സുൽത്താൻ ബത്തേരി: കാറിൽ മൈസൂരിലേക്ക് കടത്തുകയായിരുന്ന ഇരുതലമൂരിയുമായി നാലുപേരെ വനം വകുപ്പ് പിടികൂടി. മണ്ണാർക്കാട് സ്വദേശികളായ അലിഹസൻ (63), മുഹമ്മദ് ഷെരീഫ് (31), കാർത്തികേയൻ(29), അബ്ദുൾ റഹിമാൻ(23) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മൂലങ്കാവിൽ വെച്ച് ബത്തേരി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ആർ. കൃഷ്ണദാസ്, മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് വാർഡൻ വി. അജയ്ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും പതിനാലര ലക്ഷം രൂപയ്ക്ക് വാങ്ങി മൈസൂരിൽ വിൽപ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്നു പാന്പിനെ. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
Read MoreCategory: Kozhikode
ഓഖിയിൽ മുങ്ങി സാധാരണക്കാരും; മത്സ്യവില കുതിച്ചുകയറി; അവസരം മുതലാക്കി കോഴിയിറച്ചിക്കും വിലകൂട്ടി
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് അടങ്ങിയെങ്കിലും അത് സാധാരണക്കാരുടെ ജീവിതത്തിൽ സൃഷ്ടിച്ച അലയൊലികൾ അടങ്ങിയില്ല. കടൽ ക്ഷോഭത്തെതുടർന്ന് മത്സ്യ ബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങാതായതോടെ മത്സ്യവിലകുതിച്ചുകയറി. നാലുദിവസം മുൻപുവരെ കിലോയ്ക്ക് 50 രൂപ വിറ്റിരുന്ന മത്തിക്ക് ഇപ്പോൾ വില 90-ൽ എത്തി. കിലോയ്ക്ക് 100 രൂപയുണ്ടായിരുന്ന അയിലയുടെ വില 160-ൽ എത്തി. വലിയ മത്സ്യങ്ങൾ കിട്ടാനില്ല. ഉള്ളവയ്ക്കാകട്ടെ വലിയ വിലയും. ആവോലിയുടെ വില 450- മുതൽ 500 വരെ എത്തി. അയക്കൂറ വില 550-ൽ എത്തി. മാന്തയ്ക്ക് 160-180 രൂപയാണ് വില. ചെമ്മീന്‍ 400 രൂപയും ചെന്പല്ലിക്ക് 250 രൂപയും ഇന്നലെ വിപണിയിൽ ഈടാക്കി.മീൻ വില കുതിച്ചുകയറിയതോടെ അവസരം മുതലാക്കി കോഴിയിറച്ചിവിലയും കൂടി. കഴിഞ്ഞ ദിവസം വരെ 130 രൂപയുണ്ടായിരുന്ന കോഴിയിറച്ചി ഇപ്പോൾ 140-150 രൂപയ്ക്കാണ് വിൽക്കുന്നത്. കോഴിമുട്ട വില നേരത്തെ തന്നെ ആറു രൂപയിൽ എത്തിയിരുന്നു. മണ്ഡലകാലമായതിനാൽ…
Read Moreചീങ്കണ്ണിപ്പാലയിലെ തടയണ: ആർഡിഒ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു; പി.വി. അൻവറിനെതിരായ നടപടി വൈകും
മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വൈകും. ഇതുസംബന്ധിച്ച് ആർഡിഒ ഇന്നു വിളിച്ചു ചേർത്ത യോഗം തീരുമാന മാകാതെ പിരിഞ്ഞതോടെയാണ് എംഎൽഎക്കെതിരായ നടപടി വൈകുന്നത്. തടയണ സംബന്ധിച്ച റിപ്പോർട്ട് പഞ്ചായത്ത് സമർപ്പിച്ചില്ലെന്നും പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും ആർഡിഒ പറഞ്ഞു. സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ നിർമിച്ച തടയണ പൊളിച്ചു നീക്കാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
Read Moreഇന്ത്യയിൽ ഹജ്ജ് അപേക്ഷ സമർപ്പണത്തിൽ ഇടിവ്; ഇനി മൂന്ന് ദിവസം കൂടി; ഇതുവരെ ലഭിച്ചത് പതിനെട്ടായിരം പേരുടെ അപേക്ഷകൾ മാത്രം
