കോഴിക്കോട്: പി.വി.അൻവർ എംഎൽഎയ്ക്കെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. എംഎൽഎ നികുതി വെട്ടിച്ചുവെന്ന പരാതിയേത്തുടർന്നാണ് അന്വേഷണം നടക്കുന്നത്. ആസ്തിക്ക് അനുസരിച്ച നികുതി അടക്കുന്നില്ലെന്നും കഴിഞ്ഞ 10 വർഷമായി ഇത് തുടരുകയാണെന്നുമാണ് പരാതി. ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.
Read MoreCategory: Kozhikode
എംബിബിഎസ് വിദ്യാർഥിനിയുടെ ആത്മഹത്യ; ഡയറിക്കുറുപ്പിൽ മരണത്തിന് ആർക്കും പങ്കെല്ലിന്ന് എഴുതിയെ ങ്കിലും ഇവരുടെ ഫേസ് ബുക്ക് പോസ്റ്റ് ദുരൂഹത ഉയർത്തുന്നു
കോഴിക്കോട്: കെഎംസിടി മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തന്റെ മരണത്തിൽ മാതാപിതാക്കൾക്കോ സഹപാഠികൾക്കോ യാതൊരു പങ്കുമില്ലെന്നാണ് പോലീസ് കണ്ടെടുത്ത ഡയറിയിൽനിന്നും വ്യക്തമാകുന്നത്. മാത്രമല്ല, കോളജിനെ കുറിച്ചും നല്ല വാക്കുകളാണ് ഡയറിയിലുളളത്. എന്നാൽ സഹപാഠികളുമായി പ്രശ്നമുണ്ടായിരുന്നു എന്ന് സംശയിക്കത്തക്ക ഒരു കുറിപ്പ് വിദ്യാർഥിനിയുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ ഉണ്ട്. താൻ മുന്പ് എഴുതിയ ഒരു കുറിപ്പുമായി ബന്ധപ്പെട്ട് കെഎംസിടി കണ്ഫെഷൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന മോശം കമൻറിനെ കുറിച്ചുള്ളതാണ് നവംബർ 13-ന് ഉൗഷ്മൾ എഴുതിയ അവസാനത്തെ പോസ്റ്റ്. ഗ്രൂപ്പിൽ ഉണ്ടായ ചർച്ചയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. കുറിപ്പിൽ പരാമർശിക്കുന്ന വിദ്യാർഥി മറുപടി കുറിപ്പും എഴുതിയിട്ടുണ്ട്. ഫേസ് ബുക്ക് കുറിപ്പ് സംബന്ധിച്ച് കൂടുതൽ അന്വേഷിച്ച് ദുരൂഹത നീക്കാനാണ് പോലീസ് ശ്രമം. അവസാന വർഷ എംബിബിഎസ് വിദ്യാർഥിനി…
Read Moreഅത്രയ്ക്ക് ഒച്ചയിൽ പോകണ്ട..! അമിത ശബ്ദത്തിൽ കറങ്ങുന്ന ബൈക്കുകൾ പിടിച്ചെടുത്ത് യഥാർഥ സൈലൻസർ ഘടിപ്പിച്ച് പിഴ ചുമത്തി പോലീസ്
നാദാപുരം: അമിത ശബ്ദത്തിൽ കറങ്ങുന്ന ബൈക്കുകൾക്കെതിരെ കർശന നടപടിയുമായി കണ്ട്രോൾ റൂം പോലീസ്. യഥാർഥ ബൈക്കുകൾക്ക് രൂപമാറ്റമുണ്ടാക്കി അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ഘടിപ്പിച്ച് ചീറി പായുന്ന ബൈക്കുകൾക്കെതിരെയാണ് പോലീസ് നടപടി ആരംഭിച്ചത്. റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ കെ.എസ്. ഉദയഭാനുവാണ് സ്പെഷൽ ഡ്രൈവിന് നേതൃത്വം നൽകിയത്. ടൗണുകളിൽ സ്കൂളുകളും കോളജുകളും വിടുന്ന സമയത്ത് അമിത ശബ്ദത്തിലും വേഗതയിലും ചീറിപ്പായുന്ന ബൈക്കുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് നടപടി. പോലീസ് പരിശോധനയിൽ പിടികൂടുന്ന ബൈക്കുകൾ സ്റ്റേഷനിലെത്തിച്ച് യഥാർഥ സൈലൻസർ ഘടിപ്പിച്ച് പിഴ ചുമത്തുകയും ചെയ്ത ശേഷമാണ് ബൈക്കുകൾ വിട്ടുകൊടുക്കുന്നത്.
