മട്ടന്നൂർ: രാഷ്ട്രീയ പാർട്ടികളുടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു പ്രഖ്യാപിക്കുന്ന ഹർത്താലിൽ വ്യാപാരികൾ സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റ് തീരുമാനിച്ചു. ഹർത്താലിന്റെ പേരിൽ വ്യാപാരികളാണ് ബലിയാടാകുന്നത്. വാഹനങ്ങൾ ഓടുന്നതിനും മറ്റു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനും തടസമുണ്ടാകുന്നില്ല. ഹർത്താൽ പ്രഖ്യാപിക്കുന്നവരും ജോലിക്കു പോകുന്നതായി കാണാം. വ്യാപാരികൾ മാത്രമാണ് ദുരിതം അനുഭവിക്കേണ്ടി വരുന്നത്. വ്യാപാരികളുടെ പ്രയാസം മനസിലാക്കി എല്ലാ പാർട്ടിക്കാരും ഈ തീരുമാനത്തോടു സഹകരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൾ അസീസ്, കെ.പി.രമേശൻ, കെ.പി.ഗംഗാധരൻ, കെ.അബ്ദുൾറസാഖ് എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Kozhikode
പാർവതിയെ പിന്തുണച്ച് മന്ത്രി ബാലൻ; അഭിപ്രായം പറഞ്ഞതിന് അപമാനിക്കരുത്; വിവാദം തുടങ്ങിയപ്പോൾ തന്നെ ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശ്നം തീർക്കേണ്ടതായിരുന്നു
കാസര്‍ഗോഡ്: കസബ സിനിമയെ സംബന്ധിച്ച് നടി പാർവതി നടത്തിയ പരാമർശങ്ങൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ.ബാലൻ.അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടിയെ അപമാനിക്കുന്നത് ശരിയല്ല. അവർ അവരുടേതായ അഭിപ്രായം പറഞ്ഞു. മമ്മൂട്ടിയെ പേരെടുത്ത് വിമർശിച്ചിട്ടുമില്ല. എന്നിട്ടും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിവാദം കത്തിപ്പടരുകയാണ്. വിവാദം തുടങ്ങിയപ്പോൾ തന്നെ ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശ്നം തീർക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Read Moreചിലങ്ക കെട്ടിയാടി അവർ കൗമാരകാലത്തേക്ക് തിരിച്ചുനടന്നു; കാണികളായി മക്കളുംകൊച്ചുമക്കളും ; നിറഞ്ഞ സദസിൽ തുടര്‍വിദ്യഭ്യാസ പഠിതാക്കളുടെ കലോത്സവം
ഷിമാരാജ് കോഴിക്കോട്: ചിലങ്ക കെട്ടി സര്‍വ്വാഭരണവിഭൂഷിതരായി അമ്മമാര്‍ സ്റ്റേജില്‍ നിറഞ്ഞാടിയപ്പോള്‍ മക്കള്‍ക്ക് അതൊരു കൗതുകക്കാഴ്ചയായി. ജീവിതസാഹചര്യങ്ങള്‍ കൊണ്ട് വിദ്യഭ്യാസം നേടാനും പൂര്‍ത്തിയാക്കാനും സാധിക്കാതിരുന്ന ആയിരത്തോളം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നഷ്ടപ്പെട്ട സുവര്‍ണ കാലത്തിലേക്കുള്ള തിരിച്ചുപോക്കായി മാറുകയായിരുന്നു സംസ്ഥാന തുടര്‍വിദ്യഭ്യാസ കലോത്സവം. തുടര്വിദ്യഭ്യാസത്തില് പുരുഷ സാന്നിധ്യം ഉണ്ടെങ്കിലും കലോത്സവേദി സമ്പന്നമായത് സ്ത്രീ സാന്നിധ്യത്താലാണ്. പ്രായത്തെ തോല്‍പ്പിച്ച് വേദികളില്‍ തിരുവാതിരക്കളിയും ഭരതനാട്യവുമായി തുടര്‍വിദ്യഭ്യാസ പഠിതാക്കള്‍ കാണികളുടെ കൈയടി നേടിയെടുത്തു. മറ്റേത് കലോത്സവം പോലെ തുടര്‍വിദ്യഭ്യാസ കലോത്സവവും കോഴിക്കോടുകാര്‍ നെഞ്ചിലേറ്റിയതിന് തെളിവായിരുന്നു വേദികളിലെ തിങ്ങിനിറഞ്ഞ പുരുഷാരം. പ്രായത്തിന്റെ അവശത മറന്ന് ഒരു കൂട്ടം അമ്മമാര്‍ അവതരിപ്പിച്ച തിരുവാതിരക്കളി ഏറെ പ്രശംസ പിടിച്ചുപറ്റി. ചെറുപ്പക്കാരെ പോലും അത്ഭുതപ്പെടുത്തുന്ന മെയ്ഴക്കവും നാട്യഭാവവുമാണ് വേദികളില്‍ അമ്മമാര്‍ കാഴ്ചവച്ചത്. കേരള സാക്ഷരതാ മിഷന് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എട്ടാമത് തുടര്‍വിദ്യഭ്യാസ കലോത്സവത്തിനാണ് ഇന്നലെ ജില്ലയില്‍ തിരി തെളിഞ്ഞത്. സാക്ഷരത,…
Read Moreയാത്രക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ; പരിചയം നടിച്ച് ഓട്ടോയിൽ കറ്റിയശേഷം ആളൊഴിഞ്ഞ സ്ഥളത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
വടകര: യാത്രക്കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. കീഴൽ മുക്ക് തെക്കയിൽ രവീന്ദ്രനെയാണ് (50) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്നു വീട്ടിലേക്കു നടന്നു പോവുകയായിരുന്ന യുവതിയെ പരിചയം നടിച്ച് ഇയാൾ ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവച്ച് കുതറിയോടി വീട്ടിലെത്തിയ ശേഷം പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Read Moreഒരു കുലത്തൊഴിൽ കൂടി അപ്രത്യക്ഷമാകുന്നു..! കളിമണ്‍ പാത്ര നിര്‍മാണം ഓര്‍മകളിലേക്ക്; മൺപാത്രം ആർക്കും വേണ്ടാത്തതു മൂലം കുടുംബം പട്ടിണിയിൽ; മറ്റു തൊഴിൽ മേഖലതേടി കുടുംബങ്ങൾ
സ്വന്തം ലേഖകന്‍ കോഴിക്കോട്: കളിമണ്‍ പാത്ര നിര്‍മാണം കുലതൊഴിലാക്കിയവര്‍ കടുത്ത പ്രതിസന്ധിയില്‍ .അസംസ്കൃത വസ്തുക്കള്‍ കിട്ടാത്തതും സാധനങ്ങള്‍ വിറ്റു പോകാത്തതും ഇടനിലക്കാരുടെ ചൂഷണവുമെല്ലാമാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണം. പലര്‍ക്കും ഇതിന്റെ കൂടെ മറ്റു ജോലികള്‍ ചെയ്താല്‍ മാത്രമെ കുടുംബം പോറ്റാന്‍ കഴിയുകയുള്ളു എന്ന അവസ്ഥായാണുള്ളത്. വര്‍ഷങ്ങളായി ഒരു കുലത്തൊഴില്‍ എന്ന രീതിയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന മിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. കളിമണ്‍ പാത്രങ്ങള്‍ക്ക് മുന്തിയ ഹോട്ടലുകളില്‍ പ്രിയം ഏറുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മറ്റു തൊഴില്‍തേടി പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കളിമണ്‍പാത്രം നിര്‍മിക്കുന്നതിന് ആധുനിക യന്ത്രങ്ങള്‍ വരുന്നതും വിദഗ്ധരായ പ്രഫഷണലുകള്‍ അന്യ സംസ്ഥാനത്തു നിന്നും വ്യാവസായികമായി ഇടം പിടിച്ചതും ഇവിടത്തെ പരമ്പരാഗത മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. കളിമണ്‍ പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ചവരെല്ലാം പിന്തിരിഞ്ഞ സ്ഥിതിയാണ്. അന്യസംസ്ഥാനങ്ങളില്‍…
Read Moreവേട്ടക്കാരനെ സംരക്ഷിക്കുന്ന പോലീസ്..! തന്നെ പീഡിപ്പിച്ചയാളെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാതെ പോലീസ്; പെൺ കുട്ടിയേയും മാതാവിനേയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി; പ്രതിഷേധവുമായി നാട്ടുകാർ
