രണ്ടംഗസംഘം അറസ്റ്റിൽ
പഴയങ്ങാടി: ലഹരിമരുന്നുമായി രണ്ടംഗസംഘത്തെ മാടായിപ്പാറയിൽ വച്ച് പാപ്പിനിശേരി എക്സൈസ് ഇൻസ്പെക്ടർ പി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. 717 മില്ലിഗ്രാം മെത്താഫിറ്റമിൻ ഇവരിൽ നിന്നും പിടികൂടി. മാടായി മാടവളപ്പിലെ എം.വി. നജീബിന്റെ (26) കൈയിൽ നിന്ന് 317 മില്ലിഗ്രാം മെത്താഫിറ്റമിനും എരിപുരം പാളയംനഗറിലെ സിനാസിന്റെ (32) പക്കൽ നിന്നും 400 മില്ലിഗ്രാം മെത്താഫിറ്റമിനുമാണ് പിടികൂടിയത്. നിരവധി മയക്കുമരുന്ന്-കഞ്ചാവു കേസുകളിലെ പ്രതികളായ ഇരുവരും മാടായിപാറ പരിസരത്തുള്ള സ്കൂൾ-കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് വില്പന. ഞ്ഞിമംഗലം, പിലാത്തറ, പഴയങ്ങാടി, മാടായിപ്പാറ ഭാഗങ്ങളിൽ മെത്താഫിറ്റമിൻ വില്പന നടത്തുന്ന പ്രധാന കണ്ണികളാണ് ഇവരെന്നും എക്സൈസ്സംഘം പറഞ്ഞു. മാടായിപാറയുടെ വിവിധ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രികരിച്ചാണ് ഇവർ വില്പന നടത്തുന്നത്. പ്രതികളെ പിടികൂടിയ സംഘത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ സന്തോഷ് തുണോളി, സജിത്ത് കുമാർ, ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ എം.കെ.ജനാർദ്ദനൻ, പി.യേശുദാസൻ, പി.പി.രജിരാഗ്, വി.പി.ശ്രീകുമാർ, ഡ്രൈവർ…
Read Moreവയനാടൻ പോര് ദേശീയ ശ്രദ്ധയിലേക്ക്; പദ്മജ സമ്മതം മൂളിയില്ല, ഒടുവിൽ സുരേന്ദ്രൻ
കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മാസ് എന്‍ട്രിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പോരാട്ടത്തിനെത്തുന്നതോടെ ദേശീയരാഷ്ട്രീയത്തിലും അതിന്റെ ചലനമുണ്ടാകും. രാഹുല്‍ ഗാന്ധിയെപോലൊരു നേതാവിനെതിരേ തങ്ങള്‍ക്കു വലിയ വേരോട്ടമില്ലാത്ത മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷനെതന്നെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. ഇതോടെ വായനാട് ലോക്സഭാമണ്ഡലം കൂടുതൽ ദേശീയശ്രദ്ധപിടിച്ചുപറ്റുകയാണ്. മറ്റുപാര്ട്ടികളില്നിന്നു ബിജെപിയില്‍ എത്തിയ പ്രമുഖരിൽ ഒരാളെ വയനാട്ടിലിറക്കാനായിരുന്നു ബിജെപി തുടക്കത്തി ൽ ശ്രമിച്ചത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കാന്‍ നേതൃത്വം ആലോചിച്ചെങ്കിലും പത്മജ താത്പര്യം കാണിച്ചില്ല. രാഹുല്‍ ഗാന്ധിക്കെതിരേ കെ. കരുണാകരന്റെ മകള്‍ എന്ന പ്രചാരണത്തിലൂടെ വലിയരാഷ്ട്രീയ നേട്ടമായിരുന്നു ബിജെപി ലക്ഷ്യം വച്ചിരുന്നത്.അവസാനനിമിഷം വരെ കാത്തിരുന്നിട്ടും ഫലമില്ലാതായതോടെയാണ് സംസ്ഥാന അധ്യക്ഷനോടുതന്നെ രംഗത്തിറങ്ങാന്‍ നേതൃത്വം ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. അതോടെ താത്പര്യമില്ലാതിരുന്നിട്ടും സുരേന്ദ്രന് അവസാനം വയനാട്ടിലിറങ്ങാന് തീരുമാനിക്കുകയായിരുന്നു. 2019 തെരഞ്ഞെടുപ്പില്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിന്റെ റിക്കാർഡുമായി കോണ്‍ഗ്രസ്…
Read Moreകോടതി നടപടികൾക്കിടെ ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമം; കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി
മഞ്ചേരി: കോടതി നടപടികള്‍ നടന്നു കൊണ്ടിരിക്കെ ജഡ്ജിയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. മലപ്പുറം പോലീസ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഷാഹുല്‍ഹമീദിന്റെ ജാമ്യമാണ് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി റദ്ദ് ചെയ്തത്. 318 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ 12 പ്രതികളാണുള്ളത്. ഇതില്‍ രണ്ടാം പ്രതിയാണ് ഷാഹുല്‍ ഹമീദ്. ഇയാള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു കേസില്‍ കോടതി നടപടികള്‍ നടന്നു കൊണ്ടിരിക്കെ ഷാഹുല്‍ ഹമീദ് ജനല്‍ വഴി ജഡ്ജി എം.പി. ജയരാജിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പോലീസാണ് മൊബൈല്‍ഫോണ്‍ പിടികൂടി കോടതിയെ ഏല്‍പ്പിച്ചത്. പിടികൂടിയ മൊബൈല്‍ഫോണ്‍ കൂടുതല്‍ അന്വേഷണത്തിനായി മഞ്ചേരി പോലീസിന് കൈമാറി. ഇതോടൊപ്പം അനുവദിച്ച ജാമ്യം റദ്ദ് ചെയ്ത് പ്രതിയെ മഞ്ചേരി സ്പെഷല്‍ സബ്ജയിലിലേക്കയച്ചു.
Read More