Read Moreമന്ത്രിപദം: പ്രവർത്തകർക്ക് താത്പര്യം ശശീന്ദ്രനോട് ; എൻസിപി നേതൃത്വവും മുഖ്യമന്ത്രിയും ചാണ്ടിക്കൊപ്പം
സ്വന്തം ലേഖകൻ കോഴിക്കോട്: എൻസിപിയുടെ രണ്ടാമത്തെ മന്ത്രിയും പിണറായി മന്ത്രിസഭയിൽ നിന്നും രാജിവച്ചതോടെ പാർട്ടിയിൽ രണ്ടുധ്രുവങ്ങൾ രൂപപ്പെടുന്നു. പ്രവർത്തകരിൽ ഭൂരിഭാഗവും എ.കെ.ശശീന്ദ്രനൊപ്പമാണ്. ശശീന്ദ്രന്റെ സ്വന്തം നാടായ കോഴിക്കോടും പ്രവർത്തകൾ അദ്ദേഹം വീണ്ടും മന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. മന്ത്രിസഭയുടെ തുടക്കകാലത്ത് ശശീന്ദ്രനോടായിരുന്നു മുഖ്യമന്ത്രിക്ക് താത്പര്യമെങ്കിലും ഇപ്പോൾ സ്ഥിതിമാറി. കുറ്റവിമുക്തനാക്കപ്പെട്ടാൽ തോമസ് ചാണ്ടിതന്നെ മന്ത്രിസഭയിലേക്ക് വരണമെന്നനിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടുതന്നെയാണ് തന്റെ നിരപരാധിത്വം മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടെന്ന് തോമസ് ചാണ്ടി അറിയിച്ചതും. സ്ത്രീവിഷയത്തിൽ ഇടതുപക്ഷം സ്വീകരിക്കുന്ന കടുത്ത നിലപാടുകളാണ് ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് വിലങ്ങുതടിയാകുന്നത്. കുറ്റവിമുക്തനാക്കപ്പെട്ടാൽ തോമസ് ചാണ്ടി മന്ത്രിസഭയിലേക്കുവരുന്നതിനോട് സിപിഐക്കു മാത്രമേ എതിർപ്പുണ്ടാകാൻ സാധ്യതയുള്ളു.എൻസിപി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ തോമസ് ചാണ്ടിയെ ഇപ്പോഴും കൈവിട്ടിട്ടില്ല. ശശീന്ദ്രൻ വിഷയത്തിൽ ഒറ്റദിവസം കൊണ്ട് തീരുമാനമെടുത്ത നേതൃത്വം തോമസ് ചാണ്ടിക്ക് രാജിക്കാര്യത്തിൽ സാവകാശം നൽകുകയും നിരപരാധിത്വം തെളിയിക്കാൻ സുപ്രീം കോടതിയിൽ പോകാൻ…
Read Moreതോൽപ്പെട്ടിയിൽ വൻ കുഴൽപ്പണ വേട്ട: 1.16 കോടി രൂപ പിടികൂടി; ശരീരത്തിൽ കെട്ടിവച്ച നിലയിലാണ് ഇവരുടെ പക്കൽ നിന്നും പണം കണ്ടെത്തിയത്
മാനന്തവാടി: തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റിൽവച്ച് വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസൻ (58), മുരുകേശൻ (53), രവി (62) എന്നിവരെ കസ്റ്റഡിയിലെടുത്തു. കർണാടക ആർടിസി ബസിൽ ബംഗളൂരുവിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ചോടെയാണ് പണം പിടികൂടിയത്. കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് കസ്റ്റഡിയിലുള്ളവർ പറഞ്ഞു. ശരീരത്തിൽ കെട്ടിവച്ച നിലയിൽ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു പണം. തോൽപ്പെട്ടി ചെക് പോസ്റ്റ് ഇൻസ്െപെക്ടർ ഇൻ ചാർജ് എം.എം. കൃഷ്ണൻകുട്ടി, സിഇഒ മാരായ എം.പി. ഹരിദാസൻ, പി.എൻ. ശശികുമാർ, എ.ടി.കെ. രാമചന്ദ്രൻ, വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്. പ്രതികളെ ഉടൻ പോലീസിന് കൈമാറും.
Read Moreവിലയുണ്ട്, പക്ഷെ കിട്ടാനില്ല! തേങ്ങയ്ക്ക് വില വർധിച്ചിട്ടും നേട്ടം ഉണ്ടാക്കാൻ കഴിയാതെ കർഷകർ
സ്വന്തം ലേഖകൻ കോഴിക്കോട്: നാളികേരത്തിന് വിലകൂടിയിട്ടും നേട്ടമുണ്ടാക്കാൻ കഴിയാതെ കർഷകർ.ആവശ്യത്തിന് തേങ്ങ ഇല്ലാത്തതാണ് കാരണം. വിലകൂപ്പുകുത്തിയസമയത്ത് ആരും പറന്പുകളിൽ തിരിഞ്ഞു നോക്കാതെ ആയി. തെങ്ങിൻമേൽ കയറാനും ആളെകിട്ടാതായി. ഇതോടെ തെങ്ങിനെ ‘മയക്കുന്ന’ പ്രവർത്തനവും നിന്നു. ഇന്ന് മിക്ക പറന്പുകളിലും നാളികേരം കിട്ടാക്കനിയാണ്. ഇതോടെ തേങ്ങവിലയും വെളിച്ചെണ്ണ വിലയും കുതിച്ചുകയറി. നാളികേര ഉത്പാദനത്തിലുണ്ടായ ക്ഷാമത്തെ തുടർന്ന് സംസ്ഥാനത്ത് വെളിച്ചെണ്ണ ചില്ലറ വിലയിൽ റിക്കാർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ലിറ്ററിന് 200-225 രൂപവരെയാണ് വില. ഓണം മുതലാണ് വെളിച്ചെണ്ണ വിലയിൽ വൻ വർധനവുണ്ടായത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലിറ്ററിന് 120-130 രൂപയായിരുന്നു വില. വെളിച്ചെണ്ണ വില കൂടിയതിനെ തുടർന്ന് തേങ്ങയ്ക്കും വില വർധിച്ചിട്ടുണ്ട്. നാളികേരം ഒന്നിന് ശരാശരി 15 രൂപവരെ ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്. കിലോക്ക് 38 രൂപ വരെ കഴിഞ്ഞ ദിവസം തേങ്ങവില വർധിച്ചെങ്കിലും 36.50 രൂപയാണ് ശരാശരി…
Read Moreജാഗ്രതൈ… അപകടം അടുത്തുണ്ട്! കുടിവെള്ളം ഒഴുകുന്നത് ട്രാസ്ഫോർമറിലേക്ക്
കോഴിക്കോട്: സൈബർ പാർക്കിന് മുൻവശം പൊറ്റമ്മൽ -പാലാഴി റോഡിനു സമീപം ബൈപാസിൽ കുടിവെള്ള പൈപ്പ് പൊട്ടി സമീപത്തെ ട്രാൻസ് ഫോർമറിലേക്ക് വെള്ളം ചീറ്റുന്നത് സമീപവാസികളെ ഭീതിയിലാക്കുന്നു. ആഴ്ചകൾ മുന്പാണ് ഇവിടുത്തെ കുടിവെള്ള പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് തകർന്നിരിക്കുകയാണ്. അപകടങ്ങൾ തടയുന്നതിനായി നാട്ടുകാർ തകർന്ന ഭാഗത്ത് വാഴ വെച്ചു. രാത്രിസമയങ്ങൾളിൽ ഇവിടെ അപകടസാധ്യതകൾ കൂടുതലാണ്. നിരവധി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ഇവിടേക്ക് അധികൃതർ തിരിഞ്ഞുനോക്കാറില്ല. കൗണ്സിലർക്കും പൊതുമരാമത്ത് എൻജിനീയർക്കും പരാതി നൽകിയതായും സമീപവാസികൾ പറയുന്നു. പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പ്രവർത്തനങ്ങൾ ഉടനെ ആരംഭിച്ചാൽ മറ്റു ഭാഗങ്ങളിലും വെള്ളം ലീക്ക് ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടുതന്നെ ഉടനെ ഇതിനൊരു പരിഹാരം ഉണ്ടാകില്ല. വലിയ ചരക്കു ലോറികൾ നിരന്തരം പോകുന്നതു കൊണ്ടാണ് റോഡ് തകരുന്നതെന്നും നാട്ടുകാർ പറഞ്ഞു. പൊറ്റമ്മലിൽ നിന്നും ബൈപ്പാസിലേക്ക് കയറുന്ന ജംഗ്ഷനിലും പൈപ്പ്…
Read Moreപ്ലാസ്റ്റിക് കുപ്പികൾകൊണ്ട് കുട്ടികളുടെ സ്നേഹമതിൽ! മാക്കൂൽ അംഗൻവാടിക്കാണ് സ്നേഹ സമ്മാനമായി പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് മതിൽ നിർമിച്ചു നൽകിയത്
