എന്‍റെ ഇങ്ങനെയല്ല..! ചീങ്കണ്ണിപ്പാലയിലെ തടയണയുടെ ഉടമസ്ഥൻ താനല്ല; ഉടമസ്ഥർ ആരാണോ അവർ പൊളിക്കട്ടെയെന്ന് പി.വി.അൻവർ

  കോഴിക്കോട്: ചീങ്കണ്ണിപ്പാലയിൽ അനധികൃതമായി നിർമിച്ചെന്നു പറയപ്പെടുന്ന തടയണയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പി.വി.അൻവർ എംഎൽഎ. തടയണയുടെ ഉടമസ്ഥൻ താനല്ലാത്ത പക്ഷം അത് തനിക്കെങ്ങനെ പൊളിക്കാനാകുമെന്നു ചോദിച്ച എംഎൽഎ, ഇതിന്‍റെ ഉടമസ്ഥർ ആരാണോ അവർ പൊളിക്കട്ടെയെന്നും പറഞ്ഞു. ചീങ്കണ്ണിപ്പാലയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന് ദുരന്തനിവാരണ സമിതി ഞായറാഴ്ച നിർദേശം നൽകിയിരുന്നു. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ് നൽകിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല. സ്ഥലം ഉടമസ്ഥൻ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിർദേശമുണ്ടായിരുന്നു. തടയണ സ്ഥലമുടമസ്ഥൻ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു.

Read More

റാഗിംഗിനെ തുടർന്ന് ഏവിയേഷൻ വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: പ്രിൻസിപ്പാൾ അറസ്റ്റിൽ; കോയമ്പത്തൂരു നിന്നാണ്  ഇവരെ അറസ്റ്റ് ചെയ്തത്

  കോയമ്പത്തൂർ: കോഴിക്കോട്ട് ഏവിയേഷൻ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രിൻസിപ്പാൾ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷൻ അക്കാദമി പ്രിൻസിപ്പാൾ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസ് ഇവരെ കോയമ്പത്തൂരു നിന്നാണ് അറസ്റ്റ് ചെയ്തത്.

Read More

കലങ്ങിപ്പോയത് ആന മണ്ടത്തരം..! മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത തടയണയുടെ ആയുസ് ഒറ്റ ദിവസം; മണലിനു പകരം ചാക്കിൽ നിറച്ച മണ്ണ് നീരൊഴുക്കിൽ കലങ്ങിപ്പോയതാണ് കാരണം

മു​ക്കം: ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ല്‍​പ്പൂ​ര്‍ ചെ​റു​പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ പൊ​ളി​ഞ്ഞു. വെള്ളിയാഴ്ച രാ​വി​ലെ നി​ര്‍​മി​ച്ച ത​ട​യ​ണ​യാ​ണ് വൈ​കു​ന്നേ​രത്തോടെ പൊ​ളി​ഞ്ഞ​ത്.​ അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ​മാ​ണ് ത​ട​യ​ണ പൊ​ളി​യാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ നി​ല​യി​ല്‍ ചാ​ക്കു​ക​ളി​ല്‍ മ​ണ​ല്‍ നി​റ​ച്ചാ​ണ് ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചെ​റു​പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച ത​ട​യ​ണ​ക​ളി​ല്‍ മ​ണ്ണാ​ണ് നി​റ​ച്ചി​രു​ന്ന​ത്. മ​ണ്ണ് ന​ന​ഞ്ഞ​തോ​ടെ ഭാരം വർധിച്ച് അ​ട്ടി​ക്കി​ട്ട ചാ​ക്കു​ക​ള്‍ മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ​ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ഒ​ന്നാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ നി​ര്‍​മി​ക്കു​ന്ന 400 ചെ​റു​കി​ട ത​ട​യ​ണ​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വെള്ളിയാഴ്ച മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.​ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​എ​സ്എ​സ് വോളണ്ടിയർമാരുടെയും സന്നദ്ധ സം​ഘ​ട​ന​ക​ളിലെ പ്രവർത്തകരുടെയും സ​ഹാ​യ​ത്തോ​ടെ​യാ​ണ് തടയണ നിർമിച്ചത്. പു​ഴ​യി​ല്‍ നീ​രൊ​ഴു​ക്ക് വ​ള​രെ കു​റ​വാ​യി​ട്ട് കൂ​ടി ത​ട​യ​ണ​ക​ള്‍ പൊ​ളി​ഞ്ഞ​തി​നെ​തി​രേ നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി.

