സർക്കാർ ലക്ഷ്യം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​നം..! ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ദാജാ​ഗ​രൂകരെന്ന് മുഖ്യമന്ത്രി പിണറായി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ സം​സ്ഥാ​മാ​ക്കി മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.​ ജെ​ഡി​ടി ഇ​സ്‌ലാം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ ന​ട​ന്ന ഭി​ന്ന​ശേ​ഷി മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​ന്‍​ഡ് ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് വി​ത​ര​ണ മെ​ഗാ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ദാജാ​ഗ​രൂ​ക​മാണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ അ​ഞ്ച് ശ​ത​മാ​ന​വും തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ നാ​ല് ശ​ത​മാ​ന​വും സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​ക​ള​ട​ക്കം ഇ​വ​ര്‍​ക്കാ​യി 250 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. പോ​ഷ​കാ​ഹാ​രം, പു​ന​ര​ധി​വാ​സം,പെ​ന്‍​ഷ​ന്‍, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍ എ​ന്നീ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. സം​സ്ഥാ​ന​മാ​കെ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ റാ​ന്പ്, ലി​ഫ്റ്റ് , വി​ല്‍​ചെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും. കൂ​ടാ​തെ ഇ​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം ശൗ​ചാ​ല​യ​ങ്ങ​ള്‍, പാ​ര്‍​ക്കി​ങ്ങ് സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കും.

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി സ​ര്‍​വവി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള 2404 മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും 747 ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഗാ ക്യാ​ന്പി​ല്‍ വി​ത​ര​ണം ചെ​യ്തു.​തൊ​ഴി​ല്‍-​എ​ക്‌​സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​രി​പാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts