മ​രു​ന്നി​നു​പോ​ലും മ​രു​ന്നി​ല്ല..! മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ  ആവശ്യത്തിനു മരുന്നില്ല; പനിയുടെ മരുന്നുപോലും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥ

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി​യി​ൽ മ​രു​ന്നി​നു​പോ​ലും, മ​രു​ന്നി​ല്ല. മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ. പ​നി​യു​മാ​യി എ​ത്തു​ന്ന ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട സി​റ​പ്പു​പോ​ലും പു​റ​ത്തു​നി​ന്നും വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്.​ വെ​റും ആ​റു​രൂ​പ​യാ​ണ് ഇ​തി​ന്‍റെ വി​ല. ഇ​തുപോ​ലും റോ​ഡ് മു​റി​ച്ചു​ക​ട​ന്നു​പോ​യി​വേ​ണം വാ​ങ്ങാ​ൻ. കു​ട്ടി​ക​ളു​ടെ പ​നി എ​ളു​പ്പം ശ​മി​ക്കു​ന്ന​തി​നാ​യി ശ​രീ​ര​ത്തി​ൽ വ​യ്ക്കു​ന്ന മ​രു​ന്നാ​ണി​ത്. ഫാ​ർ​മ​സി​യി​ൽ​ ആ​കെ​യു​ള്ള​ത് പാ​ര​സ​റ്റ​മോ​ളും ജ​ല​ദോ​ഷ​ത്തി​ന് മൂ​ക്കി​ൽ ഉ​റ്റി​ക്കു​ന്ന തു​ള്ളി​മ​രു​ന്നും മാ​ത്ര​മാ​ണ്. ഇ​തു​ത​ന്നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ലാ​യു​ള്ള ഫാ​ർ​മ​സി​ൽ നി​ന്നും വാ​ങ്ങ​ണം. ആ​ശു​പ​ത്രി​ക്കു​ള്ളി​ലു​ള്ള മ​രു​ന്നു ഷോ​പ്പി​ലാ​ണെ​ങ്കി​ൽ ഇ​തും ഇ​ല്ല. പ​ല​രും മ​ണി​ക്കു​റു​ക​ൾ ക്യൂ​നി​ന്നാ​ണ് മ​രു​ന്നു​വാ​ങ്ങാ​ൻ കൗ​ണ്ട​റി​ൽ എ​ത്തു​ന്ന​ത്. അ​പ്പോഴാണ് മ​രു​ന്നി​ല്ലെ​ന്ന കാ​ര്യം അ​റി​യു​ക. ആ​ദ്യം ശീ​ട്ട് കാ​ണി​ച്ച് മ​രു​ന്നു​ണ്ടോ എ​ന്ന് തി​ര​ക്കി​യ​ശേ​ഷം ക്യൂ​നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള​ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പു​റ​ത്തു​ള​ള മ​രു​ന്നു​ഷോ​പ്പു​ട​മ​ക​ൾ​ക്ക് ചാ​ക​ര​യാ​ണ്. കാ​രു​ണ്യ​ഫാ​ർ​മ​സി​ൽ അ​ത്യാ​വ​ശ്യം മ​രു​ന്നു​ണ്ടെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രി​ക്ക​ണം. ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യ​മാ​ണി​വി​ടെ. അ​താ​യ​ത് എ​ളു​പ്പം മ​രു​ന്നു​ല​ഭി​ക്ക​ണ​മെ​ങ്കി​ൽ വേ​റെ വ​ഴി​നോ​ക്ക​ണമെന്ന​ർ​ഥം.