Read More

പിന്നെയും പരാജയം..! വൻതിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന തെറ്റായ വിവരം നൽകിയതിൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

കോ​ഴി​ക്കോ​ട്: 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ളു​ണ്ടാ​കു​മെ​ന്നും ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ൻ​വ​ലി​ച്ചു. തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തി​ൽ കോ​ഴി​ക്കോ​ട് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

Read More

ഒ​മ്പ​തു വ​യ​സ്സു​കാ​രി​ക്കെ​തി​രേ മ​ദ്ര​സാ അ​ധ്യാ​പ​ക​ന്‍റെ ലൈംഗി​ക അ​തി​ക്ര​മം; മു​സ്‌​ലിം ലീ​ഗ് വെ​ള്ളി​യൂ​ര്‍ ശാ​ഖാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​ണ് പ്രതിയായ അബ്ദുറഹിമാൻ 

പേ​രാ​മ്പ്ര: വി​ദ്യാ​ര്‍​ഥി​നി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ റി​മാ​ൻ​ഡി​ൽ. വെ​ള്ളി​യൂ​ര്‍ എ​ട​വ​ല​ത്ത് ക​ണ്ടി മീ​ത്ത​ല്‍ പി.​സി. അ​ബ്ദു​റ​ഹി​മാ​ന്‍ മു​സ്‌​ലി​യാ​രെ​യാ​ണ്(62) ക​ഴി​ഞ്ഞ​ദി​വ​സം സി​ഐ കെ.​പി.​സു​നി​ല്‍​കു​മാ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​സ്‌​ലിം ലീ​ഗ് വെ​ള്ളി​യൂ​ര്‍ ശാ​ഖാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​ണ്. ഒ​മ്പ​തു വ​യ​സ്സു​കാ​രി​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

Read More

ഇനി അവൻ ഉറങ്ങണ്ട..!   വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ശല്യം ചെയ്ത കേസ്;  യുവാവിന് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

ക​ൽ​പ്പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ശ​ല്യം​ചെ​യ്ത കേ​സി​ൽ 68-കാ​ര​നു പോ​ക്സോ കോ​ട​തി ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും 10000 രൂ​പ പി​ഴ​യും ശി​ക്ഷ​വി​ധി​ച്ചു. ക​ന്പ​ള​ക്കാ​ട് കൊ​ഴി​ഞ്ഞ​ങ്ങാ​ട് കോ​ള​നി​യി​ലെ രാ​ജ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മാ​സ​ങ്ങ​ൾ മു​ന്പാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി ഉ​റ​ങ്ങു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് പ്ര​തി ശ​ല്യം ചെ​യ്തി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക്ക് സ​ർ​ക്കാ​ർ ഒ​രു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വാ​യി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​സ​ഫ് സ​ഖ​റി​യാ​സ് ഹാ​ജ​രാ​യി.

Read More

സർക്കാർ ലക്ഷ്യം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​നം..! ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ദാജാ​ഗ​രൂകരെന്ന് മുഖ്യമന്ത്രി പിണറായി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​മാ​ക്കി മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.​ ജെ​ഡി​ടി ഇ​സ്‌ലാം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ ന​ട​ന്ന ഭി​ന്ന​ശേ​ഷി മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​ന്‍​ഡ് ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് വി​ത​ര​ണ മെ​ഗാ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ദാജാ​ഗ​രൂ​ക​മാണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​ഞ്ച് ശ​ത​മാ​ന​വും തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ നാ​ല് ശ​ത​മാ​ന​വും സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​ക​ള​ട​ക്കം ഇ​വ​ര്‍​ക്കാ​യി 250 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. പോ​ഷ​കാ​ഹാ​രം, പു​ന​ര​ധി​വാ​സം,പെ​ന്‍​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍ എ​ന്നീ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. സം​സ്ഥാ​ന​മാ​കെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ റാ​ന്പ്, ലി​ഫ്റ്റ് , വി​ല്‍​ചെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും. കൂ​ടാ​തെ ഇ​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം ശൗ​ചാ​ല​യ​ങ്ങ​ള്‍, പാ​ര്‍​ക്കി​ങ്ങ് സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കും. അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി സ​ര്‍​വവി​ധ സൗ​ക​ര്യ​ങ്ങ​ളും…

Read More

പണിഎടുത്ത് ജീവിച്ചു കൂടേടാ..!  ആഡംബര ജീവിതം നയിക്കാൻ ബൈ​ക്കി​ലെ​ത്തി സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന യുവാവിനെ പോലീസ് പൊക്കി; പതിനാലുപേരുടെ മാലകൾ പൊട്ടിച്ചതായി യുവാവ്

ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന് ക​ള​യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ. പൊ​ന്നാ​നി കാ​ഞ്ഞി​ര​മു​ക്ക് സ്വ​ദേ​ശി നെ​ടു​ന്പു​റ​ത്ത് വീ​ട്ടി​ൽ റി​ബി​ൻ​രാ​ജ് (27) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി എ​സ്ഐ കെ.​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പെ​രു​ന്പ​ട​പ്പ് പൊ​ന്നാ​നി, ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ​നി​ന്നാ​യി 2013 മു​ത​ൽ 2017 വ​രെ ബൈ​ക്കി​ലെ​ത്തി 14 സ്ത്രീ​ക​ളു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് റി​ബി​ൻ​രാ​ജ് പൊ​ട്ടി​ച്ചി​ട്ടു​ള്ള​ത്. ഇ​ങ്ങ​നെ നാ​ൽ​പ​ത്തി​യ​ഞ്ചോ​ളം പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ് ഇ​യാ​ൾ പൊ​ട്ടി​ച്ചെ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​ച്ചു​പ​റി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ പൊ​ന്നാ​നി എ​ട​പ്പാ​ൾ മേ​ഖ​ല​ക​ളി​ലെ ജ്വ​ല്ല​റി​ക​ളി​ലാ​ണ് റി​ബി​ൻ​രാ​ജ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. അ​വ​സാ​ന​മാ​യി മാ​ല​പി​ടി​ച്ചു​പ​റി​ച്ച​ത് ഒ​രു​മാ​സം മു​ന്പാ​ണ്. സ്കൂ​ൾ അ​ധ്യാ​പി​ക​യു​ടെ അ​ഞ്ച് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ് ക​ണ്ട​കു​റു​ന്പ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ പോ​യി​വ​രു​ന്ന​തി​നി​ട​യി​ൽ വൈ​കി​ട്ട് ഏ​ഴു മ​ണി​ക്ക് പു​ഴ​ന്പ്രം ഗ്രാ​മം റോ​ഡി​ൽ​വെ​ച്ച് റി​ബി​ൻ​രാ​ജ്…

Read More

കോ​ട്ട​ക്കലിൽ പള്ളിയിലെത്തിയ സഹോദരങ്ങളെ   കൊലപ്പെടുത്തിയ കേസ്: പ​ത്തു പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം; പ​ള്ളി​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ മ​ഹ​ല്ല് ഖാ​സി​യെ പരിച്ചു വൈരാഗ്യം

മ​ഞ്ചേ​രി: കോ​ട്ട​ക്ക​ൽ കു​റ്റി​പ്പു​റം ആ​ലി​ൻ​ചു​വ​ട് ജു​മാ​മ​സ്ജി​ദി​ൽ സ​ഹോ​ദ​ര​ങ്ങ​ളെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ത്തു പ്ര​തി​ക​ൾ​ക്ക് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 66000 രൂ​പ പി​ഴ​ട​ക്കാ​നും ശി​ക്ഷ വി​ധി​ച്ചു. പി​ഴ​യ​ട​യ്ക്കാ​ത്ത പ​ക്ഷം ആ​റു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കോ​ട്ട​യ്ക്ക​ലി​നു സ​മീ​പം കു​റ്റി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​മ​രി​യി​ൽ അ​ബു​സു​ഫി​യാ​ൻ (50), പ​ള്ളി​പ്പു​റം യൂ​സ​ഫ് ഹാ​ജി (61), മ​ക​ൻ മു​ഹ​മ്മ​ദ് ന​വാ​സ് (36), സ​ഹോ​ദ​ര​ൻ ഇ​ബ്രാ​ഹിം കു​ട്ടി (41), പ​ള്ളി​പ്പു​റം മു​ജീ​ബ് റ​ഹ്മാ​ൻ (35), ത​യ്യി​ൽ സൈ​ത​ല​വി (64), പ​ള്ളി​പ്പു​റം അ​ബ്ദു​ഹാ​ജി (59), ത​യ്യി​ൽ മൊ​യ്തീ​ൻ​കു​ട്ടി (66), പ​ള്ളി​പ്പു​റം അ​ബ്ദു​ൾ റ​ഷീ​ദ് (46), അ​മ​രി​യി​ൽ ബീ​രാ​ൻ (75) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 302ാം വ​കു​പ്പ​നു​സ​രി​ച്ചു ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ വീ​തം പി​ഴ​യും, വ​ധ​ശ്ര​മ​ത്തി​നു 307 വ​കു​പ്പു പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും…

Read More

തനി രാവണൻ പത്തുതലയാ..!  കൗ​തു​ക​മാ​യി പത്തു ത​ല​യു​ള്ള  കൈ​ത​ച​ക്ക; കൈ​ത​ച​ക്ക കാ​ണു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് എത്തുന്നതെന്ന് ശശിധരൻ

മു​ക്കം: പ​ത്തുത​ല​യു​ള്ള കൈ​ത​ച​ക്ക കൗ​തു​ക​മാ​വു​ന്നു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​ല്ലു​രു​ട്ടി ചെ​ന്പ പ​റ്റ ശ​ശി​ധ​ര​ന്‍റെ പ​റ​ന്പി​ലാ​ണ് ഈ ​കൈ​ത​ച​ക്ക വി​ള​ഞ്ഞ​ത്. കൈ​ത​ച​ക്ക കാ​ണു​ന്ന​തി​നാ​യി നി​ര​വ​ധി പേ​രാ​ണ് ക​ല്ലു​രു​ട്ടി​യി​ലെ​ത്തു​ന്ന​ത്.

Read More