വടകര: വ്യത്യസ്തമായ പഠന, പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു മതിൽ നിർമിച്ച് കൈയടി നേടി. ഇവർ ദത്തെടുത്ത വടകര മുനിസിപ്പൽ പത്തൊന്പതാം വാർഡിലെ മാക്കൂൽ അംഗൻവാടിക്കാണ് സ്നേഹ സമ്മാനമായി പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ട് മതിൽ നിർമിച്ചു നൽകിയത്. നൂറു വളണ്ടിയർമാർ പത്ത് വീതം ബോട്ടിലുകൾ ശേഖരിച്ച് ആയിരം കുപ്പികൾ കൊണ്ടു മനോഹരമായ മതിൽ നിർമിക്കുകയായിരുന്നു. കുപ്പികളിൽ മണൽ നിറച്ച് സിമന്റ് ചാന്തിട്ട് ഭദ്രമാക്കിയതിനു ശേഷമായിരുന്നു മതിൽ നിർമാണം. ഈ കുപ്പികൾ സിമന്റും മണലും ഉപയോഗിച്ച് അടുക്കിവെച്ച് ബലം വരുത്തി. വാട്ടർ ബോട്ടിലുകളുപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് സാമുഹികമാധ്യമങ്ങളിലെ പ്രചരണമാണ് ഇവർക്ക് പ്രചോദനമായത്. അധ്യാപകരായ ശ്രീകുമാർ, അബ്ദുൽ സമദ്, മുനിസിപ്പൽ കൗണ്സിലർമാരായ ഇ.അരവിന്ദാക്ഷൻ, ബിജു, പ്രോഗ്രാം ഓഫീസർ അബ്ദുൽ സമീർ എന്നിവരുടെ മേൽനോട്ടവും സഹകരണവും ഇത്…
Read Moreഒരേ സ്വരത്തിൽ അവർ പറഞ്ഞു..! പുതുപ്പണത്ത് ഒരു രാഷ്ട്രീയപാർട്ടികളുടെയും കൊടികൾ വേണ്ടെന്ന് വീട്ടമ്മമാർ
വടകര: എല്ലാ പാർട്ടികളുടെയും കൊടികൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പുതുപ്പണം സിദ്ധാന്തപുരത്തെ വീട്ടമ്മമാർ രംഗത്ത്. ബിജെപി-സിപിഎം സംഘർഷം നിലനിൽക്കുന്ന ഇവിടെ ഇന്നലെ വൈകീട്ട് സർക്കിൾ ഇൻസ്പെക്ടറും സംഘവും എത്തിയപ്പോഴാണ് പരിസരത്തെ വീട്ടമ്മമാർ ഒന്നടങ്കം മുന്നോട്ട് വന്ന് കൊടിമരവും കൊടികളും മാറ്റണമെന്ന് ആവശ്യപ്പെട്ടത്. പൊതുസ്ഥലത്ത് നാട്ടിയ കൊടികൾ നശിപ്പിക്കുന്നതിന്റെ പേരിലാണ് ഇവിടെ ഇരുകൂട്ടരും ഏറ്റുമുട്ടുകയും സ്വൈരജീവിതം താറുമാറാവുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് എല്ലാ പാർട്ടിയുടേയും കൊടികളും കൊടിമരവും നീക്കം ചെയ്യണമെന്ന അഭ്യർഥന ഇവർ മുന്നോട്ടുവെച്ചത്. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനിടയിൽ സിപിഎം സിദ്ധാന്തപുരം ബ്രാഞ്ച് സെക്രട്ടറി ടി.ടി.പ്രസാദിെൻറയും കോറോത്ത് ചന്ദ്രെൻറയും ആർഎസ്എസ് താലൂക്ക് ശിക്ഷണ് പ്രമുഖ് ചെട്ടീൻറവിട സതീശെൻറയും വീടിന് നേരെ അക്രമമുണ്ടായി. കല്ലേറിൽ മൂന്ന് വീടുകളുടെയും ജനൽ ചില്ലുകളും ഓടും തകർന്നു. തുടർന്നുണ്ടായ അക്രമത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് അക്രമങ്ങൾക്ക്…
Read Moreആറാം ക്ലാസുകാരിയെ ബസിൽ പീഡിപ്പിച്ച ആൾ പിടിയിൽ; സംഭവത്തെക്കുറിച്ച് കുട്ടി പോലീസിനോട് പറഞ്ഞതിങ്ങനെ
വടകര: ആറാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. ഇരിങ്ങൽ കോട്ടക്കൽ തൈവളപ്പിൽ ഷംസുവിനെയാണ് (48) സിഐ ടി.മധുസൂദനൻ അറസ്റ്റ് ചെയ്തത്. സ്കൂളിലേക്കുള്ള യാത്രയിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് പെണ്കുട്ടി പയ്യോളി മജിസ്ട്രേറ്റ് മുന്പാകെ മൊഴി നൽകുകയുണ്ടായി. ഇതിന്റെ തുടർച്ചയായാണ് വടകര സിഐ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പോക്സോ നിയമ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാന്ഡ് ചെയ്തു
Read More