Read More

ഇവളെന്‍റെ സ്വന്തം മുറപ്പെണ്ണ്..! അമ്മാവന്‍റെ മകളുമായി ഒളിച്ചോടി കേരളത്തിലെത്തിയിട്ടും രക്ഷയില്ല;  പെൺകുട്ടിയുടെ ബന്ധു ഇരുവരേയും മുക്കത്ത് കണ്ടതോടെ പ്രശ്നമായി പിന്നെ സംഭവിച്ചത്…

മു​ക്കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മു​റ​പ്പെ​ണ്ണു​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​മ്മാ​വ​ന്‍റെ മ​ക​ളു​മാ​യി നാ​ട്ടി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി​യ മ​ധ്യ​പ്ര​ദേ​ശി​ലെ മു​റേ​ന സ്വ​ദേ​ശി ഭീ​ർ സിം​ഗി(21) നെ​യും പ​തി​നേ​ഴു​കാ​രി​യെ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​യ​ത്. മു​ക്ക​ത്തി​ന​ടു​ത്ത് ഗോ​ത​മ്പ റോ​ഡി​ൽ നി​ർ​മാ​ണ തൊ​ഴി​ലെ​ടു​ക്കു​ന്ന ഭീ​ർ സിം​ഗ് ക​ഴി​ഞ്ഞ 29നാ​ണ് അ​മ്മാ​വ​ന്‍റെ മ​ക​ളു​മാ​യി ഗോ​ത​മ്പ റോ​ഡി​ലെ​ത്തി​യ​ത്. മ​ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​താ​യി പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ മു​റേ​ന​യി​ലെ അം​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ യു​വാ​വ് മു​ക്ക​ത്ത് കു​ട്ടി​യെ ക​ണ്ട​ത്. ഇ​യാ​ൾ നാ​ട്ടി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘം മു​ക്കം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യേ​യും യു​വാ​വി​നേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

അപ്പോ  ഇതാണോ സത്യം..! ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ആ​ത്മ​വി​ശ്വാ​സം; ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യു​മാ​യി ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്നില്ലെന്ന് ഏ.​കെ.​ ശ​ശീ​ന്ദ്ര​ൻ

കാ​സ​ർ​ഗോ​ഡ്: മ​ന്ത്രി​യാ​യ സ​മ​യ​ത്ത് ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് മു​ൻ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. കാ​സ​ർ​ഗോ​ഡ് ക​ള​ക്ട​റേ​റ്റി​ൽ നി​യ​മ​സ​ഭാ സി​റ്റിം​ഗി​നെ​ത്തി​യ അ​ദ്ദേ​ഹം ഗ​സ്റ്റ് ഹൗ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ഇ​ന്നു രാ​വി​ലെ ഒ​ന്പ​ത​ര​യ്ക്ക് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ ക​മ്മീ​ഷ​ൻ അ​വ​രു​ടെ ജോ​ലി ചെ​യ്തു തീ​ർ​ത്തു. ക​മ്മീ​ഷ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം താ​ൻ കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കു​ക​യും വി​ളി​ച്ച​പ്പോ​ഴെ​ല്ലാം ഹാ​ജ​രാ​വു​ക​യും ചെ​യ്തി​രു​ന്നു. റി​പ്പോ​ർ​ട്ടി​ൽ എ​ന്താ​ണ് അ​ട​ങ്ങി​യു​ട്ടു​ള്ള​തെ​ന്ന് അ​റി​യാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ല. റി​പ്പോ​ർ​ട്ട് സ​ത്യ​സ​ന്ധ​മാ​യി​രി​ക്കു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്. ത​ന്‍റെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു​റി​ച്ച് ഇ​തു​വ​രെ പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. പീ​താം​ബ​ര​കു​റു​പ്പ് ഡ​ൽ​ഹി​യി​ൽ പോ​യ​തു പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ്. ത​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യു​മാ​യി ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​രു​ന്നി​ല്ല. മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു​റി​ച്ച് എ​ൽ​ഡി​എ​ഫാ​ണ് ച​ർ​ച്ച ന​ട​ത്തേ​ണ്ട​തെ​ന്നു പറഞ്ഞ അദ്ദേഹം തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ക​യും…