കരിപ്പൂർ: കേരളം ഉൾപ്പടെ രാജ്യത്തെ മുഴുവൻ സംസ്ഥാന ഹജ്ജ് കമ്മറ്റികൾക്ക് കീഴിലും ഈ വർഷം ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. അപേക്ഷ സമർപ്പണത്തിന് ഇനി മൂന്ന് ദിവസം മാത്രമിരിക്കെ മുഴുവൻ സംസ്ഥാനങ്ങളിലുമായി ആകെ ലഭിച്ചത് ഇതുവരെ എഴുപത് ലക്ഷം അപേക്ഷകളാണ്. കഴിഞ്ഞ 15 മുതൽ ആരംഭിച്ച ഹജ്ജ് അപേക്ഷ സ്വീകരണം ഡിസംബർ ഏഴിന് അവസാനിക്കും. അപേക്ഷകർ കുറഞ്ഞതോടെ അവസാന തിയ്യതി കേന്ദ്ര ഹജ്ജ് കമ്മറ്റി നീട്ടിയേക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹജ്ജ് അപേക്ഷകരുണ്ടാകുന്ന കേരളത്തിൽ കഴിഞ്ഞ ദിവസം വരെ ലഭിച്ചത് പതിനെട്ടായിരം പേരുടെ അപേക്ഷകളാണ്. മുൻവർഷങ്ങളിൽ രണ്ടാഴ്ചക്കുളളിൽ തന്നെ അപേക്ഷകർ മുപ്പതിനായിരത്തിന് മുകളിലെത്തിയിരുന്നു. കേരളത്തിൽ കഴിഞ്ഞ വർഷം 95,236 അപേക്ഷകരാണുണ്ടായിരുന്നത്. കേരളത്തിന് പിറകെ അപേക്ഷകരിൽ രണ്ടാം സ്ഥാനത്തുളള ഗുജറാത്തിൽ ഈ വർഷം ഇതുവരെയായി 9000 അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം രണ്ടാഴ്ചക്കുളളിൽ തന്നെ…
Read Moreമനസിന്റെ വേദനയ്ക്ക് ജാതിയും മതവുമില്ലായെന്നു തിരിച്ചറിയുന്ന മതത്തിന്റെ പേരാണ് മനുഷ്യത്വമെന്ന് സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ
തിരൂർ: ലോകത്തെ മനുഷ്യരെല്ലാം ഭിന്നശേഷിക്കാരാണെന്നും ഒരാളെപ്പോലെ മറ്റൊരാളെ കാണാനാകില്ലെന്നും സാഹിത്യ അക്കാഡമി പ്രസിഡന്റും എഴുത്തുകാരനുമായ വൈശാഖൻ അഭിപ്രായപ്പെട്ടു. മലയാള സർവകലാശാലയിൽ കാറ്റാടിക്കൂട്ടം പാലിയേറ്റീവ് കെയർ ഫോറം, എൻഎസ്എസ് യൂണിറ്റ്, തിരൂർ ജില്ലാ ആശുപത്രി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ ദ്വിദിന ക്യാമ്പ് – വരം’17 – ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാറും വീടും അടങ്ങുന്ന അടിസ്ഥാനസൗകര്യങ്ങളല്ല, മറ്റൊരാളുടെ വേദന കാണാനുള്ള മനസാണ് ഒരാളെ മനുഷ്യനാക്കുന്നത്. എല്ലാ മനുഷ്യർക്കും പക്ഷമുണ്ട്. വേദനിക്കുന്നവരുടെയും അരികിലേക്കു തള്ളിമാറ്റപ്പെടുന്നവരുടെയും കൂടെ നിൽക്കുന്നത് രാഷ്ട്രീയ പ്രവർത്തനമാണ്. മനസിന്റെ വേദനയ്ക്ക് ജാതിയും മതവുമില്ലായെന്നു തിരിച്ചറിയുന്ന മതത്തിന്റെ പേരാണ് മനുഷ്യത്വം. ഒരേ മതത്തിൽ പെട്ടവർ കലഹിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. മനുഷ്യന്റെ ഉള്ളിൽ ദൈവമുണ്ടെന്നു കരുതുന്നവർക്കു ആരെയും ദ്രോഹിക്കാനാകില്ല. ആരും ആരെക്കാളും ചെറുതും വലുതുമല്ലെന്ന ആത്മ ബോധം ബാങ്ക് അക്കൗണ്ടിനേക്കാൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ ഇസ്മായിലിന്റെ അധ്യക്ഷതയിൽ…
Read Moreഓഖി വന്നുപോയിട്ടും ദുരിതം തീരുന്നില്ല; കോഴിക്കോട്ട് രൂക്ഷമായ കടലാക്രമണം: ആളുകളെ മാറ്റിപ്പാർപ്പിക്കുന്നു; 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത
കോഴിക്കോട്: കോഴിക്കോട് മേഖലയിൽ രൂക്ഷമായ കടലാക്രമണം. കോഴിക്കോടു മുതൽ വടകര വരെയുള്ള തീരപ്രദേശത്താണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. വെള്ളയിലും പൊയ്കാവിലും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. കേരളത്തിന്റെ തീരമേഖലയിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറി യിച്ചിരുന്നു. കേരളത്തിൽ ചില സ്ഥലങ്ങളിൽ കനത്ത മഴ തുടരും. അടുത്ത 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.