വടകര: ഓര്‍ക്കാട്ടേരിയിലെ എട്ടുവയസുകാരി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് നിലപാടില്‍ പ്രതിഷേധം ഉയരുന്നു. പേലീസില്‍ പരാതി നല്കി മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്സ് ചെയ്യാത്ത പോലീസ് നിലപാടില്‍ ദുരൂഹതയുണ്ടെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആര്‍എംപിഐ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തന്നെ നിരവധി തവണ പീഡിപ്പിച്ച പ്രതിയെ പെണ്‍കുട്ടി തിരിച്ചറിയുകയും പോലീസിനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും മൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയേയും മാതാവിനേയും ബന്ധുക്കളേയും പോലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്. ഇരയുടെ മൊഴി രേഖപ്പെടുത്തി പോക്സ നിയമ പ്രകാരം ഉടന്‍ കേസ് എടുക്കുന്നതിന് പകരം പ്രതിയുടെ ഉന്നത സ്വാധിനം മൂലം കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് തുടക്കം മുതലേ ഉണ്ടായതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും…
Read Moreരവി അങ്കിൾ ചതിച്ചു..! ഒമ്പതുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍; കുട്ടിയുടെ വീട്ടിൽ സ്ഥിരം വരാറുള്ള ഇയാൾ മദ്യലഹരിയിൽ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു
വടകര: ഒന്‍പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്കന് അറസ്റ്റില്‍. ഏറാമല ആദിയൂര് കേളോത്ത് കണ്ടി രവികുമാറിനെയാണ്(58)വടകര സിഐ ടി.മധുസൂദനന് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന പ്രതി ഈ ബന്ധമുപയോഗിച്ചാണ് പീഡനം നടത്തിയത്. ഇയാള്‍ മദ്യപിക്കാറുണ്ടെന്നും മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നും പോലിസ് പറഞ്ഞു. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.
Read Moreഡോക്ടര്‍മാര്‍ തമ്മിലടിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം; അടിക്കുള്ള കാരണം തേടിയ രോഗികളും ബന്ധുക്കളും ഞെട്ടി
വടകര: വീരഞ്ചേരി സിഎം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരസ്യമായി കൊമ്പുകോര്‍ത്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റവും അടിയും ആശുപത്രിയില്‍ ഇന്നലെ രാത്രി സംഘര്‍ഷാവസ്ഥക്കു കാരണമായി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. രണ്ട് എംഡി ഡോക്ടര്‍മാര്‍ തമ്മില്‍ ഏറെ കാലമായി നിലനില്‍ക്കുന്ന പിണക്കമാണ് പ്രശ്നങ്ങള്‍ക്കു പിന്നിലെന്നു പറയുന്നു. ഇവരില്‍ ഒരു ഡോക്ടര്‍ ഇന്നലെ മദ്യപിച്ച് ഐസിയുവിലെത്തിയ കാര്യം രോഗികളുടെ കൂട്ടിരിപ്പുകാരോട് രണ്ടാമത്തെ ഡോക്ടര്‍ പറഞ്ഞത് സ്ഥിതി വഷളാക്കി. ഇരു ഡോക്ടര്‍മാരും ഐസിയുവിലും പുറത്തുമായി വാക്കേറ്റവും തമ്മിലടിയുമായി. ഇതു കണ്ടു രോഗികള്‍ക്കൊപ്പമുള്ളവര്‍ മദ്യപിച്ച ഡോക്ടര്‍ക്കെതിരെ തിരിഞ്ഞു. അന്തരീക്ഷം വഷളാവുമെന്നു കണ്ട് ഡോക്ടര്‍ കാറില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍ പുറത്ത് വെച്ച് ഒരു കൂട്ടമാളുകള്‍ വാഹനം തടയുകയും ഡോക്ടറോട് തട്ടിക്കയറുകയും ചെയ്തു. ഇതിനിടയില്‍ ചിലര്‍ ഡോക്ടര്‍ക്കു നേരെ കൈയോങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഡോക്ടറെ തടഞ്ഞവരും നാട്ടുകാരും തമ്മിലായി വാക്കേറ്റം. കശപിശക്കിടയില്‍ ഡോക്ടറെ നാട്ടുകാര്‍…
Read Moreകരുണാകരനെ ചതിച്ചവരിൽ ഒരേ ഇലയിൽ നിന്ന് കഴിച്ചവരും; ബിജെപിക്കും സിപിഎമ്മിനും എതിരായി നടത്തിയ പടയൊരുക്കം താൻ മിണ്ടിയാൽ കോൺഗ്രസിനെ ഇല്ലാതാക്കുമെന്ന് കെ മുരളീധരൻ
കോഴിക്കോട്: കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ചർച്ച ചെയ്യുന്നത് കോൺഗ്രസിന് ദോഷം ചെയ്യുമെന്ന് കെ. മുരളീധരൻ. കോഴിക്കോട് ഡിസിസിയിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കും സിപിഎമ്മിനും എതിരായി നടത്തിയ പടയൊരുക്കം നമ്മൾ തമ്മിലുള്ള തർക്കമാകാതിരിക്കാനാണ് മിണ്ടാതിരിക്കുന്നതെന്ന് കെ. മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. കരുണാകരനെ ദ്രോഹിച്ച ചരിത്രം നോക്കുകയാണെങ്കിൽ ഒരുപാടൊരുപാട് ഗവേഷണം നടത്തേണ്ടി വരും. കരുണാകരനെ ദ്രോഹിച്ചതിൽ എല്ലാവർക്കും പങ്കുണ്ട്. ഒരേ ഇലയിൽ നിന്ന് കഴിച്ചവർക്കും പങ്കുണ്ട്. പഴയ ചരിത്രം ചികയാൻ നിന്നാൽ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകും. അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നത്. 23ന് കോഴിക്കോട്ട് നിന്ന് ആരംഭിച്ചത് ഇവിടെ തന്നെ അവസാനിക്കുന്നതാണ് നല്ലത്. രാഷ്ട്രീയത്തിൽ വന്ന കാലം മുതൽ തന്നെ കരുണാകരനെ ദ്രോഹിച്ചിട്ടുണ്ട്. വല്ല സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടല്ല മിണ്ടാതിരിക്കുന്നതെന്നും പലരും തന്നെ മൂന്നാം കിടയിലിരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം…
Read Moreബിഡിജെഎസിനെ ഒപ്പംകൂട്ടില്ല; അടിസ്ഥാന രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കുന്ന ഒരുനിലപാടും പാർട്ടി സ്വീകരിക്കില്ലെന്ന് കോടിയേരി
വയനാട്: ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേർക്കാൻ സിപിഎമ്മിന് ആഗ്രഹമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അത്തരം ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ഇടതുമുന്നണിയെ വിപുലീകരിക്കനുള്ള ശ്രമം സിപിഎം നടത്തുമെന്നും പറഞ്ഞ കോടിയേരി വർഗീയതയ്ക്കെതിരെ സമാന ചിന്താഗതിയുള്ളവർ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. അടിസ്ഥാന രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കുന്ന ഒരുനിലപാടും പാർട്ടി സ്വീകരിക്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഎം വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി സെക്രട്ടറി.
Read More