Read More

ജാമ്യത്തിലിറങ്ങി മോഷണം! മൊബൈല്‍ ഷോപ്പ് ജീവനക്കാരന്റെ തന്ത്രം ഫലിച്ചു; മൊബൈല്‍ ഫോണ്‍ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ൽ നി​ന്ന് മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​ർ മൊ​ബൈ​ൽ ക​ട​ക​ളി​ൽ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് വി​ൽപ്പ​ന​യ്ക്കെ​ത്തി​യ യു​വാ​വ് പി​ടി​യി​ലാ​യി. നാ​ദാ​പു​രം സ്വ​ദേ​ശി മാ​ക്കൂ​ൽ റ​യീ​സ് (20) നെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച​യാ​ണ് ക​ല്ലാ​ച്ചി കോ​ട​തി റോ​ഡി​ലെ ക​ണ്ണ​ച്ചാ​ണ്ടി അ​നി​ലി​ന്‍റെ വീ​ടി​ന്‍റെ നി​ർ​മ്മാ​ണത്തിനെത്തിയ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ണു​ക​ളും പ​ണ​വും ക​ള​വ് പോ​വു​ക​യാ​യി​രു​ന്നു. വ​ലി​യ പ​റ​ന്പ​ത്ത് വി​നീ​ഷ്, ക​ണ്ണ​ച്ചാ​ണ്ടി മ​ഹേ​ഷ്, ക​രി​ന്പി​ൽ രാ​ജ​ൻ എ​ന്നി​വ​രു​ടെ​താ​യി​രു​ന്നു സാധനങ്ങൾ. മൂ​ന്ന് പേ​രും നാ​ദാ​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും നാ​ദാ​പു​രം ,ക​ല്ലാ​ച്ചി, വ​ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ മൊ​ബൈ​ൽ ഷോ​പ്പു​ക​ളി​ൽ ഐ​എം​ഇ ന​ന്പ​ർ കൈ​മാ​റു​ക​യും ചെയ്തു. വ​ട​ക​ര സ്റ്റാ​ൻഡ് പ​രി​സ​ര​ത്തെ ക​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടി​ച്ച ഫോ​ണു​മാ​യി എ​ത്തി​യ റ​യീ​സി​നെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ തിരിച്ചറിഞ്ഞെങ്കിലും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ റ​യി​സി​ന്‍റെ ഫോ​ട്ടോ ക​ട​യു​ട​മ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി വാ​ട് ആ​പ്പ്…

Read More

രോഗബാധയോ? മലയോര മേഖലയില്‍ കാട്ടുപന്നികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു; മനുഷ്യരിലേക്ക് രോഗം പകരുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍

കാ​ളി​കാ​വ്: കാ​ര്‍​ഷി​ക മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന വ​നാ​തി​ര്‍​ത്തി​യി​ല്‍ ചി​ങ്ക​ക്ക​ല്ല് മ​ല​വാ​ര​ത്തി​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ വീ​ണ്ടും ച​ത്തൊ​ടു​ങ്ങു​ന്നു. പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ വ​ള്ളി​പ്പു​ള മൂ​ര്‍​ത്തി​ച്ചോ​ല​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ കാ​ട്ടു​പ​ന്നി​യെ അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ട​ത്. രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്നാ​ണ് കൂ​ട്ട​ത്തോ​ടെ കാ​ട്ടു​പ​ന്നി​ക​ള്‍ ചാ​വു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കു​ടി​വെ​ള്ളെ സ്രോ​ത​സാ​യ ചോ​ല​യി​ലാ​ണ് പ​ന്നി ച​ത്ത് അ​ഴു​കി​യ നി​ല​യി​ല്‍ കി​ട​ക്കു​ന്ന​ത്. രോ​ഗം ബാ​ധി​ച്ച് ച​ത്ത പ​ന്നി​ക​ള്‍ കാ​ര​ണം മ​നു​ഷ്യ​രി​ലേ​ക്ക് രോ​ഗം പ​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ശ​ങ്ക ദൂ​രീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ വ​നം വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ത്തി​നി​ടെ നി​ര​വ​ധി കാ​ട്ടു​പ​ന്നി​ക​ളാ​ണ് ചി​ങ്ക​ക്ക​ല്ല് നെ​ല്ലി​ക്ക​ര വ​ന​മേ​ഖ​ല​യി​ല്‍ ച​ത്ത​ത്. വ​ന​പാ​ല​ക​രോ​ട് വി​വ​രം അ​റി​യി​ക്കു​ന്ന മു​റ​ക്ക് കു​ഴി വെ​ട്ടി പ​ന്നി​ക​ളെ അ​തി​ലി​ട്ട് മൂ​ടും. കു​ഴി വെ​ട്ടു​ന്ന​ത് വേ​ണ്ട​ത്ര ആ​ഴ​മി​ല്ലാ​ത്ത​തി​നാ​ല്‍ ച​ത്ത പ​ന്നി​ക​ളെ കു​ഴി​ച്ചി​ടു​ന്ന​തി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ല്‍ ദു​ര്‍​ഗ​ന്ധം വ​മി​ക്കു​ന്ന​ത് പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ആ​ട് മാ​ടു​ക​ളെ മേ​ക്കു​ന്ന​തി​നും , അ​വ​ക്ക് തീ​റ്റ​പ്പു​ല്ലു​ക​ള്‍…

Read More

ഇപ്പം ശരിയാക്കിത്തരാം..! സിപിഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സിപിഎമ്മിനില്ല; മു​ന്ന​ണി മ​ര്യാ​ദ ഇ​ല്ലാ​തെ​യാ​ണ് സി​പി​ഐ പ്ര​വ​ർ​ത്തി​ക്കുന്നതെന്ന് എം.എം.മണി

മ​ല​പ്പു​റം: സി​പി​ഐ എ​ന്ന വി​ഴു​പ്പ് ചു​മ​ക്കേ​ണ്ട ആ​വ​ശ്യം സി​പി​എ​മ്മി​നി​ല്ലെ​ന്നും മ​ന്ത്രി എം.​എം.​മ​ണി.‌ തോ​മ​സ് ചാ​ണ്ടി വി​വാ​ദ​ത്തി​ൽ ഹീ​റോ ച​മ​യാ​നു​ള്ള സി​പി​ഐ ശ്ര​മം മ​ര്യാ​ദ​കേ​ടാ​ണ്. മു​ന്ന​ണി മ​ര്യാ​ദ ഇ​ല്ലാ​തെ​യാ​ണ് സി​പി​ഐ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും എം.​എം.​മ​ണി കു​റ്റ​പ്പെ​ടു​ത്തി. മ​ല​പ്പു​റ​ത്തെ വ​ണ്ടൂ​രി​ൽ സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​ഐ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭാ​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത് മു​ന്ന​ണി മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യാ​തെ​യാ​ണ് മൂ​ന്നാ​ര്‍ വി​ഷ​യ​ത്തി​ൽ അ​ട​ക്കം സി​പി​ഐ വ​കു​പ്പു​ക​ള്‍ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​തെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, തോ​മ​സ് ചാ​ണ്ടി​യു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ട​ങ്ങി​യ സി​പി​എം- സി​പി​ഐ ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്ന് ഞാ​യ​റാ​ഴ്ച ചി​ല നേ​താ​ക്ക​ൾ പ​റ​ഞ്ഞി​രു​ന്നു.

Read More

വയനാട്ടിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾ അയ്യായിരത്തിലേറെ; ഇ​തി​ൽ 18നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള 1102 പേ​ർ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ സ്ത്രീക ളുടെ എ​ണ്ണം അ​യ്യാ​യി​ര​ത്തി​ന് മു​ക​ളി​ൽ. 2016-17 വ​ർ​ഷം ജി​ല്ല​യി​ലെ അങ്കണവാ​ടി വ​ർ​ക്ക​ർ​മാ​ർ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹാ​ന​ന്ത​രം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട യു​വ​തി​ക​ൾ​ക്ക് ജീ​വ​നോ​പാ​ധിക​ൾ ന​ൽ​കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന അ​തി​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ഇ​തി​ൽ 18നും 45​നും മ​ധ്യേ പ്രാ​യ​മു​ള്ള 1102 പേ​ർ നി​ർ​ധ​ന​രാ​യ-​ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കാ​യാ​ണ് അ​തി​ജീ​വ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട മു​നി​സി​പ്പാ​ലി​റ്റി​ലി​ക​ളി​ലെ​യും അ​തി​ജീ​വ​നം പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ത്ത​വ​രു​ടെയും എ​ണ്ണം 4000ന​ടു​ത്താണ്. അ​തി​ജീ​വ​നം പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1102 പേ​രി​ൽ കൂ​ടു​ത​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലാ​ണ്. ഇ​വി​ടെ 130 പേ​രാ​ണ് വി​വാ​ഹ​ശേ​ഷം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടത്. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്താ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. ഇ​വി​ടെ 112ആ​ണ്. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തിൽ 99, ത​വി​ഞ്ഞാ​ൽ 87, എ​ട​വ​ക 54, പ​ന​മ​രം 59, ക​ണി​യാ​ന്പ​റ്റ 52, മു​ള്ള​ൻ​കൊ​ല്ലി 20, പു​ൽ​പ്പ​ള്ളി 30, പൂ​താ​ടി 49,…