Read Moreസാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം പേരാമ്പ്രയില്‍ രൂക്ഷമാകുന്നു ; എരവട്ടൂരില്‍ ബസ്സ്റ്റോപ്പ് വാഹനത്തില്‍ കെട്ടിവലിച്ചു തകര്‍ത്ത നിലയിൽ
പേരാമ്പ്ര: സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം പേരാമ്പ്രയില്‍ രൂക്ഷമായി. ചാനിയം കടവ്-വടകര റോഡില്‍ എരവട്ടൂരിലെ പള്ളിമുക്കില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം വാഹനത്തില്‍ കെട്ടിവലിച്ചു തകര്‍ത്തു. ഇന്നു പുലര്‍ച്ചെയാണു സംഭവം. കല്ലിട്ടു കെട്ടിയ തറയില്‍ ഇരുമ്പു തൂണ് സ്ഥാപിച്ചു മേലെ ഇരുമ്പു ഷീറ്റിട്ട വാഹന കാത്തിരിപ്പു കേന്ദ്രമാണിത്. നബിദിനാഘോഷ ഒരുക്കത്തിന്റെ ഭാഗമായി പുലര്‍ച്ചെ ഒന്നുവരെ പള്ളിയിലും ബസ് സ്റ്റോപ്പ് പരിസരത്തുമായി ആളുകളുണ്ടായിരുന്നു. അതിനു ശേഷമാണു അതിക്രമം അരങ്ങേറിയത്. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്നു രാവിലെ ലീഗ് പ്രവര്‍ത്തകര്‍ എരവട്ടൂരില്‍ പ്രകടനവും യോഗവും നടത്തി. സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. വി.കെ. മൊയ്തി അധ്യക്ഷത വഹിച്ചു.
Read Moreസൂക്ഷിച്ചാൽ ദുഖിക്കേണ്ട..! വഴിയോര കരിമ്പ് ജ്യൂസ് വിൽപ്പന വ്യാപകം; മിക്കയിടത്തും വൃത്തിഹീനമായ സാഹചര്യം; നടപടിയെടുക്കാതെ അധികൃതർ
മുക്കം: തുലാം കഴിഞ്ഞ് വേനൽ കടുത്തതോടെ വഴിയോരങ്ങളിൽ അനധികൃത കരിന്പ് ജ്യൂസ് വിൽപ്പന വ്യാപകമാകം. ആരോഗ്യ വകുപ്പിന്റെ യാതൊരു നിബന്ധനകളും പാലിക്കാതെയാണ് മിക്ക ജ്യൂസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഇരുന്നൂറിലധികം കടകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്നത്. തിരിച്ചറിയൽ കാർഡും പേരും കൊടുത്താൽ കോട്ടപ്പറന്പിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസിൽ നിന്നും പെട്ടിക്കടയ്ക്കുള്ള ലൈസൻസ് കിട്ടും. ഈ ലൈസൻസ് ഉപയോഗിച്ച് എത്ര പെട്ടിക്കടകൾ വേണമെങ്കിലും തുടങ്ങാം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരാരും പരിശോധനയ്ക്കു വരില്ല. ഇത്തരത്തിലുള്ള ലൈസൻസ് വിതരണത്തിലൂടെ ബന്ധപ്പെട്ട വകുപ്പിന് ലഭിക്കുന്ന വരുമാനം മാത്രമാണ് ഉദ്യോഗസ്ഥർ ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യ വകുപ്പിലെ ജീവനക്കാർ തന്നെ പറയുന്നു. ഇത്തരത്തിലുള്ള എത്ര അനധികൃത ജ്യൂസ് കടകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചോദിച്ചാൽ ബന്ധപ്പെട്ടവർക്ക് മറുപടിയില്ല.മിക്ക കരിന്പ് ജ്യൂസ് കേന്ദ്രങ്ങളിലെയും തൊഴിലാളികൾ ഇതര സംസ്ഥാനക്കാരാണ്. ഇവർ കരിന്പ് ജ്യൂസ് കച്ചവട ഏജന്റിന്റെ തൊഴിലാളികളോ മെഷീൻ…
Read Moreമലപ്പുറത്ത് നബിദിന റാലിക്കിടെ സംഘര്‍ഷം; മൂന്നു മുസ്ലിംലീഗ് പ്രവർത്തകർക്കും ഒരു എസ്ഡിപിഐ പ്രവർത്തകനുമാണ് വെട്ടേറ്റത്.