Read More

തുടര്‍ന്ന് പഠിക്കണം! സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആസിമിന്റെ കത്ത്; അതും കാലുകൊണ്ട്‌

മു​ക്കം: തു​ട​ർ​പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ യു​പി സ്കൂ​ൾ ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് വി​ദ്യാ​ർ​ഥി​യു​ടെ ക​ത്ത്. ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ളി​മ​ണ്ണ ജി​എം​യു​പി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഇ​രു​കൈ​ക​ളു​മി​ല്ലാ​ത്ത മു​ഹ​മ്മ​ദ് ആ​സിം ആ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് കാ​ലു കൊ​ണ്ട് ക​ത്ത് എ​ഴു​തി​യ​ത്. ജ​ന്മ​നാ കൈ​ക​ളി​ല്ലാ​ത്ത ആ​സി​മി​ന് കാ​ലി​നും വൈ​ക​ല്യ​ങ്ങ​ളു​ണ്ട്. സ്വ​ന്ത​മാ​യി സ്കൂ​ളി​ൽ പോ​വാ​നോ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നോ ക​ഴി​യി​ല്ല. ഭ​ക്ഷ​ണം ന​ൽ​കാ​നും പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കാ​നും പ​ല​ത​വ​ണ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ൽ എ​ത്ത​ണം. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കാ​ൻ ആ​റ് കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം യാ​ത്ര ചെ​യ്ത് അ​ടു​ത്തു​ള്ള ഹൈ​സ്കൂ​ളി​ലേ​ക്ക് പോ​ക​ണം. ഇ​തി​ന് ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് ആ​സിം ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പി​താ​വ് മു​ഹ​മ്മ​ദ് ഷ​ഹീ​ദ് യ​മാ​നി​യും മാ​താ​വ് ജാ​സ്മി​നും തോ​ളി​ലേ​റ്റി​യാ​ണ് ആ​സി​മി​നെ സ്കൂ​ളി​ൽ കൊ​ണ്ട് വി​ടു​ന്ന​ത്. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് ആ​സിം ക​ത്തെ​ഴു​തി. ത​ന്‍റെ സ്കൂ​ൾ യു​പി സ്കൂ​ൾ…

Read More

മീ​സി​ൽ​സ് റു​ബെ​ല്ല വാ​ക്സി​നേ​ഷ​ൻ ഇ​ന്ന് അ​വ​സാ​നി​ക്കും; മ​ല​പ്പു​റം ജി​ല്ല ഏ​റ്റ​വും പി​റ​കി​ൽ;പ​ത്ത​നംതി​ട്ട​ മു​ന്നി​ൽ

കെ.​ഭ​ര​ത് കോ​ഴി​ക്കോ​ട്: മീ​സി​ൽ​സ് റു​ബെ​ല്ല വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ൻ ഇ​ന്ന് അ​വ​സാ​നി​ക്കു​ന്പോ​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കാ​ൻ ക​ഴി​യാ​തെ അ​ധി​കൃ​ത​ർ കു​ഴ​ങ്ങു​ന്നു. ന​വം​ബ​ർ 16 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് 78.6 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഒ​ന്പ​ത് മാ​സം മു​ത​ൽ 15 വ​യ​സു​വ​രെ​യു​ള്ള 20 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക് ഇ​നി​യും പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കി​ട്ടി​ല്ല എ​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും അ​ധി​കൃ​ത​ർ​ക്കു​ണ്ട്. ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ ന​വം​ബ​ർ മൂ​ന്ന് വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ഒ​രു മാ​സ​ത്തെ ക്യാ​ന്പാ​യി​രു​ന്ന ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും ചി​ല ജി​ല്ല​ക​ളി​ൽ 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളി​ൽ പോ​ലും മ​രു​ന്ന് എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് 18 വ​രെ ക്യാ​ന്പ് നീ​ട്ടു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ൾ മാ​ത്ര​മാ​ണ് 90 ശ​ത​മാന​ത്തി​ന് മു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള​ത്. 55.54 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം…

Read More

എ​ന്തി​നാ സാ​റേ ഞ​ങ്ങളോട്  ഇങ്ങനെ..!  വി​ദ്യാ​ർ​ഥി​ക​ൾ ന​ട്ട നെ​ൽ​ക്ക​തി​രു​ക​ൾ​ക്ക് മു​ക​ളി​ലും “ഗെ​യി​ൽ’ ; ദുഖിതരായി കുട്ടികളും അധ്യാപകരും

മു​ക്കം: “എ​ന്തി​നാ സാ​റേ ഞ​ങ്ങ​ൾ ന​ട്ട നെ​ൽ​കൃ​ഷി ഇ​ങ്ങി​നെ ന​ശി​പ്പി​ക്കു​ന്ന​ത്? അ​ൽ​പ്പ ദി​വ​സം കൂ​ടെ കാ​ത്തി​രു​ന്നാ​ൽ പോ​രേ? ആ ​കു​ഞ്ഞു​മ​ന​സു​ക​ൾ വേ​ദ​നി​ച്ചു. ക​ഴി​ഞ്ഞ സെപ്റ്റംബ​ർ അ​വ​സാ​ന​മാ​സ​ത്തി​ലാ​ണ് കാ​ര​ശേരി എ​ച്ച്എ​ൻ​സി​കെഎം​എ യുപി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ദ്യ​മാ​യി കാ​ര​ശേരി വ​ട​ക്കോം​പാ​ടം സ​ന്ദ​ർ​ശി​ക്കാ​ൻ വ​രു​ന്ന​ത്. ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ഉ​ഴു​തു​മ​റി​ക്കു​ന്ന​ത് കാ​ണാ​ൻ. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ തി​ക​ഞ്ഞ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. ഞാ​റ് വ​ള​ർ​ന്ന​പ്പോ​ഴും ഞാ​റ് പ​റി​ച്ച​പ്പോ​ഴും എ​ല്ലാം അ​വ​ർ ഇ​വി​ടെ സ​ന്ദ​ർ​ശി​ച്ചു കൊ​ണ്ടി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും നാ​ട്ടു​കാ​ർ​ക്കു​മൊ​പ്പം അ​വ​രും ചെ​ളി​യി​ലി​റ​ങ്ങി. ഞാ​റ് ന​ടീ​ൽ ഉ​ത്സ​വ​മാ​ക്കി മാ​റ്റി. സ്വ​ന്തം വീ​ട്ടി​ലെ കു​ഞ്ഞ​നി​യ​ന്‍റെ വ​ള​ർ​ച്ച നി​രീ​ക്ഷി​ക്കു​ന്ന​ത് പോ​ലെ നെ​ൽ​ക്ക​തി​ർ വ​രു​ന്ന​തും നോ​ക്കി അ​വ​ർ ഇ​രു​ന്നു. കൊ​യ്ത്തു​ത്സ​വം ന​ട​ത്താ​ൻ …. ഇ​ന്ന​ല​ത്തെ കാ​ഴ്ച അ​വ​രെ കു​റ​ച്ചൊ​ന്നു​മ​ല്ല വേ​ദ​നി​പ്പി​ച്ച​ത്. ഗെ​യ്ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ മ​ണ്ണു​മാ​ന്തി​യ​ന്ത്രം ച​വി​ട്ടി​യ​ര​ച്ചു. ഇ​വ​രു​ടെ ദ​യ​നീ​യ​ചോ​ദ്യ​ത്തി​ന് മു​ന്പി​ൽ അ​ധ്യാ​പ​ക​ർ​ക്കും അ​വി​ടെ…

Read More