താനൂർ: സംഘർഷം നിലനിൽക്കുന്ന ഉണ്ണ്യാലിൽ നബിദിനറാലിക്കിടെ നാലുപേർക്കു വെട്ടേറ്റു. ഉണ്ണ്യാലിലെ ഇ.കെ വിഭാഗം സമസ്തയുടെ കീഴിലുള്ള മിസ്ബാഹുൽ ഹുദ മദ്രസയുടെ നബിദിന ഘോഷയാത്രയ്ക്കിടെ ഇന്നു രാവിലെ പത്തുമണിയോടെയാണ് സംഘർഷമുണ്ടായത്. മൂന്നു മുസ്ലിംലീഗ് പ്രവർത്തകർക്കും ഒരു എസ്ഡിപിഐ പ്രവർത്തകനുമാണ് വെട്ടേറ്റത്. മുസ്ലിംലീഗ് പ്രവർത്തകൻ അഫ്സാദ്, അഫ്സൽ, സക്കരിയ എസ്ഡിപിഐ പ്രവർത്തകൻ അൻസാർ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ തിരൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷം നിലനിൽക്കുന്ന ഉണ്ണ്യാലിൽ നിലവിൽ പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്. വെട്ടേറ്റ നാലുപേരെയും പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. സ്ഥലത്തു പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
Read Moreഫിഫയുടെ അംഗീകാരം വീണ്ടും നൈനാം വളപ്പിന് ; ലോകകപ്പ് ട്രോഫിയുടെ സുവർണമാതൃകയടങ്ങിയ ഉപഹാരങ്ങൾ ഫിഫ ആരാധകർച്ച് അയച്ചു നൽകി
കോഴിക്കോട്: നൈനാം വളപ്പിലെ ഫുട്ബോൾ ആരാധകരെ തേടി വീണ്ടും ഫിഫയുടെ ഉപഹാരങ്ങളെത്തി. ലോകകപ്പ് ട്രോഫിയുടെ സുവർണമാതൃകയടങ്ങിയ ഉപഹാരങ്ങളാണ് കടൽ കടന്ന് കോഴിക്കോട്ടെത്തിയത്. 2010-ലും ഫിഫ നൈനാം വളപ്പിലെ ആരാധകർക്ക് സ്നേഹ സമ്മാനങ്ങൾ അയച്ച് കൊടുത്തിരുന്നു. ലോകത്തെ ഏതു മൈതാനത്ത് പന്തുരുണ്ടാലും ആവേശം നൈനാംവളപ്പുകാർക്കാകും. ഈ ഫുട്ബോൾ സ്നേഹത്തിനുള്ള ഫിഫയുടെ ഉപഹാരമാണ് സ്വിറ്റ്സർലാന്റിലെ ആസ്ഥാനത്തുനിന്നും കഴിഞ്ഞ ദിവസം നൈനാം വളപ്പിലെത്തിയത്. ഫിഫാ ഫെയർപ്ലേ ടീഷർട്ട് ,ക്യാപ്,പേനകൾ,ബാഡ്ജ് എന്നിവയ്ക്കു പുറമേ 2014 ലോകകപ്പിന്റെ വിവരങ്ങൾ അടങ്ങുന്ന ടെക്നിക്കൽ റിപ്പോർട്ടും നൈനാം വളപ്പ് ഫുട്ബോൾ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് സുബൈറിന് പാഴ്സലായി എത്തി. പ്രാദേശിക ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫിഫയുടെ ഈ പദ്ധതി. നൈനാം വളപ്പിലെ ഫുട്ബോൾ കന്പം ബിബിസിയും സിഎൻഎനും അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2006 ലോകകപ്പിൽ ഇഎസ്പിഎൻ നേരിട്ടെത്തിയാണ് നൈനാം വളപ്പിലെ ആവേശം ലോകത്തെ…
Read More